Tuesday, July 21, 2009

വേട്ടയാടപ്പെടുന്ന ഈഴവന്‍

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ഉദ്ഭവകാലം മുതല്‍ വേട്ടയാടപ്പെടുന്ന ഒരു ജനവിഭാഗമാണ് കേരളത്തിലെ ഈഴവര്‍ അഥവ തിയ്യര്‍. ബ്രാഹ്മണ്യത്തിന്റെ എന്നത്തേയും ശത്രുതക്ക് പാത്രീഭവിച്ച ബുദ്ധധര്‍മ്മ പാരംബര്യമുള്ള, തികഞ്ഞ ധര്‍മ്മബോധം സിരകളില്‍ വഹിക്കുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ വേശ്യാസംസ്കൃതിയിലധിഷ്ടിതമായ സമൂഹ്യ ഘടനക്ക് എന്നും ഭീഷണിയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കൃഷിയെക്കുറിച്ചുള്ള അറിവുകളും, ആയുര്‍വേദത്തിന്റെ അനുഗ്രഹവും, ജ്യോതിശാസ്ത്രത്തിന്റെ കാല-സമയ-വര്‍ഷഗണനാരീതികളും, വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും പഴയമലയാള അക്ഷര ലിപികളും ,മറ്റു ശാസ്ത്രജ്ഞാനങ്ങളും ലോപമില്ലാതെ പകര്‍ന്നു നല്‍കിയ ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ശൂദ്രന് വിദ്യ നിഷേധിക്കുകയും, അഥവ അക്ഷരജ്ഞാനത്തിന്റെ ശബ്ദങ്ങളെന്തെങ്കിലും ശൂദ്രര്‍ (നായര്‍)കേട്ടുപോയാല്‍ അയാളുടെ ചെവിയില്‍ ഇയ്യമുരുക്കി ഒഴിക്കണമെന്ന മനു നിയമത്തിന്റെ പരിപാലകരായിരുന്ന ബ്രാഹ്മണ്യത്തിന് ജനങ്ങളെ ജാതിമത വര്‍ണ്ണ ഭാഷാ വിവേചനങ്ങള്‍ക്കതീതമായി പുരോഗതിയിലേക്കും പ്രബുദ്ധതയിലേക്കും നയിച്ചിരുന്ന ബുദ്ധധര്‍മ്മത്തിന്റെ മിഷണറിമാരോട് സ്നേഹം തോന്നാനിടയില്ലല്ലോ !

ബ്രാഹ്മണ ഹിന്ദു മതത്തിന്റെ രാഷ്ട്രീയ അജണ്ടതന്നെ ബുദ്ധധര്‍മ്മക്കാരെ അസുരന്മാരായും, രാക്ഷസന്മാരായും മുദ്രകുത്തി കൊന്നൊടുക്കുക എന്നതായിരുന്നല്ലോ. കള്ളക്കഥകളിലൂടെ രാജാക്കന്മാരെ രണ്ടായിരം കൊല്ലം വരെ ജീവിച്ചിരിക്കുന്ന അഭൌമപ്രതിഭാസങ്ങളായി അവതരിപ്പിച്ചും, വ്യഭിചാരത്തിനു പ്രേരിപ്പിച്ചും, ക്ഷേത്രങ്ങള്‍ വേശ്യലങ്ങളായി രൂപാന്തരപ്പെടുത്തി ഭരണാധിപന്മാരെ സുഖലോലുപതയിലേക്ക് മറിച്ചിട്ടും , ദുരഭിമാനങ്ങളും ഏഷണികളുമുപയോഗിച്ച് ക്ഷത്രിയരെ തമ്മിലടിപ്പിച്ചും , കൊല്ലിച്ചും കഴിഞ്ഞ രണ്ടായിരം കൊല്ലക്കാലം ബ്രാഹ്മണ്യം ഭാരതത്തിന്റെ ധര്‍മ്മബോധത്തെ കഴിയുന്നത്ര നശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍
ബ്രാഹ്മണ്യത്താല്‍ അവരുടെ കൂലിഗുണ്ടകളായിരുന്ന ശൂദ്രനായന്മാരെ ഉപയോഗിച്ച് ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജന സമൂഹമാണ് ഈഴവര്‍.

ഈഴവനേയും ഇഞ്ചത്തലയേയും ആവുന്നത്ര ചതച്ച് നശിപ്പിക്കണമെന്നും ഈഴവരെ വളരാന്‍ അനുവദിക്കരുതെന്നും കേരളത്തില്‍ പഴമൊഴികളായി ബ്രാഹ്മണാധികാരത്തിന്റെ സാമൂഹ്യ നിയമങ്ങള്‍ തന്നെ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോഴും , ഈ സ്വതന്ത്ര കേരളത്തില്‍ ഈഴവനെ പാര്‍ശ്വവല്‍ക്കരിക്കുന്ന രാഷ്ട്രീയ അജണ്ട സവര്‍ണ്ണ പൊതുധാര ഏറെ ബോധപൂര്‍വ്വമല്ലാതെയാണെങ്കിലും പാരംബര്യത്തിന്റേയും ആചാരത്തിന്റേയും ശീലത്തിന്റേയും ന്യായീകരണങ്ങളിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്നുണ്ട്.

കടുത്ത സവര്‍ണ്ണ സാംസ്ക്കാരികതയുടെ അതിപ്രസരമുള്ള നമ്മുടെ സമൂഹത്തില്‍ ബോധപൂര്‍വ്വം ആരെയെങ്കിലും പാര്‍ശ്വവല്‍ക്കരിക്കേണ്ട കാര്യമൊന്നുമില്ല. നിലവിലുള്ള സാംസ്ക്കാരികത പഴയ ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ അജണ്ടയുടെ തുടര്‍ച്ചയായതിനാല്‍ ആരുടേയും സംഘടിതമായ ഇടപെടലില്ലാതെത്തന്നെ ഈഴവരെ പൊതുധാരയില്‍നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കും. ഈഴവര്‍ക്കു പുറമേ മുസ്ലീങ്ങള്‍, വിശ്വകര്‍മ്മജര്‍, പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയ സ്വന്തമായ ആത്മാഭിമാനമുള്ളതും ഹൈന്ദവ ജീര്‍ണ്ണതയില്‍ ലയിക്കാന്‍ വിമുഖത പുലര്‍ത്തുന്നതുമായ വിഭാഗങ്ങളും പാര്‍ശ്വവല്‍ക്കരണത്തിനു വിധേയരാകുന്നുണ്ട്.
കേരളത്തിലെ ഈഴവര്‍ക്കിടയില്‍ നിന്നും വളരെ വ്യത്യസ്ഥമായ ഗോത്ര സംസ്കൃതി ഇപ്പോഴും കൈവിടാതെ ,തങ്ങളുടെ യുദ്ധവീര്യങ്ങളുടെ സ്മരണപുതുക്കുന്നതില്‍ ആചാരാനുഷ്ടാനങ്ങളെ മുറുകെപ്പിടിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ തിയ്യരുടെ വേട്ടയെക്കുറിച്ച് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എം.എ.റഹ്‌മാന്‍ ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.
കാസര്‍ഗോട്ടെ തിയ്യരുടെ വയനാട്ടു കുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള നായാട്ടു ചടങ്ങിനെക്കുറിച്ചുള്ള “ഗോത്രസ്മൃതി” എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയായ എം.എ.റഹ്‌മാന്‍ കാസര്‍ഗോട്ടെ തിയ്യ ഗോത്രത്തിന്റെ അസാധാരണമായ സാമൂഹ്യപ്രതിരോധശീലത്തെക്കുറിച്ചും , പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പങ്കുവക്കുന്നു എന്നതിനാല്‍ മാത്രുഭൂമിയില്‍ ഒരു പ്രതികരണമായി എഴുതിയ ലേഖനമാണെങ്കിലും അതിന് ചരിത്രപ്രാധാന്യം കൈവന്നിരിക്കുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. “വേട്ടകളുടെ ചരിത്രം”ക്ലീക്കി വായിക്കാം.

7 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

കടുത്ത സവര്‍ണ്ണ സാംസ്ക്കാരികതയുടെ അതിപ്രസരമുള്ള നമ്മുടെ സമൂഹത്തില്‍ ബോധപൂര്‍വ്വം ആരെയെങ്കിലും പാര്‍ശ്വവല്‍ക്കരിക്കേണ്ട കാര്യമൊന്നുമില്ല. നിലവിലുള്ള സാംസ്ക്കാരികത പഴയ ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ അജണ്ടയുടെ തുടര്‍ച്ചയായതിനാല്‍ ആരുടേയും സംഘടിതമായ ഇടപെടലില്ലാതെത്തന്നെ ഈഴവരെ പൊതുധാരയില്‍നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കും. ഈഴവര്‍ക്കു പുറമേ മുസ്ലീങ്ങള്‍, വിശ്വകര്‍മ്മജര്‍, പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയ സ്വന്തമായ ആത്മാഭിമാനമുള്ളതും ഹൈന്ദവ ജീര്‍ണ്ണതയില്‍ ലയിക്കാന്‍ വിമുഖത പുലര്‍ത്തുന്നതുമായ വിഭാഗങ്ങളും പാര്‍ശ്വവല്‍ക്കരണത്തിനു വിധേയരാകുന്നുണ്ട്.

Unknown said...

YOu have not substantiated your observation that ezhavas are being persicuted. If that is the case then the preset chief minster, the communist party secratery and a majority of ministers in the state and at least 2 members of central ministers are ezhavas?

Why do you have to foulmouth Nair community? I understand Nair comminuty enjoys high social status which I guess makes you envious.

It is evident your inferority is what makes you put out a post like this.

I can find plenty of insults to throw at ezhavas on the internet if I need to. But I gusess I don't need to since there are folks out there who have got the point already :-)

Anonymous said...

“ഈഴവര്‍ക്കു പുറമേ മുസ്ലീങ്ങള്‍, വിശ്വകര്‍മ്മജര്‍, പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയ സ്വന്തമായ ആത്മാഭിമാനമുള്ളതും ഹൈന്ദവ ജീര്‍ണ്ണതയില്‍ ലയിക്കാന്‍ വിമുഖത പുലര്‍ത്തുന്നതുമായ വിഭാഗങ്ങളും ...”
ഗവേഷകനും നിരവധി പഠന ഗ്രന്ഥങ്ങളുടെ രചയിതാവും ആയ ചെറായി രാമദാസിന്റെ ഈ നിരീക്ഷണം ആണ് മുത്തപ്പന്റെ മേൽക്കൊടുത്ത എഴുത്ത് കണ്ടപ്പോൾ ഓർമ വന്നത്:“ജാതി വ്യവസ്ഥിതിയുടെ മൂലമന്ത്രമായ പുനർജന്മ-വിധി വിശ്വാസവും അതിനെ ഊട്ടിയുറപ്പിക്കുന്ന ജ്യോതിഷവും അവയുടെ പ്രചാരണ മാധ്യമമായ ഉപനിഷത്തുകൾ ഉൾപ്പെടെയുള്ള ബ്രാഹ്മണ സാഹിത്യവും ഇവയുടെയെല്ലാം വിൽ‌പ്പന കേന്ദ്രങ്ങളായ ക്ഷേത്രങ്ങളുമാണ് ആർഷ ദൈവശാസ്ത്രത്തിന്റെയും ബ്രാഹ്മണാധിപത്യത്തിന്റെയും അടിത്തറ ഒരുക്കുന്നത്. ഇവയെ തുടക്കത്തിൽ പോലും എതിർത്തില്ലെന്നു മാത്രമല്ല, ഇവയുടെ അംഗീകൃത ഏജന്റാവുകയാണ് ശ്രീനാരായണ പ്രസ്ഥാനം ചെയ്തത്. ക്ഷേത്ര പ്രതിഷ്ഠയിൽ അന്ന് ഒരു കലാപത്തിന്റെ സ്വരം കേൾക്കാമെങ്കിലും, ക്ഷേത്രങ്ങളും മേൽ സൂചിപ്പിച്ച ബ്രാഹ്മണ ചിന്താ പദ്ധതികളുമാണ് ഏതു പ്രതികൂല കാലത്തെയും മറികടക്കാൻ ബ്രാഹ്മണ്യത്തിനു തുണയാകുന്നത് എന്ന തിരിച്ചറിവിലെത്താൻ ഗുരുവിനോ പിൻ ഗാമികൾക്കോ കഴിഞ്ഞതിന്റെ സൂചന പോലുമില്ല. ക്ഷേത്രങ്ങളെ വെറും അന്ധ വിശ്വാസമായി കണ്ട ചില അനുയായികളുണ്ടായിരുന്നു എന്നതു നേരാണ്. അവർക്കും പക്ഷേ ബ്രാഹ്മണ്യമെന്ന ഇൻഡ്യൻ ഫാഷിസത്തിന്റെ, മേൽ കണ്ട ഊർജോൽപ്പാദന കേന്ദ്രങ്ങളെ തൊട്ടറിയാൻ കഴിഞ്ഞില്ല. വർണഭേദമില്ലാതെ ഹിന്ദു സമൂഹത്തെ മാനസ്സികമായി ആ ഊർജ കേന്ദ്രങ്ങൾ അടക്കി വാഴുന്നതു കൊണ്ടാണ്, ഈഴവ സമുദാ‍യം പോറ്റിവളർത്തിയ ബുദ്ധിജീവികളിലും നേതാക്കളിലും ഭൂരിപക്ഷവും ബ്രാഹ്മണ്യത്തിന്റെ കൂട്ടിക്കൊടുപ്പുകാരാകുന്നത്. അതുകൊണ്ടാണ് ആയിരം മുഖങ്ങളും ആയിരം കൈകളുമായി ബ്രാഹ്മണ്യമെന്ന ദുഷ്ടശക്തി ഇവിടെയിന്നും കൊടിയുയർത്തി നിൽക്കുന്നത്”(‘അയ്യൻ കാളിയ്ക്ക് ആദരത്തോടെ’ പേ 220. ഉപരോധം ബുക്സ് എറണാകുളം-2009)ഇതിൽ എന്തെങ്കിലും സംശയമുള്ളവർ ദയവായി ഓർക്കൂട്ടിലെ ‘ഈഴവാസ്’ എന്ന കമ്യൂണിറ്റി കാണുക. വിശ്വകർമജരുടെയും മറ്റും കാര്യം പറയേണ്ടതില്ല. ഏറ്റവും ഹൈന്ദവീകരിക്കപ്പെട്ടിട്ടുള്ള ഒ.ബി.സി വിഭാഗങ്ങളിലൊന്നാണിവർ. അവർണത്ത്വമുള്ള അപുർവം ‘മുത്തപ്പന്മാ‘രല്ലല്ലോ സമുദായം.

gggg said...

ഈനൂറ്റാണ്ടില്‍ ഈഴവരുടെ പാര്‍ശ്വവല്‍ക്കരണത്തിന് അവര്‍ തന്നെയാണ് കാരണം,ചരിത്രബോദമില്ലാത്ത ബഹുപൂരിപക്ഷം ബ്രഹ്മണ്യത്തിന്‍റെ വക്താക്കളായ് മറിയിരിക്കുന്നു????????

Satheeshchandra Chekavar said...

Now there is no caste based discrimination in Kerala but caste based society status is sustaining stronger than before.
So Ezhavas(Thiyyas) must think about their society status.
Ezhavas(Thiyyas,Billavas,Illavas and Goud) are the major Hindu community of South India.
Some people believe they were migrated from Srilanka.
They are genuine Dravidians.
One third of the Kerala's population is Ezhavas.
They are forefront in Kerala society.
Now, no other community is equivalent to Ezhavas in Kerala.
All Ezhavas must be confident about our strength,wealth,education and beauty.
Be proud of our community.
Help the poor people among us.
Help and promote our people.

Sorry I do not have Malayalam software in my computer and do not know how to use it.
I hope Muthappan will translate it in to Malayalam.

Satheeshchandra Chekavar said...

Once upon a time Bhramins of Kerala(Nambhuthiris) had money and power.At that time Sudras exploited them too much in many ways.
Now their condition is pathetic in Kerala.
Their population in Kerala are less than one percent.
Most of them perform rituals in temples and earn their livelihood.
Some of them do rituals in Ezhava(Thiyya) owned temples.
New generation Bhramins(Nambhoothiris) are very good people.
They are brilliant and vedic scholors.
They hate Sudras.
They respect bold and honest Ezhavas(Thiyyas).
Please don't insult them.

Satheeshchandra Chekavar said...

Ezhavas(Thiyyas) were not among the four fold caste system. Eventhough Ezhavas(Thiyyas) were given more privileges and status by the Kings of Travancore before AD.1802.
Between the period of AD.1802 and AD.1936 Ezhavas were oppressed in Travancore.
One hundred and thirtyfour years Ezhavas were oppressed in Travancore and they were untouchables.
Everybody knows that Ezhavas were not Dalits or Tribes.
They were genuine Dravidians.
Then how it happened?
Can anybody give me the answer?