Wednesday, December 30, 2009

സംബന്ധവും സ്മാര്‍ത്തവിചാരവും

കേരളത്തിലെ നംബൂതിരി സമൂഹത്തിനിടയില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളാണ് സംബന്ധവും സ്മാര്‍ത്തവിചാരവും.സംബന്ധത്തിലൂടെ നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തി ദൈവീകമായ അനുഷ്ടാനമാണെന്ന വിശ്വാസത്തിലേക്കുയര്‍ത്തി ലൈംഗീകമായി ചൂഷണം ചെയ്യുന്ന നംബൂതിരിമാരുടെ ഒരു ആചാരവും അവകാശവുമായിരുന്നെങ്കില്‍,സ്മാര്‍ത്തവിചാരം നേര്‍ വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അതി ക്രൂരമായ സദാചാര ശിക്ഷണ രീതിയുമായിരുന്നു. ഒരേ സമയം വ്യഭിചാരത്തെ ഒരു ഉത്സവമായി നായര്‍ സമുദായത്തില്‍ ആഘോഷിക്കുകയും,സ്വന്തം വീട്ടില്‍ ചാരിത്ര്യത്തിന്റെ അണുവിടവിടാതുള്ള ശീലാവതിമാരെ കര്‍ശന സാമൂഹ്യ നിയമങ്ങളിലൂടെ സൃഷ്ടിക്കുകയും ചെയ്യുന്ന അതി നീചമായ സാംസ്ക്കാരികതയായിരുന്നു നമ്മുടെ നംബൂതിരിമാരുടെ സാംസ്ക്കാരികതയും ചരിത്രവും.

എന്താണ് സംബന്ധം ?
നംബൂതിരിമാരുടെ സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും,വര്‍ഗ്ഗശുദ്ധി നിലനിര്‍ത്തുന്നതിനും,വര്‍ഗ്ഗീയമായ സ്ഥാപിത താല്‍പ്പര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിനുമായി കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.
ഈ മൂത്ത പുത്രനെ അച്ഛന്‍ നംബൂതിരി എന്നും, സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം നടത്താന്‍ അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ അഫ്ഫന്‍ നംബൂതിരി എന്നും വിളിച്ചിരുന്നു. അഫ്ഫന്‍ നംബൂതിരിമാരെ അപ്രതിരോധ്യമായ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് അനുചരന്മാരായ ശൂദ്രരെ വരുതിയില്‍ നിര്‍ത്തുക എന്നതായിരുന്നു ബ്രാഹ്മണരുടെ വര്‍ഗ്ഗീയ തന്ത്രം.
അഫ്ഫന്‍ നംബൂതിരിമാര്‍ക്ക് കീഴ് ജാതിക്കാരുമായി സംബന്ധമാകാം എന്ന ഉദാര ലൈംഗീക അരാജകത്വ ലൈസന്‍സ് അതിന്റെ ഭാഗമായിരുന്നു.സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല.ഒരു അഫ്ഫന്‍ നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്‍ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ നംബൂതിരിമാര്‍ കോവിലകങ്ങളിലും,നായര്‍ തറവാടുകളിലും സംബന്ധക്കാരായി യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു.ഒരു ഉത്തരവാദിത്വവുമില്ലാതെ,ലൈംഗീകതക്കു മാത്രമായി സംബന്ധവീടുകളിലെത്തുകയും,രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ,സംബന്ധക്കാരിക്കോ,അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല. തറവാട്ടു മുറ്റത്ത് നംബൂതിരിയുടെ പാദസ്പര്‍ശമേല്‍ക്കുന്നതുതന്നെ മഹാഭാഗ്യമായാണ് നായര്‍ സമുദായത്തെ ഇവര്‍ അക്കാലത്ത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തിയിലേക്ക് പാകപ്പെടുത്തിയ നംബൂതിരിമാര്‍ ഈ അപചയം തങ്ങളുടെ ജാതി താല്‍പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി ഏര്‍പ്പെടുത്തിയ ക്രൂര നിയമമായിരുന്നു സ്മാര്‍ത്തവിചാരം.തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ നംബൂതിരിമാരെല്ലാം നായര്‍ സംബന്ധം മാത്രം അനുവദിക്കപ്പെട്ട് പുറത്തുപോയതിനാല്‍ നംബൂതിരി ജാതിയില്‍ പെട്ട സ്ത്രീജനങ്ങള്‍ക്ക് വിവാഹവും ലൈംഗീകതയും കിട്ടാക്കനിയായതില്‍ അത്ഭുതമില്ലല്ലോ. നംബൂതിരിമാര്‍ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറക്കാനായി മൂത്ത അച്ഛന്‍ നംബൂതിരി മൂന്ന് വിവാഹം വരെ സ്വജാതിയില്‍ നിന്നും കഴിക്കുന്നത് പതിവാക്കിയെങ്കിലും നംബൂതിരിമാരുടെ അടുക്കളകള്‍ കന്യകമാരാല്‍ നിറഞ്ഞുകവിഞ്ഞുകൊണ്ടിരുന്നു.അതായത് അക്കാലത്ത് നംബൂതിരി സ്ത്രീകളില്‍ 60 ശതമാനവും അവിവാഹിതരോ,വിധവകളോ ആയിരുന്നു. മാത്രമല്ല,അച്ഛന്‍ നംബൂതിരിമാരുടെ ഭാര്യമാര്‍ തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ സ്മാര്‍ത്തവിചാരം നല്ലൊരു ഒറ്റമൂലിയായിരുന്നു.

സ്മാര്‍ത്തവിചാരം

സ്മാര്‍ത്തവിചാരം ചാരിത്ര്യത്തില്‍ സംശയം ആരോപിക്കപ്പെട്ട നംബൂതിരിസ്ത്രീയെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ്.നടപ്പുദോഷം,അടുക്കളദോഷം,സംസര്‍ഗ്ഗം,ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്‍ത്തവിചാരത്തിനുള്ള കുറ്റങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്.ദാസീ വിചാരം,അഞ്ചാം പുരയിലാക്കല്‍,സ്മാര്‍ത്തവിചാരം,സ്വരൂപം ചൊല്ലല്‍,ഉദകവിഛേദം,ശുദ്ധഭോജനം എന്നിങ്ങനെ.ഒരു അന്തര്‍ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല്‍ അവരുടെ ദാസിയായ നായര്‍ സ്ത്രീയെയാണ് ആദ്യം വിസ്തരിക്കുക.ഇതിനെയാണ് ദാസി വിചാരം എന്നു പറയുന്നത്.ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല്‍ പിന്നീട് അന്തര്‍ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക.സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്‍മ്മം.സ്മാര്‍ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം സാധനം ആ ഇരുട്ടുമുറിയില്‍ കഴിയേണ്ടി വന്നേക്കാം ! ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ 36 വര്‍ഷം നീണ്ടുനിന്ന സ്മാര്‍ത്തവിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്.അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില്‍ സാധനമായി നരകിച്ചതു മിച്ചം !
അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക.അതനുസരിച്ച് ബ്രാഹ്മണരില്‍ തന്നെയുള്ള വൈദികനായ സ്മാര്‍ത്തന്‍, രണ്ടു മീമാംസകര്‍,ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്‍ത്തന്‍,അല്ലെങ്കില്‍ പട്ടച്ചോമര്‍ പ്രത്യേക ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരാണ്.സ്മാര്‍ത്തവിചാരണ നടത്താനും സാധനം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കാനും ഇവര്‍ക്കാണ് അധികാരം.

ദാസിയായ നായര്‍ സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക.വിചാരണ സമയത്ത് സാധനം കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം.ഈ അവസരത്തില്‍ സാധനവുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരുടെ പേരുകള്‍ സ്മാര്‍ത്തന്‍ ചോദിച്ചു മനസ്സിലാക്കും.ഈ വിവരം സ്മാര്‍ത്തന്‍ വിശദീകരിക്കുന്നതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്മാര്‍ത്തനുവേണ്ടി ഈ നാറ്റക്കഥ വിളിച്ചു പറയുന്നത് കുട്ടി എന്നു പേരുള്ള കുട്ടിപ്പട്ടരായിരിക്കും.കുറ്റം തെളിഞ്ഞുകഴിഞ്ഞാല്‍ സാധനത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും പുറത്താക്കി,മരിച്ചുപോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജ്ജനത്തിന്റെ കോലം ദര്‍ഭകൊണ്ടുണ്ടാക്കി,ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ.അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ജനം പിരിഞ്ഞുപോകും.

1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60-ഓളം സ്മാര്‍ത്തവിചാരങ്ങള്‍ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
നായര്‍ സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായി നംബൂതിരി സമൂഹം നല്‍കിയ വിലയായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും,സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷയും എന്ന് പറയാം.അതല്ലാതെ,സ്വന്തം കുടുംബത്തെ ഇത്രമാത്രം പീഢിപ്പിക്കാനുള്ള മറ്റു കാരണങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

26 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

നായര്‍ സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായി നംബൂതിരി സമൂഹം നല്‍കിയ വിലയായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും,സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷയും എന്ന് പറയാം.അതല്ലാതെ,സ്വന്തം കുടുംബത്തെ ഇത്രമാത്രം പീഢിപ്പിക്കാനുള്ള മറ്റു കാരണങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

Anonymous said...

സംബന്ധം എന്ന പരസ്യ വ്യഭിചാരത്തിന്റെ ചരിത്രമുള്ള ഒരു ജനത അഭിമാനപൂര്‍വം തങ്ങളുടെ ജാതിപ്പേരു് കൊണ്ടു നടക്കുന്നു. അത്തരം മോശംചരിത്രമൊന്നുമില്ലാത്ത അവര്‍ണര്‍ ജാതി പറയാന്‍ നാണിക്കുന്നു. എന്തേ ഇങ്ങനെ?

chithrakaran:ചിത്രകാരന്‍ said...

ആസനത്തില്‍ കിളിര്‍ത്ത ആലാണെങ്കിലും ജാതിപ്പേര്‍ ഇന്നൊരു തണലുതന്നെയാണ് !!!

Anonymous said...

നല്ല ലേഖനം.

താത്രിയുടെ സ്മാര്‍ത്ത വിചാരത്തിന്റെ ട്രാന്‍സ്ക്രിപ്റ്റ് പോലെ എന്തോ ഒന്ന് മലയാളം വാരികയില്‍ സീരിയല്‍ ആയി ഉണ്ടായിരുന്നല്ലോ.

കുറ്റം തെളിഞ്ഞാല്‍ പുരുഷന്മാരെ ചാക്യാര്‍ (നായരേക്കാള്‍ മുകളില്‍ ?) ആക്കുകയല്ലേ ചെയ്തിരുന്നത്?

ശ്രീ മുത്തപ്പന്‍ Sree Muthapan said...

കുറ്റക്കാരായ പുരുഷ നംബൂതിരിമാരെ അംബലവാസികളായ ശാഖ്യാന്മാരായോ(ചാക്യാര്‍)നംബ്യാര്‍മാരായോ തരം താഴ്ത്തിയിരുന്നു.സ്ത്രീകളെ (സാധനങ്ങളെ)കോഴിക്കോട്ടുള്ള ചെട്ടികള്‍ സ്വീകരിച്ചിരുന്നുവത്രേ ! താത്രിക്കുട്ടിയെ തമിഴ്നാട്ടിലേക്ക് തീവണ്ടിമാര്‍ഗ്ഗം നടുകടത്തി വിടുന്നതിനിടക്ക് ഒരു റെയില്‍ വേ ജീവനക്കാരനായ കൃസ്ത്യാനി അഭയം നല്‍കി സ്വീകരിച്ചു എന്ന് പറയപ്പെടുന്നു.
തന്റെ കൂടെ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട 60 ലധികം നംബൂതിരിമാര്‍ക്ക് ഭ്രഷ്ട് വാങ്ങിക്കൊടുക്കുന്നതില്‍ വിജയിച്ച താത്രിക്കുട്ടി നംബൂതിരിസമുദായത്തിലെ വിപ്ലവകാരിയായ സ്ത്രീയാണെന്നുപറയം.നംബൂതിരിമാരുടെ കപട സദാചാരത്തെ ഇത്രമേല്‍ പരിഹസിച്ച മറ്റൊരു അന്തര്‍ജ്ജനമുണ്ടാകില്ല !

ചാണക്യന്‍ said...

:)

Anonymous said...

താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം സംബന്ധിച്ച് ചെറായി രാമദാസ് നടത്തിയ ഗവേഷണഗ്രന്ഥം ഉടൻ പുറത്തുവരും.

Joker said...

മുത്തപ്പാ ,

ഒരു സംശയം, നമ്പൂതിരി സമുദായം തന്നെ നായര്‍ സമുദായത്തില്‍ വിത്തിറക്കിയാല്‍ പിന്നെ എങ്ങനെയാണ് വര്‍ഗ്ഗ ശുദ്ധി നിലനിര്‍ത്തുക. പക്ഷെ നായര്‍ സമുദായത്തിന് അങ്ങനെ ലൈംഗിക ഉപകരണങ്ങളായതില്‍ ഒട്ടുമേ പരിഭവം ഇല്ല താനും.

ഓ.ടോ : ഉഭയ കക്ഷി സമ്മത പ്രകാരം രണ്ട് പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുറ്റകരമല്ല എന്നും പോലീസടക്കം അതിനു വേണ്ട സൌകര്യം ചെയ്തു കൊടുത്താലേ മനുഷ്യാവകാശം പൂര്‍ത്തിയാവൂ എന്നും പറായുന്ന ഇക്കാലത്ത്. നായര്‍ സ്ത്രീകള്‍ ചെയ്തത് തെറ്റാണെന്ന് പറയാമോ മുത്തപ്പാ. നായര്‍ സ്ത്രീകള്‍ സംബന്ധത്തിനായി ആകര്‍ശിച്ചിരുന്നു എന്നൊക്കെ പറയുന്നുണ്ടല്ലോ. നമ്മുടെ പുതിയ സദാചാര നിര്‍വചനങ്ങളെ പഴയ സംബന്ധമായി കാണണോ അതോ അസംബന്ധമായി കാണണൊ ?.

പരിണയം എന്ന സിനിമയില്‍ സാധനത്തെ പടിയടച്ച് പിണ്ഡം വെച്ച് പുറത്തേക്ക് വരുമ്പോള്‍ കൊണ്ടു പോകാനായി, ചെട്ടികളും , മാപ്പിളമാരും, മറ്റ് അടിയാന്‍മാരും ഒക്കെ ഗേറ്റില്‍ കാത്തു നില്‍ക്കുന്നത് കാണിക്കുന്നുണ്ട്. (എം.ടി.നായര്‍ ആയത് കൊണ്ടാണോ ഇത് )

Joker said...

വിഷയവുമായി ബന്ധമില്ലെങ്കിലും ഭാരതത്തിലെ പ്രാചീന ലൈംഗികതയെ കുറിച്ച് സിനിമാ താര്‍rം മോഹന്‍ ലാല്‍ പറയുന്നത് കാണുക.

“ ലോകത്ത് എല്ലാവരും ആദ്യം നഗ്നരായായാണ് നടന്നത് . ഇന്ത്യ പോലും എത്ര ലൈംഗിക സ്വാതന്ത്യമുള്ള രാജ്യമായിരുന്നു ? രതിയെ കുറിച്ച് ഏറ്റവും മനോഹരവും ആധികാരികവുമായ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടത് ഇന്ത്യയില്‍ ആണ്.നഗ്നതയുടെ മൂര്‍ത്ത രൂപമായ സൌന്ദര്യം പ്രതിഫലിപ്പിക്കുന്ന മനോഹര ശില്പങ്ങള്‍ ഇവിടെ ഉണ്ടായി.കാമ സൂത്രയൊക്കെ വായിച്ചാല്‍ നമുക്ക് എന്തിനോടൂം പ്രണയം തോന്നിപ്പോകും.ബാലികാ ഭോഗവും മ്യഗ ഭോഗവും പോലും അതില്‍ വിവരിക്കുന്നുണ്ട്.അത്രയും സ്വതന്ത്ര ചിന്തയുടെ നാടായിരുന്നു നമ്മുടേത്.അതിനു ശേഷം പല മതങ്ങള്‍ കടന്നു വന്നു................
‘(മാത്യ ഭൂമി വീക്ലി. 2006 ഒക്ട്.):- സംബന്ധവും അസംബന്ധവുമെല്ലാം പുതിയ ലൈംഗിക സ്വാതന്ത്യമായി വ്വിലയിരുത്തുമ്പൊള്‍. ഈ ജാതി വാലുകള്‍ ആലായ് കാറ്റില്‍ ഇളകിയാടുകയാണ് കൂട്ടരെ. സംബന്ധത്തെ കുറിച്ച് ഇനിയും നിങ്ങള്‍ പറാഞ്ഞു തുടങ്ങുമ്പോള്‍ ഇനി സദാചാരവും ലൈംഗിക സ്വാതന്ത്യം കൂടി നിര്‍വചിക്കേണ്ടിവരും.

നിസ്സഹായന്‍ said...

കഴിഞ്ഞുപോയ ചരിത്രത്തിനും അതേല്പിച്ച ആഘാതങ്ങൾക്കും ഇപ്പോൾ ആരെ കുറ്റം പറയാനാകും ?!
ഇന്ത്യയൊട്ടാകെ ഏറിയും കുറഞ്ഞും വൈവിധ്യവും സങ്കീർണ്ണവുമായ രീതിയിൽ ബ്രാഹ്മണ്യം അതിന്റെ
ക്രൂരമായ ചൂഷണപദ്ധതികൾ നടപ്പാക്കിയിരുന്നു. ആത്മീയവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളുള്ള ഈ ചതിക്കുഴികളിൽ നിന്നും ഇന്നും അവർണ്ണർക്ക് കരകയറാനായിട്ടില്ല എന്നതാണു സത്യം. ഹൈന്ദവ സംസ്ക്കാരം
അതായത് ലോകത്തെ ഏറ്റവും മഹത്തായതെന്ന് വീമ്പിളക്കപ്പെടുന്ന സനാതനസംസ്ക്കാരം,
ബ്രാഹ്മണനുണ്ടാക്കിയ ചൂഷണപദ്ധതികളുടെ ബാക്കിപത്രം മാത്രമാ‍ണെന്ന് തിരിച്ചറിയാതെ ഇന്നും അതിനു
വേണ്ടി അലറിവിളിക്കുകയാണു RSS, സംഘപരിവാർ ശക്തികൾ.ആ ശക്തികളുടെ മുൻപന്തിയിൽ നിൽക്കുന്ന
കേരളത്തിലെ നടത്തിപ്പുകാരോ ?, ബ്രാഹ്മണനാൽ വേശ്യാവത്ക്കരിക്കപ്പെട്ട സമുദായമായ നായന്മാരും !
അതുകൊണ്ട് തീർച്ചയായും ശ്രീ R.ബാലകൃഷ്ണപിള്ള, നായന്മാരെ പട്ടിക ജാതിയായി പ്രഖ്യാപിച്ച് സംവരണം കൊടുക്കണമെന്ന് ആവശ്യപ്പെട്ടത് ഓർക്കുമ്പോൾ ഒരു രീതിയിൽ അത് ന്യായമാണെന്നു
തോന്നിപ്പോകുന്നു.നായർ വാലു തൂക്കിയിട്ട് സനാ‍തന സംസ്ക്കാരത്തിനു വേണ്ടി മുറവിളികൂട്ടുന്ന നായന്മാരെ
സാംസ്ക്കാരിക നാറികളായി പരിഗണിച്ചു കൊണ്ട് (NAARIYA TRIBE-or NT-Catogory) 100% സംവരണവും കൊടുക്കണമെന്നാണു ഈയുള്ളവന്റെ അഭിപ്രായം. നായരുടെയും നമ്പൂതിരിയുടെയും ഗതകാല സാംസ്ക്കാരിക വ്യഭിചാരം ഓർമ്മിപ്പ്പ്പിക്കുന്ന വിശദമായ പോസ്റ്റിനു അഭിനന്ദനങ്ങൾ !

രാജേഷ്‌ ചിത്തിര said...

nalla post!
thnks!

നന്ദന said...

നായര്‍ നംബൂതിരി അടിമത്വവും ..??

SanthoshPulpally said...

കൊള്ളാം മച്ചൂ ... വീണ്ടും വരാം

The Prophet Of Frivolity said...

താങ്കള്‍ എഴുതുന്നതിന് ദയവുചെയ്ത് അവലംബങ്ങളായി ഉപയോഗിക്കുന്ന രേഖ, പുസ്തകങ്ങള്‍ ഇത്യാദികളുടെ വിവരം കൂടി നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നു. നന്ദി.

ചാണക്യന്‍ said...

ഇതൊന്നു നോക്കൂ....

http://chaanakyan.blogspot.com/2008/07/blog-post_29.html

പള്ളിക്കുളം.. said...

>>>>>>>>തന്റെ കൂടെ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട 60 ലധികം നംബൂതിരിമാര്‍ക്ക് ഭ്രഷ്ട് വാങ്ങിക്കൊടുക്കുന്നതില്‍ വിജയിച്ച താത്രിക്കുട്ടി നംബൂതിരിസമുദായത്തിലെ വിപ്ലവകാരിയായ സ്ത്രീയാണെന്നുപറയം.<<<<<

ഇതിൽ ഒരാൾ താത്രിക്കുട്ടിയുടെ അഛനായിരുന്നു എന്നും കേൾക്കുന്നു.. ന്തായാലും കൊള്ളാം..

chithrakaran:ചിത്രകാരന്‍ said...

കുടുംബം തന്നെയാണ് സമൂഹത്തിന്റെ ഏറ്റവും ചെറിയ തന്മാത്ര.
ആ തന്മാത്രയെ പിളര്‍ത്തിയാണ് ബ്രാഹ്മണ്യം സമൂഹത്തില്‍ സംബന്ധം എന്ന
വേശ്യാസംസ്ക്കാരവും, സ്മാര്‍ത്തവിചാരം എന്ന കൊടിയ സ്ത്രീപീഢനവും
ആയിരത്തിലേറെ കൊല്ലക്കാലം നമ്മുടെ സമൂഹത്തില്‍ നടപ്പാക്കിയത്.
സമൂഹം ഭ്രാന്താലയമായി എന്നതായിരുന്നു ഫലം. ആ ഭ്രാന്ത് ഇപ്പോഴും പൂര്‍ണ്ണമായി മാറിയിട്ടുമില്ല !

ഇപ്പോള്‍ ആഗോള മുതലാളിത്വവും ആഗോളതലത്തില്‍ മനുഷ്യ സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഇതേ ആയുധം തന്നെയാണ് ഉപയോഗിക്കുന്നത്. ഫെമിനിസത്തിലൂടെയും, മീഡിയകളിലൂടെയും, ദൃശ്യ-ശ്രവ്യ കലകളിലൂടെയും, കൊര്‍പ്പറേറ്റ് -ഹൈപ്പര്‍ മാര്‍ക്കെറ്റ് സംസ്ക്കാരങ്ങളിലൂടെയും കുടുംബങ്ങളെ പിളര്‍ത്തി
മനുഷ്യരെ ഉല്‍പ്പന്നങ്ങളും,അതേ സമയം അടിമഉപഭോക്താക്കളുമാക്കുന്നതിലൂടെ
മൂല്യങ്ങള്‍ക്കുപോലും പണത്തിലൂടെ വിലപറയുന്ന തികച്ചും ന്യായമെന്നു തോന്നാവുന്ന
തന്ത്രമാണ് നമ്മുടെ സാംസ്ക്കാരികതയില്‍ നടപ്പാക്കുന്നത്.

ആ മാനേജുമെന്റ് തന്ത്രത്തെ അനായാസമായി പ്രതിരോധിക്കാനുള്ള ആത്മബോധത്തിന്റെ ശക്തി(രാഷ്ട്രീയ ബോധം) നമ്മുടെ പഴയ സംബന്ധ - സ്മാര്‍ത്ത വിചാര അനുഭവങ്ങളുടെ ചരിത്ര പഠനത്തില്‍ നിന്നും നമുക്ക് വേര്‍ത്തിരിച്ചെടുക്കാനാകും എന്നതാണ് ചിത്രകാരന്റെ
പ്രതീക്ഷ.
ഇതുമായി ബന്ധപ്പെട്ട പൊസ്റ്റ്:വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അങ്ങിനെ പുതിയ കുറേ കാര്യങ്ങള്‍ അറിഞ്ഞു.നന്ദി

ബയാന്‍ said...

മുത്തപ്പന്റെ ലേഖനം ഇഷ്ടായി.

Unknown said...

നല്ല ലേഖനം, അഭിനന്ദനങ്ങള്‍......

സനാതന ദ്രാവിഡൻ said...

അക്ഷരം പ്രതി ശരിയാണ് ചിത്രകാരാ താങ്കൾ പറഞ്ഞത്

സിദ്ധാർഥ് said...

Please mention the authenticity of these informations too... Everyone can plainly tell things...

സിദ്ധാർഥ് said...

“A Commentary on Malabar Law and Custom” എന്നൊരു പുസ്തകമുണ്ട്. 1882-ൽ രചിച്ചത്. എഴുതിയത് Herbert Wigram. കക്ഷി ദക്ഷിണ മലബാറിലെ ഡിസ്ട്രിക്ട് ജഡ്ജിയായിരുന്നു. അതിൽ ‘സംബന്ധ’ത്തിന് കൊടുക്കുന്ന ഹ്രസ്വ വിവരണം ഇങ്ങിനെയാണ്.
“തങ്ങളുടെ (നായർ പുരുഷന്മാരുടെ) ഭാര്യമാരിലും കുട്ടികളിലും സ്നേഹവും അടുപ്പവും ഉണ്ടാവുന്നത് തടയാൻ വേണ്ടി ഉണ്ടാക്കിയ വിചിത്രമായ നിയമമാണ് സംബന്ധം എന്നത്. കുടുംബ സംരക്ഷണ താല്പര്യം തടഞ്ഞാൽ അവരുടെ ശ്രദ്ധയെ കൂടുതൽ രണോത്സുകതയിലേയ്ക്ക് സമർപ്പിയ്ക്കാം എന്നതായിരുന്നു ഉദ്ദേശ്യം. കാരണം യുദ്ധം ചെയ്യാൻ നിയുക്തമായ ജന്മങ്ങളായിരുന്നു അവർക്ക്.”
ഇനി, ‘Malabar Manual’ (1887) എന്ന വിശ്രുത ഗ്രന്ഥം എഴുതിയ William Logan അതിൽ ‘സംബന്ധ’ത്തെ കുറിച്ച് നല്കിയ വിവരണം എന്തെന്ന് നോക്കൂ:
“നിയമത്തിന്റെ സൈദ്ധാന്തിക തലത്തിൽ ഈ തരം ബന്ധങ്ങൾ സ്വാതന്ത്ര്യം അനുവദിയ്ക്കുന്നുണ്ടെങ്കിലും ദാമ്പത്യ വിശ്വസ്തത എന്നത് വളരെ സാധാരണമായിരുന്നു. വിവാഹബന്ധം എന്നത് മറ്റൊരിടത്തും കാണാത്ത വിധം കണിശമായി ആചരിയ്ക്കുകയും മാനിയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ സംരക്ഷണം മറ്റൊരു കാര്യത്തിലും കാണാത്ത വിധം സ്പർദ്ധയോടെ ജാഗ്രമാക്കുകയും ചെയ്തിരുന്നു. അതിൽ വരുന്ന ഉപേക്ഷയെ നിഷ്ഠൂരമായ പ്രതികാരക്രിയകളാൽ പകവീട്ടുകയും ചെയ്തിരുന്നു. നിയമത്തിലെ അയവുകളും പഴുതുകളും വ്യക്തിഗതമായ നിരീക്ഷണത്തേയോ ആചാരബദ്ധതയേയോ അതീവ സൂക്ഷമമാക്കുമല്ലൊ. കാരണം, അതിന്റെ അഭാവം അവർക്കുതന്നെയാണല്ലൊ നഷ്ടമുണ്ടാക്കുക.

സിദ്ധാർഥ് said...

1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323

സിദ്ധാർഥ് said...


ബാര്‍ബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua"

തീയത്തികളുടെ തൊഴില്‍ വേശ്യാവ്രിത്തി ആണെങ്കിലും, ഇവര്‍ മുക്കുവരുടെ കൂടെ പല്ലക്കില്‍ കയറാറില്ല.

http://books.google.com/books?id=L1NBAAAAcAAJ&&pg=PA739

The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it."

മലബാറിലെ വേശ്യകള്‍ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകള്‍ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊള്‍, തിയ്യ ജാതിയിലെ സ്ത്രീകള്‍ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.

http://books.google.com/books?id=WxwnE2tzBxwC&pg=PA386

സിദ്ധാർഥ് said...

നമ്പൂതിരി മാർ വരുന്നതിനു മുമ്പ് ഇവിടെ എല്ലാ ഗോത്രങ്ങളുടെ ഇടയിലും പറ്റ ലൈംഗിക വേഴ്ച ആണ് ഉണ്ടായിരുന്നത്.