അവസാനം നാം മലയാളത്തിന്റെ ചരിത്രം അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2300 വര്‍ഷത്തെ പഴക്കമുള്ള രേഖകള്‍ വരെ ലഭിച്ചു തുടങ്ങിയിരിക്കുന്നു. ദേശാഭിമാനിയില്‍ മലയാളത്തിന് ക്ലാസിക് ഭാഷാപദവിക്ക് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന ചില തെളിവുകളെക്കുറിച്ച് ഒരു ലേഖനം.
4 comments:
അർഹതയുണ്ടെങ്കിൽ മലയാളത്തിന് ക്ലാസിക്കൽ പദവി ലഭിക്കുക തന്നെ വേണം.
കൂടുതൽ തെളിവുകൾ നിരത്താൻ നമുക്കു കഴിയട്ടെ!
മലയാണ്മ നീണാൾ വാഴട്ടെ!
ത്തപ്പന്റെ ബ്ലോഗ് വളരെ അക്കാദമിക് സ്വഭാവമുള്ളതാണ്. അഭിനന്ദനങ്ങള്‍. ബ്ലോഗില്‍ ഉദ്ധരിക്കുന്ന ലേഖനങ്ങള്‍ ഏതെങ്കിലും പത്രത്തിന്റെ വെബ് എഡിഷനില്‍ വന്നതാണെങ്കില്‍ അവ ടെക്സ്റ്റ് ആയി തന്നെ പോസ്റ്റ് ചെയ്യുന്നതാണ് നല്ലത്. ഫോണ്ടുകള്‍ unicode ആക്കി മാറ്റാനായി www. aksharangal ഉപയോഗിക്കാം. എന്നാല്‍ അവ പ്രിന്റ് എഡിഷനില്‍ മാത്രം വന്നതാണെങ്കില്‍ ഒരു OCR സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മാറ്റം ടെക്സ്റ്റ് ആക്കി മാറ്റാമോ എന്ന് കൂടെ നോക്കേണ്ടതുണ്ട്. അങ്ങിനെ ആയാല്‍ ഈ ബ്ലോഗ് കൂടുതല്‍ സെര്‍ച്ച് എന്‍ജിനുകളില്‍ സ്ഥാനം നേടും. ഇമേജ് ഫയലുകള്‍ ടെക്സ്റ്റ് ഫയലുകളെ പോലെ സെര്‍ച്ച് എന്‍ജിനുകള്‍ സ്വീകരിക്കില്ല എന്നറിയാമല്ലോ. മിക്കവാറും OCR സോഫ്റ്റ്‌വെയറുകള്‍ നൂറു ശതമാനവും ടെക്സ്റ്റ് ആക്കി മാറ്റാറില്ല . അതിനാല്‍ ഒരു പാട് സമയം ചിലവഴിക്കേണ്ടി വരാം. എന്തായാലും ഇപ്പോള്‍ ചെയ്യുന്നവക്ക് തന്നെ ഒരു പാട് നന്ദി.
മലയാളം ക്ളാസിക് ലാങ്ങു വേജ് അല്ല എല്ല പദങ്ങളും സംസ്ക്ര്‍തം തമിഴ് അറബി ഹിന്ദി ഒക്കെ നിന്നും ഉണ്ടായിട്ടുള്ളതാണു അതൊരിക്കലും ക്ളാസിക്ക് അല്ല അതിനു ശ്രമിച്ചാല്‍ പരാജയപ്പെടും ദേശാഭിമാനിക്കു കുറെ കേന്ദ്ര ഫണ്ട് അടിച്ചു മാറ്റി ഭരണം തീരുന്നതിനു മുന്‍പ് കുറെ പാറ്‍ട്ടിക്കാരെ അതില്‍ തിരുകി കയറ്റി ഇറങ്ങിപ്പോകണം എന്നേയുള്ളു കോണ്‍ഗ്രസുകാറ്‍ക്കു മലയാളത്തില്‍ അമ്പത്താറു അക്ഷരം നേരെ പറയാന്‍ തന്നെ അറിയില്ല അല്ലേല്‍ ഇപ്പോ ആറ്‍ക്കു വേണം മലയാളം ? രന്‍ ജിനി ഹരിദാസ് അല്ലേ മലയാളത്തിലെ പുതിയ എഴുത്തച്ഛന്‍ അല്ലെങ്കില്‍ അച്ചി
മലയാളിയുടെ ചരിത്രവും സാഹിത്യവും ഏറെക്കുറെ സംഘടിതവും ആസൂത്രിതവുമായി നശിപ്പിക്കപ്പെട്ടതാണ്.
മലയാളം എന്ന വാക്കുതന്നെ മലയിലെ ആളന്മാരുടെ ഭാഷ എന്ന നിലയിലാണ് രൂപപ്പെട്ടിരിക്കുന്നത്.അതായത് മലയാളന്മാരുടെ/മലയന്മാരുടെ ഭഷ.
കേരളത്തിന്റെ പ്രാചീനസംസ്ക്കാരം തന്നെ മലയന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു.
മലയന്മാരുടെ സാംസ്ക്കാരികതയുടെ തെളിവുകള്‍,വിശ്വാസങ്ങള്‍ എന്നിവ ബ്രാഹ്മണഹിന്ദുമതത്തിന്റെ അധിനിവേശത്തോടെ നശിപ്പിക്കാനായി പുഴയിലും,കടലിലും,ക്ഷേത്രങ്ങളിലെ അടുപ്പുകളിലും നിക്ഷേപിക്കണമെന്ന്
ഒരു ആചാരം തന്നെ ഏര്‍പ്പെടുത്തിയിരുന്നതായി മലയ ചരിതങ്ങളില്‍ കാണുന്നു.(മലയചരിതം താളിയോല)താളിയോലകള്‍ ആചരിക്കാനും,ആദരവോടെയും,ചിട്ടയോടെയും
സൂക്ഷിക്കാനാളില്ലാതായാല്‍ തൃക്കണ്ണ പുഴയിലൊഴുക്കണ മെന്നൊക്കെ മലയ ഗ്രന്ഥങ്ങളില്‍ എഴുതപ്പെടണമെങ്കില്‍ അതിനു മുന്‍പുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും, അത്തരം നിര്‍ദ്ദേശങ്ങളില്ലാത്തതുമായ ഒരുപാട് നശിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നിരിക്കണം.ബ്രാഹ്മണരുടെ അധിനിവേശം സാംസ്ക്കാരികതയെ ഇല്ലാതാക്കിക്കൊണ്ടുള്ള കള്ളക്കഥകളുടെ
സ്ഥാനാരോഹണങ്ങളിലൂടെ ആയിരുന്നതിനാല്‍ മലയാള ഭാഷയുടെ ചരിത്രം
ചെറിയൊരു കാലഘട്ടത്തില്‍ ഒതുങ്ങില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.
Post a Comment