Wednesday, October 8, 2008

മനോരമയുടെ ഹൈന്ദവസ്നേഹം

മനോരമയുടെ പഠിപ്പുര പേജില്‍ ഇന്ന്(9-10-08)പരിപാവനമായ അക്ഷര വിദ്യയെക്കുറിച്ചുള്ള അറിവുകളെന്ന പേരില്‍ കുറെ വിഢിത്തങ്ങള്‍ അച്ചടിച്ചുവച്ചിരിക്കുന്നു.പണ്ടുകാലത്ത് ഹരിശ്രീ ഗണപതായെ എന്നതിനു പകരം നമോ നാരായണായ എന്നതിന്റെ ചുരുക്കെഴുത്തായ "നാനം മോനം" എന്നാണത്രേ കുട്ടികള്‍ക്ക് എഴുത്തിനിരുത്തുന്നതിന്റെ ആദ്യാക്ഷരമായി പഠിപ്പിച്ചിരുന്നത് !
സംഗതി ശരിയാണ് "നാനം,മോനം,അത്തനം,തുവനം,ചിനം,ഇന്നനം,താനം,ഉമ്മനം" എന്ന വര്‍ണ്ണമാലയിലെ ആദ്യാക്‍ഷരങ്ങള്‍ എഴുതിക്കൊണ്ടുതന്നെയാണ് മലയാളി വിദ്യാരംഭം നടത്തിയിരുന്നത്. എന്നാല്‍ അത് "നമോ നാരായണായ" എന്ന വിഷ്ണു സ്തുതിയായിരുന്നു എന്ന ഊഹം തെറ്റാണ്.
ഒന്നാമത് നാരായണ സ്തുതിയായിരുന്നെങ്കില്‍ അത് ബ്രാഹ്മണര്‍ക്ക് "ഹരിശ്രീ"യായി മാറ്റേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല.

രണ്ടാമതായി, കൂട്ടിവായിച്ചാല്‍"നമോത്തുചിനതമ്" എന്ന പാലി വാക്യമാണ് ആ അക്ഷരമാലക്രമത്തില്‍ ഉണ്ടായിരുന്നത്.ബുദ്ധനെ നമിക്കുന്നു എന്നര്‍ത്ഥം. ബുദ്ധന്റെ ജന്മ ദിനത്തില്‍ ആചരിക്കപ്പെടുന്ന വിദ്യാരംഭ ചടങ്ങായി നടത്തിയിരുന്ന വിജയദശമിയെ ബ്രാഹ്മണ്യം കള്ള ചരിത്ര രചനയിലൂടെ രാക്ഷസ നിഗ്രഹകഥയില്‍ തളച്ചിട്ട് സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല, വട്ടെഴുത്ത് എന്ന മലയാള ലിപി കേരളത്തില്‍ പഠിപ്പിച്ചിരുന്നത് കേരളത്തിലെ ആദ്യ മിഷണറിമാരായിരുന്ന ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു.സമൂഹത്തിന് വൈദ്യസഹായവും,വിദ്യാഭ്യാസ്യവും,ആത്മജ്ഞാനവും,കൃഷി വിജ്ഞാനവും,ജ്യോതിശാസ്ത്ര അറിവുകളും നല്‍കിപ്പോന്ന ബൌദ്ധ കേന്ദ്രങ്ങളെ വട്ടങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. അവിടെ ഉപയോഗിച്ചിരുന്ന ലിപിയായതുകൊണ്ടാണ് മലയാളത്തിന്റെ ആദിലിപി വട്ടെഴുത്തായത്.
കോലങ്ങള്‍ എന്നപേരിലുള്ള മന്ത്രവദസമാനമായ ബൌദ്ധരുടെ തന്നെ ആസ്ഥനങ്ങളെ കോലങ്ങളെന്നും വിളിച്ചിരുന്നു. അവിടെനിന്നുമുള്ള എഴുത്തിനെ കോലെഴുത്തെന്നും പറയുന്നു. കോലങ്ങള്‍ ഉത്തരകേരളത്തിലും; വട്ടങ്ങള്‍ ദക്ഷിണകേരളത്തിലുമായിരുന്നു ഉണ്ടായിരുന്നത്.

ബ്രാഹ്മണര്‍ തങ്ങളുടെ പ്രതാപകാലത്ത് അവര്‍ണ്ണരെ ആരേയും അക്ഷരം പഠിപ്പിച്ചിട്ടില്ല. പഠിപ്പിക്കരുതെന്ന് നിയമവുമുണ്ട്. അക്ഷരം പഠിച്ചതിന്റെ പേരില്‍ എഴുത്തശ്ശന്മാരെ ചെവിയില്‍ ഇയ്യം ഉരുക്കിയൊഴിക്കാതിരുന്നത് അത്തരം ധാരാളം അവര്‍ണ്ണ പണ്ഡിതര്‍ കേരളത്തില്‍ അന്നുണ്ടായിരുന്നതുകൊണ്ട് ഇയ്യം തികയില്ലെന്നതുകൊണ്ടു മാത്രമായിരുന്നു. കാരണം, ബുദ്ധ മത പ്രചാരകരായ ഈഴവര്‍ മലയാളിയെ സംസ്കൃതവും പഠിപ്പിച്ചിരുന്നു. ആ സംസ്കൃത പാഠ പുസ്തകങ്ങളിലെ ആദ്യ പാഠം ബുദ്ധന്റെ പ്രതിരൂപമായ ബോധി വൃക്ഷത്തെ(അരയാല്‍) ക്കുറിച്ചായിരുന്നു.വൃക്ഷ:-വൃക്ഷൌ-വൃക്ഷാ: എന്നായിരുന്നു ഒന്നാം പാ‍ഠം. അതു പിന്നീട് വൈഷ്ണവവല്‍ക്കരിച്ച് രാമ:-രാമൌ-രാമാ എന്നാക്കി മാറ്റുകയുണ്ടായി.
സത്യം ഇങ്ങനെയൊക്കെയായിരിക്കേ മനോരമയും ബ്രഹ്മണരെ അനുകരിച്ച് ജനങ്ങളെ കബളിപ്പിച്ച് സവര്‍ണ്ണ മൂല്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത് പണക്കൊതികൊണ്ടാണെങ്കിലും പ്രതിഷേധാര്‍ഹമാണ്.
നാളെ ബുദ്ധ ജയന്തിയാണോ എന്നറിയാന്‍ മനോരമക്കാര്‍ക്ക് മാതൃഭൂമി കലണ്ടര്‍ നോക്കാവുന്നതാണ്.

6 comments:

... said...

Exactly Muthappan........I have also heard about it earlier......Manorama moordaabad......

Joker said...

പത്ര സ്ഥാപനങ്ങളിലും ,മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്ത് മേലാളവര്‍ഗ്ഗം നിലയുറപ്പിക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കാന്‍ നമ്മള്‍ ഏറെ വൈകി എന്നതാണ് ചരിത്രം. സംവരണം മൂലം അല്ലെങ്കില്‍ മറ്റേത് മൂലം മേലാളന് അവസരങ്ങള്‍ കുറയുന്നേ എന്ന് മുറവിളി കൂട്ടുന്നവര്‍ ശ്രദ്ധിക്കുക എല്ലാ പ്രധാന സ്ഥാനമാനങ്ങളും ഒന്ന് ഓടിച്ചു നോക്കുക നിങ്ങള്‍ക്ക് അവിടെയെല്ലാം പൂണൂലുകള്‍ കാണാം.പിന്നെ എത്ര എളുപ്പമായിരുന്നു കാര്യങ്ങള്‍. ബ്രാഹ്മണരുടെ പൂനൂല്‍ മാറ്റം അടക്കം ദേശീയ അവധി ദിവസങ്ങളാകുന്നു.

സവര്‍ണ മുത്തശ്സി പത്രങ്ങളായ മനോരമയും, മാത്യഭൂമിയുമെല്ലാം ഇതു ഇതിനപ്പൂറത്തുള്ളതും രംഗത്തിറക്കും. വിപ്ലവം കൊണ്ട് ഒന്നും അവര്‍ക്ക് നേടാനില്ല എന്നും നിലനില്‍ക്കുന്ന സവര്‍ണ മേലാളത്ത്ത്തിന് കൂട്ടി കൊടുപ്പ് നടത്താനാണ് ടിയന്മാര്‍ക്ക് താല്പര്യം.

Anonymous said...

"ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു" ഇത് എന്തെന്ന് വിശദീകരിക്കാമോ?
ഈഴവരായി നിലനില്‍ക്കുകയും പിന്നെ ഒരു സൈഡായി ബുദ്ധമതം പ്രചരിപ്പിക്കുകയായിരുന്നോ? അതോ ഈഴവ ബുദ്ധമതക്കാരനായി ജീവിച്ചു കൊണ്ട് ബുദ്ധമതം പ്രചരിപ്പിക്കുവരാണോ? അതായത് ബുദ്ധമതത്തിലെ ഈഴവ ജാതി ആകുകയോ എന്ന്.
അങ്ങനെയെങ്കില്‍ കേരളത്തിലെ ബുദ്ധമതത്തില്‍ ഈഴവ ബുദ്ധന്‍, പുലയ ബുദ്ധന്‍, എന്നൊക്കെയോ അതിന് സാമ്യമുള്ളതുപോലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നോ? അതോ ഉന്നത വ്യക്തിത്വം ഉള്ളതിനാല്‍ ഈഴവരെ പ്രത്യേകമായി അവരുടെ തനത് ജാതി സ്ഥാനം നല്‍കി ബുദ്ധമതത്തില്‍ നിലനിര്‍ത്തിയതാണോ?

എന്റെ അറിവനുസരിച്ച് ബുദ്ധമതത്തില്‍ ജാതി വ്യവസ്ഥ ഇല്ലായിരുന്നു. എളുപ്പത്തില്‍ കിട്ടിയ വിജ്ഞാന കോശമായ വിക്കി പീഡിയയും അങ്ങനെ പറയുന്നു. "His religion was open to all races and classes and had no caste structure." http://en.wikipedia.org/wiki/Gautama_Buddha.

താങ്കള്‍ക്ക് ഇതിനെക്കൂറിച്ചുള്ള കൂടുതല്‍ അറിവുണ്ടെങ്കില്‍ എഴുതുക. കാരണം ഇത് പുതിയ അറിവാണ്. അല്ല താങ്കളുടെ എന്തെങ്കിലുമൊരു ധാരണ പിശകാണെങ്കില്‍ ദയവ് ചെയ്ത് ബുദ്ധമതത്തെ ഇതിന് വേണ്ടി വലിച്ചിഴക്കരുത്. കാരണം ഇന്‍ഡ്യയില്‍ ഏറ്റവും അധികം പീഡനമനുഭവിച്ചിട്ടുള്ള ഒരു മത വിഭാഗമാണ് അവര്‍. വീണ്ടും പീഡിപ്പിക്കരുത്.

ചരിത്രം പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് വസ്തുനിഷ്ടമായി (objective) തന്നെ ചെയ്യണം. അല്ലതെ ആത്മനിഷ്ടമാകരുത് (subjective). സാധാരണ ഏകാധിപതികളാണ് ചരിത്രത്തെ ഉപയോഗിച്ച് സ്വന്തം വര്‍ഗ്ഗത്തിന്റെ മഹത്വം വിളിച്ചറിയിക്കുകയും അതുവഴി ഉണ്ടാകുന്ന രാഷ്ട്രീയ മുതലെടുപ്പ് ഉപയോഗിക്കുന്നത്. ഹിറ്റ്ലറില്‍ തുടങ്ങി നമ്മുടെ BJP, RSS, മുസ്ലീം ക്രിസ്തീയ മത മൗലീക വാദികളില്‍ അത് എത്തി നില്‍ക്കുന്നു. അത് സങ്കുചിതവും സാമൂഹ്യ വിരുദ്ധവുമാണ്.

ചാർ‌വാകൻ‌ said...

മുത്തപ്പന്റെ നിരീക്ഷണം പ്രസക്തമാണ്‌.പക്ഷെ ചില കൂട്ടിചേര്‍ക്കലുകള്‍ വേണ്ടിവരും .ബുദ്ധകാലത്തുണ്ടായിരുന്നത് ജാതികളായിരുന്നില്ല,മറിച്ച് തൊഴില്‍ മികവുണ്ടായിരുന്ന സമൂഹങ്ങളായിരുന്നു.ഹിന്ദു അധിനിവേശത്തില്‍ ഈ സമൂഹങ്ങളെ ക്രിത്യമായി സ്ഥാപിക്കാന്‍ കഴിഞ്ഞതാണ്‌.,അവരുടെ വിജയം .ഏറ്റവും ഉയര്‍ന്ന ധൈഷണീകതയുണ്ടായിരുന്ന ആചാര്യന്മാരെ ആശാരിയായും ,ഗണിതത്തിന്റേയും ,ജോതിഷത്തിന്റേയും ,ആയുര്‍വേദ ചികിത്സാശാസ്ത്രത്തിന്റേയും ,പ്രതിഭകളായിരുന്നവരെ;കണിയാന്‍(പണീക്കര്‍)എന്നിങ്ങനെ.അക്ഷരവിദ്യയുടെ പിതാക്കളെ എഴുത്തച്ചനായും ,ആധുനിക സാമൂഹ്യക്രമത്തില്‍ പിന്നോക്കരായും സം ക്രമിപ്പിച്ച സാമൂഹ്യബലതന്ത്രം വലിയൊരു പഠനത്തിലേ വെളിവാകു.
ഒ.ടോ..ഹിന്ദുമതത്തിന്റെ കടുത്ത വക്താക്കാള്‍,മേല്‍ പറഞ്ഞ പിന്നൊക്കരാണന്നത് ചരിത്രത്തിന്റെ മറ്റൊരു തമാശ.

//ചാട്ടവാര്‍// said...

ബുദ്ധമതത്തിന്റെയും,പിന്നോക്ക-ദളിത് സമൂഹങ്ങള്‍ ചരിത്രവഴിയില്‍ നല്‍കിയ സംഭാവനകളുടെയും ചിലവില്‍ ഒരു സ്വജാതി മാഹാത്മ്യമനോഹരവീരഗാഥ..നടക്കട്ട്..
പണ്ടു ബ്രാഹ്മണനും ചെയ്തത് ഇതുതന്നെയാ..
“പറയി പെറ്റ പന്തിരുകുലം “ കഥയുടെ രാഷ്ടീയം അതാ..വല്ലവന്റേം കൊച്ചിന്റെ തന്ത താനാണെന്നു അങ്ങു പറയുക.. കൊച്ചിന്റെ ഗുണത്തിന്റെ കാരണം തന്റെ ബീജമാണെന്നു വരുത്തുക..പണ്ട് ബ്രാഹ്മണന്‍..ഇപ്പൊ ബ്രാഹ്മണനു പഠിക്കുന്ന ഈഴവന്‍..അത്രേയുള്ളു..

ചരിത്രം പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് വസ്തുനിഷ്ടമായി (objective) തന്നെ ചെയ്യണം. അല്ലതെ ആത്മനിഷ്ടമാകരുത് (subjective). സാധാരണ ഏകാധിപതികളാണ് ചരിത്രത്തെ ഉപയോഗിച്ച് സ്വന്തം വര്‍ഗ്ഗത്തിന്റെ മഹത്വം വിളിച്ചറിയിക്കുകയും അതുവഴി ഉണ്ടാകുന്ന രാഷ്ട്രീയ മുതലെടുപ്പ് ഉപയോഗിക്കുന്നത്.
++++++++++++++++++ LIKE

ChethuVasu said...

കേളത്തില്‍ ബുദ്ധമതത്തിന്റെ സാന്നിധ്യം പണ്ട് കാലങ്ങളില്‍ ഉണ്ടായിരുന്നു എന്നത് ഇപ്പോള്‍ എടുത്തു പറയത്തക്ക ഒരു സംഗതിയല്ല. വളരെ പ്രകടാമായ തെളിവുകള്‍ ഇപ്പോഴും നമ്മുടെ ചുറ്റും ഉണ്ട്. എന്നാല്‍ പൊതു സമൂഹത്തിനു ഇതെപ്പറ്റി ഒന്നും അറിയില്ല എന്നതും വാസ്തവമാണ് .. തീര്‍ച്ചയായും അധ്പത്യത്തില്‍ ഇരിക്കുന്ന ഏതു വ്യവസ്ഥിതിയും തങ്ങള്‍ക്കു താത്പര്യം ഇല്ലതാവേ തമസ്കരിക്കുന്നു എന്നതാണ് പൊതു തത്വം.. അത് കൊണ്ട് അതില്‍ അത്ഭുതമില്ല താനും ..

കേരളത്തിലെ ആദ്യകാല ഈഴവരെ (ഏറെ ക്കുറെ സാമൂഹ്യ തുല്യത ഏറിയും കുറഞ്ഞും അനുഭവിച്ചിരുന്ന )വിവിധ് ഈഴവ വിഭാഗങ്ങളുടെ ഒരു സമൂഹം )പറ്റി പറയുമ്പോള്‍ നമ്മള്‍ കണക്കാക്കണ്ടത് ഇന്ന് കാണുന്ന ഈഴവരെ അല്ല മറിച്ച് , മുന്‍ കാലങ്ങളുല്‍ ക്രിസ്തു മതം സ്വാകരിച്ചവരും , ഇസ്ലാം മതം സ്വാകരിച്ചവരുമായ ഒരു വളരെ വലിയ ജന വിഭാഗത്ത ആണ് സംമോഹ്യ ശാസ്ത്ര പരമായും നര വംശ ശാസ്ത്ര പരമായും ഉദ്ദേശിക്കുന്നത് .. അതായതു പഴയ കാല കേരള ജനതയുടെ ഒരു എഴുപതു -എന്പതു ശതമാനത്തോളം വരുന്ന സമൂഹം ..സ്വാഭാവികമായും ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു എങ്കില്‍ കൂടുതല്‍ ബുദ്ധമതക്കാരും ഈഴവര്‍ ആകണം (അതായത് ഈഴവ ഗോത്രങ്ങള്‍ )എന്ന് തന്നെയാണ് അതിന്റെ അര്‍ഥം ..എന്നാല്‍ നായര്‍ ഗോത്രങ്ങള്‍ ബുദ്ധമാതാക്കാര്‍ ആയിരുന്നില്ല എന്ന് അത് കൊണ്ട് പറയാന്‍ സാധിക്കില്ല .. ആദ്യ കാല ബുദ്ധമതക്കാര്‍ ആയിരുന്ന പല നായര്‍ ഗോത്രങ്ങളും പിന്നീട് ബുദ്ധമതത്തില്‍ നിന്നും മാരിപ്പോയിരിക്കാം .( പക്ഷെ അങ്ങനെ വരുമ്പോള്‍ വിദ്യാഭ്യാസത്തിനായി ,ഈഴവര്‍ക്ക് ആശാന്മാര്‍ എന്നാ പോലെ , നായന്മാരുടെ ഇടയില്‍ അങ്ങനെ ഒരു വിഭാഗം വേണമായിരുന്നു ..അങ്ങനെ ഒന്നുണ്ടോ എന്ന് സംശയമാണ് അതെ സമയം അമ്പലവസികളുടെ ഇടയില്‍ പിഷാരടി അദ്ധ്യാപകന്‍ ആകുന്നുമുണ്ട് )

എന്തായാലും നായര്‍ വിഭാഗങ്ങളുടെ ബുദ്ധമത പൂര്‍വ്വിക പാരമ്പര്യം ഇനിയും തെളിയിക്കപ്പെടെണ്ടാതുണ്ട് .. എന്നാല്‍ ഈഴവരല്ലാത്ത മറ്റു സ്വദേശഗോത്രങ്ങളുടെ ബുദ്ധ മത പാരമ്പര്യം തീര്‍ച്ചയായും സാധ്യമായിരുന്നിരിക്കണം .. പക്ഷെ താരതമേനെ അംഗ സംഖ്യയില്‍ ചെറുതായിരുന്നത് കൊണ്ട് തങ്ങളുടെ പാരമ്പര്യത്തെ സ്ഥാപിത വല്ക്കരിക്കണോ , അവ നില നിര്ത്തുന്നതിനായി മുതല്‍ മുടക്കണോ അവര്‍ക്ക് സാധ്യമാവണം എന്നില്ല. അത് കൊണ്ട് തന്നെ അത്തരം തെളിവികള്‍ ഇനിയും അന്വേഷിക്കപ്പെടെനതയുണ്ട് ..എന്റെ ഊഹത്തില്‍ തീര്‍ച്ചയായും പല വിഭാഗങ്ങളിലും ഏറിയും കുറഞ്ഞും അളവില്‍ ബുദ്ധമത സ്വാധീനം ഉണ്ടായിരുന്നിരിക്കണം .

ആദ്യകാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന ബുദ്ധമതം എല്ലാം കൊണ്ടും പരിശുദ്ധമായ പരിപാവന ബുദ്ധമതമാണ്‌ എന്നൊന്നും ധരിചെക്കരുത് ..കൂടി വന്നാല്‍ കേരളത്തിന്റെ തനതു ഗോത്ര വര്‍ഗ്ഗ സംബ്രടയത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു മത സങ്കപം ആയിരുന്നിരിക്കാം. അല്ലാതെ ബുദ്ധമതം വരുന്നതിനു മുന്‍പ് വിടെ ഗോത്രങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നൂകെ വിചാരിക്കുന്നത് മണ്ടത്തരം ആണ്.. പല ഗോത്രഗലും പല അലാവില്‍ ആയിരുന്നിരിക്കാം ബുദ്ധമതത്തെ സ്വാംശീകരിച്ചത് .. എല്ലാവരിലും അത് ഒരു പോലെ കാണുമെന്നു വാസ്ഷി പിടിക്കുന്നത്‌ .ശാസ്ത്രീയം ആയ സമീപനം അല്ല.തികച്ചും വൈകാരികം മാത്രമാണ് ..അത് പോലെ ബുദ്ധ്മാതൈല്‍ ജാതിയില്ല എന്നത് കൊണ്ട് , ബുദ്ധമതം സ്വാമ്ശീകരിക്കപ്പെട്ട അവസ്ഥയിലോ അതിനു ശേഷമോ ഇവിടെ ഗോത്രങ്ങള്‍ അലിഞ്ഞില്ലാതായി എന്നും കരുതുന്നതും വിഡ്ഢിത്തമാണ് .. ഗോത്ര സ്വഭാവവും ബുദ്ധമത സ്വാധീനവും , അതതു ഗോത്രങ്ങളുടെ പരമ്പരാഗതമായ പ്രാദേശിക ആരാധന ക്രമങ്ങളും ഒക്കെ വിവിധ രീതിയില്‍ സ്വാധനം ചോലുതിയിട്ടുണ്ടാകാം ..