തിരുവിതം കൂര് രാജ്യത്തിലെ ദുര്‍ബലരും, പ്രാകൃതരും, ജാതി ഭ്രാന്തന്മാരുമായിരുന്ന മഹാരാജാക്കന്മാരുടേയും, ക്രിമിനലുകളും, മോഷ്ടാക്കളുമായിരുന്ന ദിവാന്മാരുടേയും ഇരുണ്ട കാലഘട്ടത്തെ പിന്നിലാക്കിക്കൊണ്ട് നാടിനെ പുരോഗതിയിലേക്ക് നയിച്ച ഊര്‍ജ്ജ്യസ്വലനായ ദിവാനായിരുന്നു കേണല്‍ ജോണ്‍ മണ്ട്രോ. ചത്തുപോയ ദിവാന് വേലുത്തമ്പിയുടെ വകയായുള്ള 50000 രൂപ വിലവരുന്ന ആഭരണങ്ങളും സ്വത്തും അപഹരിച്ചതിന്റെ പേരില്‍ ദിവാന് ഉമ്മിണി തമ്പിയെ ദിവാന് പദവിയില്‍ നിന്നും റാണി ലക്ഷ്മി ഭായി പിരിച്ചു വിടുകയും, തിരുവിതാം കൂറിന്റെ ദിവാന് പദവി ഏറ്റെടുക്കണമെന്ന് കേണല്‍ ജോണ്‍ മണ്ട്രോയോട് അപേക്ഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് ശംബളം പറ്റാത്ത ദിവാനായി 1811 ജൂണ്‍ മാസത്തില്‍ കേണല്‍ ജോണ്‍ മണ്ട്രോ ദിവാന്ജിയായി ചാര്‍ജ്ജെടുക്കുന്നത്.
തിരുവിതാം കൂര് രാജ്യത്തിന് എന്തെങ്കിലും മാനുഷികമായ ഒരു മുഖം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേണല്‍ മണ്ട്രോ എന്ന ബ്രിട്ടീഷുകാരനായ ദിവാന്‍ജിയുടെ നന്മയില് നിന്നും സംസ്ക്കാരത്തില്‍ നിന്നും സംഭാവനയായി ലഭിച്ചതാണെന്ന സത്യമാണ് കെ.ജി.നാരായണന് ഈ അദ്ധ്യായത്തില്‍ നമ്മൊടു പറയുന്നത്. നികുതിയെന്ന പേരില്‍ സവര്‍ണ്ണരല്ലാത്ത ജനങ്ങളെ കൊള്ളയടിച്ചിരുന്ന തിരുവിതാം കൂറിലെ നികുതി സമ്പ്രദായം നിര്‍ത്തലാക്കിയതും, അടിമത്വവും , അടിമ നികുതിയും ഇല്ലാതാക്കിയതുമായ ഒട്ടേറെ മാനുഷികമായ ഭരണ പരിഷ്ക്കാരങ്ങളാണ് കേണല്‍ മണ്ട്രോ നടപ്പിലാക്കിയത്. 32 ആം അദ്ധ്യായത്തിന്റെ പൂര്‍ണ്ണ രൂപം ഈ ലിങ്കില്‍ ക്ലിക്കി വായിക്കുക.
1 comment:
ദിവാൻ മൺട്രോയെ ആധുനിക തിരുവിതാംകൂറിൻ്റെ ശില്പി യെന്ന വിശേഷിപ്പിക്കാം.ഇംഗ്ലിഷ് ഈസ്റ്റിന്യാ കമ്പനിയുടെ താത്പര്യ സംരക്ഷകനായിരുന്നുവെങ്കിലും ദ്രാന്താലയമായിരുന്ന തിരുവിതാംകൂറിൻ്റെ സാമൂഹിക ക്രമത്തെ പരിവർത്തന വിധേയമാക്ക ന്നതിൽ ഈ ദിവാൻ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന് സമുചിതമായ ഒരു സ്മാരകം പടുത്തുയർത്താൻ സർക്കാർ തയ്യാറാവണം.
Post a Comment