കള്ള ചരിത്രങ്ങളും,കെട്ടുകഥകളും,കള്ള പ്രമാണങ്ങളും, നിര്‍മ്മിച്ച് അന്യരുടെ സ്വത്തും,അവകാശങ്ങളും,സ്വാതന്ത്ര്യവും,ക്ഷേത്രങ്ങളും,നാടും കവര്‍ന്നെടുക്കുക എന്നത് ബ്രാഹ്മണ്യത്തിന്റെ പതിവ് രീതിയാണ് പരാന്ന ജീവികളെ അനുകരിക്കുന്ന മാനവികതക്കെതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ സമൂഹമാണ് ബ്രാഹ്മണ്യം.ബ്രാഹ്മണര്‍ തങ്ങളുടെ ദാസന്മാരായ സവര്‍ണ്‍രിലൂടെ സമൂഹത്തെ കൈപ്പിടിയിലൊതുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അതൊരു ആചാര അനുഷ്ടാനം പോലെ സമൂഹത്തില്‍ നിരുപദ്രവ ഭാവത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കും.
ഇതിന്റെ ഭാഗമായാണ് സമൂഹത്തില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കാര്‍ഷികാദായങ്ങള്‍ മുഴുവന്‍ ഇവര്‍ കയ്യടക്കിയിരുന്നത്.
നവോത്ഥാനത്തിന്റേയും,ഭൂ പരിഷ്ക്കരണത്തിന്റേയും,പുരോഗമന പ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തന ഫലമായി അതെല്ലാം അവസാനിച്ചു എന്ന് ആശിക്കാം. പക്ഷേ, കാവുകളും,ക്ഷേത്രങ്ങളും കള്ളക്കഥകളിലൂടെ പിടിച്ചടക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
ഏതു കാവിനെക്കുറിച്ചും,സ്വത്തിനെക്കുറിച്ചും,വ്യക്തിയെക്കുറിച്ചും ആര്‍ക്കും കള്ളക്കഥകളുണ്ടാക്കാം. ആ കള്ളക്കഥയുടെ പ്രചാരണത്തിന് സാമ്പത്തികമായി സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരുടെ ഒരു പ്രോത്സാഹനമുണ്ടെങ്കില്‍ ഏതു കള്ളത്തരത്തേയും സത്യമാക്കിഅവതരിപ്പിക്കാം എന്നാണവസ്ഥ. ഇപ്പോള്‍ പറശ്ശിനിക്കടവ് മുത്തപ്പന് കാവിനെ ഹിന്ദു ക്ഷേത്രമാക്കിക്കഴിഞ്ഞു. ഒരു തിയ്യ കുടുംബത്തിന്റെ കാരണവരുടെ ഓര്‍മ്മക്കായുള്ള വീരാരാധനയിലൂടെ നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വലുതായ മുത്തപ്പന് കാവിലെ മുത്തപ്പനെ നേരത്തെതന്നെ ശിവന്റെ അവതാരമാണെന്ന് കള്ള ഐതിഹ്യ രചനകളിലൂടെ ബ്രാഹ്മണ്യം ഹിന്ദുത്വത്തിലേക്ക് തള്ളി അടുപ്പിച്ചിരുന്നു. ഇപ്പോള്‍ വെള്ളാട്ടം എന്ന മുത്തപ്പന്റെ കൂടെയുള്ള തെയ്യത്തെ വിഷ്ണുവിന്റെ ചൈതന്യമാണെന്നും കള്ളക്കഥ മെനെഞ്ഞെടുത്തിരിക്കുന്നു. ഒരു കുടുംബത്തിന്റെ തറവാട്ടുവക മടപ്പുരയെ ബ്രാഹ്മന്യവും,സവര്‍ണ്ണതയും,തുടര്‍ന്ന് സവര്‍ണ്ണതയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കര്‍ ദേവസ്വം ബോഡും വിഴുങ്ങുന്നത് കേവലമായ കുറച്ചു വിശ്വാസികളുടെ പ്രശ്നമായി ഉദാസീനമായി നോക്കിക്കാണുന്നത് നമ്മുടെ ദുരന്തമാണ്.
ഹിന്ദു ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കു കീഴില്‍ വരാതെ വ്യതിരിക്തമായ വ്യക്തിത്വം പുലര്‍ത്തിപ്പോന്ന ഈഴവ-തിയ്യ സമൂഹത്തെ ഒന്നായി ഹിന്ദു തൊഴുത്തിലേക്ക് കന്നുകാലികളെപ്പോലെ തെളിച്ചു കൊണ്ടുപോകുന്ന അവസ്ഥയാണിത്.
മനോരമ പോലുള്ള ഒരു പത്രം സവര്‍ണ്‍നതയുടെ വാക്താക്കളായി രംഗപ്രവ്വേശം ചെയ്ത് ബ്രാഹ്മണ്യസവര്‍ണ സൃഷ്ടിയായ ഇത്തരം ഐതിഹ്യങ്ങല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് കൊടിയ കുറ്റം തന്നെയാണ്.
ഒരു പത്തു വര്‍ഷം മുന്‍പ് വരെ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. പറശ്ശിനിക്കടവ് മുത്തപ്പന്(വിക്കിപ്പീഡിയ ലിങ്ക്) മടപ്പുരയിലെ കാരണവരും സ്ഥാനികനുമായ മടയന് എന്ന പേരിലറിയപ്പെടുന്നവരായിരുന്നു അന്നൊക്കെ മുത്തപ്പനുവേണ്ടി സംസാരിച്ചിരുന്നത്. പിന്നീട് ,
ഉത്സവങ്ങള്‍ക്ക് കൊടിയുയര്‍ത്താന്‍ ക്ഷണിച്ചു കൊണ്ടു വരപ്പെട്ട നമ്പൂതിരിമാരും,തന്ത്രിമാരും മുത്തപ്പന് മടപ്പുരക്കുവേണ്ടി സംസാരിച്ചു തുടങ്ങിയപ്പോള്‍ മുത്തപ്പന് മടപ്പുരയിലെ മടയന് ഒരു ശിപ്പായിയുടേയോ,കാവല്‍ക്കാരന്റേയോ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മനോരമയെപോലുള്ള ഒരു പത്രം മുത്തപ്പന്റെ ചരിത്രം പറയുമ്പോള്‍ സത്യത്തില്‍ ആധികാരികമായി നിര്‍വ്വഹിക്കേണ്ട ഒരു അറിവു നിര്‍മ്മാണമാണ് നടക്കെണ്ടിയിരുന്നത്. എന്നാല്‍ പകരം ബ്രാഹമണ- സവര്‍ണ്ണ വിഭാഗത്തിന്റെ താല്‍പ്പര്യത്തിലധിഷ്ടിതമായി കുറെ കള്ളക്കഥകള്‍ എഴുതി കള്ളത്തരത്തിന് ഔന്നിത്യം നല്കുകയാണു ചെയ്തിരിക്കുന്നത്.
മുത്തപ്പന് മടപ്പുരക്ക് എത്രകാലത്തെ പഴക്കമുണ്ടെന്നതിനുള്ള ശാസ്ത്രീയ തെളിവുകളോ, മുന്‍കാല മടയന് സ്ഥാനക്കാരുടെ പേരു വിവരങ്ങളോ, അവരുടെ തറവാടിന്റെ പഴക്കമോ, മടപ്പുരയില്‍ നിന്നും കണ്ടെടുത്ത പൂര്‍വ്വീകരുടെ രേഖകളുടെ തെളിവുകളോ,രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്തര്‍ക്കു നൂറ്റാണ്ടുകളായി ഭക്ഷണം കൊടുക്കുന്ന ആ കുടുംബത്തിന്റെ നന്മയോ ഒന്നും കാണാതെ ബ്രാഹ്മണര്‍ ഛര്‍ദ്ദിച്ച കെട്ടുകഥകളും ഐതിഹ്യങ്ങളും പ്രസാദമായി വിതരണം ചെയ്യുന്ന മനോരമയുടെ പത്രപ്രവര്‍ത്തനത്തെ നിന്ദ്യമെന്നേ പറയേണ്ടു.മുത്തപ്പനെക്കുറിച്ചുള്ള മനോരമ ഓണ്‍ ലൈന്‍(2008 സെപ്റ്റമ്പര്‍ 30) ലിങ്ക്.
കണ്ണൂരില്‍ തിയ്യരുടെ തന്നെഉടമസ്തതയിലുള്ള പാലോട്ടു കാവുകള്‍ സവര്‍ണ്ണ ക്ഷേത്ര കമ്മിറ്റികള്‍ വിഷ്ണുവിന്റെ അവതാരകഥയുടെ പിന്‍ബലത്തില്‍ സ്വന്തമാക്കിക്കഴിഞ്ഞു.
4 comments:
മനോരമയെപോലുള്ള ഒരു പത്രം മുത്തപ്പന്റെ ചരിത്രം പറയുമ്പോള്‍ സത്യത്തില്‍ ആധികാരികമായി നിര്‍വ്വഹിക്കേണ്ട ഒരു അറിവു നിര്‍മ്മാണമാണ് നടക്കെണ്ടിയിരുന്നത്. എന്നാല്‍ പകരം ബ്രാഹമണ- സവര്‍ണ്ണ വിഭാഗത്തിന്റെ താല്‍പ്പര്യത്തിലധിഷ്ടിതമായി കുറെ കള്ളക്കഥകള്‍ എഴുതി കള്ളത്തരത്തിന് ഔന്നിത്യം നല്കുകയാണു ചെയ്തിരിക്കുന്നത്.
മുത്തപ്പന് മടപ്പുരക്ക് എത്രകാലത്തെ പഴക്കമുണ്ടെന്നതിനുള്ള ശാസ്ത്രീയ തെളിവുകളോ, മുന്‍കാല മടയന് സ്ഥാനക്കാരുടെ പേരു വിവരങ്ങളോ, അവരുടെ തറവാടിന്റെ പഴക്കമോ, മടപ്പുരയില്‍ നിന്നും കണ്ടെടുത്ത പൂര്‍വ്വീകരുടെ രേഖകളുടെ തെളിവുകളോ,രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്തര്‍ക്കു നൂറ്റാണ്ടുകളായി ഭക്ഷണം കൊടുക്കുന്ന ആ കുടുംബത്തിന്റെ നന്മയോ ഒന്നും കാണാതെ ബ്രാഹ്മണര്‍ ഛര്‍ദ്ദിച്ച കെട്ടുകഥകളും ഐതിഹ്യങ്ങളും പ്രസാദമായി വിതരണം ചെയ്യുന്ന മനോരമയുടെ പത്രപ്രവര്‍ത്തനത്തെ നിന്ദ്യമെന്നേ പറയേണ്ടു.
ഭാരം എടുക്കാനുള്ള കഴിവ്, വേഗം ഓടാനുള്ള കഴിവ്, പാട്ടു പാടാനും ചിത്രം വരക്കാനുമുള്ള കഴിവ് എന്നിവപോലെ തന്നെ മനുഷ്യനുള്ള കഴിവാണു വിശ്വസിക്കാനുളള കഴിവ്.എനിക്കു മുത്തപ്പനിലും ഗുരുവായൂരപ്പനിലും വിശ്വാസമുണ്ടെങ്കിൽ അതുഎനിക്കു വിശ്വസിക്കാനുള്ള കഴിവുള്ളതുകൊണ്ടു കൂടിയാണ്.ആ കഴിവുണ്ടല്ലോ, അതൊരു വല്ലാത്ത കഴിവാണ്.അത് ശുദ്ധജലമ്പോലെയാണ്.കേടുവരുത്തൻ എളുപ്പമാണ്.ശുദ്ധീകരിക്കാനാണു വിഷമം.
ഈ കഴിവില്ലാത്തവരും നഷ്ടപ്പെട്ടവരും അതുള്ളവരെ ദ്രോഹിക്കാൻ ശ്രമിക്കും എന്നത് പ്രകൃതിസ്വഭാവമായി എടുക്കാം.മാറ്ക്സിസ്റ്റുകാരായ നിങ്ങളിൽപ്പലരും ഇതു ചെയ്യാൻ ശ്രമിക്കുന്നവരാൺ. വിസ്വസിക്കാൻ കഴിവുള്ള കുറേ ആൾക്കാർ തന്നെയാണു ആദ്യകാലത്തു പാറ്ടിയിൽ ചേറ്ന്നത്.വിശ്വാസവഞ്ചന ബോധ്യമായ പലരും പാറ്ട്ടിവിട്ടു. പുറമേയുള്ളപലരും കണ്ടു പഠിച്ചു.ഞങ്ങളെപ്പോലുള്ളവറ്ക്കു മുത്തപ്പനിലുള്ള വിശ്വാസം ഇല്ലാതാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നിങ്ങളുടെ അടുത്ത അടവു, മുത്തപ്പനെ വിശ്വസിക്കുന്നവരേയും ഗുരുവായ്യൂരപ്പനേ വിശ്വസിക്കുന്നവരേയും തമ്മിലടിപ്പിക്കുക എന്നതായിരുന്നുവല്ലോ.അതും ഇനി നടക്കും എന്നു തോന്നുന്നില്ല.
കേരളത്തിലും ഭാരതത്തിലങ്ങോളമിങ്ങോളം ആരാധനാലയങ്ങളുണ്ട്.മനുഷ്യന്റെ ഭക്തിഭാവത്തെ വളർത്തി മനശ്ശുദ്ധി ഉണ്ടാക്കുക എന്നതാണ് ഇവയുടെ അസ്തിത്വം..സാധകനെ സംബന്ധിച്ചിടത്തോളം ഇതാണ് ആത്മാവ്.എന്നാൾ ബാഹ്യാചാരങ്ങളിലുള്ള പ്രകൃതിസ്വഭാവമായ വൈവിധ്യങ്ങൾ കാരണം ഇ ആരാധനാകേന്ദ്രങ്ങളിലും വ്യത്യസ്തതകളുണ്ട്. ഒരവിശ്വാസി ഈ ഭിന്നതകൾമാത്രമേ കാണുന്നുള്ളു.വിശ്വാസിക്കു അനുഭവവേദ്യമാകുന്ന ക്ഷേത്രാത്മാവിനെ, ക്ഷേത്രത്തിന്റെ ആവശ്യകതയെ ആ അതരത്തിൽ അറിയാൻ അനുഭവിക്കാന്ന് അവിശ്വാസിക്കു കഴിയില്ല എന്നതുകൊണ്ട് നിങ്ങളുടെ അറിവില്ലായ്മ ഞങ്ങൾ പൊറുക്കും. എന്നാൽ വിശ്വാസം നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തെ മുത്തപ്പനെ ആരാധിക്കുന്ന “ഹിന്ദു”, അവൻ എതോ ചില കാരണങ്ങളാൽ പാറ്ട്ടി മെംബെറാണെങ്കിൽക്കൂടി,
ഇനി കണ്ടില്ലെന്നു നടിക്കുമെന്നു കരുതേണ്ട.ഭക്തിക്ക് വറ്ണ്ണഭേദമില്ല്; അതുള്ളതു പാറ്ട്ടിക്കാണു സർ, നിങ്ങളുടെ പാറ്ട്ടിക്ക്..
സവര്‍ണ ഫാസിസം പോലെ തന്നെ അവര്‍ണ ഫാസ്സിസവും അപകടം തന്നെ ആണ്. ഇന്ത്യ മഹാരാജ്യത്ത് നടന്നിട്ടുള്ള എല്ലാ അക്രമകങ്ങല്കും കാരനകാര് സവര്‍ണര്‍ അന്നെന്നു പറയുന്നതു ശരിയാണൊ? പിന്നെ മുത്തപ്പന് ഒരു പുസ്തകത്തില്‍ നിന്നും പേജുകള്‍ എടുത്തു സ്കാന്‍ ചെയ്തു വെബില്‍ ഇടാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ (എഴുതിയ ആളുടെ സമ്മതം ഒരു പ്രശ്നം അല്ലാലോ അല്ലെ?), മനോരമക്ക് അവര്കിഷ്ടമുള്ള വിഷയത്തെ പറ്റി എഴുതാനും സ്വാതന്ത്ര്യം ഉണ്ട്.
There are some politico-religious groups who encash if there are fights between the so called 'savarna' and 'avarna'. These groups are not together,they fight for their share of blood and flesh.
I have strong suspicion that the political space of Marxist party and the politico-religious space of some groups that Manaorama supports, need, a fight between exclusive groups among Hindus.The only political group which sincerely want to avoid any fight of thiss kind is the RSS. The RSS, even if its opponents blame it as upper-cast facists, has an inclusive idea of Hindutva. Their very proposal of "discarding castiest thoughts for Hindu unity" is opposed by Manorama as well as the Marxists by tooth and nail.
Yes, Marxists and Manorama (probably malamOOttil Maththaayi too, I am afraid)are baying for blood.
Post a Comment