Saturday, February 17, 2007

സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..?

അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍ ബ്രാഹ്‌മണരുടെ സഹായത്തോടെ പടച്ചുണ്ടാക്കിയതും, ഉത്തര മലബാറില്‍ മാത്രം പ്രചാരമുള്ളതുമായ ചില ഐതിഹ്യങ്ങളിലൂടെയും , കഥകളിലൂടെയും മുത്തപ്പനെ ശിവ മൂര്‍ത്തിയാക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഗ്രന്ഥരചയിതാവാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ഭക്‌തന്മാരും, കാസറ്റും സിഡിയും വിറ്റു പണമുണ്ടാക്കാന്‍ ഓടി നടക്കുന്ന കീര്‍ത്തനാലാപനക്കാരും ഈ കഥകളേറ്റു പിടിച്ചിട്ടുണ്ടാകുമെങ്കിലും മുത്തപ്പന്‍ മുത്തപ്പനായിത്തന്നെ ഇപ്പോഴും പരിലസിക്കുന്നു, ഹിന്ദുവാകാതെ..!!!

മുത്തപ്പന്‍ ജനിച്ചതെവിടെയാണ്‌ ?

മുത്തപ്പന്‍ ജനിച്ചത്‌ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിലായിരുന്നു എന്നതാണ്‌ സത്യം. മരിച്ചുപോയ കാരണവന്മാരെ (മുത്തപ്പനെ) വീണ്ടും കാണാനും അനുഗ്രഹം വാങ്ങാനും നാം മുത്തപ്പനെ കെട്ടിയാടിച്ചു. നന്നായി കള്ളുകുടിച്ച മുത്തപ്പന്‍ ചുട്ട ഉണക്കമീന്‍ കടിച്ചു ചവച്ചു കൊണ്ട്‌ നമ്മുടെ കുടുംബ കാര്യങ്ങളന്വേഷിച്ചു. മനസ്സു തുറന്നു സംസാരിച്ചു. മനസ്സിലെ മാലിന്യങ്ങളും, ആശങ്കകളും പെയ്‌തൊഴിഞ്ഞപ്പോള്‍ നമ്മുടെ കുടുംബം അഭിവൃദ്ധിപ്പെട്ടു. നന്ദിസൂചകമായി മണ്മറഞ്ഞ മുത്തപ്പന്റെ വിളക്കുമാടത്തില്‍ നമ്മളെന്നും തിരിവച്ചു. കുറച്ചുകൂടി കുടുംബം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നാം വിളക്കുമാടത്തിനും മുകളിലൊരു മേല്‍ക്കൂര കെട്ടി. നമ്മുടെ കുടുംബം സമൂഹത്തില്‍ പ്രശസ്‌തമായപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തപ്പന്‍ പ്രതിഷ്‌ഠയുടെ ഐശ്വര്യമാണെന്ന്‌ ജനം സംസാരിച്ചു. സ്വന്തം വീട്ടിലെ അപ്രധാനരായ മുത്തപ്പന്മാര്‍ക്ക്‌ വിളക്കുവച്ച്‌, ജനം പ്രമാണികളായവരുടെ വീട്ടിലെ മുത്തപ്പന്റെ വേഷം കെട്ട്‌ കാണാന്‍ ചുറ്റിക്കൂടി. വീട്ടുകാരുടെ പ്രശ്‌നത്തിനു പുറമെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ തുടങ്ങിയ മുത്തപ്പന്‍ പ്രശസ്‌തനായി, ജനകീയനായി. നേര്‍ച്ചകളിലൂടെ മുത്തപ്പന്‌ വരുമാനമുണ്ടായപ്പോള്‍ മഠപ്പുരകളുണ്ടായി. മഠപ്പുരകള്‍ക്കു മുകളിലൂടെ നാം കോണ്‍ക്രീറ്റുകൊണ്ടുള്ള ഗോപുരങ്ങളും പണിതു. എന്നാല്‍ ഇത്രയും ലളിതമായ മുത്തപ്പന്റെ ജനനവും മഠപ്പുരകളുടെ ചരിത്രവും നൂറ്റാണ്ടുകളുടെ പരിണതിയായതിനാല്‍ പൂര്‍വ്വികരാരും അത്‌ കുറിച്ചുവച്ചില്ല, ആരും ഓര്‍ത്തുവച്ചതുമില്ല. അക്കാരണം കൊണ്ടുതന്നെയാണ്‌ ഈ ലളിത ചരിത്രത്തെ വിസ്‌മരിപ്പിച്ച്‌ തല്‍പര കക്ഷികള്‍ മുത്തപ്പന്റെ മൂലസ്‌ഥാനമന്വേഷിച്ച്‌ മലമുകളിലെ നാടുവാഴിയുടെ കൊട്ടാരത്തിലെ ഈട്ടിത്തടി കൊണ്ടുള്ള കട്ടിലിനു താഴെ ഒറ്റിക്കിടക്കുന്ന ബ്രാഹ്‌മണ ബീജത്തിലെത്തുന്നത്‌. നമ്മുടെ സ്വന്തം അച്ഛച്ചനോ മുതുമുത്തച്ഛനോ ആയ മുത്തപ്പന്‌ പുരാണങ്ങളില്‍ പറയുന്ന തരത്തിലൊരു ബ്രാഹ്‌മണ വിത്തുകാളയില്‍ നിന്നുള്ള ജന്മമാണുണ്ടായതെന്ന്‌ ആരു പറഞ്ഞാലും അതിനെ നിരസിക്കാനുള്ള സംസ്‌ക്കാരം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തെ വിത്തുകാള സംസ്‌ക്കാരത്തിലെത്തിച്ച "നിരുപദ്രവ വെട്ടുകിളി" സമൂഹം വളരെ സംഘടിതമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന്‌ മനസ്സിലാക്കാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല.

മുത്തപ്പനെ രക്ഷിക്കുക

ഉത്തര മലബാറിന്റെ രക്ഷകനാണ്‌ മുത്തപ്പന്‍. ലോകത്തില്‍ ഏറ്റവുമധികം അതായത്‌ നാനൂറിലധികം ഇനം ദൈവങ്ങള്‍ ഇടതിങ്ങി വസിക്കുന്ന ഭൂഭാഗമായ ഉത്തര മലബാറില്‍ ഏറ്റവും പ്രശസ്‌തനായ സാധാരണക്കാരന്റെ ദൈവമാണ്‌ മുത്തപ്പന്‍. മുത്തപ്പന്‍ തന്റെ മക്കളുമായി സംസാരിക്കും, തലയില്‍ കൈവച്ച്‌ അനുഗ്രഹിക്കും. മുത്തപ്പന്‌ അയിത്തമാകില്ല. മക്കളെ തൊട്ടാല്‍ അയിത്തമാകുമെന്ന്‌ പറയുന്നവര്‍ മുത്തപ്പനെ ചാക്കിലാക്കാന്‍ പല കുറി സ്വര്‍ണ്ണ പ്രശ്‌നങ്ങള്‍ നടത്തി നോക്കി. കഥകളും, പുരാണങ്ങളും, ഐതിഹ്യങ്ങളും ചമച്ച്‌ മുത്തപ്പനെ ഹിന്ദുമതത്തിലെ റിബലായ ശിവന്റെ അവതാരമാണെന്ന്‌ സ്‌ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. പക്ഷെ, മുത്തപ്പന്റെ മുഖത്തുനോക്കി ശിവഭഗവാനെ എന്നു വിളിക്കാന്‍ ആര്‍ക്കും ഇതുവരെ ധൈര്യം വന്നിട്ടില്ല. മറ്റൊന്നുമല്ല, തെങ്ങിന്‍ കള്ളുകുടിച്ച്‌, തീയില്‍ ചുട്ടെടുത്ത ഉണാക്കാമീന്‍ ചവച്ച്‌ നല്ലാ ഫിറ്റായി നില്‍ക്കുന്ന മുത്തപ്പന്റെ മുന്നില്‍ ചെന്ന്‌ ശിവഭഗവാനേ എന്നുവിളിച്ചാല്‍ മുത്തപ്പന്‍ ചങ്കിനു പിടിച്ചാലോ എന്ന്‌ ചെുതല്ലാത്തൊരു ഭയം!! എങ്കിലും ബ്രാഹ്‌മണന്‌ പ്രതീക്ഷ നഷ്‌ടപ്പെട്ടിട്ടില്ല. മുത്തപ്പന്‍ മഠപ്പുരകളുടെ അവകാശികളായ തീയ്യന്മാര്‍ക്ക്‌ ഈയ്യിടെയായി കലശലായ സ്‌ഥലജലഭ്രമമുണ്ട്‌. തങ്ങളുടെ കയ്യില്‍ ഇത്രയും വരുമാനമുള്ള മഠപ്പുര എങ്ങിനേ വന്നു ചേര്‍ന്നു എന്ന്‌ എത്ര ആലോചിചിട്ടും പിടികിട്ടുന്നില്ല. വൈദികമായ ചെപ്പടിവിദ്യകളെ അത്‌ഭുതാദരങ്ങളോടെ നോക്കിനില്‍ക്കുന്ന ഈ "മടയന്മാര്‍" ബ്രാഹ്‌മണ തന്ത്രിമാരുടെ അനുസരണയുള്ള ദാസന്മാരാകാനുള്ള തയ്യാറെടുപ്പിലാണ്‌. തങ്ങളുടെ മഠപ്പുരകള്‍ക്ക്‌ വിശ്വാസികള്‍ക്കിടയില്‍ ആകര്‍ഷണീയത കൂട്ടാനായി ബ്രാഹ്‌മണന്റെ ജനകീയ ഹൈന്ദവ നമ്പറുകള്‍ കൂടി മുത്തപ്പന്‍ മഠപ്പുരകളുടെ ആചാര-പൂജാവിധികളിലേക്ക്‌ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിനെ തുടര്‍ന്ന്‌ സുപ്രഭാത പരിപാടിയായി ഇന്ത്യയിലെ സകല നക്കാപ്പിച്ച ദൈവങ്ങളെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഭക്തിഗാനാലാപനം, തന്ത്രിമാരെക്കൊണ്ടുള്ള സ്‌പെഷ്യല്‍ കലശങ്ങള്‍, ഉരുണ്ടുകളി തന്ത്രിമാരെക്കൊണ്ടുള്ള കോടിമര പ്രതിഷ്‌ഠകള്‍, സ്വര്‍ണ്ണ പ്രശ്‌നം തുടങ്ങിയ ബ്രാഹ്‌മണ തട്ടിപ്പുകളുടെവേലിയേറ്റം മുത്തപ്പന്‍ കാവുകളിലും ആരംഭിച്ചിരിക്കുകയാണ്‌. പണ്ടൊരിക്കല്‍ ഈഴവര്‍ ഈ നാട്ടിലെ വാഴുന്നവരും, ജന്മികളും ആയിരുന്നു എന്ന സത്യം നൂറ്റണ്ടുകളുടെ കുത്തൊഴുക്കില്‍ നമ്മുടെ മുത്തപ്പന്‍ മഠാധിപതികളായ "മടയന്മാര് " പോലും മറന്നുപോയിരിക്കുന്നു. അതുകൊണ്ടാണ്‌ തങ്ങളുടെ പൈതൃക സാംസ്‌ക്കാരിക സ്വത്തായിട്ടുപോലും അതിനെ ഹിന്ദുമതത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ ഈഴവര്‍ക്ക്‌ വൈമനസ്യം തോന്നാത്തത്‌. ബ്രാഹ്‌മണരും അവരുടെ കിങ്കരന്മാരായ അമ്പലവാസികളും പുതിയ നാടുവാഴികളും പിന്നീട്‌ പ്രചരിപ്പിച്ച കഥകള്‍ ചരിത്രമാണെന്ന്‌ വിശ്വസിക്കാന്‍ ബുദ്ധമതത്തിന്റെയും, ആയുര്‍വ്വേദത്തിന്റെയും, ജ്യോതിശാസ്‌ത്രത്തിന്റെയും, കുടിപ്പള്ളിക്കൂടങ്ങളുടെയും മഹത്തായ പാരമ്പര്യമുള്ള ഒരു ജനത നിര്‍ബന്ധിതരായിരിക്കുന്നു. നമ്മുടെ സാംസ്‌ക്കാരിക അപചയത്തിന്റെ കാരണം ഈ നഷ്‌ടപ്പെട്ട ഓര്‍മ്മകളില്‍ നിന്നും വീണ്ടെടുക്കുകയാണെങ്കില്‍ കേരളത്തിന്റെ സാംസ്‌ക്കാരിക നവോത്ഥാനത്തിനു തന്നെ അതു കാരണമാകും. സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..? അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍ ബ്രാഹ്‌മണരുടെ സഹായത്തോടെ പടച്ചുണ്ടാക്കിയതും, ഉത്തര മലബാറില്‍ മാത്രം പ്രചാരമുള്ളതുമായ ചില ഐതിഹ്യങ്ങളിലൂടെയും , കഥകളിലൂടെയും മുത്തപ്പനെ ശിവ മൂര്‍ത്തിയാക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഗ്രന്ഥരചയിതാവാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ഭക്‌തന്മാരും, കാസറ്റും സിഡിയും വിറ്റു പണമുണ്ടാക്കാന്‍ ഓടി നടക്കുന്ന കീര്‍ത്തനാലാപനക്കാരും ഈ കഥകളേറ്റു പിടിച്ചിട്ടുണ്ടാകുമെങ്കിലും മുത്തപ്പന്‍ മുത്തപ്പനായിത്തന്നെ ഇപ്പോഴും പരിലസിക്കുന്നു, ഹിന്ദുവാകാതെ..!!! മുത്തപ്പന്‍ ജനിച്ചതെവിടെയാണ്‌. മുത്തപ്പന്‍ ജനിച്ചത്‌ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിലായിരുന്നു എന്നതാണ്‌ സത്യം. മരിച്ചുപോയ കാരണവന്മാരെ (മുത്തപ്പനെ) വീണ്ടും കാണാനും അനുഗ്രഹം വാങ്ങാനും നാം മുത്തപ്പനെ കെട്ടിയാടിച്ചു. നന്നായി കള്ളുകുടിച്ച മുത്തപ്പന്‍ ചുട്ട ഉണക്കമീന്‍ കടിച്ചു ചവച്ചു കൊണ്ട്‌ നമ്മുടെ കുടുംബ കാര്യങ്ങളന്വേഷിച്ചു. മനസ്സു തുറന്നു സംസാരിച്ചു. മനസ്സിലെ മാലിന്യങ്ങളും, ആശങ്കകളും പെയ്‌തൊഴിഞ്ഞപ്പോള്‍ നമ്മുടെ കുടുംബം അഭിവൃദ്ധിപ്പെട്ടു. നന്ദിസൂചകമായി മണ്മറഞ്ഞ മുത്തപ്പന്റെ വിളക്കുമാടത്തില്‍ നമ്മളെന്നും തിരിവച്ചു. കുറച്ചുകൂടി കുടുംബം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നാം വിളക്കുമാടത്തിനും മുകളിലൊരു മേല്‍ക്കൂര കെട്ടി. നമ്മുടെ കുടുംബം സമൂഹത്തില്‍ പ്രശസ്‌തമായപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തപ്പന്‍ പ്രതിഷ്‌ഠയുടെ ഐശ്വര്യമാണെന്ന്‌ ജനം സംസാരിച്ചു. സ്വന്തം വീട്ടിലെ അപ്രധാനരായ മുത്തപ്പന്മാര്‍ക്ക്‌ വിളക്കുവച്ച്‌, ജനം പ്രമാണികളായവരുടെ വീട്ടിലെ മുത്തപ്പന്റെ വേഷം കെട്ട്‌ കാണാന്‍ ചുറ്റിക്കൂടി. വീട്ടുകാരുടെ പ്രശ്‌നത്തിനു പുറമെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ തുടങ്ങിയ മുത്തപ്പന്‍ പ്രശസ്‌തനായി, ജനകീയനായി. നേര്‍ച്ചകളിലൂടെ മുത്തപ്പന്‌ വരുമാനമുണ്ടായപ്പോള്‍ മഠപ്പുരകളുണ്ടായി. മഠപ്പുരകള്‍ക്കു മുകളിലൂടെ നാം കോണ്‍ക്രീറ്റുകൊണ്ടുള്ള ഗോപുരങ്ങളും പണിതു. എന്നാല്‍ ഇത്രയും ലളിതമായ മുത്തപ്പന്റെ ജനനവും മഠപ്പുരകളുടെ ചരിത്രവും നൂറ്റാണ്ടുകളുടെ പരിണതിയായതിനാല്‍ പൂര്‍വ്വികരാരും അത്‌ കുറിച്ചുവച്ചില്ല, ആരും ഓര്‍ത്തുവച്ചതുമില്ല. അക്കാരണം കൊണ്ടുതന്നെയാണ്‌ ഈ ലളിത ചരിത്രത്തെ വിസ്‌മരിപ്പിച്ച്‌ തല്‍പര കക്ഷികള്‍ മുത്തപ്പന്റെ മൂലസ്‌ഥാനമന്വേഷിച്ച്‌ മലമുകളിലെ നാടുവാഴിയുടെ കൊട്ടാരത്തിലെ ഈട്ടിത്തടി കൊണ്ടുള്ള കട്ടിലിനു താഴെ ഒറ്റിക്കിടക്കുന്ന ബ്രാഹ്‌മണ ബീജത്തിലെത്തുന്നത്‌. നമ്മുടെ സ്വന്തം അച്ഛച്ചനോ മുതുമുത്തച്ഛനോ ആയ മുത്തപ്പന്‌ പുരാണങ്ങളില്‍ പറയുന്ന തരത്തിലൊരു ബ്രാഹ്‌മണ വിത്തുകാളയില്‍ നിന്നുള്ള ജന്മമാണുണ്ടായതെന്ന്‌ ആരു പറഞ്ഞാലും അതിനെ നിരസിക്കാനുള്ള സംസ്‌ക്കാരം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തെ വിത്തുകാള സംസ്‌ക്കാരത്തിലെത്തിച്ച "നിരുപദ്രവ വെട്ടുകിളി" സമൂഹം വളരെ സംഘടിതമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന്‌ മനസ്സിലാക്കാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല.

2 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..?
അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍....

Saffronized said...

ഒരു ഐതീഹ്യത്തിലും മുത്തപ്പന്‍ ബ്രാഹ്മണന് ജനിച്ച കുഞ്ഞാണെന്ന് പറയുന്നില്ല... ബ്രാഹ്മണര്‍ എടുത്തു വളര്‍ത്താന്‍ ശ്രമിച്ചു എങ്കിലും ബ്രാഹ്മണ്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സാധാരണക്കാരുടെ കൂട്ടുകാരനായി ഇറങ്ങിത്തിരിച്ച മുത്തപ്പന്റെ കഥകളാണ് ഇത് വരെ കീട്ടത്... വീട്ടിത്തടി കട്ടിലിനടിയില്‍ പറ്റികിടന്ന ബീജം എന്നൊക്കെ ഉള്ള പ്രയോഗം കണ്ടാല്‍ തന്നെ അറിയാം "കാള എന്തിനാണ് വാല് പൊക്കുന്നതെന്ന്..."

പിന്നെ ഒരു കാര്യം കൂടെ... ശിവന്‍ ഒരു സവര്‍ണ ദൈവം അല്ല... ഒരു കാലത്ത് സവര്‍ണര്‍ കയ്യടക്കിയ അവര്‍ണ ദൈവം ആണ് ശിവന്‍... സവര്‍ണ അവര്‍ണ ഭേദം ഇല്ലാതാക്കേണ്ട കാലത്ത് ഇത്തരം "പരിപാടികളും" ആയി ഇറങ്ങിയാല്‍ ദുട്ട് കിട്ടും എന്നറിഞ്ഞു കൊണ്ട് ചില ചരിത്ര ഗവേഷക ബ്ലോഗര്‍മാര്‍ ഇറങ്ങി ത്തിരിച്ചിട്ടുണ്ട്... അത്തരക്കാരെ സൂക്ഷിയ്ക്കുക...