Saturday, February 17, 2007
മുത്തപ്പനെ രക്ഷിക്കുക !!!
ഉത്തര മലബാറിന്റെ രക്ഷകനാണ് മുത്തപ്പന്. ലോകത്തില്‍ ഏറ്റവുമധികം അതായത് നാനൂറിലധികം ഇനം ദൈവങ്ങള്‍ ഇടതിങ്ങി വസിക്കുന്ന ഭൂഭാഗമായ ഉത്തര മലബാറില്‍ ഏറ്റവും പ്രശസ്തനായ സാധാരണക്കാരന്റെ ദൈവമാണ് മുത്തപ്പന്. മുത്തപ്പന് തന്റെ മക്കളുമായി സംസാരിക്കും, തലയില്‍ കൈവച്ച് അനുഗ്രഹിക്കും. മുത്തപ്പന് അയിത്തമാകില്ല. മക്കളെ തൊട്ടാല്‍ അയിത്തമാകുമെന്ന് പറയുന്നവര്‍ മുത്തപ്പനെ ചാക്കിലാക്കാന്‍ പല കുറി സ്വര്‍ണ്ണ പ്രശ്നങ്ങള്‍ നടത്തി നോക്കി. കഥകളും, പുരാണങ്ങളും, ഐതിഹ്യങ്ങളും ചമച്ച് മുത്തപ്പനെ ഹിന്ദുമതത്തിലെ റിബലായ ശിവന്റെ അവതാരമാണെന്ന് സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ, മുത്തപ്പന്റെ മുഖത്തുനോക്കി ശിവഭഗവാനെ എന്നു വിളിക്കാന്‍ ആര്‍ക്കും ഇതുവരെ ധൈര്യം വന്നിട്ടില്ല. മറ്റൊന്നുമല്ല, തെങ്ങിന് കള്ളുകുടിച്ച്, തീയില്‍ ചുട്ടെടുത്ത ഉണാക്കാമീന്‍ ചവച്ച് നല്ലാ ഫിറ്റായി നില്ക്കുന്ന മുത്തപ്പന്റെ മുന്നില്‍ ചെന്ന് ശിവഭഗവാനേ എന്നുവിളിച്ചാല് മുത്തപ്പന് ചങ്കിനു പിടിച്ചാലോ എന്ന് ചെുതല്ലാത്തൊരു ഭയം!! എങ്കിലും ബ്രാഹ്മണന് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. മുത്തപ്പന് മഠപ്പുരകളുടെ അവകാശികളായ തീയ്യന്മാര്ക്ക് ഈയ്യിടെയായി കലശലായ സ്ഥലജലഭ്രമമുണ്ട്. തങ്ങളുടെ കയ്യില്‍ ഇത്രയും വരുമാനമുള്ള മഠപ്പുര എങ്ങിനേ വന്നു ചേര്‍ന്നു എന്ന് എത്ര ആലോചിചിട്ടും പിടികിട്ടുന്നില്ല. വൈദികമായ ചെപ്പടിവിദ്യകളെ അത്ഭുതാദരങ്ങളോടെ നോക്കിനില്ക്കുന്ന ഈ "മടയന്മാര്" ബ്രാഹ്മണ തന്ത്രിമാരുടെ അനുസരണയുള്ള ദാസന്മാരാകാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ മഠപ്പുരകള്‍ക്ക് വിശ്വാസികള്‍ക്കിടയില്‍ ആകര്‍ഷണീയത കൂട്ടാനായി ബ്രാഹ്മണന്റെ ജനകീയ ഹൈന്ദവ നമ്പറുകള്‍ കൂടി മുത്തപ്പന് മഠപ്പുരകളുടെ ആചാര-പൂജാവിധികളിലേക്ക് ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് സുപ്രഭാത പരിപാടിയായി ഇന്ത്യയിലെ സകല നക്കാപ്പിച്ച ദൈവങ്ങളെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഭക്തിഗാനാലാപനം, തന്ത്രിമാരെക്കൊണ്ടുള്ള സ്പെഷ്യല്‍ കലശങ്ങള്‍, ഉരുണ്ടുകളി തന്ത്രിമാരെക്കൊണ്ടുള്ള കോടിമര പ്രതിഷ്ഠകള്‍, സ്വര്‍ണ്ണ പ്രശ്നം തുടങ്ങിയ ബ്രാഹ്മണ തട്ടിപ്പുകളുടെവേലിയേറ്റം മുത്തപ്പന് കാവുകളിലും ആരംഭിച്ചിരിക്കുകയാണ്. പണ്ടൊരിക്കല്‍ ഈഴവര്‍ ഈ നാട്ടിലെ വാഴുന്നവരും, ജന്മികളും ആയിരുന്നു എന്ന സത്യം നൂറ്റണ്ടുകളുടെ കുത്തൊഴുക്കില്‍ നമ്മുടെ മുത്തപ്പന് മഠാധിപതികളായ "മടയന്മാര് " പോലും മറന്നുപോയിരിക്കുന്നു. അതുകൊണ്ടാണ് തങ്ങളുടെ പൈതൃക സാംസ്ക്കാരിക സ്വത്തായിട്ടുപോലും അതിനെ ഹിന്ദുമതത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ ഈഴവര്‍ക്ക് വൈമനസ്യം തോന്നാത്തത്. ബ്രാഹ്മണരും അവരുടെ കിങ്കരന്മാരായ അമ്പലവാസികളും പുതിയ നാടുവാഴികളും പിന്നീട് പ്രചരിപ്പിച്ച കഥകള്‍ ചരിത്രമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധമതത്തിന്റെയും, ആയുര്‍വ്വേദത്തിന്റെയും, ജ്യോതിശാസ്ത്രത്തിന്റെയും, കുടിപ്പള്ളിക്കൂടങ്ങളുടെയും മഹത്തായ പാരമ്പര്യമുള്ള ഒരു ജനത നിര്‍ബന്ധിതരായിരിക്കുന്നു. നമ്മുടെ സാംസ്ക്കാരിക അപചയത്തിന്റെ കാരണം ഈ നഷ്ടപ്പെട്ട ഓര്‍മ്മകളില്‍ നിന്നും വീണ്ടെടുക്കുകയാണെങ്കില്‍ കേരളത്തിന്റെ സാംസ്ക്കാരിക നവോത്ഥാനത്തിനു തന്നെ അതു കാരണമാകും.
Subscribe to:
Post Comments (Atom)
2 comments:
സുഹൃത്തുക്കളെ...,...
ഉത്തര മലബാറിലെ മുത്തപ്പന് ബ്ലൊഗ് ചെയ്യാന്‍ ആരഭിച്ചിരിക്കുന്നു... എല്ലാവരും അനുഗ്രഹിക്കണെ... സഹായിക്കണെ... എല്ലാ ഭക്തജനങ്ങള്‍ക്കും വന്നാലുടന്‍ വിശപ്പുതീര്ത്ത് താമസിക്കാന്‍ "മടയന്" സൌജന്യമായി നൂറ്റാണ്ടുകളായി സൌകര്യമൊരുക്കി കാത്തിരിക്കുന്നു. മുത്തപ്പന് ഭക്തരെല്ലാം അതിഥികളാണ്... സ്വന്തം മക്കളാണ്. സ്വാഗതം.
Edaa.. panna kazhuveri... njangal aaraadhikkunna davamaanu Muthappan. Thankalkk panam undaakkukayum parihasikkukayum venel vere pani nokku
Post a Comment