Wednesday, October 12, 2011

23. മഹായാന താന്ത്രികവിദ്യ, അഥവ ഹിന്ദുമതത്തിന്റെ ശൈശവ ദശ

ഭാരതത്തിലെ ബുദ്ധമതത്തെ നശിപ്പിച്ച് ബ്രാഹ്മണ പൌരോഹിത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബുദ്ധമത സര്‍വ്വകലാശാലകളില്‍ നുഴഞ്ഞുകയറി ബുദ്ധമതത്തിന് വിഗ്രഹാരാധനയുടേയും, സുഖലോലുപതയേറിയതും, ലൈഗീക പ്രാധാന്യമുള്ളതുമായ ആരാധന രീതിയും മോക്ഷമാര്‍ഗ്ഗങ്ങളും നടപ്പാക്കിയ ബ്രാഹ്മണ ഗൂഢാലോചനയിലേക്ക് വെളിച്ചംവീശുന്ന കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ മഹായാന താന്ത്രികവിദ്യ എന്ന 23 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.

2 comments:

Kattil Abdul Nissar said...

വായിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചെറിയ ഫോണ്ട് അതിനു സമ്മതിക്കുന്നില്ല.

പാര്‍ത്ഥന്‍ said...

ആയിരത്തഞ്ഞൂറു വര്‍ഷത്തോളം പ്രബലമായി ഇന്ത്യയില്‍ നിലനിന്നിരുന്ന ബുദ്ധമതത്തില്‍ കാലത്തിന്റെ കാലക്കേട് സ്വയം രൂപപ്പെട്ടു വന്നപ്പോള്‍ ഒരു മഹായാനമാര്‍ഗ്ഗം ഉരുത്തിരിഞ്ഞു വന്നു. അവര്‍ ഇന്ന് ഹിന്ദുമതത്തിന്റെ പേരില്‍ ചാര്‍ത്തിയിട്ടുള്ള എല്ലാ അനാചാരങ്ങളും തുടങ്ങിവെച്ചു. ഹൈന്ദവ ദര്‍ശനങ്ങള്‍ വീണ്ടും പൊഉരോഹിത്യത്തിലൂടെ തിരിച്ചു വന്നപ്പോള്‍ ബുദ്ധമതത്തില്‍ നിന്നും കടംകൊണ്ട ചില ആചാരങ്ങളോടൊപ്പം ഈ അനാചാരങ്ങളും കൂടെപ്പോന്നു. ദേവദാസി സമ്പ്രദായം ഹിന്ദുമതത്തിന്റെ കണ്ടുപിടുത്തമല്ല എന്ന് ലേഖകന്‍ തന്നെ പറയുന്നുണ്ട്. പണ്ട് വേദപഠനങ്ങള്‍ നടത്തിയിരുന്ന ശാലകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നുകാണുന്ന ക്ഷേത്ര സങ്കല്പങ്ങളെല്ലാം ബുദ്ധമതം ഭാരതത്തിനു സമ്മാനിച്ച അനാചാരങ്ങളാണ്‌. എന്തു ചെയ്യാം ആ കുരിശെല്ലാം ചുമക്കുന്നത് ഇന്നത്തെ ഹിന്ദുവും. ബുദ്ധമതം ഭാരതത്തിനു നല്‍കിയ അത്രയും ദോഷങ്ങള്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയിട്ടില്ല എന്നു പറയേണ്ടി വരും.