കെ.ജി.നാരായണന്റെ ഈഴവ ചരിത്ര പഠന പുസ്തകത്തിലെ ആറാമത്തെ അദ്ധ്യായമായ ചേകവ പ്രശസ്തിയുടെ 13 പേജുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു. ഓരോ ലിങ്കിലും ഞെക്കിയാല്‍ വായിക്കാനാകുന്നവിധം പേജുകള്‍ തുറന്നുവരും.
പേജ്- 1
പേജ്- 2
പേജ്- 3
പേജ്- 4
പേജ്- 5
പേജ്- 6
പേജ്- 7
സത്യത്തിന്റെ ശവപ്പറംബില്‍ ഈ പേജുകളെല്ലാം ഒന്നിച്ചു കാണം.
ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല
ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായുള്ള കേരളത്തിലെ ആധുനിക സാഹിത്യകാരന്മാരുടേയും സിനിമ പ്രവര്‍ത്തകരുടേയും വിവരക്കേടിന്റെ ഭാഗമായി ഉണ്ണിയാര്‍ച്ച ഒരു നായര്‍ സ്ത്രീയാണെന്ന ധാരണയാണ് ഇന്നു ചില മലയാളികള്‍ക്കെങ്കിലുമുള്ളത്. നല്ലതെല്ലം നായരും ബ്രാഹ്മണജന്യവുമാണെന്ന ധാരണ പ്രചരിപ്പിക്കുന്ന ബ്രാഹ്മണ്യസാംസ്കാരിക അടിയൊഴുക്ക് കാരണമാണ് ഈ തെറ്റിദ്ധാരണ. കേരള ചരിത്രത്തില്‍ ഉണ്ണിയാര്‍ച്ചയോളം മികച്ചതും,അഭിമാനകരവുമായ ഒരു മാതൃകാവനിതയെ കാണാനാകില്ല. ഉത്തര കേരളത്തിലെ തിയ്യ ചേകവസ്ത്രീയായ ഉണ്ണിയാര്‍ച്ചയുടെ ധീര കഥകള്‍ പഴയകാലത്ത് കേരളത്തിലെ എല്ലാ ജാതിയില്‍ പെട്ട സ്ത്രീകളും (സവര്‍ണ്ണ-അവര്‍ണ്ണ)പാടിനടന്നിരുന്നത് ആവേശത്തോടെയും,അഭിമാനത്തോടെയുമായിരുന്നു. 16 ആം നൂറ്റാണ്ടില്‍ എഴുതപ്പെട്ടെന്നു കരുതുന്ന വടക്കന്‍ പാട്ടുകളിലൂടെ മലയാളിക്കു സുപരിചിതരായ ആരോമല്‍ ചേകവരും,അവരുടെ സഹോദരി ഉണ്ണിയാര്‍ച്ചയും, ആര്‍ച്ചയുടെ ഭര്‍ത്താവ് കുഞ്ഞിരാമനും, ആരോമലിനെ ചതിക്കാന്‍ കൂട്ടുനിന്ന ചന്തുവും ഈഴവരാണെങ്കിലും, കേരളത്തിലെ പ്രമുഖ നായര്‍ പുരാണ-സാഹിത്യ രചയിതാവായ എം.ടി. വാസുദേവന്‍ നായര്‍ തന്റെ വടക്കന്‍ വീര ഗാഥകള്‍ എന്ന സിനിമയിലൂടെ ഉണ്ണിയാര്‍ച്ചയെ കേവലം ഒരു നായര്‍ സ്ത്രീയുടെ നിലവാരത്തിലേക്ക് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നതുകാണാം. (നൂറ്റാണ്ടുകളായി ബ്രാഹ്മണ്യത്തിന്റെ ചോറുണ്ട് ശീലിച്ചതിനാല്‍ നായരുടെ വാലിന്റെ വളവ് ഇന്നും പഴയതുപോലെ തന്നെ തുടരുന്നു എന്ന് സാരം)
കേരളത്തിലെ സ്ത്രീകളെ വീടുകളില്‍ നിന്നും പിടികൂടി ബാഗ്ദാദുപോലുള്ള വിദേശ പട്ടണണങ്ങളിലേക്ക് അടിമയായി കപ്പലില്‍കയറ്റി കൊണ്ടുപോയിരുന്ന കാലത്താണ് ഉണ്ണിയാര്‍ച്ച ആയുധാഭ്യാസിയായി സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചത് എന്ന് ഓര്‍ക്കണം.
7 comments:
കേരളത്തിലെ സ്ത്രീകളെ വീടുകളില്‍ നിന്നും പിടികൂടി ബാഗ്ദാദുപോലുള്ള വിദേശ പട്ടണണങ്ങളിലേക്ക് അടിമയായി കപ്പലില്‍കയറ്റി കൊണ്ടുപോയിരുന്ന കാലത്താണ് ഉണ്ണിയാര്‍ച്ച ആയുധാഭ്യാസിയായി സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചത് എന്ന് ഓര്‍ക്കണം.
ഉണ്ണിയാര്‍ച്ച നായര്‍ സ്ത്രി ആണെന്ന് പറഞ്ഞതായി ഞാന്‍ ഇന്നു വരെ കേട്ടിരുന്നില്ല. തച്ചോളി ഒതേനന് അടക്കമുള്ള എല്ലാവരും ചേകവന് ആണെന്നും ചേകവന് എന്നത് ഈഴവജാതിയില് പെടുന്നതാനെന്നും അറിയാം. അതിപ്പോ വടക്കന്‍ വീരഗാഥയില്‍ മറിച്ച് എന്തെങ്കിലും പറഞ്ഞതായി ശ്രദ്ധയില്‍ പെട്ടിരുന്നുമില്ല. (അങ്ങനെ പറഞ്ഞിട്ടുണ്ടോ അതില്‍? )
പിന്നെ " ഒരു കേവലം നായര്‍ സ്ത്രിയുടെ നിലവാരത്തിലേക്ക് " എന്നൊക്കെ പറഞ്ഞാല്‍ ചുമ്മാ ഒരു വിവാദതിലേക്കു കൊണ്ടു പോവാനാ? "എന്തുട്ടാ കുട്ട്യേ ഈ പറയണത്" എന്നൊക്കെ എം റ്റി എഴുതുന്നത്/ പറയിപ്പിക്കുന്നത് അദ്ധേഹത്തിന്റെ രീതി.
സവര്‍ണ / അവര്‍ണ വ്യവസ്ഥ മാറാത്തത് അത് മാറ്റാന്‍ രണ്ടു കൂട്ടര്‍ക്കും താല്പര്യം ഇല്ലാഞ്ഞിട്ടു തന്നെയാ.
ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല.
സമാധാനമായല്ലൊ? ഇതിന്റെ സന്തോഷത്തില്‍ നെയ്യപ്പവും കോഴിബിരിയാണിയും വിതരണം ചെയ്യുന്നില്ലേ?
കേരളത്തിലെ സ്ത്രീകളെ വീടുകളില്‍ നിന്നും പിടികൂടി ബാഗ്ദാദുപോലുള്ള വിദേശ പട്ടണണങ്ങളിലേക്ക് അടിമയായി കപ്പലില്‍കയറ്റി കൊണ്ടുപോയിരുന്ന കാലത്താണ് ഉണ്ണിയാര്‍ച്ച ആയുധാഭ്യാസിയായി സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചത് എന്ന് ഓര്‍ക്കണം.
ഇപ്പൊ ആള് കൂടും ഞ്ങ്ങളങ്ങനെയാരെയുംകൊണ്ടോയിട്ടില്ല അതൊക്കെ ബ്രിട്ടീഷ്കാരുണ്ടാകിയ കഥയാനുംപറഞ്ഞ്.
സമാധാനമായല്ലൊ? ഇതിന്റെ സന്തോഷത്തില്‍ നെയ്യപ്പവും കോഴിബിരിയാണിയും വിതരണം ചെയ്യുന്നില്ലേ?
ഉണ്ണിയാര്‍ച്ച ഉണ്ണിയാര്ച്ചേന്ന്യാ... അതിനെ ഇനി നായര്‍ക്കും തീയര്‍ക്കും പങ്കുവയ്ക്കണ്ട. നായരോ തീയരോ ന്നു നോക്കീട്ടല്ല നമ്മളവരെ വീരനായികയായി നെഞ്ചിലേറ്റിയത്.
It is of no matter changing the caste of a legendary woman like Unniyarcha but do not change her character as a Nair woman.
Unniyarcha(AD.1620) was the daughter of Kannappa Chekavar.
She was a courageous Thiyya(Ezhava) woman and sister of Aromal chekavar.
Puthooram veedu was situated in Thalassery not in vadakara.
Some Sudras are trying to defame her. They do not know the power of Thiyyas.
Thiyyas will never run back from the battle field.
Post a Comment