Wednesday, August 22, 2007

വൈക്കത്തെ ദളവാക്കുളം കൂട്ടക്കൊല

200 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ വൈക്കം മഹാദേവര്‍ ക്ഷേത്രത്തിനു തൊട്ടുകിഴക്കുവശത്ത്‌ ഒരു കുളമുണ്ടായിരുന്നു.
ഇന്ന് അവിടെ ദളവാക്കുളം ബസ്സ്റ്റന്‍ഡ്‌ സ്ഥിതിചെയ്യുന്നു.

ബുദ്ധവിഹാരമായിരുന്ന വൈക്കം ക്ഷേത്രം തിരിച്ചുപിടിക്കാന്‍ ഒരുംബെട്ട ചാവേറുകളായ നൂറുകണക്കിനു ഈഴവരെ അക്കാലത്തെ(1806ല്‍) തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തബി ഈ കുളത്തിലിട്ടു കുഴിച്ചുമൂടി.
ആ മൂടപ്പെട്ട കുളമാണ്‌ ദളവാക്കുളമായി അറിയപ്പെട്ടത്‌.

ഒരു കുളം മൂടാന്മാത്രം ശവങ്ങള്‍ കാരണമാകണമെങ്കില്‍ എത്രമാത്രം നിരായുധരായ മനുഷ്യരെ അന്നു രക്തസാക്ഷികളക്കിക്കാണും. ഏതാനും പേരെയാണെങ്കില്‍ പുറത്തെവിടെയെങ്കിലും കുഴിച്ചുമൂടുമായിരുന്നു. വംശീയമായ കൂട്ടക്കൊലതന്നെ നടത്തിയ വേലുത്തംബിയുടെ നായര്‍ കിംങ്കരന്മാര്‍ അക്കാലത്ത്‌ വൈക്കം ക്ഷേത്രത്തിനു വടക്കുവശത്തുള്ള നിരവധി ഈഴവരുടെ ചെവി അരിഞ്ഞെടുക്കുകയെന്ന ഹീന കര്‍മ്മങ്ങളും ചെയ്തിരുന്നു.

ദളവാക്കുളം സംഭവത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു നാടന്‍പാട്ട്‌ വൈക്കത്തും സമീപ പ്രദേശങ്ങളിലും പ്രചരിച്ചിരുന്നു.

"കരിവര മുഖനാം കരിപ്പണിക്കര്‍
ഗുരുവരനമലന്‍ കുന്നേല്‍ചേന്നി
കൂകിവിളിക്കും ഒട്ടായി
പുലിപോലെ പായുന്ന മാലുത്തണ്ടാന്‍......"(പൂര്‍ണരൂപം ലഭ്യമല്ല.)

അതിന്റെ പൂര്‍ണരൂപം ടികെ. മാധവന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി പത്രത്തിന്റെ 1924ലെ ഏതോ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.(തെളിവുകള്‍ കിട്ടുന്നവര്‍ അതു ദയവായി പ്രസിദ്ധീകരിക്കുക)

വൈക്കത്ത്‌ അന്ന് ദളവയുടെ വലം കയ്യായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ നേത്രുത്വത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടാനായി കൈപ്പുഴ,നീണ്ടൂര്‍,കുറുവിലങ്ങാട്‌,കോഴ എന്നീ സ്ഥലങ്ങളിലേക്ക്‌ ഈഴവര്‍ ഓടി രക്ഷപ്പെടുകയുണ്ടായി.(വിവേകോദയം മാസിക-1975 മെയ്‌ ജൂണ്‍ ലക്കം)ഇങ്ങനെ ഓടി രക്ഷപ്പെട്ടവരാണ്‌ ഇന്ന് ആ പ്രദേശങ്ങളിലെ കുറുചേകോന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

ഇതുപോലുള്ള അറിവുകള്‍ ഉള്ളവര്‍ അതു ദയവായി ബ്ലൊഗില്‍ ഇടുകയോ എന്റെ ഈമെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ആധാരം- ശ്രീ.എന്‍.കെ.ജോസിന്റെ "ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും" എന്ന പുസ്തകം)

9 comments:

ശ്രീ മുത്തപ്പന്‍ Sree Muthapan said...

വൈക്കത്ത്‌ അന്ന് ദളവയുടെ വലം കയ്യായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ നേത്രുത്വത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടാനായി കൈപ്പുഴ,നീണ്ടൂര്‍,കുറുവിലങ്ങാട്‌,കോഴ എന്നീ സ്ഥലങ്ങളിലേക്ക്‌ ഈഴവര്‍ ഓടി രക്ഷപ്പെടുകയുണ്ടായി.(വിവേകോദയം മാസിക-1975 മെയ്‌ ജൂണ്‍ ലക്കം)ഇങ്ങനെ ഓടി രക്ഷപ്പെട്ടവരാണ്‌ ഇന്ന് ആ പ്രദേശങ്ങളിലെ കുറുചേകോന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

Pradeep Kozhipurath said...

അവര്‍ നിരായുധരായിരുന്നു എന്നു കണ്ടു പിടിച്ച മുത്തപന്നു സ്തുതി, ആയുധമില്ലാത്ത ചാവേര്‍ :-) ഇനിയും പാഷാണം പോരട്ടെ.....

Dinkan-ഡിങ്കന്‍ said...

Of.To
ഇക്കണ്ടതൊന്നും കണക്കല്ല മാധവ..

അപ്പോള്‍ അടിതുടങ്ങിയിട്ടില്ല ചെടി നട്ടിട്ടേ ഉള്ളൂ, അല്ലേ? കൊള്ളാം :)

chithrakaran ചിത്രകാരന്‍ said...

മുത്തപ്പാ,
ദളവാക്കുളത്തു മാത്രമല്ല ഇത്തരം വംശീയ ഹത്യകള്‍ നടന്നിട്ടുള്ളത്. നമ്മുടെ ചരിത്രകാരന്മാര്‍ മൂടിവച്ച ഒട്ടനവധി ചെറിയ ചെറിയ വംശഹത്യകളുടെ കഥകള്‍ പുറത്തുവരേണ്ടതായിട്ടുണ്ട്.

ചിത്രകാരന്റെ അറിവില്‍ പഴയകാല വാടകക്കൊലയാളികളായ “ഒടിയന്മാര്‍ “മലബാറില്‍ ധാരാളം മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്.
ഏ താണ്ട് തൊണ്ണൂറൂ വര്‍ഷം മുന്‍പുവരെ. ക്രിഷിക്കാരായ വലിയ തിയ്യ ജന്മി കുടുംബങ്ങളിലെ ആണുങ്ങളെയും, ഗര്‍ഭിണികളായ സ്ത്രീകളെയുമാണ് ഒടിയന്മാര്‍ ലക്ഷ്യം വച്ചിരുന്നത്.
ആരുടേയും ശ്രദ്ധയില്‍പ്പെടാതുള്ള ഒരു വംശ ഹത്യസംവിധാനം.
ചിത്രകാരന്റെ അറിവില്‍പെട്ട ഒരു കുറ്ടുംബത്തിന് ഏഴ് ആണ്‍ മക്കളെ നഷ്റ്റപ്പെട്ടു.വൈകുന്നേരം ക്ര്ഷിപ്പണി കഴിഞ്ഞ് വരുംബോള്‍ പിന്‍ങ്കഴുത്തില്‍ വടികൊണ്ട് അമര്‍ത്തിയ പാടുകളോടെ വീട്ടുപടീക്കല്‍ കമിഴ്ന്നടിച്ചു വീഴുകയായിരുന്നു ഒരോരുത്തരും.
നാലുകെട്ടും, നൂറുപറ കണ്ടവും(വയല്‍) പള്ളിവയലും,കാവും, ആശ്രിതരായി ധാരാളം കുടിയാന്മാരും ഉണ്ടായിരുന്ന കുടുംബമായിരുന്നു.

മറ്റൊരു കുടുംബത്തിനു നഷ്റ്റപ്പെട്ടത് അഭ്യാസിയും കുടുംബത്തിന്റെ നെടും തൂണുമായ അഛനെയായിരുന്നു. കാളവണ്ടിയില്‍ പണവും നെല്ലുമായി സ്വന്തം പടിപ്പൂരവരെ പിങ്കഴുത്തിന് അടിയേറ്റ പാടുകളൊടെ വന്നുനിന്ന അയാള്‍ വണ്ടിയില്‍ ഇരുന്ന് മരിക്കുകയായിരുന്നു.
രണ്ടു കുടുംബങ്ങളും അനാഥമായി.

ഇങ്ങനെ പല സംഭവങ്ങള്‍...!!!
മുത്തപ്പന് ചിത്രകാരന്റെ ഓണാശംസകള്‍..!!!

Unknown said...

രംഗം 1
(വേദിയില്‍ അരണ്ട വെളിച്ചം)
രാജാവ്: മുത്തപ്പാ.. അതിമനോഹരമായിരിക്കുന്നു.
മുത്ത: എന്നെയാണോ ഉദ്ദേശിച്ചത് മഹാരാജന്‍?
രാജാ: ഛെ.. ഛെ.. നോം ആ ടൈപ്പല്ല. തന്റെ ബ്ലോഗിനെ പറ്റിയാണ് പറഞ്ഞത്.
മുത്ത: ബ്ലോഗ് മനോഹരമായിരിക്കുന്നു എന്നോ രാജന്‍..?
രാജാ: അതെ മൊത്തം സെറ്റപ്പ് മനോഹരമായിരിക്കുന്നു..ഗൊള്ളാം.
മുത്ത: അടിയന്‍!!
രാജാ: അയ്യോ.. ഒടിയനോ.. (ഓടി രക്ഷപ്പെടുന്നു)

(കര്‍ട്ടന്‍)

വിനയന്‍ said...

ശ്രീ മുത്തപ്പന്‍

വംശ ഹത്യയും ഭരണകൂട ഭീകരതയും പുതിയ വാര്‍ത്ത്തകളേ അല്ലല്ലോ.വെള്ളക്കാര്‍ കുടിയ്യേറി പാര്‍ത്ത ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും.മറ്റു ഏഷ്യന്‍ രാജ്യണ്‍ഗലിലും ,ഇപ്പോള്‍ ഇറാക്കിലും അവസാ‍ാനം ഗുജറാത്തില്‍ വരെയ്ണ്ടായ കൂട്ടകുരുതികള്‍ ഭയം ജനിപ്പിക്കുന്നവയാണ്.ഈ കൊച്ചു രാജ്യത്തുണ്ടായ അനേകം നാട്ടുരാജാക്കന്മാരില്‍ ഒരുവന്‍ തന്നെയായിരുന്നക്ല്ലോ വേലുത്തമ്പിയും.കപ്പം വാങ്ങാന്‍ ആദ്യം അവകാശം വെള്ളക്കാര്‍ വക വെച്ചു കൊടുത്തിരുന്നു വെങ്കിലും പിന്നീട് ആ അവകാശം കൈവിട്ട് പോയപ്പോള്‍ അയാള്‍ വെള്ളക്കരന് എതിരായി.പിന്നീട് സ്വാതന്ത്യ സമര സേനാനിയും രക്ത്സാക്ഷിയുമൊക്കെയായി.

പിന്നെ ഇയാളില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാതെ തരമില്ലല്ലോ.

ഇവിടുത്തെ മേലാള കുത്തക ആഡ്യന്മാരുടെ വാള്‍തലകളാല്‍ കുരുതി കൊടുക്കപ്പെട്ടവര്‍ നിരവധിയാണ്,അത് ഇന്നു തുടരുനുമുണ്ട്.അവര്‍ക്കു വേണ്ടി ആദ്രാഞലികള്‍ അര്‍പ്പിക്കാം നമുക്ക്.ഇപ്പോഴും ആഡ്യ ജാതി ചിന്തക്കുവേണ്ടി മുറവിളിച്ചു നടക്കുന്ന സംഘപരിവാറുകരനെപോലെയുള്ള ബ്രാന്തന്മാരെ കല്ലെറിഞ്ഞ് ഓടിക്കാം.

ഇനിയും കൂട്ടക്കൊലകള്‍ ഒഴിവാക്കാന്‍ ഇതൊക്കെതന്നെയോ നിവ്യത്തിയുള്ളൂ

Unknown said...

Muthappoo..aa 'Vivekodyam Masika May-June pathippu (1975) onnu ee blogil publish cheythu koode. 'kuruchokonmar' enna prayogam thanne kuravilangadonnum nilavil ente arivil ella. pinne Vaikomthu ninnu ange allkkar odipoyittullatayum kettarivilla.
i'm a Vaikom native. anyhow i'm not disputing u. but just out of academic interest i just request you for its publishing ..thts all..

ajaya ghosh said...

The Malayala Kshatriyas are divided in to more than 200 subdivisions. But In general, they can be categorized in to four main divisions – Nair Superior, Nair Proper, nair auxillary and Nair Inferior.


Nair Superior:

Nair Superior clans composed the Royal or ruling dynasties of Kerala. Out of the 161 Royal houses of Kerala, 157 were Nair, 3 were Nambudiri and One was Muslim.

Broadly, the ruling clans can be divided in to two – koil thampurans and samantan nairs.

Koil thampurans are very few in number, and major clans among them include the royal families of cochin and beypore. Current population is somewhere around 5,000.

Koil thampuran clans:

(1) Perumpadappu Swaroopam (Royal Family of Cochin)
(2) Koil Thampurans of Travancore (a total of 10 clans – Kilimanoor, Keerthipuram, Pallam, Paliyakkara, Nirazhi, Anantapuram, Chemprol, Cherukol, Karamma & Vatakkematham)
(3) Puranatt Swaroopam (Royal Family of Kottayam)
(4) Royal Family of Beypore
(5) Royal Family of Kondungalloor
(6) Royal Family of Vettatnad (Extinct)

Samantan nairs are slightly more numerous. Royal families of Travancore, chirakkal, Calicut.etc are samantan nairs. Currently they number more than 50,000 individuals, divided in to more than 150 clans.

Major samantannair clans:

(1) Nediyiruppu Swaroopam (Royal Family of Calicut or Zamorins)
(2) Venad Swaroopam (Royal Family of Travancore)
(3) Kola Swaroopam (Royal Family of Kolathunad / Chirakkal)
(4) Thirumukhom (Most notably Pillais of Ettuveedu and Naluveedu)
(5) Thampi (Clans in Aramana,Puthumana, Kallada, Mupidakka, Chavara, Pulimoodu, Vadasseri, Thiruvattar & Nagarcoil)
(6) Valiyathan (Clans in Vattaparambil,Thottathil, Medayil.etc)
(7) Unnithan (Clans in Edasseri,Kunnath, Manthiyath, Marangatt, Munjanatt, Pullelil, Manappallil.etc)
(8) Kartha / Karthavu (Royal Family of Meenachil, Clans in Ranni, Karimattath, Cheraneloor, Mannamparambath, Alangad.etc)
(9) Kaimal (Raja of Anjikaimalnadu, Clans in Vaikattillam, Niranampetti, Thachudaya.etc)
(10) Samantan Menon (Royal Family of Palghat)
(11) Samantan Nambiar (Royal Family of Kadathanad, Clans in Randuthara, Randillom, Mavila, Koodali, Kalliat.etc)
(12) Kavalappara Swaroopam
(13) Pulavayi Swaroopam
(14) Arangottu Swaroopam (Royal Family of Valluvanad)
(15) Nedunganad Swaroopam
(16) Nayanar (Clans in Edathil,Erambala, Varikara & Vengayil)
(17) Adiyodi (Clans in Tekkadi & Vadakkadi)
(18) Kurangott Swaroopam
(19) Kuthiravattath Swaroopam


Nair Proper:

Nair PROPER is the aristocratic and soldier class of Kerala. There are four subdivisions among them. Altogether the nair proper number somewhere around 4,000,000 to 5,000,000 people, concentrated in Kerala and neighbouring states.

The four nair subdivisions are:

1. Kiryathil Nair
2. Illathu Nair
3. Swaroopathil Nair
4. Charna Nair

Unknown said...

ഈ പോസ്റ്റ്‌ പറയുന്നത് ചരിത്രമല്ല. മനോഭാവംആണു. വൈക്കം ക്ഷേത്രം ഒരിക്കലും ബുദ്ധക്ഷേത്രമായിരുന്നില്ല.അതിനെ സാധൂകരിക്കുന്ന ഒരു രേഖയുമില്ല.വൈക്കം ക്ഷേത്രം പുലിപാണി സിദ്ധരെന്ന തമിഴ് സിദ്ധരുമായി ബന്ധപ്പെട്ടതാണ്.
വൈക്കത്തിനു വടകെനടയില്‍ താമസിച്ചിരുന്ന ഈഴവരുടെ ചെവി മുറിച്ച സംഭവം യാതൊരു ചരിത്ര പിന്‍ബലവും വൈക്കതുള്ള ഈഴവര്‍ പോലും അനഗീകരിക്കാത്തതുമാണ്.പഴയകാലത്ത് വടക്കേ നടയില്‍ ഒരേഒരു ഈഴവ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു അവര്‍ക്കാകട്ടെ വൈക്കം ക്ഷേത്രത്തിലെ ഒരു ഉപദേവത ക്ഷേത്രവുമായി ബന്ധപ്പെട്ടു അവകാശങ്ങളും ഉണ്ടായിരുന്നു. അവരുടെ ചെവി ആരും മുറിച്ചിട്ടില്ല.ചരിത്രത്തിന്‍റെ പേരില്‍ കുച്ചരിത്രം എഴുതരുതേ!