Sunday, February 19, 2012

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ സംഭാവന


കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് മഹാപണ്ഡിതനാണെന്ന് വിശേഷിപ്പിക്കപ്പെടാന്‍ സര്‍വ്വദായോഗ്യനാണ്. ജ്യോതിഷം,തച്ചുശാസ്ത്രം,മന്ത്രശാസ്ത്രം,തന്ത്രം,വൈദ്യം,വൈദികം,സംസ്കൃതഭാഷ തുടങ്ങിയ ധാരാളം വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അദ്ദേഹം പഠിച്ച പഴയ ശാസ്ത്രങ്ങളിലെ അവഗാഹംകൊണ്ടു മാത്രമല്ല മഹത്വമുള്ള മലയാളിയായിത്തീരുന്നത്. കാണിപ്പയ്യൂര്‍ അവശേഷിപ്പിച്ച നൂറ്റമ്പതോളം പുസ്തകങ്ങളില്‍ ചരിത്ര സാമൂഹ്യശാ‍സ്ത്രപരമായ കുറച്ചു ഗ്രന്ഥങ്ങള്‍ മലയാളത്തിന്റെ നിധിയായി തിരിച്ചറിയപ്പെടാനിരിക്കുന്നതേയുള്ളു. കണിപ്പയ്യൂരിന്റെ കൃതികളിലെ സാഹിത്യ ഭംഗിയോ എഴുത്തിന്റെ പ്രഫഷണലിസമോ അല്ല അതിന്റെ മൂല്യം സൃഷ്ടിക്കുന്നത്.
കേരള സമൂഹത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ വ്യക്തമായ ഒരു സാമൂഹ്യചിത്രം സത്യസന്ധതയോടെയും, ആത്മാര്‍ത്ഥതയോടെയും വരച്ചു ചേര്‍ത്തു എന്നതാണ് കാണിപ്പയ്യൂരിന്റെ വിലമതിക്കപ്പെടേണ്ട സംഭാവന.
പരിഷ്കൃതനും,ചരിത്ര-സാമൂഹ്യബോധമുള്ളവനും, സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനുമായ ഒരു നന്മ നിറഞ്ഞമനുഷ്യന്‍ തന്റെ സ്വജാതിയായ നമ്പൂതിരിസമൂഹം വിമര്‍ശിക്കപ്പെടുമ്പോള്‍ പ്രതിരോധം തീര്‍ക്കാനായി സാംസ്ക്കാരികമായ പടക്കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനാകുന്നതിന്റെ വസ്തുനിഷ്ടമായ ഡയറിക്കുറിപ്പുകളായി അദ്ദേഹത്തിന്റെ പല പുസ്തകങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്.
നായന്മാരുടെ പൂര്‍വ്വചരിത്രം (ഒന്നാം ഭാഗം) കവര്‍ ചിത്രം
ഇത്രയും കാലം നമ്പൂതിരിമാരുടെ അടിമകളായ സേവകരും, ആശ്രിതരായ മാടമ്പികളുമായി കഴിഞ്ഞുപോന്ന നായര്‍ ജാതി സമൂഹം ഇംഗ്ഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി വിക്റ്റോറിയന്‍ സദാചാരത്തിലേക്ക് ചേക്കേറിയപ്പോള്‍ അവരുടെ സ്വന്തം ശൂദ്രചരിത്രം എത്ര നശിപ്പിച്ചിട്ടും നശിക്കാതെയും വഴങ്ങാതെയും പേടിസ്വപ്നമായിത്തീരുകയും‍, ആ ചരിത്രത്തിന്റെ സൃഷ്ടാക്കളായി നമ്പൂതിരിമാരെ പ്രതിസ്ഥാനത്തു ചേര്‍ക്കുകയാണ് ഇളംകുളം കുഞ്ഞന്‍പിള്ളയെപ്പോലുള്ള നായര്‍ ചരിത്രകാരന്മാര്‍ ചെയ്തത്. ഇത്രയും കാലം തങ്ങളുടെ ആശ്രിതരായി നിന്ന നായന്മാര്‍ അവരുടെ യജമാനരായ നമ്പൂതിരിമാരുടെ ഭൂതകാല നിലപാടുകളെയും പ്രവൃത്തികളേയും എതിര്‍ക്കുന്നത് നന്ദികേടും, വിഢിത്തവുമായി കാ‍ണാനേ കാണിപ്പയ്യൂരിനും കഴിയുമായിരുന്നുള്ളു. കാരണം, നായന്മാരുടെ അടിമത്വംവും വിധേയത്വവും നമ്പൂതിരിമാരുടെ ഭീഷണിയുടെ തണലിലായിരുന്നില്ല. അതുകൊണ്ടുതന്നെ, നായന്മാരുടെ അടിമബോധവും,അക്ഷരാഭ്യാസമില്ലായ്മയും,അറിവില്ലായ്മയും,ആചാര വിശ്വാസങ്ങളും എത്രമാത്രം ലജ്ജാകരമായിരുന്നു എന്ന് സ്വന്തം അനുഭവ സാഹചര്യങ്ങള്‍ ഉദാഹരിച്ചുകൊണ്ട് സ്ഥാപിക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് അനായാസം സാധിച്ചു. അതിലൂടെ വെളിവായ അറിവുകള്‍ കേരളത്തിന്റെ സാമൂഹ്യചരിത്രം തന്നെ മാറ്റിമറിക്കാന്മത്രം ശക്തമായതായിരുന്നു എന്നതാണ് പ്രസക്തമായ കാര്യം. കനപ്പെട്ട ഒരു ചരിത്രരചനയുടെ ചിട്ടവട്ടങ്ങളും, രീതി ശാസ്ത്രങ്ങളുമൊന്നുമില്ലെങ്കിലും കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിന്റെ സത്യസന്ധമായ ചില ഏടുകള്‍ അദ്ദേഹം സ്വാനുഭവത്തില്‍ നിന്നും ചീന്തിയെടുത്തു തരുന്നുണ്ട്.
(കാണിപ്പയ്യൂരിന്റെ നായന്മാരുടെ പൂര്‍വ്വചരിത്രം രണ്ടാംഭാഗത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ ബ്ലോഗിലെ പോസ്റ്റുകളാണ് - 1 മണാളരും നായര്‍ കന്യകമാരും 2 നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍ )

ഇത്രയും പറഞ്ഞതുകൊണ്ട് കാണിപ്പയ്യൂര്‍ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ നമ്പൂതിരി ശകാരത്തില്‍ പ്രകോപിതനായി എതിര്‍വാദങ്ങള്‍ നിരത്തുകമാത്രം ചെയ്ത വ്യക്തിയാണെന്ന് ധരിക്കരുത്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ തന്നെ അന്യംനിന്നുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍, പരമ്പരാഗതമായ സൌകര്യങ്ങള്‍, സമ്പ്രദായങ്ങള്‍,ആഭരണങ്ങള്‍, ഉടയാടകള്‍, വിവിധ ജാതിക്കാരുടെ വേഷങ്ങള്‍, വാഹനങ്ങള്‍, അനാചാരങ്ങള്‍,വിവേചനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത വിഷയങ്ങളിലേക്കും ഒരു സാക്ഷിയായും നിരീക്ഷകനായും ആഴത്തില്‍ ഇറങ്ങിച്ചെന്ന് അവ സചിത്രം രേഖപ്പെടുത്തി ഭാവി തലമുറക്ക് വേണ്ടി സംഭരിച്ചുവക്കാന്‍ അദ്ധേഹം വളരെയേറെ പ്രയത്നിച്ചതായി കാണാം. നായന്മാരുടെ ഓച്ഛാനിച്ചു നില്‍ക്കല്‍, നമ്പൂതിരിമാര്‍ക്കിടയിലെ ഉയര്‍ന്ന ജാതിക്കാരുടെയുംതാണ ജാതിക്കാരുടേയും വേഷവിധാനങ്ങള്‍, നമ്പൂതിരി സ്ത്രീകളുടെ മറക്കുടപിടിക്കുന്ന വ്യത്യസ്ത രീതികള്‍,തറ്റുടുക്കുന്ന രീതി,സ്വന്തം വീടുകളില്‍ മാറുമറക്കാതെ നടന്നിരുന്ന നമ്പൂതിരി മലയാളി സ്ത്രീകളുടെ സത്യസന്ധമായ ഫോട്ടോകള്‍, ഉപനയനം ചെയ്ത നമ്പൂതിരി കുമാരന്മാരുടെ ചിത്രം, അങ്ങിനെ എല്ലാം യഥാ തഥാ വിവരിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച ദുരഭിമാനമില്ലാത്തതും, ജാത്യാഭിമാനത്തിലുപരി അദ്ദേഹം പുലര്‍ത്തുന്ന സത്യാഭിമുഖ്യവും നമ്മുടെ ആസ്ഥാന ചരിത്രകാരന്മാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഗുണവിശേഷങ്ങളാണ്.

ഏതാണ്ട് 40 വര്‍ഷം മുന്‍പ് നിന്നു പോയ കാര്‍ഷിക ജലസേജന സംവിധനമായ
തേക്കുകൊട്ടയുടെ ചിത്രം ഇലസ്റ്റ്രേറ്റ് ചെയ്തിരിക്കുന്നു.


വിശേഷാവസരങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ച്
അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഋതുമതിയായ (ആഢ്യന്‍)നമ്പൂതിരി പെണ്‍കുട്ടി

നായന്മാരുടെ പൂര്‍വ്വചരിത്രം എന്ന രണ്ടു വാല്യങ്ങളുള്ള പുസ്തകമെഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് ജാതീയതയുടെ അസ്ക്യത കലശലായുണ്ടാകുമെന്ന് ചിന്തിക്കുന്ന നമ്മുടെ കുഞ്ഞു മനസ്സുകളിലേക്ക് അദ്ധേഹത്തിന്റെ വസ്തുനിഷ്ടവും സത്യസന്ധവുമായ സമൂഹത്തോടും ചരിത്രത്തോടുമുള്ള സമീപനം വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. നൂറുകൊല്ലം മുന്‍പ് പേരിനൊരു കോണകം പോലും ശരിക്കുടുക്കാതെ നടന്ന നായന്മാരും മറ്റു ജാതിക്കാരായ മലയാളികളും തങ്ങളുടെ ജാതി ചരിത്രം രേഖപ്പെടുത്തുമ്പോള്‍ യൂറോപ്പിലെ രാജകീയ വസ്ത്രങ്ങള്‍ കടംവാങ്ങി, വാരിപ്പൊത്തി, തലപ്പാവുകളും രാജകീയ പശ്ചാത്തലങ്ങളും കൃത്രിമമായൊരുക്കി പൊങ്ങച്ചക്കാരാകുമ്പോള്‍ കാണിപ്പയ്യൂരിന്റെ സത്യാഭിമുഖ്യത്തിന് സൂര്യശോഭയാണെന്ന് ഈ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നു.
നമ്പൂതിരി സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തുണിയില്‍
കെട്ടിപ്പൊതിഞ്ഞ് മറക്കുട ചൂടി നടന്നിരുന്ന വിധം

ഉപനയന ചടങ്ങ് കഴിഞ്ഞ നമ്പൂതിരി ബാലന്‍

ബ്രിട്ടീഷുകാരുടെ കാലത്ത് പോസ്റ്റുമാന്‍ ജോലി ചെയ്തിരുന്ന
അഞ്ചലോട്ടക്കാരന്‍

വഴിയാത്രക്കാര്‍ക്ക് മോരിന്‍ വെള്ളം (സംഭാരം) അയിത്തമാകാതെ
വിതരണം ചെയ്യാനുള്ള വഴിയമ്പലം

മുന്തിയ നമ്പൂതിരിമാരെ തിരിച്ചറിയാന്‍ തക്കവിധം ധരിച്ചിരുന്ന
വസ്ത്രത്തിന്റെ ഉടുവട രീതി വിശദമാക്കുന്ന ചിത്രം

ആഢ്യന്‍ നമ്പൂതിരി സ്ത്രീകളുടെ സാധാരണ വേഷവും
വിധവ സ്ത്രീയുടെ വേഷവും ഉദാഹരിക്കുന്ന ചിത്രം

ആഭരണവിഭൂഷിതരായി നില്‍ക്കുന്ന നമ്പൂതിരി സ്ത്രീകള്‍

നമ്മുടെ വിദ്യാഭ്യാസ സംവിധാനം ജാതിമത ശക്തികളുടെ പിടിയിലായതിനാല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ ശരിയായ ചരിത്രം അറിയാനുള്ള അവസരങ്ങളില്ല. അഞ്ചു പൈസയുടെ ഉളുപ്പോ, രാജ്യസ്നേഹമോ, ദേശാഭിമാനമോ ഇല്ലാതിരുന്ന തുക്കട രാജാക്കന്മാരേയും അവരുടെ മന്ത്രിമാരുടേയും വീരശൂര പരാക്രമ ചരിത്രങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിലൂടെ ഭാവി തലമുറക്ക് പകര്‍ന്നു കൊടുക്കുന്നത്. അതിന്റെ ഫലമായി ഏതാണ്ട് 70 വര്‍ഷം മുന്‍പുവരെ മലയാളികള്‍ മാറുമറക്കുന്ന ഏര്‍പ്പാടുപോലും ഉണ്ടായിരുന്നില്ല എന്ന സത്യം പോലും യുവതലമുറക്ക് അജ്ഞാതമാണ്. അത്തരം സത്യങ്ങള്‍ക്കു പകരം ബാലെകളിലും നാടകങ്ങളിലും സിനിമയിലുമൊക്കെ കാണുന്നതുപോലുള്ള രാജകീയ വേഷങ്ങളണിഞ്ഞാണ് നമ്മുടെ പൂര്‍വ്വികര്‍ കേരളം ഭരിച്ചിരുന്നെന്ന ദുരഭിമാനംകൊണ്ട് കണ്ണുകാണാനാകാത്ത യുവതലമുറയെ നമുക്ക് കാണേണ്ടിവരുന്നു. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ള സാമൂഹ്യശാസ്ത്ര ഗവേഷകര്‍ അവശേഷിപ്പിച്ച ഗ്രന്ഥങ്ങള്‍ പ്രകാശം പരത്തുന്നത് സത്യസന്ധമായ ചരിത്രം നഷ്ടപ്പെട്ട മലയാളി സമൂഹത്തിനു വേണ്ടിയാണ്.

കാണിപ്പയ്യൂരിന്റെ ചരിത്ര പുസ്തകങ്ങള്‍ താഴെപ്പറയുന്നവയാണ്.
ലേഖന സമാഹാരം (കാണിപ്പയ്യൂര്‍) - വില 75
എന്റെ സ്മരണകള്‍ (മൂന്നു ഭാഗം) - വില 300
ആര്യന്മാരുടെ കുടിയേറ്റം (4ഭാഗം) - വില 300
നായന്മാരുടെ പൂര്‍വ്വചരിത്രം (1 അം ഭാഗം) 100
നായന്മാരുടെ പൂര്‍വ്വചരിത്രം(2അം ഭാഗം) അച്ചടിയില്‍
നാട്ടുരാജ്യങ്ങള്‍ - വില 100
നമ്പൂതിരിമാരും മരുമക്കത്തായവും - വില 30
(വിലകള്‍ മാറാനിടയുണ്ട്. ഏതാണ്ട് ഒരൂഹം ലഭിക്കാനാണ് വില കാണിച്ചിരിക്കുന്നത്)

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകങ്ങള്‍ ലഭിക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്മാരക ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടാല്‍ മതിയാകും.
കാണിപ്പയ്യൂര്‍. ഫോണ്‍: 04885-211851.
പുസ്തകങ്ങള്‍ തപാലില്‍ ലഭിക്കാന്‍ :
പഞ്ചാഗം പുസ്തകശാല
കോഴിക്കോട് റോഡ്,
കുന്നംകുളം
ഫോണ്‍: 04885-222810.

10 comments:

കുഞ്ഞുവര്‍ക്കി said...

>>>ഏതാണ്ട് 70 വര്‍ഷം മുന്‍പുവരെ മലയാളികള്‍ മാറുമറക്കുന്ന ഏര്‍പ്പാടുപോലും ഉണ്ടായിരുന്നില്ല എന്ന സത്യം പോലും യുവതലമുറക്ക് അജ്ഞാതമാണ്. അത്തരം സത്യങ്ങള്‍ക്കു പകരം ബാലെകളിലും നാടകങ്ങളിലും സിനിമയിലുമൊക്കെ കാണുന്നതുപോലുള്ള രാജകീയ വേഷങ്ങളണിഞ്ഞാണ് നമ്മുടെ പൂര്‍വ്വികര്‍ കേരളം ഭരിച്ചിരുന്നെന്ന ദുരഭിമാനംകൊണ്ട് കണ്ണുകാണാനാകാത്ത യുവതലമുറയെ നമുക്ക് കാണേണ്ടിവരുന്നു.>>>

ഹ.. ഹ.. ഹ... എത്രയോ സത്യം.. കഴിഞ്ഞ മാസം ഈയുള്ളവന്‍ വെക്കേഷന്‍ പ്രമാണിച്ച് നാട്ടില്‍ ഈത്തിയപ്പോള്‍ കൊച്ചിയിലുള്ള ഡച്ച് പാലസ് കാണാന്‍ പോയി അവിടെ ചുമരുകളില്‍ കണ്ട പഴയ കേരള രാജാക്കന്മാരുടെ ചിത്രങ്ങളും മറ്റും കണ്ടു ഹൃദയം തകര്‍ന്നു പോയി.. ഏതോ അട്ടപ്പാടി ആദിവാസി ഊരില്‍ പോയിചിത്രങ്ങള്‍ എടുത്തു വെച്ചമാതിരി..

Indrajit said...

ഒരു നൂറു വര്ഷം മുമ്പ് വളരെ നാമ മാത്രമായ വസ്ത്ര ധാരണം നടത്തിയിരുന്ന ആളുകളെ പറ്റും പൊന്നും അണിയിച്ചു സിനിമയിലും സീരിയലിലും കാണിക്കുന്ന മഹാ അസംബന്ധമാണ് ചരിത്രമായി ആളുകള്‍ തെറ്റിദ്ധരിക്കുന്നതു .. ക്ലീന്‍ ഷേവ് ചെയ്ത , ലിസ്പ്ടിക് ഇട്ട സുന്ദരന്മാരത്രേ ഇവര്‍ !!.. .. മാത്രവുമല്ല ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ശാരീര പ്രത്യേകതകള്‍ ( സൂര്യപ്രകാശം നിന്നുള്ള കറുത്ത നിറം , ഉയരക്കുറവു ) എന്നിവ പൂര്‍ണമായും തമസ്കരിച്ചു ചരിത്രത്തോട് ഒട്ടും നീതി പുലര്‍ത്താതെ ആണ് ഇത്തരം പുനര്‍ നിര്മിതികള്‍ നടത്തുന്നത് ..

( നമ്മുടെ ഒരു തലമുറ മുന്‍പേ ഉള്ള ആളുകളെ മാത്രം നിരീക്ഷിച്ചാല്‍ മതി അവരില്‍ നിന്നും അടുത്ത തലമുരയിലെക്കുള്ള വ്യത്യാസം മനസ്സിലാക്കാന്‍ . അതെ സമയം ജില്ലട്റ്റ് ഷേവിംഗ് സെറ്റ് ആണ് നൂറു വര്ഷം മുന്‍പ് അക്കാലത്ത് ഉപയോചിരുന്നത് എന്ന് തോന്നും വിധമാണ് കൃത്രിമ ചരിത്രത്തിലെ മുഖാലങ്ങാരങ്ങള്‍ ! വസ്ത്രങ്ങള്‍ ആകട്ടെ ഉജാല മുക്കിയതും .. ഇക്കണക്കിനു പോയാല്‍ അവര്‍ ബ്രഷും പെയ്സ്ട്ടും ഉപയോഗിച്ചിരുന്നു എന്നും അവരുടെ പ്രഭാത കൃത്യങ്ങള്‍ യുറോപിയന്‍ ടോയ്ലറ്റില്‍ ആയിരുന്നു നിര്‍വചിരുന്നത് എന്ന് വരെ പടച്ചു വച്ച് കളയും .. )


അതെ സമയം . വിവിധ കാലങ്ങളില്‍ ഇവിടം സന്ദരിച്ച , ജോലി ചെയ്ത സായിപ്പന്മാര്‍ അവരുടെ കൌതുകതിന്‍ പ്രകാരം ഇവടെ ഉള്ളവരുടെ വേഷഭൂഷകളെ കുറിച്ചും അവരുടെ രേഖാ ചിത്രങ്ങള്‍ സഹിതം ടച്ച്‌ ഭാഷയിലും പോര്‍ച്ചുഗീസ് ഭാഷയിലും ഇംഗ്ലീഷിലും മറ്റും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് .. ഇന്ന് ഇവ ഗൂഗിള്‍ ബുക്സ് ലഭ്യമാക്കുന്നുമുണ്ട് .. അവയില്‍ അന്നത്തെ ജീവിത രീതിയുടെ യഥാര്‍ത്ഥ ചിത്രം കാണാം .

പണ്ട് അധികാരം കയ്യാളിയിരുന്നവരോ / അധികാരം കയ്യാളുന്നവരുടെ അനുചരന്മാരില്‍ കൂടുതല്‍ പേരും അക്ഷരാഭ്യാസം നാമ മാത്രമോ പൂര്‍ണമായും തന്നെ നിരക്ഷരാര്‍ തന്നെയോ ആയിരുന്നുവെന്നു എത്ര പേര്‍ മനസ്സിലാക്കുന്നുണ്ട് ..? സായിപ്പ് വന്നു ആദ്യം കണ്ണൂരില്‍ / മലബാറില്‍ കുറച്ചു തിയ്യന്മാര്‍ സായിപ്പിന്റെ കൂടെ കൂടി ഇങ്ക്ലീഷ് പഠിക്കുകയും മദ്രാസ് സിവില്‍ സര്‍വീസില്‍ കയറുകയും , തിയ്യ രേജിമെന്ടു പട്ടാളത്തില്‍ ശ്രുഷ്ടിക്കപ്പെടുകയും പിന്നീട് മറ്റുള്ളവരും (അതായത് "ഇന്ദുലേഖ -മാധവന്‍ " കാലഘട്ടം മുതല്‍ ഇങ്ങോട്ട് ...) അത് അനുകരിക്കുകയും ചെയ്തതിനു ശേഷമല്ലേ ഇവിടെ ആളുകള്‍ക്ക് ലോകം എന്താണ് എന്ന് അറിയാന്‍ തുടങ്ങിയത് തന്നെ .... അതിനു മുന്‍പത്തെ അവസ്ഥ അധികാരത്തിനു അക്ഷരം ആവശ്യമില്ലാത്ത സമൂഹത്തിന്റെ ചിത്രമാണ് .

തിരിരുവിതാംകൂരില്‍ ആകട്ടെ സവര്‍ണരും അവര്‍ണരും എല്ലാം വരെ ആധുനിക വിദ്യാഭ്യാസം പഠിക്കാന്‍ തുടങ്ങിയത് സായിപ്പും നല്ലവരായ ചില ക്രിസ്ത്യന്‍ പാതിരികളും സ്കൂള്‍ സ്ഥാപിച്ചതിനു ശേഷമല്ലേ ..!!

സത്യത്തെ മൂടി വക്കുന്നത് ഫാസിസം അല്ലെങ്കില്‍ പിന്നെ മറ്റെന്താണ് . ചരിത്രബോധം ഉണ്ടാകുന്നത് ഒരാള്‍ക്ക്‌ അഭിമാനകരമാണ് , അതില്‍ അപകര്‍ഷത തോന്നേണ്ട കാര്യമില്ല ആര്‍ക്കും !!അപകര്‍ഷതാബോധത്തില്‍ നിന്നാണ് ചരിത്രത്തെ മാറ്റി എഴുതണം എന്നാ തോന്നല്‍ ഉണ്ടാകുന്നത് .... ഒറ്റമുണ്ട് ഉടുത് നടന്നിരുന്നത് നമ്മുടെ പ്രിയപ്പെട്ട അപ്പൂപ്പ്പനും അമ്മൂമ്മയും ഒക്കെ തന്നെ ആണ് , അങ്ങനെ നടന്നത് കൊണ്ട് അവര്‍ മോശക്കാര്‍ ആകുന്നില്ല , അത് കൊണ്ട് തന്നെ നമ്മുടെ അച്ഛനെയും അപ്പൂപ്പനെയും അമ്മൂമ്മയെമോക്കെ മാറ്റി പറയേണ്ട ആവശ്യവും പുതിയ തലമുറയ്ക്ക് ഉണ്ടാകരുത് , ഒപ്പം ദുരഭിമാനവും !!! .

എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ചു മേക്കപ്പിട്ടു കുട്ടപ്പനാക്കി അവതരിപ്പിക്കുന്നതും ദുരഭിമാനം നിമിത്തം പോടിപും തൊങ്ങലും വച്ച് കള്ളാ ക്കഥകള്‍ മേനയുന്നതും എത്രയോ വലിയ മര്യാദകേടാണ് എന്ന് യഥാര്‍ത്ഥ ചരിത്രം മൂടി വയ്ക്കുന്നവര്‍ മനസ്സിലാക്കും എന്ന് തോന്നുന്നില്ല .

ഓര്‍ക്കുക : സത്യമേവ ജയതേ !! അതെ സത്യം ആര്‍ക്കും മൂടി വക്കാന്‍ സാധിക്കില്ല !

Indiascribe Satire/കിനാവള്ളി said...

ചരിത്രം തേച്ച് മിനുക്കാതെ അവതരിപ്പിച്ച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറ അനുഭവിക്കുന്ന അനാഥത്വം ഉണ്ടാവില്ലായിരുന്നു. ലളിത വസ്ത്ര ധാരണം ഒരു കാലത്ത് മലയാളിയുടെ മുഖ മുദ്ര ആയിരുന്നു . പ്രായം ആയവരോടും സ്ത്രീകളോടും ഉള്ള പെരുമാറ്റ രീതികള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു എന്നാല്‍ ഇത്ര മാനഭംഗ കേസുകള്‍ ഉണ്ടാവുമായിരുന്നില്ല എന്ന് തോന്നുന്നു. പണ്ട് കാലത്ത് പെണ്ണുങ്ങളെ ആരും ഉപദ്രവിച്ചിരുന്നില്ല എന്നല്ല അന്നത്തെ തെറ്റുകള്‍ വിവരവും വിദ്യഭ്യാസവും ഉള്ള ഈ തലമുറ ആവര്ത്തിക്കിരിക്കാനാണ് നോക്കേണ്ടത് . നമ്മുടെ പൈതൃകം അതിന്റെ എല്ലാ നന്മകളോടും കൂടി സ്വീകരിച്ച് അഭിമാനിക്കണം .

മൈലാഞ്ചി said...

പുരാതന കാലത്ത് നായരും നമ്പൂതിരിയും മാത്രമല്ല, മറ്റെല്ലാ ജാതികളിലും പല വിധ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും നില നിന്നിരുന്നു എന്നത് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് നന്നായി അറിയുന്ന വസ്തുതയാണ്. വ്യവസായവത്കരണവും കൊളോണിയലിസവും നമുക്ക് ഒരുപാടു സംഭാവനകളും തിന്മകളും നല്‍കി. വിദ്യാഭ്യാസ പുരോഗതി അതില്‍ ഒന്നാണ്. അന്ന് സമൂഹത്തില്‍ പ്രമാണികള്‍ ആയിരുന്ന പലരുടെയും മക്കള്‍ (അതില്‍ സാമ്പത്തികമായി മെച്ചപ്പെട്ടിരുന്ന പുലയ ജാതി വരെ ഉള്‍പ്പെട്ടിരുന്നു) ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി. ഒരു പരിധി വരെ ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നുമുള്ള ആശയങ്ങളെ പൊതു ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ ഇത് സഹായിച്ചു. ഇത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ, അല്ലെങ്കില്‍ കോളനിവത്കരണത്തിനിടയായ ഇതൊരു രാജ്യത്തിന്റെയും അവസ്ഥയായിരുന്നു. രാജാറാംമോഹന്‍രോയി മുതല്‍ ഇങ്ങോട്ട് അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും വരെയുള്ള മഹാത്മാക്കളുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി നാം ഇന്ന് കാണുന്ന "സംസ്‌കാര സമ്പന്നത" നേടി. ഇത് ചരിത്ര വസ്തുത....... ഇത് പോലെ ഒരു ലേഖനമെഴുതി ഒരു പ്രത്യേക വിഭാഗത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് താങ്കളുടെ "സാംസ്കാരിക സം പന്നത" ആണെന്നത് അവിതര്‍ക്കിതം.
ചരിത്രം എന്നത് കേരള ചരിത്രം മാത്രമല്ല. എല്ലാ ദേശങ്ങള്‍ക്കും ചരിത്രമുണ്ട്. അത് സസൂഷ്മം പഠിക്കുമ്പോള്‍ ഇത്തരം 'വികാരാധീനത' തീരെ ഉണ്ടാവില്ല, കാരണം, അത് കഴിഞ്ഞകാലത്തിന്റെ ഒരു ചിത്രം മാത്രമാണ്. അതില്‍ വിദ്വേഷത്തിന്റെ ഭാഷ കടന്നു കയറുമ്പോള്‍ ചരിത്രത്തെ വഴിതെറ്റിക്കല്‍ മാത്രമല്ല, സാമുദായിക സ്പര്‍ദ്ധയുടെ വിത്ത് പാകുക കൂടിയാവുന്നു. (താങ്കള്‍ ഒരു പ്രത്യേക സമുദായത്തെ ഊന്നിയല്ല പറഞ്ഞിരിക്കുന്നത് എന്ന ന്യായീകരണം ഉന്നയിക്കുന്നെങ്കില്‍ വായനക്കാര്‍ വിഡ്ഢികള്‍ അല്ലെന്നത് ഓര്‍മ്മിപ്പിക്കുന്നു).

ഒതേനന്‍ said...

കാണി പ്പയ്യൂര് അങ്ങേരുടെ പുസ്തകത്തില് പ്രദി പാതിച്ചിട്ടുള്ള പല കാര്യങ്ങളും യഥാര്ത്ഥ ചരിത്രത്തിനു വിരുദ്ധമായ കാര്യങ്ങളാണ്
ഉദാ ;1.മണാളരുടെ കാര്യം സമ്പന്നരായ നായര് തറവാടുകളില് പലപ്പോഴും ബ്രാഹ്മണര് തന്നെയാണ് പെണ്കുട്ടിയെ താലി കെട്ടുന്നത് , മണാളര് എന്നത് താലി കെട്ടുന്നവന്റെ പേര് മാത്രമാണ് (മലബാര് മാനുവല് ),അത് ബ്രാഹ് മണനയാലും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത് കെട്ടാന് വേണ്ടി മാത്രം ഒരു സമൂഹം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നത് തന്നെ യുക്തി രഹിതമാണ് .
2.താലികെട്ട് കര്മത്തില് സേകക്രിയ(defloration) നടന്നിരുന്നില്ല എന്നതാണ് ചരിത്രപരമായ വസ്തുത ,താലികെട്ട് എന്നത് ഒരു ചടങ്ങ് എന്നതിലുപരി അതിനു പെണ്കുട്ടിയുടെ ജീവിതത്തില് എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള് ഉണ്ടാക്കിയിരുന്നില്ല .(മലബാര് മാനുവല് ),മാത്രമല്ല താലി കെട്ടുന്നയാല് പിന്നീട് കുട്ടിയെ സംബന്ദം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം
(താലികെട്ട് സമ്പ്രദായം ഈഴവരുടെ ഇടയില് നിലനിന്നിരുന്നതയും അത് ശ്രീ നാരായണ ഗുരു ഇടപെട്ടാണ് നിര്ത്തിയതെന്നും എവിടെയോ വായിച്ചായി ഓര്ക്കുന്നു )
3. നായന്മാര് എന്നത് ബ്രാഹ്മണരുടെ വേലക്കാര് മാത്രമാണ് എന്നതും .വല്യക്കാര് എന്നത് നായന്മാരുടെ പര്യായ മാണെന്നും ഉള്ള വാദങ്ങള് .നായന്മാരെ ഇകഴ്ത്തി കാണിക്കാനുള്ള കാണിപയ്യോരിന്റെ ബാലിശമായ ശ്രമം മാത്രമായിരുന്നു ഇത് .അതിനു പിന്നില് ഇളം കുളംത്തിനോടുള്ള വ്യക്തി വിരോധമാണെന്നു ള്ളത് സുവ്യക്തമായിരുന്നു അക്കാലത്തു .
നെയ്കിണ്ടി വെയ്ക്കലിന്റെ ചരിത്രത്തെ കുറിച്ച് പറയുന്ന കാണിപയ്യൂര് നായന്മാര് അനുഷ്ട്ടിച്ചിരുന്ന ചാവേറ്റു വിരുത്തി യുടെയും(രാജ്യത്തിനും വേണ്ടി ജീവന് ബലി നല്കാം എന്ന് രാജാവിന് ഉറപ്പു നല്കുന്ന ചടങ്ങ് ) മാമാങ്ക ത്തിന്റെയും ചരിത്രം മനപൂര്വം വിസ്മരിക്കുന്നു .മാടമ്പി ,മൂപ്പ് (ദേശവാഴി )
എന്നതും നായന്മാരുടെ പര്യായമായിരുന്നു
പരശുരാമന് മഴുവെറി ഞ്ഞു കേരളമുണ്ടാകിയെന്നും അത് ബ്രാഹ്മണര്ക്ക് മാത്രമായി വീതിച്ചു നല്കി എന്നും മറ്റുമുള്ള വാദങ്ങളെ ശക്തമായി എതിര്ത്ത ഇളം കുളത്തെ പോലുള്ള വരെ താറടിച്ചു കാണിക്കുക എന്ന ലക്ഷ്യമായിരുന്നു കാണി പയ്യൂരിന്റെ ക്രിതികള്ക്കുണ്ടയിരുന്നത്

ajaya ghosh said...

The Malayala Kshatriyas are divided in to more than 200 subdivisions. But In general, they can be categorized in to four main divisions – Nair Superior, Nair Proper, nair auxillary and Nair Inferior.


Nair Superior:

Nair Superior clans composed the Royal or ruling dynasties of Kerala. Out of the 161 Royal houses of Kerala, 157 were Nair, 3 were Nambudiri and One was Muslim.

Broadly, the ruling clans can be divided in to two – koil thampurans and samantan nairs.

Koil thampurans are very few in number, and major clans among them include the royal families of cochin and beypore. Current population is somewhere around 5,000.

Koil thampuran clans:

(1) Perumpadappu Swaroopam (Royal Family of Cochin)
(2) Koil Thampurans of Travancore (a total of 10 clans – Kilimanoor, Keerthipuram, Pallam, Paliyakkara, Nirazhi, Anantapuram, Chemprol, Cherukol, Karamma & Vatakkematham)
(3) Puranatt Swaroopam (Royal Family of Kottayam)
(4) Royal Family of Beypore
(5) Royal Family of Kondungalloor
(6) Royal Family of Vettatnad (Extinct)

Samantan nairs are slightly more numerous. Royal families of Travancore, chirakkal, Calicut.etc are samantan nairs. Currently they number more than 50,000 individuals, divided in to more than 150 clans.

Major samantannair clans:

(1) Nediyiruppu Swaroopam (Royal Family of Calicut or Zamorins)
(2) Venad Swaroopam (Royal Family of Travancore)
(3) Kola Swaroopam (Royal Family of Kolathunad / Chirakkal)
(4) Thirumukhom (Most notably Pillais of Ettuveedu and Naluveedu)
(5) Thampi (Clans in Aramana,Puthumana, Kallada, Mupidakka, Chavara, Pulimoodu, Vadasseri, Thiruvattar & Nagarcoil)
(6) Valiyathan (Clans in Vattaparambil,Thottathil, Medayil.etc)
(7) Unnithan (Clans in Edasseri,Kunnath, Manthiyath, Marangatt, Munjanatt, Pullelil, Manappallil.etc)
(8) Kartha / Karthavu (Royal Family of Meenachil, Clans in Ranni, Karimattath, Cheraneloor, Mannamparambath, Alangad.etc)
(9) Kaimal (Raja of Anjikaimalnadu, Clans in Vaikattillam, Niranampetti, Thachudaya.etc)
(10) Samantan Menon (Royal Family of Palghat)
(11) Samantan Nambiar (Royal Family of Kadathanad, Clans in Randuthara, Randillom, Mavila, Koodali, Kalliat.etc)
(12) Kavalappara Swaroopam
(13) Pulavayi Swaroopam
(14) Arangottu Swaroopam (Royal Family of Valluvanad)
(15) Nedunganad Swaroopam
(16) Nayanar (Clans in Edathil,Erambala, Varikara & Vengayil)
(17) Adiyodi (Clans in Tekkadi & Vadakkadi)
(18) Kurangott Swaroopam
(19) Kuthiravattath Swaroopam


Nair Proper:

Nair PROPER is the aristocratic and soldier class of Kerala. There are four subdivisions among them. Altogether the nair proper number somewhere around 4,000,000 to 5,000,000 people, concentrated in Kerala and neighbouring states.

The four nair subdivisions are:

1. Kiryathil Nair
2. Illathu Nair
3. Swaroopathil Nair
4. Charna Nair

ajaya ghosh said...

ada panna muthapan anna perum itu daivathinta peru ayi poyi allankil vallom pranjana.bhraminsinta oro bhibhagam thanna yundu.adikal -(ambalavasi nair),nambidi(haif kshatriya and haif bhramin).....etc

സിദ്ധാർഥ് said...

Ithrayum kazhivulla ezhavar engane adimakalai....nair kku brahmananumayi sambandam und Sheri thanne....pakshe marumarakkathe nadanna adima pennungale vazhiloode nadanna pattikal vare pannikkaanum....

സിദ്ധാർഥ് said...

Ezhavarkidayil engane veluthavar undayi....manjakannada maativech chindikku

Unni said...

Let us accept that whatever has been written by Kanipayyoor is true.So as per Chitrakaran, Nair community is inferior to Ezhavas.Fine. After getting the lands owned by nairs and namboodiris in 1972, the Ezhavas are really rich now.
If so, why the superior Ezhavas are enjoying reservation as OBC? Why the youth belonging to the superior community is interested only in chasing the nair girls?