Saturday, October 4, 2008

ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്)

പ്രഫസര്‍ പി.സി.കര്‍ത്തയുടെ(1937-98) “പഴഞ്ചൊല്‍ പ്രപഞ്ചം“(DC books-2001) എന്ന പുസ്തകത്തിലെ 109ആം പേജിലെ മൂന്നു പഴഞ്ചൊല്ലുകളാണ് മുകളില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്.

പണ്ടുകാലത്ത് ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന വിശ്വാസവും,നിര്‍ബന്ധ ബുദ്ധിയും,ഈഴവര്‍ക്കെതിരെയുള്ള ശത്രുതയും എത്രമാത്രം ഭീകരമായിരുന്നു എന്ന് തെളിയിക്കുന്ന പഴഞ്ചൊല്ലുകള്‍.
ബുദ്ധമതത്തിനെതിരെയുള്ള(ഈഴവര്‍ക്കെതിരെയുള്ള) ബ്രാഹ്മണരുടേയും,രാജാക്കന്മാരുടേയും,അവരുടെ ദാസന്മാരുടേയും മനസ്സിലിരുപ്പും,രാഷ്ട്രീയവും വെളിവാക്കുന്ന ഈ പഴഞ്ചൊല്ലുകള്‍ സിമന്റ് നാണുവെന്നും, ചൊവ്വനെന്നും..... ഈഴവരെ ഇന്നും പരിഹസിക്കുന്നവരുടെ മനസ്സിലെ തിന്മയുടെ കാരണം കൂടി വെളിവാക്കുന്നുണ്ട്.

ഈഴവരെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ യൂണിക്കോഡില്‍:
1) ഇഞ്ചത്തലയും ഈഴത്തലയും എത്രയും ചതച്ചാല്‍ അത്രയും നല്ലത്.(അര്‍ത്ഥം: ഇഞ്ച പടര്‍ന്നുകയറും; ഈഴവന്മാര്‍ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്.)
2) ഇഞ്ചത്തലയും ഈഴത്തലയും നീളുമ്പോള്‍ കൊത്തണം.
3)ഇഞ്ചത്തലയും ഈഴത്തലയും വളര്‍ത്തരുത്.

ഇതുപോലെ എത്ര അറിയപ്പെടാത്ത പഴഞ്ചൊല്ലുകളും,അജണ്ടകളും പണ്ടുകാലത്ത് ബുദ്ധമതാനുയായികളായ ഈഴവരെ കൊന്നൊടുക്കാന്‍ ബ്രാഹ്മണ്യം ഉപയോഗിച്ചിരിക്കാം. പ്രോ. പി.സി.കര്‍ത്തയുടെ നല്ല മനസ്സിനു നന്ദി.

18 comments:

മുത്തപ്പന്‍muthapan said...

ഇതുപോലെ എത്ര അറിയപ്പെടാത്ത പഴഞ്ചൊല്ലുകളും,അജണ്ടകളും പണ്ടുകാലത്ത് ബുദ്ധമതാനുയായികളായ ഈഴവരെ കൊന്നൊടുക്കാന്‍ ബ്രാഹ്മണ്യം ഉപയോഗിച്ചിരിക്കാം. പ്രോ. പി.സി.കര്‍ത്തയുടെ നല്ല മനസ്സിനു നന്ദി.

നരിക്കുന്നൻ said...

ഇതൊക്കെ സത്യമായിരുന്നോ അതോ വെറു പഴഞ്ചൊല്ലുകളോ?

Latha said...

ബഹുമാനപ്പെട്ട മുത്തപ്പന്‍ ആശയം വിശദമാക്കണം,
ഈഴവരെല്ലാം തിരിച്ച് ബുദ്ധമതത്തിലേയ്ക്ക് പോകണോ

ആരാണ് ഇവിടെ കുറ്റവാളി
സംഘടന കൊണ്ട് ശക്തനാകാന്‍ പറഞ്ഞ ശ്രീനാരായണ
ഗുരുവോ?
നാട്ട് ദൈവങ്ങളെ ഉപേക്ഷിച്ച് ഹിന്ദു ദൈവങ്ങളെ
ആരാധിക്കാന്‍ പറഞ്ഞ ശ്രീനാരായണഗുരുവോ?

കള്ള് ചെത്തണം, കച്ചവടം ചെയ്യണം എങ്ങനേയും
ഈഴവന്‍ കാശുണ്ടാക്കണം എന്ന് പറഞ്ഞ
വെള്ളാപ്പള്ളി നടേശനോ.

താങ്കളുടെ ലഷ്യം വെളിവാക്കുക.

smitha adharsh said...

ഇതൊക്കെ ആദ്യമായിട്ട് കേള്‍ക്കുകയാനെ..

Manakkodan said...

Savarna agenda vyakthamaakkitharunna Muthappanu hridayam niranja nanni.ivide kaanunna chila prathikaranangalile savarna asahishnuthakal poornamaayi avaganikkuka."naayayude"vaalu pantheeraandukaalam kuzhalil ittaalum nivarilla.

Manakkodan said...

Savarna keedangale.........ningal bhayakkendathilla..........njangal ningale unmoolanam cheyyaanonnum pokunnilla..........pakshe ningalude thani niram thurannu kaattendathundu..........

SKYLARK said...
This comment has been removed by the author.
SKYLARK said...

മുത്തപ്പന്‍

താങ്കള്‍ ജാതീയമായി മാത്രം ചിന്തിക്കുന്നു. ഈഴവ ജാതി അങ്ങനെത്തന്നെ നിലനില്‍ക്കണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നുണ്ടോ? എല്ലാ ജാതികളേയും എറിഞ്ഞുടച്ച്‌ മനുഷ്യരെ ഒന്നായി കണ്ടുകൂടേ? അക്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍ പ്പ്‌ അനിവാര്യം തന്നെ. പക്ഷെ അത്‌ ജാതി തിരിച്ചു കൊണ്ടാവണമോ? അക്രമത്തിനു ജാതിയില്ല.

poor-me/പാവം-ഞാന്‍ said...

dear muthe,
malabaaril marxistkaaran marikkumbolum Rss kaararan marikkumbolum marikkunnavaril ereyum ezhavar ann . so u only have to decide whether to die for some body or survive!

ചാര്‍വാകന്‍ said...

പഴചൊല്ലില്‍ പതിരില്ലാത്തത്-കണ്ടില്ലേ..
കള്ള്-ഏതോ പാഷാണമാന്നാ..ചിലരുടെവിചാരം .
ചെത്തുന്നതു മോശമാണങ്കില്‍.. കലക്കിതരാം ,പോരേ...

ചാര്‍വാകന്‍ said...

പഴചൊല്ലില്‍ പതിരില്ലാത്തത്-കണ്ടില്ലേ..
കള്ള്-ഏതോ പാഷാണമാന്നാ..ചിലരുടെവിചാരം .
ചെത്തുന്നതു മോശമാണങ്കില്‍.. കലക്കിതരാം ,പോരേ...

sinurajd said...

പുതിയ അറിവുകള്‍ക്ക് നന്നി

sinurajd said...

പുതിയ അറിവുകള്‍ക്ക് നന്നി

നിസ്സഹായന്‍ said...

ചില പ്രതികരണങ്ങള്‍ കണ്ടങ്ങു പ്രതികരിച്ചു പോകുന്നു.

നരിക്കുന്നന്‍ - പഴഞ്ചൊല്ലുകള്‍ രൂപപ്പെടുന്നതിന് പിന്നില്‍ ഒരു ചരിത്രമുണ്ടായിരിക്കും എന്നു മനസ്സിലാക്കാത്ത പാവം ശുദ്ധനായ വിഢി ! പഴഞ്ചൊല്ലുകള്‍ വെറും പഴഞ്ചൊല്ലുകളല്ല എന്ന് ഇതിയാനൊക്കെ എന്നു മനസ്സിലാക്കും ?!!!

Latha Madom - ബുദ്ധമതത്തെ മുച്ചൂടും നശിപ്പിച്ചതാര് ?
- ഗുരു സംഘടന കൊണ്ട് ശക്തനാകാന്‍ പറഞ്ഞതതും നാട്ടു ദൈവങ്ങളെ ഉപേക്ഷിക്കാന്‍ പറഞ്ഞതും നല്ല കാര്യം. പകരം ബ്രാഹ്മണദൈവങ്ങളെന്ന ഹിന്ദു ദൈവങ്ങളെ ഏറ്റെടുപ്പിച്ചത് കടുത്ത തെറ്റ്. നാറിയ ഹിന്ദുമതത്തിനു പകരം മറ്റൊരു മതമുണ്ടാക്കിയിരുന്നെങ്കില്‍ ഗുരു എത്ര മഹാനായേനെ ! കുറഞ്ഞ പക്ഷം ഈഴവരെയും മറ്റ് അവര്‍ണരെയും കീഴാളരെയും ബുദ്ധമതത്തിലേക്കു തിരിച്ചു കൊണ്ടു പോയിരിരുന്നെങ്കില്‍ അതൊരു വന്‍ സാമൂഹിക വിപ്ലവമാകുമായിരുന്നു. പള്‍പ്പുവും കുമാരാനാശാനും എസ് എന്‍ ഡി പി യും ഗുരുവിനെ തടവറയിലാക്കി 'ഈഴവ ജാതി'ത്വത്തെ സവര്‍ണമാക്കാന്‍ അദ്ദേഹത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഗുരുവിന്റെ അവസാനകാലത്തെ തിരിച്ചറിവുകളെ മാനിക്കാന്‍ ഈഴവനേതാക്കന്മാരാരും തയ്യാറായിരുന്നില്ല. യോഗത്തിനു ജാതി ബോധം കൂടിയതിനാല്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും താനതിനെ വെടിയുന്നതായി അദ്ദേഹത്തിനു പ്രഖ്യാപിക്കേണ്ടിവന്നു. പക്ഷെ യോഗം അദ്ദേഹത്തെക്കാളും വളര്‍ന്നു കഴിഞ്ഞിരുന്നു.
- വെള്ളാപ്പള്ളി നടേശന്മാര്‍ സമുദായസ്നേഹികളോ ജാതിസ്നേഹികളോ പോലുമല്ല. സ്വയം സ്നേഹിക്കുന്ന കാശുണ്ടാക്കാനും ഉണ്ടാക്കിയവ സംരക്ഷിക്കാനും ഈഴവജാതിവാദം ഉപയോഗിക്കുന്ന മിടുക്കന്മാര്‍ മാത്രം.

Satheeshchandra Chekavar said...

Proprietorship of Hinduism is not in the hands of Bhramins.They are only a caste just like other Hindu castes.
Hinduism is universal,divine and it is not related with man made caste system.
Ezhavas(Thiyyas,Billavas,Illuvas and Goud) are the major Hindu community of South India.
From the Known history of Kerala Ezhavas follow Hinduism.
The purpose of all religions are same.It is for the goodness of mankind.
Politics is for social justice.
Please don't play religion based politics.
Great Sreenarayanaguru said 'Hinduism is sufficient for Ezhavas' and it has no use of religious conversion.
All rivers are flowing to the sea.

Bhimadasan said...

ഞാനും ഒരു പഴംചൊല്ല് കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്.....""""ഓച്ചനും മേത്തനും ഒട്ടിടം ചെല്ലും ചാടിക്കും പണ്ടാരം...""""" ഇത് അമ്മ പറഞ്ഞു കേട്ടതാണ് ... ആദിമ മലയാളികള്‍ക്ക് വരുതരായ നസ്രാണി മുസ്ലിം haindava വിഭാഗങ്ങലോടുണ്ടായിരുന്ന അവന്ജയാണ് ഇനത്തില്‍ പ്രതിഭാളിക്കുന്നത്.. വരുതര്‍ ചാടിയരാന് എന്നുള്ള aashayam അവരുടെ അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതായിരിക്കാം ......

sasisankar d said...
This comment has been removed by the author.
Adeen Asok said...

വിഭാഗിയത (സെക്റ്റയെറിയനിസം..Sectarianism) ഒരു സത്യമാണ് .
ഒരിക്കലും തിരുത്താനോ നശിപ്പിക്കാനോ കഴിയാത്ത വൃത്തികെട്ട അവസ്ഥ.
ഇതില്‍നിന്ന് മരണം വരെ ആര്‍ക്കും മോചനമില്ല....
ജാതി, മതം, കക്ഷി, വര്‍ഗം, ആചാരം, ഭാഷ, ദേശം, വര്‍ണം, കുലം, ലിംഗം വംശം...