Wednesday, October 22, 2008

പറശ്ശിനിക്കടവ് മുത്തപ്പന്‍‌ സവര്‍ണ്ണതയുടെ പിടിയില്‍

അങ്ങിനെ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ചോദന ഉള്‍ക്കൊള്ളുന്ന പാര്‍ശ്വവല്‍കൃത ഭൂരിപക്ഷ സമൂഹമായ ഈഴവ-തിയ്യരുടെ ഹിന്ദുമതത്തില്‍ നിന്നും വിഭിന്നമായ സത്വം സൂക്ഷിക്കുന്ന ആത്മബോധമായ മുത്തപ്പന്‍ സവര്‍ണ്ണതയുടെ വലയില്‍ കുരുങ്ങിയിരിക്കുന്നു. ഹിന്ദു സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സ്ഥാപിതമായിരിക്കുന്ന സര്‍ക്കാര്‍ ഭക്തി വ്യാപാര മാനേജുമെന്റ് സ്ഥാപനമായ ദേവസ്വം ബോര്‍ഡ് ഒരു തിയ്യ കുടുംബത്തിന്റെ ഉടമസ്തതയിലുള്ള പറശ്ശിനിക്കടവ് മടപ്പുര ബല്പ്രയോഗത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നു.
ഇനി ഇവിടെ ഹൈന്ദവ ആചാരങ്ങളായ ഗണപതി ഹോമവും, മറ്റു വൈദിക കണ്‍കെട്ടു വിദ്യകളും,ദേവ പ്രശ്നങ്ങളിലൂടെയുള്ള ചരിത്ര നിര്‍മ്മാണവും നടക്കും.
സ്വന്തം കുടുംബത്തിന്റെ ചരിത്രം സൂക്ഷിക്കാതെവന്നാല്‍ അന്യര്‍ അവര്‍ക്ക് അനുയോജ്യമായ നിലയില്‍ ചരിത്റ്റ്രവും, അവകാശങ്ങളും ചമച്ചുണ്ടാക്കുമെന്ന് പഠിക്കാത്തതിന്റെ പരിണതിയാണിത്.
പൊതുവെ വിഗ്രഹങ്ങല്‍ക്കു പ്രസക്തിയില്ലാത്ത മുത്തപ്പന്‍ കാവുകളില്‍ ഇണ്‍ഗനെ പിടിച്ചടക്കല്‍ നടത്തുംബോള്‍ വളരെ ഭംഗിയായി അതിനെ എതിരിടാവുന്നതേയുള്ളു. മുത്തപ്പന്‍,വെള്ളാട്ട് എന്നിവ കെട്ടിയാടുന്ന ദൈവ കോലങ്ങളാണ്. അതുകൊണ്ടുതന്നെ മുത്തപ്പന്‍ കോവില്‍ കുറച്ചുദിവസത്തേക്ക് അടച്ചിട്ട് മുത്തപ്പന്‍ തെയ്യത്തെ മടയന്റെ തൊട്ടടുത്ത വീട്ടില്‍ കെട്ടിയാടിയാല്‍ മതിയാകും. ദേവസ്വം ഉദ്ദ്യോഗസ്തര്‍ മടപ്പുര ഓഫീസില്‍ ചൊറികുത്തിയിരിക്കട്ടെ എന്നു കരുതിയാല്‍ മതി.

സമയക്കുറവുള്ളതിനാല്‍ കൂടുതല്‍ എഴുതാനാകുന്നില്ല.
ഭംഗിയായി പ്രതിരോധിക്കുക.സി.പി.എം.നേതാക്കളേയും, എസ്. എന്‍.ഡി.പി.യെയും കൂട്ടു പിടിക്കുക. ബി.ജെ.പി.സംഘടനകളെ അടുപ്പിക്കാതിരിക്കുക.

സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..?
അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍ ബ്രാഹ്‌മണരുടെ സഹായത്തോടെ പടച്ചുണ്ടാക്കിയതും, ഉത്തര മലബാറില്‍ മാത്രം പ്രചാരമുള്ളതുമായ ചില ഐതിഹ്യങ്ങളിലൂടെയും , കഥകളിലൂടെയും മുത്തപ്പനെ ശിവ മൂര്‍ത്തിയാക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഗ്രന്ഥരചയിതാവാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ഭക്‌തന്മാരും, കാസറ്റും സിഡിയും വിറ്റു പണമുണ്ടാക്കാന്‍ ഓടി നടക്കുന്ന കീര്‍ത്തനാലാപനക്കാരും ഈ കഥകളേറ്റു പിടിച്ചിട്ടുണ്ടാകുമെങ്കിലും മുത്തപ്പന്‍ മുത്തപ്പനായിത്തന്നെ ഇപ്പോഴും പരിലസിക്കുന്നു, ഹിന്ദുവാകാതെ..!!!മുത്തപ്പന്‍ ജനിച്ചതെവിടെയാണ്‌ ?മുത്തപ്പന്‍ ജനിച്ചത്‌ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിലായിരുന്നു എന്നതാണ്‌ സത്യം. മരിച്ചുപോയ കാരണവന്മാരെ (മുത്തപ്പനെ) വീണ്ടും കാണാനും അനുഗ്രഹം വാങ്ങാനും നാം മുത്തപ്പനെ കെട്ടിയാടിച്ചു. നന്നായി കള്ളുകുടിച്ച മുത്തപ്പന്‍ ചുട്ട ഉണക്കമീന്‍ കടിച്ചു ചവച്ചു കൊണ്ട്‌ നമ്മുടെ കുടുംബ കാര്യങ്ങളന്വേഷിച്ചു. മനസ്സു തുറന്നു സംസാരിച്ചു. മനസ്സിലെ മാലിന്യങ്ങളും, ആശങ്കകളും പെയ്‌തൊഴിഞ്ഞപ്പോള്‍ നമ്മുടെ കുടുംബം അഭിവൃദ്ധിപ്പെട്ടു. നന്ദിസൂചകമായി മണ്മറഞ്ഞ മുത്തപ്പന്റെ വിളക്കുമാടത്തില്‍ നമ്മളെന്നും തിരിവച്ചു. കുറച്ചുകൂടി കുടുംബം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നാം വിളക്കുമാടത്തിനും മുകളിലൊരു മേല്‍ക്കൂര കെട്ടി. നമ്മുടെ കുടുംബം സമൂഹത്തില്‍ പ്രശസ്‌തമായപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തപ്പന്‍ പ്രതിഷ്‌ഠയുടെ ഐശ്വര്യമാണെന്ന്‌ ജനം സംസാരിച്ചു. സ്വന്തം വീട്ടിലെ അപ്രധാനരായ മുത്തപ്പന്മാര്‍ക്ക്‌ വിളക്കുവച്ച്‌, ജനം പ്രമാണികളായവരുടെ വീട്ടിലെ മുത്തപ്പന്റെ വേഷം കെട്ട്‌ കാണാന്‍ ചുറ്റിക്കൂടി. വീട്ടുകാരുടെ പ്രശ്‌നത്തിനു പുറമെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ തുടങ്ങിയ മുത്തപ്പന്‍ പ്രശസ്‌തനായി, ജനകീയനായി. നേര്‍ച്ചകളിലൂടെ മുത്തപ്പന്‌ വരുമാനമുണ്ടായപ്പോള്‍ മഠപ്പുരകളുണ്ടായി. മഠപ്പുരകള്‍ക്കു മുകളിലൂടെ നാം കോണ്‍ക്രീറ്റുകൊണ്ടുള്ള ഗോപുരങ്ങളും പണിതു. എന്നാല്‍ ഇത്രയും ലളിതമായ മുത്തപ്പന്റെ ജനനവും മഠപ്പുരകളുടെ ചരിത്രവും നൂറ്റാണ്ടുകളുടെ പരിണതിയായതിനാല്‍ പൂര്‍വ്വികരാരും അത്‌ കുറിച്ചുവച്ചില്ല, ആരും ഓര്‍ത്തുവച്ചതുമില്ല. അക്കാരണം കൊണ്ടുതന്നെയാണ്‌ ഈ ലളിത ചരിത്രത്തെ വിസ്‌മരിപ്പിച്ച്‌ തല്‍പര കക്ഷികള്‍ മുത്തപ്പന്റെ മൂലസ്‌ഥാനമന്വേഷിച്ച്‌ മലമുകളിലെ നാടുവാഴിയുടെ കൊട്ടാരത്തിലെ ഈട്ടിത്തടി കൊണ്ടുള്ള കട്ടിലിനു താഴെ ഒറ്റിക്കിടക്കുന്ന ബ്രാഹ്‌മണ ബീജത്തിലെത്തുന്നത്‌. നമ്മുടെ സ്വന്തം അച്ഛച്ചനോ മുതുമുത്തച്ഛനോ ആയ മുത്തപ്പന്‌ പുരാണങ്ങളില്‍ പറയുന്ന തരത്തിലൊരു ബ്രാഹ്‌മണ വിത്തുകാളയില്‍ നിന്നുള്ള ജന്മമാണുണ്ടായതെന്ന്‌ ആരു പറഞ്ഞാലും അതിനെ നിരസിക്കാനുള്ള സംസ്‌ക്കാരം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തെ വിത്തുകാള സംസ്‌ക്കാരത്തിലെത്തിച്ച "നിരുപദ്രവ വെട്ടുകിളി" സമൂഹം വളരെ സംഘടിതമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന്‌ മനസ്സിലാക്കാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല.മുത്തപ്പനെ രക്ഷിക്കുകഉത്തര മലബാറിന്റെ രക്ഷകനാണ്‌ മുത്തപ്പന്‍. ലോകത്തില്‍ ഏറ്റവുമധികം അതായത്‌ നാനൂറിലധികം ഇനം ദൈവങ്ങള്‍ ഇടതിങ്ങി വസിക്കുന്ന ഭൂഭാഗമായ ഉത്തര മലബാറില്‍ ഏറ്റവും പ്രശസ്‌തനായ സാധാരണക്കാരന്റെ ദൈവമാണ്‌ മുത്തപ്പന്‍. മുത്തപ്പന്‍ തന്റെ മക്കളുമായി സംസാരിക്കും, തലയില്‍ കൈവച്ച്‌ അനുഗ്രഹിക്കും. മുത്തപ്പന്‌ അയിത്തമാകില്ല. മക്കളെ തൊട്ടാല്‍ അയിത്തമാകുമെന്ന്‌ പറയുന്നവര്‍ മുത്തപ്പനെ ചാക്കിലാക്കാന്‍ പല കുറി സ്വര്‍ണ്ണ പ്രശ്‌നങ്ങള്‍ നടത്തി നോക്കി. കഥകളും, പുരാണങ്ങളും, ഐതിഹ്യങ്ങളും ചമച്ച്‌ മുത്തപ്പനെ ഹിന്ദുമതത്തിലെ റിബലായ ശിവന്റെ അവതാരമാണെന്ന്‌ സ്‌ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. പക്ഷെ, മുത്തപ്പന്റെ മുഖത്തുനോക്കി ശിവഭഗവാനെ എന്നു വിളിക്കാന്‍ ആര്‍ക്കും ഇതുവരെ ധൈര്യം വന്നിട്ടില്ല. മറ്റൊന്നുമല്ല, തെങ്ങിന്‍ കള്ളുകുടിച്ച്‌, തീയില്‍ ചുട്ടെടുത്ത ഉണാക്കാമീന്‍ ചവച്ച്‌ നല്ലാ ഫിറ്റായി നില്‍ക്കുന്ന മുത്തപ്പന്റെ മുന്നില്‍ ചെന്ന്‌ ശിവഭഗവാനേ എന്നുവിളിച്ചാല്‍ മുത്തപ്പന്‍ ചങ്കിനു പിടിച്ചാലോ എന്ന്‌ ചെുതല്ലാത്തൊരു ഭയം!! എങ്കിലും ബ്രാഹ്‌മണന്‌ പ്രതീക്ഷ നഷ്‌ടപ്പെട്ടിട്ടില്ല. മുത്തപ്പന്‍ മഠപ്പുരകളുടെ അവകാശികളായ തീയ്യന്മാര്‍ക്ക്‌ ഈയ്യിടെയായി കലശലായ സ്‌ഥലജലഭ്രമമുണ്ട്‌. തങ്ങളുടെ കയ്യില്‍ ഇത്രയും വരുമാനമുള്ള മഠപ്പുര എങ്ങിനേ വന്നു ചേര്‍ന്നു എന്ന്‌ എത്ര ആലോചിചിട്ടും പിടികിട്ടുന്നില്ല. വൈദികമായ ചെപ്പടിവിദ്യകളെ അത്‌ഭുതാദരങ്ങളോടെ നോക്കിനില്‍ക്കുന്ന ഈ "മടയന്മാര്‍" ബ്രാഹ്‌മണ തന്ത്രിമാരുടെ അനുസരണയുള്ള ദാസന്മാരാകാനുള്ള തയ്യാറെടുപ്പിലാണ്‌. തങ്ങളുടെ മഠപ്പുരകള്‍ക്ക്‌ വിശ്വാസികള്‍ക്കിടയില്‍ ആകര്‍ഷണീയത കൂട്ടാനായി ബ്രാഹ്‌മണന്റെ ജനകീയ ഹൈന്ദവ നമ്പറുകള്‍ കൂടി മുത്തപ്പന്‍ മഠപ്പുരകളുടെ ആചാര-പൂജാവിധികളിലേക്ക്‌ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിനെ തുടര്‍ന്ന്‌ സുപ്രഭാത പരിപാടിയായി ഇന്ത്യയിലെ സകല നക്കാപ്പിച്ച ദൈവങ്ങളെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഭക്തിഗാനാലാപനം, തന്ത്രിമാരെക്കൊണ്ടുള്ള സ്‌പെഷ്യല്‍ കലശങ്ങള്‍, ഉരുണ്ടുകളി തന്ത്രിമാരെക്കൊണ്ടുള്ള കോടിമര പ്രതിഷ്‌ഠകള്‍, സ്വര്‍ണ്ണ പ്രശ്‌നം തുടങ്ങിയ ബ്രാഹ്‌മണ തട്ടിപ്പുകളുടെവേലിയേറ്റം മുത്തപ്പന്‍ കാവുകളിലും ആരംഭിച്ചിരിക്കുകയാണ്‌. പണ്ടൊരിക്കല്‍ ഈഴവര്‍ ഈ നാട്ടിലെ വാഴുന്നവരും, ജന്മികളും ആയിരുന്നു എന്ന സത്യം നൂറ്റണ്ടുകളുടെ കുത്തൊഴുക്കില്‍ നമ്മുടെ മുത്തപ്പന്‍ മഠാധിപതികളായ "മടയന്മാര് " പോലും മറന്നുപോയിരിക്കുന്നു. അതുകൊണ്ടാണ്‌ തങ്ങളുടെ പൈതൃക സാംസ്‌ക്കാരിക സ്വത്തായിട്ടുപോലും അതിനെ ഹിന്ദുമതത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ ഈഴവര്‍ക്ക്‌ വൈമനസ്യം തോന്നാത്തത്‌. ബ്രാഹ്‌മണരും അവരുടെ കിങ്കരന്മാരായ അമ്പലവാസികളും പുതിയ നാടുവാഴികളും പിന്നീട്‌ പ്രചരിപ്പിച്ച കഥകള്‍ ചരിത്രമാണെന്ന്‌ വിശ്വസിക്കാന്‍ ബുദ്ധമതത്തിന്റെയും, ആയുര്‍വ്വേദത്തിന്റെയും, ജ്യോതിശാസ്‌ത്രത്തിന്റെയും, കുടിപ്പള്ളിക്കൂടങ്ങളുടെയും മഹത്തായ പാരമ്പര്യമുള്ള ഒരു ജനത നിര്‍ബന്ധിതരായിരിക്കുന്നു. നമ്മുടെ സാംസ്‌ക്കാരിക അപചയത്തിന്റെ കാരണം ഈ നഷ്‌ടപ്പെട്ട ഓര്‍മ്മകളില്‍ നിന്നും വീണ്ടെടുക്കുകയാണെങ്കില്‍ കേരളത്തിന്റെ സാംസ്‌ക്കാരിക നവോത്ഥാനത്തിനു തന്നെ അതു കാരണമാകും. സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..? അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍ ബ്രാഹ്‌മണരുടെ സഹായത്തോടെ പടച്ചുണ്ടാക്കിയതും, ഉത്തര മലബാറില്‍ മാത്രം പ്രചാരമുള്ളതുമായ ചില ഐതിഹ്യങ്ങളിലൂടെയും , കഥകളിലൂടെയും മുത്തപ്പനെ ശിവ മൂര്‍ത്തിയാക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഗ്രന്ഥരചയിതാവാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ഭക്‌തന്മാരും, കാസറ്റും സിഡിയും വിറ്റു പണമുണ്ടാക്കാന്‍ ഓടി നടക്കുന്ന കീര്‍ത്തനാലാപനക്കാരും ഈ കഥകളേറ്റു പിടിച്ചിട്ടുണ്ടാകുമെങ്കിലും മുത്തപ്പന്‍ മുത്തപ്പനായിത്തന്നെ ഇപ്പോഴും പരിലസിക്കുന്നു, ഹിന്ദുവാകാതെ..!!! മുത്തപ്പന്‍ ജനിച്ചതെവിടെയാണ്‌. മുത്തപ്പന്‍ ജനിച്ചത്‌ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിലായിരുന്നു എന്നതാണ്‌ സത്യം. മരിച്ചുപോയ കാരണവന്മാരെ (മുത്തപ്പനെ) വീണ്ടും കാണാനും അനുഗ്രഹം വാങ്ങാനും നാം മുത്തപ്പനെ കെട്ടിയാടിച്ചു. നന്നായി കള്ളുകുടിച്ച മുത്തപ്പന്‍ ചുട്ട ഉണക്കമീന്‍ കടിച്ചു ചവച്ചു കൊണ്ട്‌ നമ്മുടെ കുടുംബ കാര്യങ്ങളന്വേഷിച്ചു. മനസ്സു തുറന്നു സംസാരിച്ചു. മനസ്സിലെ മാലിന്യങ്ങളും, ആശങ്കകളും പെയ്‌തൊഴിഞ്ഞപ്പോള്‍ നമ്മുടെ കുടുംബം അഭിവൃദ്ധിപ്പെട്ടു. നന്ദിസൂചകമായി മണ്മറഞ്ഞ മുത്തപ്പന്റെ വിളക്കുമാടത്തില്‍ നമ്മളെന്നും തിരിവച്ചു. കുറച്ചുകൂടി കുടുംബം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നാം വിളക്കുമാടത്തിനും മുകളിലൊരു മേല്‍ക്കൂര കെട്ടി. നമ്മുടെ കുടുംബം സമൂഹത്തില്‍ പ്രശസ്‌തമായപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തപ്പന്‍ പ്രതിഷ്‌ഠയുടെ ഐശ്വര്യമാണെന്ന്‌ ജനം സംസാരിച്ചു. സ്വന്തം വീട്ടിലെ അപ്രധാനരായ മുത്തപ്പന്മാര്‍ക്ക്‌ വിളക്കുവച്ച്‌, ജനം പ്രമാണികളായവരുടെ വീട്ടിലെ മുത്തപ്പന്റെ വേഷം കെട്ട്‌ കാണാന്‍ ചുറ്റിക്കൂടി. വീട്ടുകാരുടെ പ്രശ്‌നത്തിനു പുറമെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ തുടങ്ങിയ മുത്തപ്പന്‍ പ്രശസ്‌തനായി, ജനകീയനായി. നേര്‍ച്ചകളിലൂടെ മുത്തപ്പന്‌ വരുമാനമുണ്ടായപ്പോള്‍ മഠപ്പുരകളുണ്ടായി. മഠപ്പുരകള്‍ക്കു മുകളിലൂടെ നാം കോണ്‍ക്രീറ്റുകൊണ്ടുള്ള ഗോപുരങ്ങളും പണിതു. എന്നാല്‍ ഇത്രയും ലളിതമായ മുത്തപ്പന്റെ ജനനവും മഠപ്പുരകളുടെ ചരിത്രവും നൂറ്റാണ്ടുകളുടെ പരിണതിയായതിനാല്‍ പൂര്‍വ്വികരാരും അത്‌ കുറിച്ചുവച്ചില്ല, ആരും ഓര്‍ത്തുവച്ചതുമില്ല. അക്കാരണം കൊണ്ടുതന്നെയാണ്‌ ഈ ലളിത ചരിത്രത്തെ വിസ്‌മരിപ്പിച്ച്‌ തല്‍പര കക്ഷികള്‍ മുത്തപ്പന്റെ മൂലസ്‌ഥാനമന്വേഷിച്ച്‌ മലമുകളിലെ നാടുവാഴിയുടെ കൊട്ടാരത്തിലെ ഈട്ടിത്തടി കൊണ്ടുള്ള കട്ടിലിനു താഴെ ഒറ്റിക്കിടക്കുന്ന ബ്രാഹ്‌മണ ബീജത്തിലെത്തുന്നത്‌. നമ്മുടെ സ്വന്തം അച്ഛച്ചനോ മുതുമുത്തച്ഛനോ ആയ മുത്തപ്പന്‌ പുരാണങ്ങളില്‍ പറയുന്ന തരത്തിലൊരു ബ്രാഹ്‌മണ വിത്തുകാളയില്‍ നിന്നുള്ള ജന്മമാണുണ്ടായതെന്ന്‌ ആരു പറഞ്ഞാലും അതിനെ നിരസിക്കാനുള്ള സംസ്‌ക്കാരം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തെ വിത്തുകാള സംസ്‌ക്കാരത്തിലെത്തിച്ച "നിരുപദ്രവ വെട്ടുകിളി" സമൂഹം വളരെ സംഘടിതമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന്‌ മനസ്സിലാക്കാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല.

Tuesday, October 14, 2008

ബുദ്ധമത സംഹാരം കേരളത്തില്‍ part-25

"The hindus believe that there is no country but theirs,no nation like theirs,no king like theirs, no religion like theirs, no science like theirs"

"theirs (hindus) ancesters were not so narrow minded as the present generation is"

AD.1000 ത്തില്‍ ടര്‍ക്കി ഭരണാധികാരിയായിരുന്ന മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രമുള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ കൊളള ചെയ്യുംബോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചരിത്രകാരന്‍ അല്‍ബറൂണി ഇന്ത്യന്‍ ജനങ്ങളെ വിലയിരുത്തിയതാണ് മുകളില്‍ ആഗലേയത്തില്‍ കൊടുത്തിരിക്കുന്നത്.

നാട്ടു രാജാക്കന്മാരെ അസാന്മാര്‍ഗ്ഗികജീവിതചര്യകളുടെ മോഹവലയത്തില്‍ വീഴ്ത്തിയും , സ്ത്രീയെ വെറും ഉപഭോഗ വസ്തുവാക്കിയും , വേശ്യ വൃത്തി ഭക്തിയുടെ കുലിന മാര്‍ഗ്ഗമാണെന്ന് കഥകളുണ്ടാക്കിയും, ബ്രാഹ്മണ്യം കേരള ജനതയെ സംസ്കൃത ഭാഷയുപയോഗിച്ച് വെടക്കാക്കി തനിക്കാക്കിയ ചരിത്രമാണിത്. കേരളത്തില്‍ സമൂഹത്തിന് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്ന ബുദ്ധമതത്തെ ഹൈന്ദവവല്‍ക്കരിച്ച് ചരിത്രത്തില്‍ നിന്നുപോലും നീക്കം ചെയ്ത കുടില ജാതീയതയുടെയും,വര്‍ഗ്ഗീയതയുടേയും, മനുഷ്യത്വമില്ലായ്മയുടേയും നേര്‍സാക്ഷ്യം ! വേശ്യാവ്യവസ്ഥിതിയുടെ സ്വന്തം മതമായ ഹിന്ദുമതത്തിന്റെ കഥകൂടിയാണിത്.

വെളിച്ചത്തിന്റേയും,ഇരുട്ടിന്റേയും ചരിത്രം.

കെ.ജി.നാരായണന്റെ ചരിത്ര പഠന പുസ്തകത്തിലെ 25 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ഇവിടെ ഞെക്കി വായിക്കുക.

Thursday, October 9, 2008

കെ.ജി.നാരായണന്‍ എന്ന മഹാത്മാവ്


കെ.ജി.നാരായണന്റെ കേരള ചരിത്രത്തെക്കുറിച്ചുള്ള പുസ്തകം ആഴവും പരപ്പുമുള്ള മഹനീയമായ ഒരു ചരിത്രഗ്രന്ഥം തന്നെയാണ്. അതിന്റെ തലക്കെട്ടിലെ ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ജാതി സംജ്ഞ കാരണമാകാം നമ്മള്‍ ഈ പുസ്തകത്തെ വേണ്ടവണ്ണം പരിഗണിക്കാന്‍ ഇടവരാതിരുന്നത് എന്നു തോന്നുന്നു. ചരിത്രം എത്ര അപ്രിയമാണെങ്കിലും വസ്തുനിഷ്ടമായി പഠിക്കപ്പെടേണ്ടത് സമൂഹത്തിലെ കാപട്യത്തിന്റെ നീര്‍ക്കെട്ട് ഇല്ലാതാക്കാന്‍ അത്യാവശ്യമാണ് എന്നതിനാല്‍ ഈ പുസ്തകം അതി പ്രധാനമാണെന്നതില്‍ സംശയമില്ല. മാത്രമല്ല , വളരെ പണ്ഡിതോചിതമായ പക്വതയും, പരന്ന അറിവിന്റെ വസ്തു നിഷ്ഠമായ സമാഹാരവുമായിരിക്കുന്നു ഈ പുസ്തകം. കായകുളത്തെ അനശ്വര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ഈ പുസ്തകത്തിന്റെ പ്രചാരം ജാതി ചിന്തകൊണ്ട് വീര്‍പ്പുമുട്ടുന്ന വര്‍ത്തമാന സാഹചര്യത്തെ ശരിയായ ചരിത്ര ഉള്‍ക്കാഴ്ച്ചയോടെ സമതുലിതപ്പെടുത്താനും, അധസ്ഥിത ജനതയുടെ ആത്മാഭിമാനം സാഭിമാനം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സഹായിക്കുമെന്നതില്‍ സംശയമില്ല.

ശ്രീ.കെ.ജി.നാരായണന്റെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് , ഈ പുസ്തകത്തിന്റെ പുനപ്രസിദ്ധീകരണം കേരളത്തിന്റെ സാമൂഹ്യ ഉദ്ദാരണത്തിനുതന്നെ കാരണമാകുമെന്ന് അറിയക്കാനും, അതിനു വേണ്ട് ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

എനിക്ക് ഈ പുസ്തകം വായിക്കാന്‍ തന്നത് ഒരു ചെറുകിട വ്യവസായിയാണ്.അദ്ദേഹത്തോട് നന്ദി പറയട്ടെ. അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്ന പുസ്തകത്തിന്റെ സാമൂഹ്യ പ്രസക്തി മനസ്സിലാക്കിയാണ് ,ഈ പുസ്തകം നശിച്ചു പോകാതിരിക്കാന്‍ ബ്ലോഗിലിടുന്നത്. അദ്ദേഹം പുസ്തകത്തിനിടയില്‍ സൂക്ഷിച്ചു വച്ചിരുന്ന മാതൃഭൂമിയില്‍ വന്ന ഒരു അനുസ്മരണക്കുറിപ്പാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.

മാനവികമായി ചിന്തിക്കുന്ന മലയാളിയുടെ വേദഗ്രന്ഥമാകേണ്ട പുസ്തകമാണിത്.

Wednesday, October 8, 2008

മനോരമയുടെ ഹൈന്ദവസ്നേഹം

മനോരമയുടെ പഠിപ്പുര പേജില്‍ ഇന്ന്(9-10-08)പരിപാവനമായ അക്ഷര വിദ്യയെക്കുറിച്ചുള്ള അറിവുകളെന്ന പേരില്‍ കുറെ വിഢിത്തങ്ങള്‍ അച്ചടിച്ചുവച്ചിരിക്കുന്നു.പണ്ടുകാലത്ത് ഹരിശ്രീ ഗണപതായെ എന്നതിനു പകരം നമോ നാരായണായ എന്നതിന്റെ ചുരുക്കെഴുത്തായ "നാനം മോനം" എന്നാണത്രേ കുട്ടികള്‍ക്ക് എഴുത്തിനിരുത്തുന്നതിന്റെ ആദ്യാക്ഷരമായി പഠിപ്പിച്ചിരുന്നത് !
സംഗതി ശരിയാണ് "നാനം,മോനം,അത്തനം,തുവനം,ചിനം,ഇന്നനം,താനം,ഉമ്മനം" എന്ന വര്‍ണ്ണമാലയിലെ ആദ്യാക്‍ഷരങ്ങള്‍ എഴുതിക്കൊണ്ടുതന്നെയാണ് മലയാളി വിദ്യാരംഭം നടത്തിയിരുന്നത്. എന്നാല്‍ അത് "നമോ നാരായണായ" എന്ന വിഷ്ണു സ്തുതിയായിരുന്നു എന്ന ഊഹം തെറ്റാണ്.
ഒന്നാമത് നാരായണ സ്തുതിയായിരുന്നെങ്കില്‍ അത് ബ്രാഹ്മണര്‍ക്ക് "ഹരിശ്രീ"യായി മാറ്റേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല.

രണ്ടാമതായി, കൂട്ടിവായിച്ചാല്‍"നമോത്തുചിനതമ്" എന്ന പാലി വാക്യമാണ് ആ അക്ഷരമാലക്രമത്തില്‍ ഉണ്ടായിരുന്നത്.ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥം. ബുദ്ധന്റെ ജന്മ ദിനത്തില്‍ ആചരിക്കപ്പെടുന്ന വിദ്യാരംഭ ചടങ്ങായി നടത്തിയിരുന്ന വിജയദശമിയെ ബ്രാഹ്മണ്യം കള്ള ചരിത്ര രചനയിലൂടെ രാക്ഷസ നിഗ്രഹകഥയില്‍ തളച്ചിട്ട് സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല, വട്ടെഴുത്ത് എന്ന മലയാള ലിപി കേരളത്തില്‍ പഠിപ്പിച്ചിരുന്നത് കേരളത്തിലെ ആദ്യ മിഷണറിമാരായിരുന്ന ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു.സമൂഹത്തിന് വൈദ്യസഹായവും,വിദ്യാഭ്യാസ്യവും,ആത്മജ്ഞാനവും,കൃഷി വിജ്ഞാനവും,ജ്യോതിശാസ്ത്ര അറിവുകളും നല്‍കിപ്പോന്ന ബൌദ്ധ കേന്ദ്രങ്ങളെ വട്ടങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. അവിടെ ഉപയോഗിച്ചിരുന്ന ലിപിയായതുകൊണ്ടാണ് മലയാളത്തിന്റെ ആദിലിപി വട്ടെഴുത്തായത്.
കോലങ്ങള്‍ എന്നപേരിലുള്ള മന്ത്രവദസമാനമായ ബൌദ്ധരുടെ തന്നെ ആസ്ഥനങ്ങളെ കോലങ്ങളെന്നും വിളിച്ചിരുന്നു. അവിടെനിന്നുമുള്ള എഴുത്തിനെ കോലെഴുത്തെന്നും പറയുന്നു. കോലങ്ങള്‍ ഉത്തരകേരളത്തിലും; വട്ടങ്ങള്‍ ദക്ഷിണകേരളത്തിലുമായിരുന്നു ഉണ്ടായിരുന്നത്.

ബ്രാഹ്മണര്‍ തങ്ങളുടെ പ്രതാപകാലത്ത് അവര്‍ണ്ണരെ ആരേയും അക്ഷരം പഠിപ്പിച്ചിട്ടില്ല. പഠിപ്പിക്കരുതെന്ന് നിയമവുമുണ്ട്. അക്ഷരം പഠിച്ചതിന്റെ പേരില്‍ എഴുത്തശ്ശന്മാരെ ചെവിയില്‍ ഇയ്യം ഉരുക്കിയൊഴിക്കാതിരുന്നത് അത്തരം ധാരാളം അവര്‍ണ്ണ പണ്ഡിതര്‍ കേരളത്തില്‍ അന്നുണ്ടായിരുന്നതുകൊണ്ട് ഇയ്യം തികയില്ലെന്നതുകൊണ്ടു മാത്രമായിരുന്നു. കാരണം, ബുദ്ധ മത പ്രചാരകരായ ഈഴവര്‍ മലയാളിയെ സംസ്കൃതവും പഠിപ്പിച്ചിരുന്നു. ആ സംസ്കൃത പാഠ പുസ്തകങ്ങളിലെ ആദ്യ പാഠം ബുദ്ധന്റെ പ്രതിരൂപമായ ബോധി വൃക്ഷത്തെ(അരയാല്‍) ക്കുറിച്ചായിരുന്നു.വൃക്ഷ:-വൃക്ഷൌ-വൃക്ഷാ: എന്നായിരുന്നു ഒന്നാം പാ‍ഠം. അതു പിന്നീട് വൈഷ്ണവവല്‍ക്കരിച്ച് രാമ:-രാമൌ-രാമാ എന്നാക്കി മാറ്റുകയുണ്ടായി.
സത്യം ഇങ്ങനെയൊക്കെയായിരിക്കേ മനോരമയും ബ്രഹ്മണരെ അനുകരിച്ച് ജനങ്ങളെ കബളിപ്പിച്ച് സവര്‍ണ്ണ മൂല്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് പണക്കൊതികൊണ്ടാണെങ്കിലും പ്രതിഷേധാര്‍ഹമാണ്.
നാളെ ബുദ്ധ ജയന്തിയാണോ എന്നറിയാന്‍ മനോരമക്കാര്‍ക്ക് മാതൃഭൂമി കലണ്ടര്‍ നോക്കാവുന്നതാണ്.

Monday, October 6, 2008

പള്ളിയും പട്ടക്കാരനും ബൌദ്ധമത സം‌ജ്ഞകള്‍


ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മാര്‍ത്തോമ കേരളത്തില്‍ വരികയും കൃസ്തുമതം അക്കാലത്തുതന്നെ കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടെന്നുമുള്ള ചില വസ്തുതകള്‍ക്കു നിരക്കാത്ത പരാമര്‍ശങ്ങളുണ്ടെങ്കിലും, പ്രൊ.പി.ഒ.പുരുഷോത്തമന്റെ (1944-2005) ബുദ്ധന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തില്‍ (കറന്റ് ബുക്സ്-2006) നമ്മുടെ നശിപ്പിക്കപ്പെട്ട ചരിത്രത്തിന്റെ വെളിച്ചം പകരുന്ന തരികള്‍ ചിതറിക്കിടക്കുന്നുണ്ട്.
വിവിധ മതസ്തരായ മലയാളികളെ ഒരൊറ്റ തായ്‌വേരിലേക്ക് ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റേയും നന്മയുടേയും വീശാലപാതയൊരുക്കുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ വായിക്കപ്പെടാതിരിക്കാന്‍ നമ്മുടെ സവര്‍ണ്ണ സംസ്ക്കാരം തങ്ങളുടെ പതിവു തമസ്ക്കരണ അടവുകളുമായി മുന്നേറുംബോള്‍ അതിനെതിരെ ... കരുതിയിരിക്കേണ്ടിയിരിക്കുന്നു. ശ്രീ.കെ.ജി.നാരായണന്റെ ഈഴവ തിയ്യ ചരിത്രപഠനം എന്ന ആധികാരികമായ (1984 ലെ) പുസ്തകം പ്രൊ.പി.ഒ. പുരുഷോത്തമനോ,ഇതില്‍ അവതാരികയെഴുതിയ പി.ഗോവിന്ദപ്പിള്ള കാണുകപോലും ചെയ്തിരിക്കാനിടയില്ലെന്നാണ് ഈ പുസ്തകം വായിച്ചതില്‍ നിന്നും മനസ്സിലായത്.
പ്രൊ.പി.ഒ.പുരുഷോത്തമന്റെ ബുദ്ധന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തിലെ ഏതാനും പേജുകള്‍ ഇവിടെ സ്കാന്‍ ചെയ്തു വച്ചിരിക്കുന്നു. കൂടുതല്‍ വായിക്കണമെന്നുള്ളവര്‍ കറന്റ് ബുക്സിന്റെ പുസ്തക ശാലകളില്‍ നിന്നും വാങ്ങി വായിച്ചുകൊള്ളുക. 88 പേജ്.വില:48 രൂപ.

Saturday, October 4, 2008

ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്)

പ്രഫസര്‍ പി.സി.കര്‍ത്തയുടെ(1937-98) “പഴഞ്ചൊല്‍ പ്രപഞ്ചം“(DC books-2001) എന്ന പുസ്തകത്തിലെ 109ആം പേജിലെ മൂന്നു പഴഞ്ചൊല്ലുകളാണ് മുകളില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്.

പണ്ടുകാലത്ത് ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന വിശ്വാസവും,നിര്‍ബന്ധ ബുദ്ധിയും,ഈഴവര്‍ക്കെതിരെയുള്ള ശത്രുതയും എത്രമാത്രം ഭീകരമായിരുന്നു എന്ന് തെളിയിക്കുന്ന പഴഞ്ചൊല്ലുകള്‍.
ബുദ്ധമതത്തിനെതിരെയുള്ള(ഈഴവര്‍ക്കെതിരെയുള്ള) ബ്രാഹ്മണരുടേയും,രാജാക്കന്മാരുടേയും,അവരുടെ ദാസന്മാരുടേയും മനസ്സിലിരുപ്പും,രാഷ്ട്രീയവും വെളിവാക്കുന്ന ഈ പഴഞ്ചൊല്ലുകള്‍ സിമന്റ് നാണുവെന്നും, ചൊവ്വനെന്നും..... ഈഴവരെ ഇന്നും പരിഹസിക്കുന്നവരുടെ മനസ്സിലെ തിന്മയുടെ കാരണം കൂടി വെളിവാക്കുന്നുണ്ട്.

ഈഴവരെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ യൂണിക്കോഡില്‍:
1) ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാല്‍ അത്രയും നല്ലത്.(അര്‍ത്ഥം: ഇഞ്ച പടര്‍ന്നുകയറും; ഈഴവന്മാര്‍ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്.)
2) ഇഞ്ചത്തലയും ഈഴത്തലയും നീളുമ്പോള്‍ കൊത്തണം.
3)ഇഞ്ചത്തലയും ഈഴത്തലയും വളര്‍ത്തരുത്.

ഇതുപോലെ എത്ര അറിയപ്പെടാത്ത പഴഞ്ചൊല്ലുകളും,അജണ്ടകളും പണ്ടുകാലത്ത് ബുദ്ധമതാനുയായികളായ ഈഴവരെ കൊന്നൊടുക്കാന്‍ ബ്രാഹ്മണ്യം ഉപയോഗിച്ചിരിക്കാം. പ്രോ. പി.സി.കര്‍ത്തയുടെ നല്ല മനസ്സിനു നന്ദി.

Friday, October 3, 2008

ഡോ.ടി.കെ.രവീന്ദ്രന്റെ പഠനം

കെ.ജി.നാരായണന്റെ ചരിത്ര പഠന ഗ്രന്ഥത്തെക്കുറിച്ച് ഡോ. ടി.കെ.രവീന്ദ്രന്‍ എഴുതിയ പഠനം ഇവിടെ ക്ലിക്കു ചെയ്ത് വായിക്കുക.

Thursday, October 2, 2008

സിംഹാള ഭാഷക്ക് മലയാളത്തോട് കൂടുതല്‍ സാദൃശ്യം

മറ്റേതു ഭാഷയേക്കാളും മലയാളത്തോടാണ് സിംഹാള ഭാഷക്ക് സാദൃശ്യമുള്ളതെന്ന് ഉദാഹരണ സഹിതം കെ.ജി. നാരായണന്‍ തന്റെ പഠന ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നു. ഈഴവ-തിയ്യ ചരിത്ര പഠനം എന്ന പുസ്തകത്തിലെ 17 ആം അദ്ധ്യായം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.

മനോരമ മുത്തപ്പനെക്കുറിച്ച് സവര്‍ണ്ണ പ്രചരണം നടത്തുന്നു

കള്ള ചരിത്രങ്ങളും,കെട്ടുകഥകളും,കള്ള പ്രമാണങ്ങളും, നിര്‍മ്മിച്ച് അന്യരുടെ സ്വത്തും,അവകാശങ്ങളും,സ്വാതന്ത്ര്യവും,ക്ഷേത്രങ്ങളും,നാടും കവര്‍ന്നെടുക്കുക എന്നത് ബ്രാഹ്മണ്യത്തിന്റെ പതിവ് രീതിയാണ് പരാന്ന ജീവികളെ അനുകരിക്കുന്ന മാനവികതക്കെതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ സമൂഹമാണ് ബ്രാഹ്മണ്യം.ബ്രാഹ്മണര് ‍തങ്ങളുടെ ദാസന്മാരായ സവര്‍ണ്‍രിലൂടെ സമൂഹത്തെ കൈപ്പിടിയിലൊതുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അതൊരു ആചാര അനുഷ്ടാനം പോലെ സമൂഹത്തില്‍ നിരുപദ്രവ ഭാവത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കും.
ഇതിന്റെ ഭാഗമായാണ് സമൂഹത്തില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കാര്‍ഷികാദായങ്ങള്‍ മുഴുവന്‍ ഇവര്‍ കയ്യടക്കിയിരുന്നത്.
നവോത്ഥാനത്തിന്റേയും,ഭൂ പരിഷ്ക്കരണത്തിന്റേയും,പുരോഗമന പ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തന ഫലമായി അതെല്ലാം അവസാനിച്ചു എന്ന് ആശിക്കാം. പക്ഷേ, കാവുകളും,ക്ഷേത്രങ്ങളും കള്ളക്കഥകളിലൂടെ പിടിച്ചടക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
ഏതു കാവിനെക്കുറിച്ചും,സ്വത്തിനെക്കുറിച്ചും,വ്യക്തിയെക്കുറിച്ചും ആര്‍ക്കും കള്ളക്കഥകളുണ്ടാക്കാം. ആ കള്ളക്കഥയുടെ പ്രചാരണത്തിന് സാമ്പത്തികമായി സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരുടെ ഒരു പ്രോത്സാഹനമുണ്ടെങ്കില്‍ ഏതു കള്ളത്തരത്തേയും സത്യമാക്കിഅവതരിപ്പിക്കാം എന്നാണവസ്ഥ. ഇപ്പോള്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ കാവിനെ ഹിന്ദു ക്ഷേത്രമാക്കിക്കഴിഞ്ഞു. ഒരു തിയ്യ കുടുംബത്തിന്റെ കാരണവരുടെ ഓര്‍മ്മക്കായുള്ള വീരാരാധനയിലൂടെ നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വലുതായ മുത്തപ്പന്‍ കാവിലെ മുത്തപ്പനെ നേരത്തെതന്നെ ശിവന്റെ അവതാരമാണെന്ന് കള്ള ഐതിഹ്യ രചനകളിലൂടെ ബ്രാഹ്മണ്യം ഹിന്ദുത്വത്തിലേക്ക് തള്ളി അടുപ്പിച്ചിരുന്നു. ഇപ്പോള്‍ വെള്ളാട്ടം എന്ന മുത്തപ്പന്റെ കൂടെയുള്ള തെയ്യത്തെ വിഷ്ണുവിന്റെ ചൈതന്യമാണെന്നും കള്ളക്കഥ മെനെഞ്ഞെടുത്തിരിക്കുന്നു. ഒരു കുടുംബത്തിന്റെ തറവാട്ടുവക മടപ്പുരയെ ബ്രാഹ്മന്യവും,സവര്‍ണ്ണതയും,തുടര്‍ന്ന് സവര്‍ണ്ണതയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കര്‍ ദേവസ്വം ബോഡും വിഴുങ്ങുന്നത് കേവലമായ കുറച്ചു വിശ്വാസികളുടെ പ്രശ്നമായി ഉദാസീനമായി നോക്കിക്കാണുന്നത് നമ്മുടെ ദുരന്തമാണ്.
ഹിന്ദു ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കു കീഴില്‍ വരാതെ വ്യതിരിക്തമായ വ്യക്തിത്വം പുലര്‍ത്തിപ്പോന്ന ഈഴവ-തിയ്യ സമൂഹത്തെ ഒന്നായി ഹിന്ദു തൊഴുത്തിലേക്ക് കന്നുകാലികളെപ്പോലെ തെളിച്ചു കൊണ്ടുപോകുന്ന അവസ്ഥയാണിത്.
മനോരമ പോലുള്ള ഒരു പത്രം സവര്‍ണ്‍നതയുടെ വാക്താക്കളായി രംഗപ്രവ്വേശം ചെയ്ത് ബ്രാഹ്മണ്യ‌സവര്‍ണ സൃഷ്ടിയായ ഇത്തരം ഐതിഹ്യങ്ങല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് കൊടിയ കുറ്റം തന്നെയാണ്.
ഒരു പത്തു വര്‍ഷം മുന്‍പ് വരെ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. പറശ്ശിനിക്കടവ് മുത്തപ്പന്‍(വിക്കിപ്പീഡിയ ലിങ്ക്) മടപ്പുരയിലെ കാരണവരും സ്ഥാനികനുമായ മടയന്‍ എന്ന പേരിലറിയപ്പെടുന്നവരായിരുന്നു അന്നൊക്കെ മുത്തപ്പനുവേണ്ടി സംസാരിച്ചിരുന്നത്. പിന്നീട് ,
ഉത്സവങ്ങള്‍ക്ക് കൊടിയുയര്‍ത്താന്‍ ക്ഷണിച്ചു കൊണ്ടു വരപ്പെട്ട നമ്പൂതിരിമാരും,തന്ത്രിമാരും മുത്തപ്പന്‍ മടപ്പുരക്കുവേണ്ടി സംസാരിച്ചു തുടങ്ങിയപ്പോള്‍ മുത്തപ്പന്‍ മടപ്പുരയിലെ മടയന്‍ ഒരു ശിപ്പായിയുടേയോ,കാവല്‍ക്കാരന്റേയോ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മനോരമയെപോലുള്ള ഒരു പത്രം മുത്തപ്പന്റെ ചരിത്രം പറയുമ്പോള്‍ സത്യത്തില്‍ ആധികാരികമായി നിര്‍വ്വഹിക്കേണ്ട ഒരു അറിവു നിര്‍മ്മാണമാണ് നടക്കെണ്ടിയിരുന്നത്. എന്നാല്‍ പകരം ബ്രാഹമണ- സവര്‍ണ്ണ വിഭാഗത്തിന്റെ താല്‍പ്പര്യത്തിലധിഷ്ടിതമായി കുറെ കള്ളക്കഥകള്‍ എഴുതി കള്ളത്തരത്തിന് ഔന്നിത്യം നല്‍കുകയാണു ചെയ്തിരിക്കുന്നത്.
മുത്തപ്പന്‍ മടപ്പുരക്ക് എത്രകാലത്തെ പഴക്കമുണ്ടെന്നതിനുള്ള ശാസ്ത്രീയ തെളിവുകളോ, മുന്‍‌കാല മടയന്‍ സ്ഥാനക്കാരുടെ പേരു വിവരങ്ങളോ, അവരുടെ തറവാടിന്റെ പഴക്കമോ, മടപ്പുരയില്‍ നിന്നും കണ്ടെടുത്ത പൂര്‍വ്വീകരുടെ രേഖകളുടെ തെളിവുകളോ,രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്തര്‍ക്കു നൂറ്റാണ്ടുകളായി ഭക്ഷണം കൊടുക്കുന്ന ആ കുടും‌ബത്തിന്റെ നന്മയോ ഒന്നും കാണാതെ ബ്രാഹ്മണര്‍ ഛര്‍ദ്ദിച്ച കെട്ടുകഥകളും ഐതിഹ്യങ്ങളും പ്രസാദമായി വിതരണം ചെയ്യുന്ന മനോരമയുടെ പത്രപ്രവര്‍ത്തനത്തെ നിന്ദ്യമെന്നേ പറയേണ്ടു.മുത്തപ്പനെക്കുറിച്ചുള്ള മനോരമ ഓണ്‍ ലൈന്‍(2008 സെപ്റ്റമ്പര്‍ 30) ലിങ്ക്.
കണ്ണൂരില്‍ തിയ്യരുടെ തന്നെഉടമസ്തതയിലുള്ള പാലോട്ടു കാവുകള്‍ സവര്‍ണ്ണ ക്ഷേത്ര കമ്മിറ്റികള്‍ വിഷ്ണുവിന്റെ അവതാരകഥയുടെ പിന്‍ബലത്തില്‍ സ്വന്തമാക്കിക്കഴിഞ്ഞു.