Thursday, October 9, 2008

കെ.ജി.നാരായണന്‍ എന്ന മഹാത്മാവ്


കെ.ജി.നാരായണന്റെ കേരള ചരിത്രത്തെക്കുറിച്ചുള്ള പുസ്തകം ആഴവും പരപ്പുമുള്ള മഹനീയമായ ഒരു ചരിത്രഗ്രന്ഥം തന്നെയാണ്. അതിന്റെ തലക്കെട്ടിലെ ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ജാതി സംജ്ഞ കാരണമാകാം നമ്മള്‍ ഈ പുസ്തകത്തെ വേണ്ടവണ്ണം പരിഗണിക്കാന്‍ ഇടവരാതിരുന്നത് എന്നു തോന്നുന്നു. ചരിത്രം എത്ര അപ്രിയമാണെങ്കിലും വസ്തുനിഷ്ടമായി പഠിക്കപ്പെടേണ്ടത് സമൂഹത്തിലെ കാപട്യത്തിന്റെ നീര്‍ക്കെട്ട് ഇല്ലാതാക്കാന്‍ അത്യാവശ്യമാണ് എന്നതിനാല്‍ ഈ പുസ്തകം അതി പ്രധാനമാണെന്നതില്‍ സംശയമില്ല. മാത്രമല്ല , വളരെ പണ്ഡിതോചിതമായ പക്വതയും, പരന്ന അറിവിന്റെ വസ്തു നിഷ്ഠമായ സമാഹാരവുമായിരിക്കുന്നു ഈ പുസ്തകം. കായകുളത്തെ അനശ്വര പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ഈ പുസ്തകത്തിന്റെ പ്രചാരം ജാതി ചിന്തകൊണ്ട് വീര്‍പ്പുമുട്ടുന്ന വര്‍ത്തമാന സാഹചര്യത്തെ ശരിയായ ചരിത്ര ഉള്‍ക്കാഴ്ച്ചയോടെ സമതുലിതപ്പെടുത്താനും, അധസ്ഥിത ജനതയുടെ ആത്മാഭിമാനം സാഭിമാനം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സഹായിക്കുമെന്നതില്‍ സംശയമില്ല.

ശ്രീ.കെ.ജി.നാരായണന്റെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് , ഈ പുസ്തകത്തിന്റെ പുനപ്രസിദ്ധീകരണം കേരളത്തിന്റെ സാമൂഹ്യ ഉദ്ദാരണത്തിനുതന്നെ കാരണമാകുമെന്ന് അറിയക്കാനും, അതിനു വേണ്ട് ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

എനിക്ക് ഈ പുസ്തകം വായിക്കാന്‍ തന്നത് ഒരു ചെറുകിട വ്യവസായിയാണ്.അദ്ദേഹത്തോട് നന്ദി പറയട്ടെ. അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്ന പുസ്തകത്തിന്റെ സാമൂഹ്യ പ്രസക്തി മനസ്സിലാക്കിയാണ് ,ഈ പുസ്തകം നശിച്ചു പോകാതിരിക്കാന്‍ ബ്ലോഗിലിടുന്നത്. അദ്ദേഹം പുസ്തകത്തിനിടയില്‍ സൂക്ഷിച്ചു വച്ചിരുന്ന മാതൃഭൂമിയില്‍ വന്ന ഒരു അനുസ്മരണക്കുറിപ്പാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.

മാനവികമായി ചിന്തിക്കുന്ന മലയാളിയുടെ വേദഗ്രന്ഥമാകേണ്ട പുസ്തകമാണിത്.

6 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

അദ്ദേഹം പുസ്തകത്തിനിടയില്‍ സൂക്ഷിച്ചു വച്ചിരുന്ന മാതൃഭൂമിയില്‍ വന്ന ഒരു അനുസ്മരണക്കുറിപ്പാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.

മാനവികമായി ചിന്തിക്കുന്ന മലയാളിയുടെ വേദഗ്രന്ഥമാകേണ്ട പുസ്തകമാണിത്.

the man to walk with said...

ഈഴവര്‍ ബ്രഹ്മനരായി രൂപന്ധരപെടുന്ന കാലത്ത് സ്വയം അറിയാനുള്ള ശ്രമം
അഭിനന്ദനിയം..

pradeepvibudhan said...

K G Narayanan vivarangal ariyunnathine vilikkuka No 9447313216

നാരായണന്‍ നമ്പൂതിരി said...

അല്ല ഈ തീയരല്ലേ കുറച്ച് കൂടി മുന്തിയത്, പിന്നെ വെറും ഒരു ഈഴവനെ പുകഴ്തുന്നത് ശരിയോ? കെ ജി നാരായണ ചോവന്‍ എന്നായിരിക്കും പൂര്‍ണ്ണ നാമധേയം.

Unknown said...

ബഹുമാനപ്പെട്ട നാരായണന്‍ നമ്പൂതിരി,

പൂണുനൂല്‍ ധരിച്ചവര്‍ ബ്രഹ്മജ്ഞാനമുള്ളവര്‍ എന്നാണല്ലൊ; അതായതു എന്തിനേയും പറ്റികൂടുതല്‍ അറിവുo, ആത്മസംയമനമുള്ളവര്‍ എന്നു്. അവരില്‍ വേര്‍ക്രിത്ത്യം ഉണ്ടാകാന്‍ പാടില്ലായെന്നുമുണ്ടു്...
എന്റെ Grand-Father ഒരു ജാതി, ഒരു മതo, ഒരു ദൈവം എന്ന ചിന്തയില്‍ ജീവിച്ചിരുന്ന ഒരു സാധാരണ വ്യക്തിയാണു്. അദ്ദേഹത്തിനെ പറ്റി കൂടുതല്‍ ഞാനൊന്നും ഏഴുതുന്നില്ല എല്ലാം ഈ ബ്ലോഗിലുണ്ടല്ലൊ. ജാതി ഏതായാലും എല്ലാ ദേവാലയങ്ങളേയും ഒരുപോലെ സംരക്ഷിക്കുന്ന Devaswom Board Member ആയിട്ടും ദൈവം അദ്ദെഹത്തിനെ നിയോഗിച്ചിരുന്നു. അപ്പോള്‍ ഇതിലൂടെ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ലഭിച്ചുയെന്നു ഞാന് കരുതട്ടെ.

ajaya ghosh said...

The Malayala Kshatriyas are divided in to more than 200 subdivisions. But In general, they can be categorized in to four main divisions – Nair Superior, Nair Proper, nair auxillary and Nair Inferior.


Nair Superior:

Nair Superior clans composed the Royal or ruling dynasties of Kerala. Out of the 161 Royal houses of Kerala, 157 were Nair, 3 were Nambudiri and One was Muslim.

Broadly, the ruling clans can be divided in to two – koil thampurans and samantan nairs.

Koil thampurans are very few in number, and major clans among them include the royal families of cochin and beypore. Current population is somewhere around 5,000.

Koil thampuran clans:

(1) Perumpadappu Swaroopam (Royal Family of Cochin)
(2) Koil Thampurans of Travancore (a total of 10 clans – Kilimanoor, Keerthipuram, Pallam, Paliyakkara, Nirazhi, Anantapuram, Chemprol, Cherukol, Karamma & Vatakkematham)
(3) Puranatt Swaroopam (Royal Family of Kottayam)
(4) Royal Family of Beypore
(5) Royal Family of Kondungalloor
(6) Royal Family of Vettatnad (Extinct)

Samantan nairs are slightly more numerous. Royal families of Travancore, chirakkal, Calicut.etc are samantan nairs. Currently they number more than 50,000 individuals, divided in to more than 150 clans.

Major samantannair clans:

(1) Nediyiruppu Swaroopam (Royal Family of Calicut or Zamorins)
(2) Venad Swaroopam (Royal Family of Travancore)
(3) Kola Swaroopam (Royal Family of Kolathunad / Chirakkal)
(4) Thirumukhom (Most notably Pillais of Ettuveedu and Naluveedu)
(5) Thampi (Clans in Aramana,Puthumana, Kallada, Mupidakka, Chavara, Pulimoodu, Vadasseri, Thiruvattar & Nagarcoil)
(6) Valiyathan (Clans in Vattaparambil,Thottathil, Medayil.etc)
(7) Unnithan (Clans in Edasseri,Kunnath, Manthiyath, Marangatt, Munjanatt, Pullelil, Manappallil.etc)
(8) Kartha / Karthavu (Royal Family of Meenachil, Clans in Ranni, Karimattath, Cheraneloor, Mannamparambath, Alangad.etc)
(9) Kaimal (Raja of Anjikaimalnadu, Clans in Vaikattillam, Niranampetti, Thachudaya.etc)
(10) Samantan Menon (Royal Family of Palghat)
(11) Samantan Nambiar (Royal Family of Kadathanad, Clans in Randuthara, Randillom, Mavila, Koodali, Kalliat.etc)
(12) Kavalappara Swaroopam
(13) Pulavayi Swaroopam
(14) Arangottu Swaroopam (Royal Family of Valluvanad)
(15) Nedunganad Swaroopam
(16) Nayanar (Clans in Edathil,Erambala, Varikara & Vengayil)
(17) Adiyodi (Clans in Tekkadi & Vadakkadi)
(18) Kurangott Swaroopam
(19) Kuthiravattath Swaroopam


Nair Proper:

Nair PROPER is the aristocratic and soldier class of Kerala. There are four subdivisions among them. Altogether the nair proper number somewhere around 4,000,000 to 5,000,000 people, concentrated in Kerala and neighbouring states.

The four nair subdivisions are:

1. Kiryathil Nair
2. Illathu Nair
3. Swaroopathil Nair
4. Charna Nair