Monday, November 21, 2011

ഈഴവ ചരിത്രം(സദാനന്ദന്‍ വൈദ്യര്‍)

സവര്‍ണ്ണ ഹിന്ദുമതം നമ്മുടെ സമൂഹത്തിന്റെ ചരിത്രം നിശ്ശേഷം നശിപ്പിക്കുന്നത് അപൂര്‍വ്വം ചിലരെങ്കിലും ശ്രദ്ധിക്കുകയും,ഇങ്ങനെ നശിപ്പിക്കപ്പെട്ട സത്യങ്ങള്‍ തങ്ങളാലാകുംവിധം ഓര്‍മ്മിച്ചെടുത്ത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം.
ബുദ്ധമതത്തിനെതിരെ മന്ത്രവാദികളായ ബ്രാഹ്മണ പൌരോഹിത്യവും, അവരുടെ വളര്‍ത്തുനായ്‌ക്കളായിരുന്ന ശൂദ്രരെന്ന അടിമഗുണ്ടകളും രണ്ടായിരത്തോളം വര്‍ഷമായി നടത്തിവരുന്ന സാംസ്ക്കാരികഉന്മൂലന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനസമൂഹത്തിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.കാരണം, നന്മയും ധര്‍മ്മവുമെന്ന് പൊതുജനം വിശ്വസിച്ചിരുന്ന സാംസ്ക്കാരിക മൂല്യബോധങ്ങളിലാണ് മന്ത്രവാദികളായ ബ്രാഹ്മണര്‍ തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വിഷം തിരുകിക്കേറ്റിവച്ചിരിക്കുന്നത്. കള്ളക്കഥകള്‍ കൊണ്ട് നന്മയെ തിന്മയായി അവതരിപ്പിക്കാനും, ജനങ്ങളെക്കൊണ്ട് നന്മക്കെതിരെ പോരാടിപ്പിക്കാനും, നന്മയുടെ നാശത്തെ ഓണമായും, വിജയദശമിയായും, ദീപാവലിയായും,കൊടുങ്ങല്ലൂര്‍ ഭരണിയും... ജനങ്ങളെക്കൊണ്ട് ആഘോഷിപ്പിക്കാനും മനസാക്ഷിക്കുത്തില്ലാതെ വര്‍ഗ്ഗീയവിഷം ചേര്‍ത്ത കള്ളക്കഥകളും, പുരാണങ്ങാളും, ഐതിഹ്യങ്ങളും, സ്വര്‍ണ്ണപ്രശ്നങ്ങളും, ആചാര വിശ്വാസങ്ങളും നിര്‍മ്മിക്കാനും ബ്രാഹ്മണ മന്ത്രവാദികള്‍ നമ്മുടെ ചരിത്രത്തിലുടനീളം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, തിന്മയുടെ ആകെത്തുകയായ ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദുമതത്തെ പ്രതിരോധിച്ചിരുന്ന പൊതുസമൂഹത്തിലെ അറിവുള്ളവരെയും അവരുടെ സാംസ്ക്കാരിക അവശേഷിപ്പുകളേയും ചിന്തകളേയും നശിപ്പിക്കാന്‍ സവര്‍ണ്ണത എന്നും ജാഗ്രത പുലര്‍ത്തുന്നത് കാണാവുന്നതാണ്.സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ ജാതിവിഷം ജാതി വിഷമായി തിരിച്ചറിയാനും, മാനവികമായ സമത്വബോധം സാര്‍വ്വത്രികമാകുന്നതിനും ചരിത്രത്തിലെ തമസ്ക്കരിക്കപ്പെട്ട സത്യങ്ങളെക്കുറിച്ച് അറിവുനേടാതെ കഴിയില്ല.
കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം സവര്‍ണ്ണത തമസ്ക്കരിച്ച നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രകാശധാരയാണ്. ആ പുസ്തകത്തിന്റെ പൂര്‍ണ്ണരൂപം താഴെ ചേര്‍ക്കുന്നു.2000 ഏപ്രില്‍ 14നാണ് സദാശിവന്‍ വൈദ്യര്‍ അന്തരിക്കുന്നത്. 2000 ഡിസമ്പറില്‍ അദ്ദേഹത്തിന്റെ മരുമകന്‍ പ്രഫസര്‍ വി.രമണനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ഈ അഭിമാനകരമായ പുസ്തകത്തിന്റെ രചയിതാവിന്റെ പുതിയ തലമുറയെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. കൂടുതല്‍ അറിയുന്നവര്‍ വിവരങ്ങള്‍ കമന്റായി ഷെയര്‍ ചെയ്യുക. ഈ പുസ്തകത്തിന്റെ ചരിത്ര-സാംസ്ക്കാരിക പ്രാധാന്യം മനസ്സിലാക്കി പുസ്തകത്തിന്റെ പി.ഡി.എഫ്. നല്‍കി സഹായിച്ച ഓര്‍ക്കുട്ടിലെ ‘ചേകവരോട്’ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

Ezhava History

7 comments:

അനില്‍ഫില്‍ (തോമാ) said...

സുഹൃത്തുക്കളേ, കമന്റുകള്‍ കൂടിയപ്പോള്‍ പോസ്റ്റിന്റെ ഉദ്ദേശം തന്നെ മാറിപ്പോയതായി കാണുന്നു, ജാതി വിവേചനത്തെ വിമര്ശി䧰ക്കാന്‍ എന്നു കരുതിയ പോസ്റ്റ് ക്രമേണ പരസ്പരം ജാതി മാഹാത്മ്യം വിളമ്പുന്നതിനുള്ള ഇടമായി തരം താഴ്ന്നു പോയതായി സംശയിക്കുന്നു.

മലയാളിയില്‍ നിന്ന് ജാതി ചിന്ത നീക്കുന്നത് പട്ടിയുടെ വാലു കുഴലിലിടുന്നതിനു സമം എന്നു കരുതുന്ന ഒരാളാണ് ഞാന്‍ ഏതൊക്കെ മഹത് ചിന്തകളും ആശയങ്ങളും മലയാളിയിലേക്കു സന്നിവേശിപ്പിച്ച് ജാതി ചിന്തയെ ഒഴിവാക്കാന്‍ ശ്രമിച്ചാലും അവസാനം പ്രസ്തുത ആശയങ്ങളെ ജാതി ദുര്ഭൂേതം വിഴുങ്ങുന്ന കാഴ്ച്ച പല സന്ദര്ഭിങ്ങളിലും കാണപ്പെടുന്നു. ഉദാഹരണത്തിന് മലയാളികളുടെ ഇടയില്‍ പ്രചരിപ്പിക്കപ്പെട്ട കൃസ്തു മതം.

ലോകത്ത് മറ്റൊരിടത്തും കൃസ്തുമത വിശ്വാസികളുടെ ഇടയില്‍ വര്ണ്ണി വര്ഗ്ഗപ വ്യത്യാസം കാണുവാന്‍ സാധിക്കില്ല എന്നാല്‍ മലയാളി കൃസ്ത്യാനികളുടെ ഇടയില്‍ സവര്ണ്ണ അവര്ണ്ണ വേര്തിവരിവ് അതി രൂഡമൂലമാണ് പലയിടത്തും കീഴാളര്‍ എന്നു ചാതുര്‍ വര്ണ്ണ്യ വ്യവസ്ഥയില്‍ പരിഗണിച്ചിരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ മാര്ഗ്ഗം കൂടിയപ്പോള്‍ അവര്ക്കാ യി "പെലപ്പള്ളികള്‍" എന്നപേരില്‍ പ്രത്യേകം ആരാധനാലയങ്ങള്‍ തന്നെ നിര്മ്മി ച്ച് അകറ്റി നിര്ത്തി .

അതു പോലെ ലത്തീന്‍,റോമന്‍ ക്രൈസ്തവര്ക്കുി മേല്‍ സുറിയാനി ക്രൈസ്തവര്‍ വര്ഗ്ഗകപരമായ മേല്ക്കോ യ്മ ഇന്നും അവകാശപ്പെട്ട് പോരുന്നു. കത്തോലിക്കാ രൂപതകള്‍ തമ്മില്പോവലും സവ്ര്ണ്ണ് അവര്ണ്ണഗ വേര്തിാരിവ് പ്രകടമാണ് ഉദാഹരണത്തിന് കോട്ടയം കേന്ദ്രമായ രണ്ട് കത്തോലിക്കാ രൂപതകളായ വിജയപുരം, കോട്ടയം രൂപതകളില്‍ വിജയപുരം രൂപത അവര്ണാരുടെതെന്നും കോട്ടയം രൂപത സവര്ണ്, രുടേതെന്നും ഗണിക്കപ്പെടുന്നു. എഴുതപ്പെട്ട നിയമം ഒന്നും ഇല്ലെങ്കിലും ഈ രൂപതകളിലെ അംഗങ്ങള്‍ തമ്മിലുള്ള വിവാഹ ബന്ധത്തിന്റെ കണക്കെിടുത്താല്‍ നായര്‍ - ഈഴവ വിവാഹ ബന്ധങ്ങളേക്കാല്‍ തുലോം കുറവായിരിക്കും. ആംഗ്ലിക്കന്‍ സഭകളായ CMS, CSI എന്നിവ തമ്മില്‍ അവര്ണ്ണ് സവര്ണ്്മ വേര്തി്രിവ് പ്രകടമാണ്.

പരമ്പരാഗത ക്രൈസ്തവ സഭകളിലെ മൂല്യച്യുതിയേയും വിവേചനങ്ങളെയും പുരോഹിത വര്ഗ്ഗംവ കൃസ്തുവിനേക്കാള്‍ പൂജിക്കപ്പെടുന്നതിനേയും തള്ളിക്കളഞ്ഞുകൊണ്ട് പുനരുദ്ധാനത്തിന്റെ കാഹളം മുഴക്കിയെത്തിയ പെന്താക്കോസ്തു വിഭാഗങ്ങളും ഇപ്പോള്‍ വര്ണ്ണൊ വെറിയുടെ പുതപ്പെടുത്തണിഞ്ഞുകഴിഞ്ഞു "പവര്‍ ക്രൂസേഡ്" എന്ന പേരില്‍ നവ സവര്ണ്ണണ പെന്തക്കോസ്ത് കൂട്ടായ്മകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ചുരുക്കത്തില്‍ ഏറിയും കുറഞ്ഞും ജാതിയെന്ന വിഷം അപകര്ഷരതയായും അതേസമയം മിധ്യാഭിമാനമായും എല്ലാ മലയാളിയുടെയും ഉള്ളില്‍ ഉറങ്ങിക്കിടപ്പുണ്ട് അനുകൂല സാഹചര്യത്തില്‍ സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മകളില്‍ മാത്രമേ ആ വൃത്തികെട്ട ദംഷ്ട്രകള്‍ മറു വിഭാഗക്കരേ ഭത്സിക്കുവാന്‍ പുറത്തു വരികയുള്ളു എന്നു മാത്രം.

Indrajit said...
This comment has been removed by the author.
Indrajit said...

അനില്‍ ,

താങ്കള്‍ പറയുന്നത് ശരിയാണ് . ജാതി യാഥാര്‍ത്ഥ്യം ആയി കണ്മുന്നില്‍ എപ്പോഴും ഉണ്ട് .. കണ്ണടച്ച് ഇരുട്ടാക്കാന്‍ സാധിക്കില്ലല്ലോ .. അവനവന്‍ സ്വയം മറ്റുള്ളവരോട് ജാതി വിവേചനം തോന്നാതിരിക്കുക എന്നതാണ് ഈയുള്ളവന്‍ അടക്കം പണ്ടും (ഇപ്പോഴും ) കഴിയുന്നത്ര സ്വീകരിച്ചു പോരുന്ന മാര്‍ഗ്ഗം .. (ഇവിടെ "ജാതി വിവേചനം തോന്നാതിരിക്കുക" എന്നാണ് പറഞ്ഞത് ,"ജാതി വിവേചനം കാണിക്കാതിരിക്കുക" എന്നല്ല എന്നും ശ്രദ്ധിക്കുക ).

എന്നാല്‍ സ്വയം ഒരാള്‍ അങ്ങനെ ചെയ്യുമ്പോഴും അയാള്‍ സമൂഹത്തിന്റെ പൊതു ജാതി ബോധത്തിന്റെ ബയസ് അനുഭവിക്കെട്ണ്ടിവരികയും തതഭാലാമായി അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ വേണ്ട രീതിയില്‍ ഫലപ്രപ്തിയില്ലാതെ പോകുന്നു എന്നാ പ്രശ്നമുണ്ട് .. ജാതി എന്നത് അടിസ്ഥാനപരമായി ചില ആളുകള്‍ ചിലരെക്കാള്‍ ഗുണം കൂടിയവര്‍ എന്നാ തോന്നലില്‍ നിന്നും ഉണ്ടാകുന്നതാണ് . ആ തോന്നല്‍ പ്രായോഗികമായി ഇല്ലാതാകണം എങ്കില്‍ അത് തെറ്റാണ് എന്ന് ബോധ്യം സമൂഹത്തില്‍ വരേണ്ടിയിരിക്കുന്നു .

ഉദാഹരണം : ഒരു ദളിതന്‍ അറിവുള്ളവന്‍ ആകില്ല എന്നാണു ജാതിവ്യവസ്ഥ നമ്മളോട് പറയുന്നത് . അത് തെറ്റാണു എന്ന് തെളിയണം എങ്കില്‍ ദലിതനായ ഒരാള്‍ അറിവുള്ളവന്‍ ആകുകയും അയാള്‍ താന്‍ ദലിതാന്‍ ആണ് എന്ന് അടയാലപ്പെടുതുകയും വേണം .അങ്ങനെ ചെയ്യുബോള്‍ തങ്ങളുടെ ബോധം മിഥ്യ ബോധമാണ് എന്ന് കുറച്ചു ജാതി വാദക്കാര്‍ക്ക് എങ്കിലും തോന്നാതിരിക്കില്ല . അങ്ങനെ കുറെ ദളിതര്‍ അറിയുള്ളവര്‍ ആകുകയും അവര്‍ തങ്ങളെ ജാതി അടയാളപ്പെടുതുകയും ചെയ്‌താല്‍ അത്ര കൂടുതലായി ജാതിയുടെ മൂല്യ നിര്‍ണയം എന്നാ അടിസ്ഥാന ബോധം തകര്‍ക്കപ്പെടുകയും ചെയ്യും..

അത് കൊണ്ട് അയാള്‍ ജാതി പറയേണ്ടത് അത്യാവശ്യമാണ് .(പലര്‍ക്കും ആദ്യ ഖട്ടത്തില്‍ ഇത് വിരോധാഭാസം ആണ് എന്ന് തോന്നാം, പക്ഷെ ആലോചിക്കുക ) . ജാതിയെ തകര്‍ക്കണം എങ്കില്‍ ചില ജാതികള്‍ മെച്ചവും മറ്റു ചിലത് മോശവുമാണ് എന്നാ ബോധത്തെ തകര്‍ത്തെ പറ്റൂ . അതിനു ത്തില് ഉണ്ടാക്കാതെ അല ജാതിയിലുല്ലാവരും പൊതുവില്‍ ഗുണങ്ങളൊക്കെ ഉള്ളവരാണ് എന്നാ വാദം ആരും മുഖവിലക്കെടുക്കില്ല . നിര്‍ഭാഗ്യവശാല്‍ സമൂഹം, തെളിവ് നല്‍കാതെ ആശയം മാത്രമായി സ്വാകരിക്കുകയില്ല . അതിനാല്‍ ജാതി മെച്ചമാണ് എന്നാ ബോധം അകറ്റണമെങ്കില്‍ അങ്ങനെ ആല്ലാത്ത ആളുകളെ ചൂണ്ടിക്കാട്ടി അത് തെളിയിക്കാന്‍ പറ്റണം ..അപ്പോള്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കൂട്ടം ആളുകള്‍ മറ്റൊരു ജാതിയായി അറിയപ്പെടണം എന്നര്‍ത്ഥം ******

Unknown said...

here in kerala oonly the uppercastes are adding their caste name such as nair,menon,and panikker to dignify their status.

shan said...

when siva destroyes then only brahma can create.caste system has destroyed india by dividing the society and there by reducing its strength.thus india lost freedom and indians became slaves and its culture too lost.the root cause of all these problems or where this arises was the loss of good culture.many says that indian culture roots in vedas.and what is this vedas these are 4 books.this is the greatest blunder.for vedas means knowledge orinated from the root word vid and not 4 books which are very difficult to understand and major part doesnot contain anything great(if u really studied it).only by studying the real knowledge and contemplating on it and developing a culture of continuous study and research one attains vedic knowldege.only through this indians can regain their culture.

Guru Charanam said...

ഈ പുസ്തകം എങ്ങിനെ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും...?

Guru Charanam said...

Please send this pdf to my e-mail sudhi.shiva@gmail.com