Sunday, February 27, 2011

ശ്രീ അയ്യപ്പന്‍ ചതിയില്‍ കൊല്ലപ്പെട്ട ഈഴവന്‍

ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ശ്രീ.അയ്യപ്പന്‍ ഹിന്ദുവോ പന്തളം രാജ കുടുംബാംഗമോ ആയിരുന്നില്ലെന്ന ചരിത്ര വസ്തുതയുമായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ശ്രീ. കെ.ചന്ദ്രഹരി ഒരു ലേഖനമെഴുതിയിരിക്കുന്നു. കേവലം ഇരുനൂറോ മുന്നൂറോ വര്‍ഷത്തെ പഴക്കം മാത്രമുള്ള ചരിത്രപുരുഷനായ ചിരപ്പന്‍ ചിറ ഈഴവതറവാട്ടിലെ കളരി അഭ്യാസിയായ അയ്യപ്പനേയും അദ്ദേഹത്തിന്റെ മുറപ്പെണ്ണായിരുന്ന ലളിതയും, അയ്യപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന വാവരെന്ന മുസ്ലീമിനേയും, വെളുത്തയെന്ന കൃസ്ത്യാനിയേയും ഉള്‍ക്കൊള്ളുന്ന ചരിത്രം തമസ്ക്കരിക്കുന്നതിന്റെ ഭാഗമായി ബ്രാഹ്മണരും,പന്തളം രാജകുടുംബവും ഉപചാപങ്ങളിലൂടെ പടച്ചുണ്ടാക്കിയ കള്ളക്കഥകളാണ് ശബരിമല ശാസ്താവിനെക്കുറിച്ച് ഇന്നു പ്രചരിച്ചിട്ടുള്ള പുലിപ്പാലുകഥയുമായുള്ള വിശ്വാസങ്ങള്‍. പന്തളം രാജ വംശത്തിന്റെ ചരിത്രത്തിലൊന്നും പരാമര്‍ശിക്കപ്പെടാത്ത അയ്യപ്പനെ രാജാവെന്ന വല വീശിയെറിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് വരവു വക്കാന്‍ ശ്രമിച്ച രാജാവിന്റേയും, അതിനായി ഐതിഹ്യങ്ങളും, പുരാണങ്ങളും, താന്ത്രിക ചടങ്ങുകളും നിര്‍മ്മിച്ച ബ്രാഹ്മണ കുടില ബുദ്ധിയേയും തിരിച്ചറിയാന്‍ സഹായിക്കുന്നു ചന്ദ്രഹരിയുടെ ലേഖനം.

കേരളം നാട്ടുകൂട്ടങ്ങള്‍ പോലുള്ള ആയിരക്കണക്കിന് തറവാടുകളുടെ ഭരണത്തിനു കീഴിലായിരുന്ന കാലത്ത് ആദിവാസി മൂപ്പനെന്ന അവകാശവും, അധികാരവും മാത്രമേ നമ്മുടെ വീരശൂര പരാക്രമികളുടെ പിന്മുറക്കാരെന്നു പറയപ്പെടുന്ന രാജാക്കന്മാര്‍ക്കുണ്ടായിരുന്നുള്ളു. കളരികള്‍ക്ക് ഉടയവരായിരുന്ന ഈഴവ തറവാട്ട് കാരണവര്‍ക്കുമുന്നില്‍ സങ്കടമവതരിപ്പിച്ച് സംരക്ഷണം നേടാനെ അന്ന് രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ ചിരപ്പന്‍ ചിറ ഈഴവ തറവാടിന്റെ സംരക്ഷണയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ഒരു പാണ്ഡ്യപാരംബര്യമുള്ള സാധാ കാട്ടു രാജാവായിരുന്നു പന്തളത്തുമുണ്ടായിരുന്നത്. കരിമലയിലെ ഉദയനന്‍ എന്നൊരു കൊള്ളക്കാരനെ ഒതുക്കാന്‍ ചീരപ്പന്‍ ചിറ കളരിയിലെ അയ്യപ്പന്‍ പുറപ്പെടുന്നത് പന്തളം രാജാവിന്റെ അപേക്ഷ മാനിച്ചാണ്. കൂടെ സഹായിയായി പന്തളം രാജാവിന്റെ പടനായകനായ കടുത്ത എന്ന നായരുമുണ്ടായിരുന്നു ! സത്യത്തില്‍ ചീരപ്പന്‍ ചിറ ഈഴവ തറവാട്ടിനെയും ഈഴവ യോദ്ധാവായിരുന്ന അയ്യപ്പനേയും ഉന്മൂലനം ചെയ്യാനുള്ള ഒരു ബ്രാഹ്മണ ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലേ ഉദയന്‍ എന്ന കൊള്ളക്കാരനുമായുള്ള രണ്ടാം പടപുറപ്പാട് എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.
കരിമലയിലെ ഉദയനുമായി ഒത്തുകൊണ്ട് പന്തളം രാജാവും ബ്രാഹ്മണരും അയ്യപ്പനുവേണ്ടി ഒരു കെണി ഒരുക്കിയതാകാനാണ് സാധ്യത. യുദ്ധം ജയിച്ചെങ്കിലും, ഈ കള്ളയുദ്ധത്തില്‍ അയ്യപ്പനും, അയ്യപ്പന്റെ ആത്മ സുഹൃത്തായ വാവരും(വാവരു സ്വാമി), അയ്യപ്പന്റെ മുറപ്പെണ്ണായ ലളിതയും(മാളികപ്പുറത്തമ്മ), സഹായിയായ കടുത്തയെന്ന പന്തളത്തെ നായര്‍ സൈന്യാധിപനും കൊല്ലപ്പെടുകയാണ് ചെയ്തത്. അതിന്റെ പ്രായശ്ചിത്തമായാകണം ഇവരെയെല്ലാം വീരന്മാരായി കണക്കാക്കി ആരാധിക്കപ്പെടുന്നത്. കേരളത്തിലെ അഭ്യാസികളായ ഈഴവരെ കൊന്നൊടുക്കുന്നതിനായി(ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്)
) ബ്രാഹ്മണരും നാട്ടു രാജാക്കന്മാരും നടപ്പാക്കിയിരുന്ന ഗൂഢപദ്ധതിയുടെ ഭാഗമായുള്ള ഒരു യുദ്ധം തന്നെയായിരിക്കണം ശബരിമലയിലും നടന്നിരിക്കുക. മലബാറിലെ തിയ്യരായ കളരി അഭ്യാസികളെ ബ്രാഹ്മണരുടെ ഹൈന്ദവ വര്‍ണ്ണവ്യവസ്ഥ അംഗീകരിക്കാത്തതിന്റെ പേരില്‍ (പുത്തൂരാം വീട്ടിലെ അരോമല്‍ ചേകവര്‍,അരിങ്ങോടര്...‍) കൊന്നൊടുക്കാന്‍ കുടുംബ പക ഊതിക്കത്തിക്കുന്നതിനായി പാട്ടുപാടി നടക്കുന്ന പാണന്മാരെ നാടുവാഴികള്‍ ഏര്‍പ്പാടാക്കിയിരുന്നല്ലോ. അതുപോലൊരു ഗൂഢാലോചന അയ്യപ്പനെ കൊന്ന് വീരനാക്കുന്നതിലും ബ്രാഹ്മണ്യവും, പന്തളം രാജകുടുംബവും പ്രാവര്‍ത്തികമാക്കിയിരിക്കണം.
മാതൃഭൂമി വീക്കിലിയില്‍(27.2.2011) പ്രസിദ്ധീകരിച്ച ശ്രീ.കെ.ചന്ദ്രഹരിയുടെ ലേഖനം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു(അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?).

അവര്‍ണ്ണ ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈഴവ ജാതിയില്‍ പെട്ട ചീരപ്പന്‍ ചിറ തറവാട്ടു കാരണവര്‍ക്ക് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലും പ്രത്യേക അവകാശങ്ങള്‍ ശാസനപ്രകാരം തന്നെ ഉണ്ടായിരുന്നു ! ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിക്ക് ഇരുവശത്തും, മാളികപ്പുറത്തും പൊന്‍‌ചുരിക,പൊന്‍പാള,പൊന്‍ മോതിരം, കാപ്പ്,വീരാളിപ്പട്ട് ഇവയണിഞ്ഞ് വെടിവഴിപാട് നടത്താനുമുള്ള അവകാശം അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന ചീരപ്പന്‍ ചിറ തറവാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നത് ശബരിമല ക്ഷേത്രം ഈഴവ കുടുംബ വകയായിരുന്നു എന്നതിന്റെ തെളിവുകൂടിയാകുന്നു.

25 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

കരിമലയിലെ ഉദയനുമായി ഒത്തുകൊണ്ട് പന്തളം രാജാവും ബ്രാഹ്മണരും അയ്യപ്പനുവേണ്ടി ഒരു കെണി ഒരുക്കിയതാകാനാണ് സാധ്യത. യുദ്ധം ജയിച്ചെങ്കിലും, ഈ കള്ളയുദ്ധത്തില്‍ അയ്യപ്പനും, അയ്യപ്പന്റെ ആത്മ സുഹൃത്തായ വാവരും(വാവരു സ്വാമി), അയ്യപ്പന്റെ മുറപ്പെണ്ണായ ലളിതയും(മാളികപ്പുറത്തമ്മ), സഹായിയായ കടുത്തയെന്ന പന്തളത്തെ നായര്‍ സൈന്യാധിപനും കൊല്ലപ്പെടുകയാണ് ചെയ്തത്. അതിന്റെ പ്രായശ്ചിത്തമായാകണം ഇവരെയെല്ലാം വീരന്മാരായി കണക്കാക്കി ആരാധിക്കപ്പെടുന്നത്.

ബിജു ചന്ദ്രന്‍ said...

കൌതുകം ജനിപ്പിക്കുന്ന അറിവുകള്‍ . ആ ലേഖനം വായിച്ചിട്ടില്ല. എന്തായാലും വിഷ്ണു മോഹിനീ പുത്രനായ അയ്യപ്പ കഥയേക്കാളും ആയിരം മടങ്ങ്‌ വിശ്വാസ്യത ലേഖനത്തില്‍ പറയുന്നതിനുണ്ട്. അയ്യപ്പന്‍ എന്ന പേരുതന്നെ ചില സൂചനകള്‍ തരുന്നു. ഇത്തരം ചരിത്ര സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും മുത്തപ്പനും നന്ദി .

യാത്രികന്‍ said...

അയ്യപ്പന്‍ ഒരു പുലയനോ പറയനോ ആകാനാണ് കൂടുതല്‍ സാധ്യത . ഇന്നത്തെക്കാലത്ത് അയ്യപ്പന്‍ എന്ന പേര് അവരാണല്ലോ സാധാരണ ഉപയോഗിക്കുന്നത്. അയ്യപ്പന്‍ എന്ന പേരുള്ള ഒരു ഈഴവനെയും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. അയ്യപ്പന്‍ എന്ന പേരുള്ള പല പുലയരേയും എനിക്ക് നേരിട്ട് പരിചയം ഉണ്ട്. അങ്ങിനെ ആണെങ്ങില്‍ ഈഴവരും, നാട്ടു രാജാക്കന്മാരും ചേര്‍ന്ന് അയ്യപ്പന്‍ എന്ന പുലയനെ ചതിച്ചു കൊന്നതാണ്. പിന്നീട് ബ്രാഹ്മണര്‍ ഈഴവരെ കുപ്പിയില്‍ ഇറക്കി, അയ്യപ്പനെ ദൈവമാക്കി, ആ ദൈവത്തെ പൂജിക്കാനുള്ള വളരെ ലാഭകരമായ ദൌത്യം ഏറ്റെടുത്തു ! ഇന്നാകട്ടെ ആ ബ്രാഹ്മണരെ വീണ്ടും ദേവസ്വം ബോര്‍ഡ്‌ കുപ്പിയില്‍ ഇറക്കി, വരുമാനം മുഴുവനും കൈക്കലാക്കുന്നു. അങ്ങിനെ ചരിത്രം എന്നത് ഒരു തട്ടിപ്പുകളുടെ പരമ്പര തന്നെ ആണ്.

ബിജു ചന്ദ്രന്‍ said...

ശബരിമല ബുദ്ധ ക്ഷേത്രമായിരുന്നു എന്ന നിഗമനം തെറ്റാണെന്നാണോ ലേഖകന്‍ പറയുന്നത് ? ശബരിമലയില്‍ കാണുന്ന ബൌദ്ധ ആചാരാവശിഷ്ടങ്ങള്‍ എങ്ങനെ വന്നു ?

ദിവാരേട്ടN said...

ഈ അറിവ് ആദ്യമാണ്. വളരെ നന്ദി.

@യാത്രികന്‍ ,
അയ്യപ്പന്‍ എന്ന് പേരുള്ള ഈഴവന്മാര്‍ ഞങ്ങളുടെ നാട്ടില്‍ [ഗുരുവായൂര്‍ ] ചെലവ് കഴിച്ച്, വില്‍ക്കാനുള്ള അത്രയും ഉണ്ട്.

Anonymous said...

ഇക്കണക്കിനു ഗുരുവായൂരപ്പനും ഈഴവന്‍ ആയിരിക്കും അല്ലേ?
ഞാന്‍ ഒരു നായരാണു
എല്ലാ ദൈവങ്ങളും ഈഴവരാണെന്നു ക്ളെയിം ചെയ്താലും ഞങ്ങള്‍ക്കു ഒരു വിരോധവുമില്ല

മഹാനദികളുടെ ഉത്ഭവം മഹാന്‍മാരുടെ പിത്ര്‍ത്വം ഒന്നും തിരക്കിപോകരുതെന്നാണു പറയുന്നത്‌

ഏതായലും കൂടെ പോയ നായരും ചത്തു പോയി എന്നു പറഞ്ഞത്‌ കൊണ്ട്‌ ഇക്കുറി നായന്‍മാര്‍ക്ക്‌ ചീത്ത കേള്‍ക്കേണ്ടി വന്നില്ല

Anonymous said...

ചാത്തന്‍ ചാത്താവ്‌ എന്നൊക്കെ പേരുള്ളത്‌ പുലയറ്‍ക്കാണു ചാത്താവല്ലേ ശാസ്താവായത്‌ അപ്പോള്‍ പുലയനാവാനല്ലേ ചാന്‍സു കൂടുതല്‍ ?

യാത്രികന്‍ said...

ദിവാരേട്ടn, thanks for the info.

Anonymous said...

ഇതിപ്പോള്‍ മനോരമയോ മാതൃഭൂമിയോ എഴുതിയില്ലെങ്കില്‍ തന്നെ കോമണ്‍സെന്‍സ് പോലെ ഇതൊക്കെ മാന്‍സിലാക്കാന്‍. ഒന്‍പതാംനൂറ്റാണ്ടില്‍ കുടിയേറി വന്ന ഒരു ന്യൂനപക്ഷ് വരത്ത വര്‍ഗം അധികാരം പിന്നെങ്ങനെ പിടിച്ചെടുത്തു എന്നാ വിചാരിക്കുന്നത്.

പിന്നെ ഈഴവര്‍ ഒരി ജാതിയാണല്ലോ? ജാതീ എന്നു പറയുന്നതില്‍ യാതൊരു ശാസ്ത്രീയതയും ഉള്ളതായിട്ട് ഇതുവരെ ഒരു കള്ളച്ചരിത്രം പോലും ഇല്ല. അതു കോണ്ട് ഇന്ത്യയിലെ/കേരളത്തിലെ ജനങ്ങളെ ജാതിയുടെ പേരില്‍ ഇഴപിരിച്ചു അന്യാധീനപ്പെടുത്തുകയായിരുന്നു ജാതികര്‍ത്താ‍ക്കളുടെ ഉദ്ദേശം. കേരളത്തില്‍ ഈഴവരെ കൂടാതെ മറ്റുധാരാളം ജാതിക്കാരുണ്ട്. അവരൊക്കെ ഒരേ സംസ്കാരത്തില്‍ വളര്‍ന്നു വന്നവരാണ്. തൊഴില്‍ വിഭജനം ഉണ്ടായിരുന്നു എന്നതില്‍ കവിഞ്ഞ് അവര്‍ തമ്മില്‍ മറ്റു വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല. അപ്പോള്‍ പിന്നെ അവര്‍ക്കിടയില്‍ വീണ്ടൂം ജാതി വേര്‍തിരിവു കൊണ്ടു വരുന്ന വിധത്തില്‍ എഴുതേണ്ട ആവശ്യമുണ്ടോ? കള്ളക്കഥക്കാരന്‍ വീണ്ടും കഥകളുണ്ടാക്കണോ?:)

യാത്രികന്‍ said...

ജാതി വ്യവസ്ഥയെ കുറ്റം പറയുന്ന ഈഴവന്‍ (ഈഴവന്‍ മാത്രം അല്ല, എല്ലാ വിഭാഗക്കാരും) തന്നെ സ്വന്തം കാര്യം വരുമ്പോള്‍ ജാതി നോക്കില്ലേ? എത്ര ഈഴവന്മാര്‍ അവരിലും താഴ്ന്നവരായ പുലയരില്‍ നിന്നും കല്യാണം കഴിക്കും? നമ്മളില്‍ നിന്നും വ്യത്യസ്ഥരായവരെ നമ്മളെക്കാര്‍ കുറവുള്ളവരായി കണക്കാക്കുന്നത് മനുഷ്യ സഹജം ആണെന്ന് തോന്നുന്നു. ബ്രാഹ്മണര്‍ മനുഷ്യന്റെ ഈ സ്വാഭാവികമായ വികാരത്തെ അവരുടെ പുരോഗതിക്കു വേണ്ടി ഉപയോഗിച്ചു.

Unknown said...

മുത്തപ്പാ 1972ലെ വിശ്വവിജ്ഞാനകോശ്ട്ടിൽ മുത്തപ്പൻ എന്ന വാ‍ക്ക് ബുദ്ധൻ നിന്നുണ്ടയി എന്നു പറയുന്നു ,അതു ശ്രിയാണോ.ശ്രിയണെങ്കിൽ മുത്തപ്പൻ എന്നു പറഞ്ഞു അരാധിക്കുന്നത് ബുദ്ധനല്ലേ

Unknown said...

മലയാളം റ്റൈപ്പിങ്ങിൽ പരിചയ കുറവുകാരണം എനിക്കു ചിലക്ഷരതെറ്റുപ്പറ്റി
തിരുത്തിയ കമ്മന്റ്
മുത്തപ്പാ 1972ലെ വിശ്വവിജ്ഞാനകോശ്ട്ടില്‍ മുത്തപ്പന്‍ എന്ന വാ‍ക്ക് ബുദ്ധന്‍ നിന്നുണ്ടയി എന്നു പറയുന്നു(എന്റെ അമ്മാമ്മയുടെ കൈവശമുള്ളതാണ്) ,അതു ശരിയാണോ.ശരിയാണെങ്കില്‍ മുത്തപ്പന്‍ എന്നു പറഞ്ഞു അരാധിക്കുന്നത് ബുദ്ധനല്ലേ

Asha said...
This comment has been removed by the author.
Asha said...

FÃmw Hcp ]pXnb Adnhp Xs¶. ap¯¸\v \µn.

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
Satheeshchandra Chekavar said...

Before eighteen century(1800-1900)Ezhavas(Thiyyas)were not Untouchables.They had more status than sudras.
There were had many brave Ezhava warriors in Travancore army.
From the begning of eighteen century Ezhavas(Thiyyas) became untouchables.
Ezhavas(Thiyyas) were not Dalits or Tribes then why Ezhavas(Thiyyas) were untouchables in Kerala?
There was a man behind it.
He changed the name of the Travancore army as Nairpada.
Sudras worship him as great warrior.
Who was he can you guess?

നാരായണന്‍ നമ്പൂതിരി said...

ഈ യേശുവെന്ന പേരും ബുദ്ധനെന്ന പേരും ഒക്കെ കേട്ടാലറിയില്ലെ അസ്സല്‍ തീയരായിരുന്നെന്ന്! അതിനെപ്പറ്റി നല്ല ഒരു ആര്‍ട്ടിക്കിളിടൂ.

ThE LonelY TravelleR said...

Dear satheesh chandra...the answer is ...
He changed the name of the Travancore army as Nairpada.
Sudras worship him as great warrior.
Who was he can you guess?...


the foolish rootten bitch...veluthampi naya dalava

ajay said...

kooduthal citations undayirunnal kollam. ayyappante charithram ennum oru chodyachihnathinte kezhilanu. itharathilulla oru lekhanathil akkaranam konduthanne kooduthal reference vakkendunnathanu.

പ്രബി ആറ്റുപുറത്തു said...

കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയ ഐതിഹ്യ മാലയില്‍ ഏഴാം ഭാഗത്തില്‍, "ശബരിമല ശാസ്താവും പന്തളത്തു രാജാവും" ഒരു ഭാഗമുണ്ട് അവിടെ പറയുന്നത് മറ്റൊരു ഐതിഹ്യം

mohandaskayiparambil said...

narayanan namboothiri chetta

nampoothiri alla sari namboori aanu. Karanam nayambu(thoniyude thuzha) ooriyavan(upekshichavan) athayathu mukkuvan vargathil ninnu convert cheythu vannavan athanu nayamboori. Allathe ningal parayunna mahathwam onnum illennu manassilakkuka.

Pinne ningal paranja pole yesuvum Gurivayurappanum namboori thanne. karanam namboorikale saint thomas markkam koottiyathanallo kristianiyayathu.

Unknown said...

ദൈവം ഏതു ജാതിയിലും മതത്തിലും പെട്ടവനാണെന്ന് ഒന്ന് പറഞ്ഞു തരാമോ .?

Unknown said...

Achari

Unknown said...

വളരെ കൌതുകമുണ്ടാക്കുന്ന വാര്‍ത്തയാണിത് .എന്തായാലും ലേഖകന്‍ ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട്‌ ഇങ്ങനെയൊന്ന് തുന്നി ചേര്‍ക്കുവാന്‍ .ആയിരത്തി അഞ്ഞൂറോളം വര്‍ഷ ത്തിലധികം പഴക്കമുള്ള ഒരു ക്ഷേത്ത്രത്തിന്റെ ചരിത്രം മുന്നൂറു വര്‍ഷത്തില്‍ ഒതുക്കിയതിന്റെ കാരണം പാണ്ടി രാജ വംശവുമായി കൂട്ടിയിണക്കാനായിരിക്കും .
ഒരുകാലത്ത് ഈഴവരും കുറുപ്പന്മാരും അഭ്യാസ കളരികള്‍ നടത്തിയിരുന്നു എന്നത് ചരിത്രമാണ് .അതില്‍ തന്നെ പ്രസിദ്ധരായ ചേകവന്മാര്‍ ആയിരുന്നു കണ്ണപ്പ ചേകവരും ആരോമല്‍ ചേകവരും മറ്റും.ഒതേനക്കുറുപ്പ് തികഞ്ഞ അഭ്യാസി ആയിരുന്നു .
ഈഴവ ശക്തിയെ ഇല്ലായ്മ ചെയ്യേണ്ടത് ഭൂപ്രഭുക്കന്മാരുടെയും നാടുവാഴികളുടെയും ആവശ്യമായി മാറിയ ഒരു കാലഘട്ടമുണ്ടായിരുന്നു .അന്ന് ഈഴവ പ്രമാണി മാരായ ചേകവന്മാരെ അവര്‍ ആദരിക്കുകയും അര്‍ഹമായ സ്ഥാനമാങ്ങള്‍ നല്‍ക്കുകയും ചെയ്തിരുന്നു .നാട്ടിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ അവസാന ഊഴം ഈഴവ പ്രമാണിമാര്‍ക്ക് ഇട്ടു കൊടുത്തുകൊണ്ട് വലിയൊരു ചതി അതില്‍ ഒരുക്കിവച്ചു .ഒരു ചേകവന്‍ ആയോധനത്തില്‍ കൊല്ലപ്പെടുകയെന്നതായിരുന്നു അതിലെ കുടില തന്ത്രം .
അതുപോലെ തന്നെ സ്രെഷ്ടന്മാരെല്ലാം തങ്ങളുടെ പരമ്പരയുടെ ഭാഗമായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ബ്രാഹ്മണര്‍ നടത്തിയിരുന്ന തത്രങ്ങളും ചെറുതല്ല .പറയി പെറ്റ പന്തിരുകുലം ഇതിന്റെ ബാക്കി പത്രമാണ്‌ .പറയിയില്‍ ബ്രാഹ്മണന് ജനിച്ച സന്താനങ്ങളായി ചിത്രീകരിച്ച് ചരിത്രത്തിന്റെ ഭാഗമായ പന്ത്രണ്ടു പേരെ അവര്‍ തട്ടിയെടുത്തു .
കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങള്‍ ജീവിച്ചിരുന്ന സ്രേഷ്ട്ടരായ വ്യക്തികളെ കേന്ദ്രീകരിച്ചു ഉണ്ടാക്കപ്പെട്ടതാണ് . ഇതില്‍ നാനാ ജാതി വിഭാഗങ്ങളില്‍ പെട്ടവരുമുണ്ട് .ഇതില്‍ ശ്രീ നാരായണ ഗുരുദേവന്റെ പ്രടിഷ്ട ഒഴിച്ച് ബാകിയുള്ള ക്ഷേത്രങ്ങളിലെ പൂജ ചെയ്യാനുള്ള അവകാശം ബ്രാഹ്മണര്‍ ഏറ്റെടുത്തു കഴിഞ്ഞു . പുതിയ പരിഷക്കരണങ്ങളുടെ ഭാഗമായി പൂജ പഠിച്ചവനെ ഏതു ക്ഷേത്രത്തിലെയും പൂജാരി ആക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ഈ കാര്യത്തില്‍ വലിയ സാമൂഹിക മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല .
എന്തൊക്കെ പറഞ്ഞാലും ചരിത്ര താളുകളില്‍ ലേഖനം ചെയ്യപ്പെട്ടിട്ടുള്ള പല കാര്യങ്ങളും വസ്തു നിഷ്ട്ടമല്ല എന്ന് ചൂണ്ടി കാണിക്കാന്‍ ധാരാളം കാര്യങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുന്നു !

Unknown said...

ഇനിയും കുറേ പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് ചീരപ്പനെ അറിയാമോ? മുഹമ്മയിലെ ചീരപ്പൻ ചിറ അറിയാമോ? അവിടുത്തെ ചെറൂട്ടിയെയും (മാളികപ്പുറത്തമ്മ ) അറിയാമോ. ?