Sunday, July 27, 2014

നായന്മാരുടെ പ്രതികാരവും ചുടുവീടന്മാരും !

ബ്രാഹ്മണര്‍ നല്‍കിയ 1200 കൊല്ലക്കാലത്തെ തന്തയില്ലായ്മയുടെ പൈതൃകവും, ശൂദ്രരാണെന്ന അടിമത്വ ബോധവും തങ്ങളുടെ ഭാഗ്യമാണെന്ന് വിശ്വസിക്കാന്‍ നായന്മാര്‍ക്ക് തങ്ങളുടെ കാല്‍ചുവട്ടിലും ഭാഗ്യഹീനരായ മനുഷ്യരുണ്ടെന്ന് തെളിവു നല്‍കേണ്ട ബാധ്യത സവര്‍ണ്ണ ഹിന്ദുമതത്തിന്റെ അവതാരകരും ഗുണഭോക്താക്കളുമായ ബ്രാഹ്മണര്‍ക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഈഴവരുടെ (ബൌദ്ധരുടെ)  തലയറുത്ത് നായര്‍ സ്ത്രീകളെക്കൊണ്ട് ഉരലിലിട്ട് ഇടിച്ച് കാളി ദേവിക്ക് നിവേദ്യമാക്കിയിരുന്ന “പൊങ്ങിലിടി” പോലുള്ള അനുഷ്ടാനങ്ങള്‍ നിലവില്‍ വന്നതെന്ന് പറയാം. അതുപോലെ, നീചമായ മറ്റൊരു കൊടിയ ദ്രോഹമായിരുന്നു- “ചുടുവീടന്മാരെ” സൃഷ്ടിക്കുന്ന ഏര്‍പ്പാട്.

ഈഴവര്‍/ തിയ്യര്‍/ബൌധ്ദര്‍

പൊതുവെ, കൃത്യമായ ഒരു കുലത്തൊഴില്‍ ഇല്ലാത്തതും ഒരു ജാതിയാണെന്ന് വിശേഷിപ്പിക്കാനാകാത്തതുമായ ജനവിഭാഗമായിരുന്നു ഈഴവര്‍/ തിയ്യര്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നവര്‍. ദീപില്‍ നിന്നും വന്ന് തദ്ദേശവാസികളുമായി ഇണങ്ങി ചേര്‍ന്നവരെന്നോ, അശോക ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം ബുദ്ധമത തത്വങ്ങള്‍ പ്രചരിപ്പിക്കാനും; കൃഷി, ആയുര്‍വേദം, എഴുത്തു വിദ്യ (ഈഴത്തു വിദ്യ), ജ്യോതിശാസ്ത്രം, ആയോധന കലയായ കളരി, വാസ്തുവിദ്യ, ലോഹ ശാസ്ത്രം എന്നിത്യാദിയുള്ള അറിവുകള്‍ സമൂഹത്തിനു മിഷണറി പ്രവര്‍ത്തനത്തിലൂടെ പകര്‍ന്നു നല്‍കാനും ശ്രീലങ്ക വഴി കേരളത്തിലെത്തി, തദ്ദേശവാസികളുമായി സങ്കരപ്പെട്ട ഒരു സമൂഹമായെ ഈഴവരെ കാണേണ്ടതുള്ളു. എന്തായാലും പണ്ടുകാലത്ത് അതൊരു ജാതിപ്പേരായിരുന്നില്ല. സമൂഹത്തിനാവശ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളിലും, കരകൌശലങ്ങളിലും നിപുണരായ കേരളത്തിലെ ആദ്യ മിഷണറി സംഘമായി ഈഴവരെ കാണാം.

ഇന്നു കാണപ്പെടുന്ന സകല അവര്‍ണ്ണ ജാതിപ്പേരുകളും എട്ടാം നൂറ്റാണ്ടിനു ശേഷം ബ്രാഹ്മണരുടേയും അവരുടെ ഗുണ്ടകളായ ശൂദ്രന്മാരുടേയും(നായന്മാര്‍) നിരന്തരമായ സമ്മര്‍ദ്ദത്താലും ഇടപെടലുകളിലൂടെയും നിലവില്‍ വന്ന  ഭ്രാന്താലയ നിര്‍മ്മിതിയുടെ പരിണത ഫലമാണ്. ആശാരി, തട്ടാന്‍, മൂശാരി, കരുവാന്‍, കല്ലും മൂപ്പന്‍ തുടങ്ങിയ (സാങ്കേതിക വിദഗ്ദരുടെ ആചാര്യ പദവിയുണ്ടായിരുന്ന) ബൌദ്ധ ആര്‍ക്കിടെക്റ്റുകളും, എഞ്ചിനീയര്‍മാരുമായിരുന്നവരെ  വെറും കൈത്തൊഴിലുകാരായി അഞ്ചു ജാതിപ്പേരുകളില്‍ ബ്രാഹ്മണരാല്‍ തളക്കപ്പെട്ടപ്പോള്‍ ഈഴവര്‍ക്കിടയിലെ ഈ സാങ്കേതിക വിദഗ്ദര്‍ ബ്രാഹ്മണരുടെ അടിമത്വത്തിനു കീഴില്‍ വിശ്വകര്‍മ്മജരായി അടയാളപ്പെടുത്തപ്പെട്ടു. തങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ വിശ്വകര്‍മ്മാവ് എന്ന ദൈവത്തിന്റെ പിന്മുറക്കാരായി വിശേഷിപ്പിച്ച് അവരുടെ തൊഴില്‍ശേഷിയെ ചൂഷണം ചെയ്യാനും, ആവശ്യം കഴിഞ്ഞാല്‍ അവര്‍ണ്ണര്‍(ഈഴവര്‍) എന്നാക്ഷേപിച്ച് ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ആട്ടിയോടിക്കാനും ബ്രാഹ്മണര്‍ക്കുംശൂദ്രര്‍ക്കും കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ലയിരുന്നു. അതുപോലെ, അവര്‍ണ്ണരിലെ വാണിയര്‍ (ചക്കാലര്‍) എണ്ണയാട്ടുന്ന സാംങ്കേതിക വിദ്യ അറിയുന്നവരായതിനാലും, എണ്ണ നിത്യജീവിതത്തില്‍ അനിവാര്യമായ വസ്തുവായതിനാലും വാണിയര്‍ ചിലര്‍ക്കെങ്കിലും സാധാരണയിലും താഴ്ന്ന വാണിയനായരായിരുന്നു. മണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അറിവും, യന്ത്രങ്ങളുമായി  അവര്‍ണ്ണരുടെ (ബൌദ്ധരുടെ) കൂടെ നടന്നവര്‍ കുശവന്മാര്‍ എന്ന പേരിലും, അവരിലെ ബ്രാഹ്മണ പക്ഷം ചേര്‍ന്നവര്‍ വളരെ താഴ്ന്ന അന്തൂറു നായരുമായി.നാവിക വൈടഗ്ദ്യമുള്ളവര്‍ തന്നെ ആയിരിക്കുമല്ലോ പിന്നീട് അരയരും മുക്കുവരുമായി തീര്‍ന്നത്. ഈഴവരിലെ  കൊട്ടാരം വൈദ്യന്മാര്‍ ഏറെയും ഈഴവര്‍ ( ബൌദ്ധരായ അവര്‍ണ്ണര്‍ എന്നേ അര്‍ഥാമാക്കേണ്ടതുള്ളു) തന്നെയായിരുന്നതിനാല്‍ വൈദ്യന്മാരുടെ മേക്കിട്ടു കേറ്റം കുറവായിരുന്നു.  ബ്രാഹ്മണര്‍ക്ക് ചികിത്സ ആവശ്യം വന്നാലും ഈഴവ ആയുര്‍വേദ വൈദ്യന്മാര്‍ തന്നെ വേണമായിരുന്നു. കോട്ടക്കലെ വാര്യന്മാരും, മൂസതുമാരും സവര്‍ണ്ണ ഗ്ലാമറുള്ള ആയുര്‍വേദത്തിന്റെ തറവാട്ടു പടിക്കലെത്തുന്നത് അടുത്തകാലത്തായിരിക്കണം. ചേരമാന്‍ പെരുമാളുടെ സൈനിക രക്ഷാധികാരിയായി നിലകൊണ്ട പുത്തൂരാം വീട്ടിലെ തിയ്യ ചേകോന്മാരും, പട്ടാളക്കാരില്ലാത്ത പന്തളം രാജാവിനു കളരിയുടെ സംരക്ഷണം നല്‍കിയിരുന്ന ചേറപ്പന്‍ ചിറ തറവാട്ടിലെ ഈഴവ തറവാട്ടുകാരും നായന്മാര്‍ വെറും കുന്തവും പിടിച്ച് ആദിവാസികളെപ്പോലെ ബ്രാഹ്മണ ഭൃത്യരായി ഓടി നടക്കുന്ന കാലത്തായിരിക്കണം.
വെള്ളക്കാരു വന്നതോടെ തങ്ങളുടെ അടിമത്വത്തിലും, നിരക്ഷരാവസ്ഥയിലും, തന്തയേതെന്നറിയാത്ത പൈതൃകത്തിലും കുറച്ചെങ്കിലും നാണം തോന്നിത്തുടങ്ങിയ നായന്മാര്‍ക്ക് (ശൂദ്രര്‍ക്ക്) പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ തങ്ങളെക്കാള്‍ സാംസ്ക്കാരികമായും സാമൂഹ്യമായും ഉയര്‍ന്നു നില്‍ക്കുന്ന ഈഴവരുടെ തല വെട്ടാന്‍ പ്രത്യേക അവകാശാധികാരങ്ങളുള്ള പട്ടാളക്കാരുടേയും ആദിവാസി രാജാക്കന്മാരുടേയും വംശമാണ് തങ്ങളെന്ന് ദുരഭിമാനം കൊള്ളാതെ കഴിയുമായിരുന്നില്ല. മാത്രമല്ല, ഈഴവര്‍ വെറുക്കപ്പെടേണ്ടതും, കൊല്ലപ്പെടാന്‍ അര്‍ഹതയുള്ളവരുമായ ഒരു അധമ ജാതിയാണെന്നു സ്ഥാപിക്കാതെ നായന്മാരുടെ അപകര്‍ഷത പരിഹരിക്കാനാകില്ലെന്ന് ശൂദ്രന്മാരുടെ ഉടമകളായിരുന്ന ബ്രാഹ്മണര്‍ക്കും ബോധ്യമായിരിക്കണം. അതിനായി, സവര്‍ണ്ണ ഹിന്ദുമതം കണ്ടെത്തിയ ഒരു ന്യായീകരണമാണ് ഈഴവരുടെ കുലത്തൊഴിലായി മദ്യ നിര്‍മ്മാണമാണെന്ന് സ്ഥാപിക്കല്‍. മുകളില്‍ പറഞ്ഞ എല്ലാ കുലത്തൊഴിലും ഒഴിവാക്കി, തെങ്ങില്‍ കേറാനറിയാത്തവനേയും, ആയുര്‍വേദ വിധിപ്രകാരം രസായനം പോലെ മദ്യം നിര്‍മ്മിക്കാനറിയാത്തവനേയും കള്ളുചെത്ത് കുലത്തൊഴിലാക്കിയ്‌വരെന്ന് ലേബലടിച്ച് നികൃഷ്ട ജനവിഭാഗമാക്കാന്‍  നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് “ചുടുവീടന്മാര്‍” എന്ന ഹതഭാഗ്യര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കേണ്ടി വന്നത്. അക്കാലത്ത് മദ്യത്തെ നിഷിദ്ധമെന്ന് കരുതിയിരുന്ന ഈഴവരെക്കോണ്ട് തന്നെ മദ്യം ഉത്പാദിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ ബൌദ്ധരെ സ്വയം അധമാരെന്നു ബോധ്യപ്പെടുത്താനുള്ള കുറുക്കുവഴി ബ്രാഹ്മണ സവര്‍ണ്ണമതം കണ്ടെത്തി എന്ന് പറയാം. കേരളത്തിലെ ബുദ്ധമതത്തെ കൊള്ളയടിച്ചും പിടിച്ച്ചുപരിച്ച്ചും,തലവെട്ടിയും പുറത്തു നിന്നും നശിപ്പിക്കുന്നതിനോടോപ്പം സാംസ്ക്കാരികമായി ആത്മാഭിമാനം തകര്‍ത്തുകൊണ്ടും തകര്‍ക്കുന്നതായിരുന്നു ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ കുലത്തൊഴില്‍ ലേബലടിക്കല്‍ ശ്രമങ്ങള്‍.

“ചുടുവീടന്മാര്‍” 

 “ചുടുവീടന്മാര്‍” രസിക ശിരോമണികളായ ബ്രാഹ്മണരുടെ അത്താഴത്തിനു ശേഷമുള്ള ഒരു വിനോദമായും നായന്മാരുടെ പ്രതികാരദാഹത്തിന്റെ ഫലമായും സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണു പറയപ്പെടുന്നത്. നായന്മാര്‍ ധനിക-ദരിദ്രഭേദമില്ലാതെ ആചരിക്കപ്പെട്ടിരുന്ന ഒരു ചടങ്ങായിരുന്നു “മച്ചുകര്‍മ്മം”. പുനീശ്വരി പൂജ(ഭുവനീശ്വരി പൂജ എന്നു ബ്രാഹ്മണ ഭാഷ്യം.) എന്ന പേരിലും ഇതറിയപ്പെട്ടു. വീടിന്റെ പടിഞ്ഞാറ്റയില്‍, നടുവിലെ പ്രധാന മുറിക്കാണു മച്ച് എന്നു പറയുന്നത്. നായന്മാരുടെ രക്തദാഹികളായ സകല ദൈവങ്ങളുടേയും ഇരിപ്പിടം ഈ മച്ചിലാണത്രേ ! ഈ കാളീ പൂജക്ക് കള്ളും കോഴിയും പ്രധാന നിവേദ്യങ്ങളായി നിശ്ചയിച്ചത് ബ്രാഹ്മണരല്ലാത്തെ മറ്റാരുമാകാനിടയില്ലല്ലോ. കാരണം, നായര്‍ കള്ളു ചെട്ടുക പോയിട്ട് തെങ്ങില്‍ കയറാന്‍ ശ്രമിക്കുന്നതുപോലും നിന്ദ്യമെന്നു കരുതുന്ന കാലത്ത്, മച്ചു കര്‍മ്മത്തിനു പുലിപ്പാലുപോലെ പ്രയാസകരമായ കള്ള് എല്ലാ നായര്‍ വീടുകളിലും അനിവാര്യമാകുന്നത് ഈഴവ(ബൌദ്ധ) വംശഹത്യ ലക്ഷ്യം വെക്കുന്നതല്ലെന്നു പറയാനാകില്ലല്ലോ. അക്കാലത്ത്, “വേട്ടുവരെന്ന” ആദിമവാസി വിഭാഗമാണ് തെങ്ങില്‍ കേറ്റവും മറ്റും നടത്തുന്നത്. പക്ഷേ, മച്ചില്‍ വച്ചൂകൊടുക്കുന്നതിനുള്ള നിവേദ്യമായ കള്ള് നായര്‍ വീടുകളില്‍ എത്തിക്കേണ്ട ചുമതല തലപോകുന്ന ആജ്ഞയായി ലഭിക്കുന്നത് സ്ഥലത്തെ കുറച്ചു മെച്ചപ്പെട്ട ഈഴവ(ബൌദ്ധ) കുടുമ്പത്തിനു മാത്രമായിരിക്കും. ഇവരുടെ ആജ്ഞ നിറവേറ്റാന്‍ കഴിയാത്ത ഈഴവ കുടുംബത്തിന്റെ വീടു കത്തിക്കുക എന്നതാണു നായന്മാര്‍ അക്കാലത്തു ചെയ്തിരുന്ന പ്രതികാര നടപടി. അങ്ങനെ, വീട് കത്തിക്കപ്പെട്ട്, ആ നാട്ടില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി ഓടി രക്ഷപ്പെട്ടിരുന്ന ഹതഭാഗ്യരായ ഈഴവരെ വിശേഷിപ്പിച്ചിരുന്ന പേരാണു “ചുടുവീടന്മാര്‍” എന്ന്. ചില സ്ഥലങ്ങളില്‍ ഇവരെ “ചുടുകുടിക്കാര്‍” “കുടിലോടികള്‍” എന്നീ പേരുകളും വിളിച്ചിരുന്നു എന്നാണു കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നായന്മാരുടെ പൂര്‍വ്വ ചരിത്രം എന്ന പുസ്തകത്തിന്റെ രണ്ടാഭാഗത്തില്‍ പ്രതികാരം എന്ന അദ്ധ്യായത്തില്‍ പറയുന്നത്. കേരളത്തിന്റെ സത്യസന്ധമായ സാമൂഹ്യ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ചുടുവീടന്മാരെക്കുറിച്ച് സൂചന നല്‍കുന്ന കാണിപ്പയ്യൂരിന്റെ കൃതിയിലെ ചില പേജുകള്‍ തെളിവായി ഇവിടെ സൂക്ഷിക്കുന്നു.

12 comments:

LonelY TravelleR said...

മുത്തപ്പന്‍ നിങ്ങള്‍ ആന്നു ഈഴവന്‍

umesh.uv said...

ഒരിക്കൽ ഒരാണ്‍ സിംഹവും പെണ് സിംഹവും കൂടി വേട്ടക്കിറങ്ങി കാട്ടിൽ പെണ് പട്ടിയാൽ ഉപേക്ഷിക്കപ്പെട്ട ഒരു പട്ടിക്കുട്ടിയെ സിംഹങ്ങൾക്ക് കിട്ടി അവർ അതിനെ തങ്ങളുടെ കുട്ടികളോടൊപ്പം വളർത്തി... വളർന്നു വലുതായപ്പോൾ കാട്ടിലെ മറ്റു ജന്തുക്കലെല്ലാം സിംഹങ്ങളെ പേടിച്ചു പട്ടിയെ ചെറിയ ജീവികൾ പോലും പേടിചില്ലാ .... പട്ടിക്കു സിംഹാങ്ങളോട് അസൂയ തോന്നി എങ്ങനെയും സിംഹങ്ങളെ അവഹേളിക്കാൻ പട്ടി തീരുമാനിച്ചു . സിംഹങ്ങളെ കിട്ടുന്ന സമയമെല്ലാം പട്ടി കളിയാക്കി പക്ഷെ സിംഹങ്ങൾ പട്ടിയുടെ കളിയാക്കലുകൾ കേട്ടതായി പോലും നടിച്ചില്ല ... കാരണം ആഡ്യത്തം ജന്മന കിട്ടുന്നതാണ് നായന്മാരെ പോലെ ....

LonelY TravelleR said...

// ഉമേഷ്‌ -കാരണം ആഡ്യത്തം ജന്മന കിട്ടുന്നതാണ് നായന്മാരെ പോലെ ....// സരിത നായര്‍ , സാലുമേനോന്‍ , രശ്മി നായര്‍ , ശ്വേത മേനോന്‍ , ലത നായര്‍ , ജന്മന കിട്ടുന്നതു എന്താണന്നു തമ്പുരാട്ടി മാരുടെ കൈയ്ല്‍ ഇരുപ്പു കൊണ്ട് ഞങ്ങള്‍ മനസിലാക്കിയത് ആണ്

shan said...


http://controversiesinhistory.blogspot.in/2012/03/forged-story-of-sole-nair-soildership.html


forged story of sole nair soildership



There are some popular beliefs in kerala .even historians are not free from these prejudices .one such prejudice is nairs were the sole warriors or soilders in kerala during the earlier period.can it be true by any means.actually answer is no.one european person who were in kerala during the middle of 1700s wrote that ,there were some 15 lakh soilders in kerala.he gives the army strength of each princely states eg 50000 regular army in travancore,another 1lakh using traditional weapons.samudhiri had some 50000 to 75000.kochi had 35000 and palakkad raja had 20000etc.this goes on and on.even that list was not complete.but we know even in the census taken in the last decades of 1800s ,the total savarna population was less than 10%.to sustain a 15lakh army is not easy.even india in 21st century find it too expensive.and population strength is one main concern.any country can rise a army which will be some 5% to 10% of its youths population.may be the kerala armies were not regular armies.still 15 lakh soilders is not so easy to be formed from a section of the society which forms only a minority of the society.but we shall better look at the records and make an understanding of the actual fact.

Unknown said...

Ohhhhhh e Nayan marude ororo kazhivukale ...!!!

Ganesh said...

Tamil Viswakarma samudhayathine eazhavarodupamikkaruthu. Avar Veda brahmanarkalanu. Gothra vargamanu.

സിദ്ധാർഥ് said...

If ezhavas were superior in kalari and Ayurveda...Then why there was no continuation??

സിദ്ധാർഥ് said...

Kundilum cherilum kidannavante atmarosham ha ha.....

Anonymous said...

വാണിയൻ(ബനിയ) മാർ ചാതുർവ്വർണ്ണ്യത്തിൽ വൈശ്യന്മാരാണു അതയാത്‌ ശ്രൂതരായ നായർമ്മാരെ കാൾ മുകളിൽ എന്നാൽ അവർക്ക്‌ ഇവിടെ(കേരളത്തിൽ) അധികാരം ഇല്ലാത്തതിനാൽ നായർമ്മാരിലെ താഴെയുള്ള ഉപജാതിയായ്‌ കാണുന്നു.(കേരളത്തിൽ ഒഴികെ വാണിയന്മാർ പൂണുൽ ഇടുന്നവരും ആണു)
എന്ത്‌ അടിസ്താനത്തിലാണു വാണിയരെ അവർണ്ണരായ്യിട്ടു ഈ വിവരണത്തിൽ കൊടുത്തതു എന്നു മനസ്സിലായില്ല!

sajit said...

good

sajit said...

ജന്മിമാരുടെ മക്കൾ

Kerala Press Club TV Blogger.com @nouveauwwwbloggercom said...

PRESS CURTVM/TC/41 2015 Perumbazhuthur PO,