Monday, February 4, 2008

ഈഴവരെക്കുറിച്ചുള്ള ഒരു ഗ്രന്ഥം




കേരളത്തില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സവര്‍ണ്ണ സാംസ്കാരിക അധിനിവേശത്തെത്തുടര്‍ന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഭൂരിപക്ഷ ജനതയായ ഈഴവരെക്കുറിച്ച് ആധികാരികമായ ചരിത്രരേഖകളുടെ പിന്തുണയോടെ പ്രതിപാദിക്കുന്ന നല്ലൊരു പുസ്തകം ലഭിച്ചിരിക്കുന്നു. 1986ല്‍ ആകെ ആയിരം കോപ്പി മാത്രം അച്ചടിച്ച ആ ഗ്രന്ഥത്തിലെ വിലപ്പെട്ട വിവരങ്ങള്‍ ബ്രഹ്മണ്യം പ്രചരിപ്പിക്കുന്ന ജനപ്രിയമായ കള്ളക്കഥകളെ നിര്‍വീര്യമാക്കാന്‍ ശക്തമാണെന്നതിനാല്‍ ഖ്ണ്ഡ്ശ്ശയായി ഇവിടെ ചേര്‍ക്കുന്നു. കെ.ജി. നാരായണന്‍ എന്ന ഗ്രന്ഥകര്‍ത്താവിന്റെ മഹത്തരമായ അദ്ധ്വാനത്തിന്റെയും,ഗവേഷണത്തിന്റേയും ഫലമായ ഈ പുസ്തകത്തിലെ വിവരങ്ങള്‍ കേരളത്തിന്റെ വസ്തുനിഷ്ടമായ ചരിത്രത്തില്‍ നിന്നും ഊര്‍ജ്ജ്യം ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് ആശിക്കുന്നു.

റ്റൈപ്പ് ചെയ്യാനുള്ള സമയക്കുറവുകാരണം തല്‍ക്കാലം രണ്ടു പേജുകള്‍ വീതം സ്കാന്‍ ചേയ്തു ചേര്‍ക്കുകയാണ് . ആര്‍ക്കെങ്കിലും ഇവ യൂണിക്കോഡിലേക്ക് റ്റൈപ്പ്ചെയ്തു ചേര്‍ക്കുന്ന കാര്യത്തില്‍ സഹായിക്കാനാകുമെങ്കില്‍ ദയവായി മുന്നോട്ടു വരിക. ഒരു ജനതക്ക് കൈമോശം വന്നുപോയ ആത്മാഭിമാനം നേടിക്കൊടുക്കുകയെന്നത് മഹത്തായ ഒരു പ്രവര്‍ത്തനമായതിനാല്‍ സഹായിക്കാന്‍ മനസ്സുള്ളവര്‍ ഈമെയില്‍ ചെയ്യുക.

7 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

അശോക ചക്രവര്‍ത്തിയുടെ കാലത്ത് ... അതായത് 2300 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ദക്ഷിണേന്ത്യയില്‍ ഈഴവ-തിയ്യ എന്നു വിളിക്കപ്പെടുന്ന ശക്തരായ നാടുവാഴികളും,മികച്ച കര്‍ഷകരും,വിദേശ വ്യാപാരികളും,വാണിക് ശ്രേഷ്ടന്മാരും,സാംസ്കാരിക നായകരുമായ ജനം ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവു നല്‍കുന്ന ഒരു പരംബര ആരംഭിക്കുന്നു.

കാവലാന്‍ said...

തീര്‍ച്ചയായും തുടരേണ്ട പരമ്പര തന്നെ. എല്ലാപോസ്റ്റും പറ്റുമോഎന്നറിയില്ല,ഒരു പോസ്റ്റെങ്കിലും ഞാന്‍ ടൈപുചെയ്തയച്ചുതരാം എന്നറിയിക്കുന്നു.

ശ്രീ മുത്തപ്പന്‍ Sree Muthapan said...

കാവലാന്‍ വളരെ നന്ദി.600 ലധികം പേജുകളുള്ള പുസ്തകമാണ്. ഈ പുസ്തകം ഉടമസ്തനില്‍ നിന്നും വായിക്കാന്‍ വാങ്ങിയ ആളെ കണ്ടുപിടിക്കാനും,തിരിച്ചുവാങ്ങാനുമായി കുറെ അലയേണ്ടിവന്നു. കാത്തിരിപ്പു വൃഥാവിലായില്ല,നല്ല പുസ്തകമാണ്.ഓരോ അദ്ധ്യായങ്ങളായി പോസ്റ്റുചെയ്യാം.

ninni said...

Dear Sir,
I am very interested to learn our history.
your blog is a very useful one for the persons like me.
Thank you for your efforts.
anilkumar

ബിജു ചന്ദ്രന്‍ said...

waiting for the post.

pradeepvibudhan said...

K G Narayanan yayuthya 3pusthkangal yentte kayvasam unde
vilikkuka phone No 9447313216

സനാതന ദ്രാവിഡൻ said...

നന്ദി എന്ന ഒറ്റ വാക്കിൽ ഒതുങ്ങില്ല ഈ ഉപകാരം.