മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (പുസ്തകം ൮൭-ലക്കം ൨൭ ൨൦൦൯ ജൂലായ് ൫-൧൧) കെ.എം. സലീം കുമാറിന്റെ ജാതിയെ അറിയാത്ത കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ജാതിപ്പേരുകള്‍ സവര്‍ണ്ണ ജനതക്ക് പേരിന്റെ വാലായി കൊണ്ടുനടക്കുന്നതിനുള്ള അലങ്കാര ചിഹ്നങ്ങള്‍ മാത്രമാണെന്നും, അല്ലാതുള്ളവര്‍ ജാതിപ്പേരു പറയുന്നതും ജാതിയെക്കുറിച്ച് ചിന്തിക്കുന്നതുപോലും കുറ്റകരമായ അപകര്‍ഷത കാരണമാണെന്ന് പൊതുബോധം പ്രസരിപ്പിക്കപ്പെടുന്ന നമ്മുടെ സവര്‍ണ്ണ സാമൂഹ്യ ചുറ്റുപാടുകളില്‍ സലീം കുമാറിന്റെ നിരീക്ഷണം പ്രസക്തമായിരിക്കുന്നു.
ലേഖനം മുഴുവനായി ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ലേഖനത്തിലെ രണ്ടു വാചകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി രാഷ്ട്രീയം എന്ന വസ്തുത തിരിച്ചറിയാന്‍ കഴിയാതെ വര്‍ഗ്ഗനിലപാടുയര്‍ത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ പരംബരാഗത അധികാര വര്‍ഗ്ഗങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്ന് ലോക് സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് ലേഖകന്‍. മൂന്നാം മുന്നണിയുടെ പരാചയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥായിയായ മുരടിപ്പിനേയും വര്‍ഗ്ഗ-വര്‍ണ്ണ സമരത്തിന്റെ പ്രതിസന്ധികളേയുമാണ് തുറന്നുകാണിക്കുന്നതെന്ന് വാദിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ ...“ഏഴ് നായന്മാരും,അഞ്ച് ക്രൈസ്തവരും (നാലുപേര്‍ കത്തോലിക്കര്‍) മൂന്ന് മുസ്ലീങ്ങളും മൂന്ന് ഈഴവരും രണ്ട് ദളിതരുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന പകുതിയോളം എം.പി.മാര്‍ നായര്‍ ക്രൈസ്തവ സമുദായങ്ങളില്‍ നിന്നുള്ളവരാകുന്നത് സ്വാഭാവികമായിട്ടാണ് കണ്ടുവരുന്നത്. അതില്‍ പരംബരാഗതമായ സവര്‍ണ്ണാധിപത്യത്തിന്റെ സ്വാധീനമുള്ളതായി ആരും കരുതുന്നില്ല. എന്നാല്‍ ജന സംഖ്യയുടെ നാലിലൊന്നുപോലുമില്ലാത്ത നായര്‍ , ക്രൈസ്തവ വിഭാഗങ്ങള്‍ ൧൨ സീറ്റും(൨൦ല്‍) പകുതിയിലേറെവരുന്ന ഈഴവ മുസ്ലീം വിഭാഗങ്ങള്‍ക്ക് ആറു സീറ്റും ലഭ്യമാകുന്ന സാമൂഹികാതികാരത്തിന്റെ പങ്കുവക്കല്‍ എങ്ങിനെയാണ് നീതീകരിക്കപ്പെടുക?”
2 comments:

മാധ്യമം ആഴ്ചപതിപ്പിൽ ,കലഹം കവർന്ന കാലം-24 ൽ രാമചന്ദ്രനെഴുതുന്നു.’‘1957-ലെ കമ്മ്യൂണിസ്റ്റുപാർട്ടി കോൺഗ്രസ്സിന്റെ അവശിഷ്ഠം മാത്രമായിരുന്നു.ഇതാണ് ലെനിന്റേയും എം.എൻ.നേതൃത്വം നൽകിയ ഇ.എം.എസ്സിന്റേയും വിപ്ലവങ്ങൾ തമ്മിലുള്ള വ്യത്യാസം.ഇ.എം.എസിന്റെ വിപ്ലവത്തിൽ അടിസ്ഥാനവർഗം ഉണ്ടായിരുന്നില്ല.മുൻ കാലപ്രാബല്യത്തോടെ നമ്മുക്കു ചോദിക്കാം-1957-ൽ അടിസ്ഥനവർഗത്തിൽ നിന്ന് എത്രപേർ പാർട്ടി സ്ഥാനാത്ഥികളായിരുന്നു.? നായന്മാരുടെ ശിപായി ലഹളയായിരുന്നു.1957.’‘
മുത്തപ്പ്ൻ,ഇവർക്കെത്രകാലം സത്യത്തെ മറച്ചുവെക്കാനാവും.പോസ്റ്റിന് നന്ദി.
Post a Comment