തിരുവിതാംകൂറില്‍ രാജാവിനോ മറ്റു പ്രജകളിലാര്‍ക്കെങ്കിലുമോ ഒരു മോട്ടോര്‍ കാര്‍ സ്വന്തമാക്കാനോ സ്വപ്നം കാണാനോ കഴിയാതിരുന്ന കാലത്ത് തിരുവിതാം കൂറിലെ രാജ വീഥികളിലൂടെ സ്വന്തം കാറില്‍ യാത്രചെയ്തിരുന്ന പ്രതാപശാലിയായിരുന്നു ആലും മൂട്ടില്‍ കൊച്ചു കുഞ്ഞ് ചാന്നാര്‍. അക്കാലത്തെ ഭീമമായ തുകയായിരുന്ന 15000 രൂപയും 12000 പറ നെല്ലും ആണ്ടില്‍ നികുതിയായി തിരുവിതാം കൂര്‍ സര്‍ക്കാരിനു നല്‍കിയിരുന്ന കാര്‍ത്തികപിള്ളി താലുക്കിലെ കൊച്ചുകുഞ്ഞു ചാന്നാന്മാരെപ്പോലെ ധാരാളം ധനികരും പണ്ഢിതരുമായ പ്രധാനികള്‍ ഈഴവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നിട്ടും അവരുടെ ചരിത്രം തച്ചുടച്ച് ചവിട്ടിത്തേച്ച് നശിപ്പിക്കാന്‍ സവര്‍ണ്ണത ശ്രമിച്ചുകൊണ്ടിരുന്നതിന്റെ കാരണം ചരിത്രപരമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. തടഞ്ഞു നിര്‍ത്താനാകാത്ത ഒരു സാമൂഹ്യ സ്വാതന്ത്ര്യ ബോധമായി ഈഴവരുടെ സ്വാതന്ത്ര്യവാഞ്ഛ മലയാളിയുടെ മൊത്തം സാംസ്ക്കാരിക വളര്‍ച്ചയായി , നവോത്ഥാനമായി വികസിക്കുന്നതാണ് പിന്നെ കണ്ടത്.
കെ.ജി.നാരായണന്റെ ചരിത്ര ഗവേഷണ ഗ്രന്ഥത്തിലെ നവോത്ഥാനം എന്ന 34 അം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.
1 comment:
bet365 Betting Offers & Promotions 2021 | Thakasino.com
› sports leovegas › bet365-betting-offers 더킹카지노 › sports › bet365 bet365-betting-offers
Post a Comment