Tuesday, January 25, 2011
മലയാളത്തിന്റെ ചരിത്രം
അവസാനം നാം മലയാളത്തിന്റെ ചരിത്രം അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2300 വര്‍ഷത്തെ പഴക്കമുള്ള രേഖകള്‍ വരെ ലഭിച്ചു തുടങ്ങിയിരിക്കുന്നു. ദേശാഭിമാനിയില്‍ മലയാളത്തിന് ക്ലാസിക് ഭാഷാപദവിക്ക് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന ചില തെളിവുകളെക്കുറിച്ച് ഒരു ലേഖനം.
മുച്ചിലോട്ട് തെയ്യം ബ്രാഹ്മണ കന്യകയല്ല
മലബാറിലെ തെയ്യങ്ങളില്‍ മനോഹരിയാണ് വാണിയ സമുദായത്തിന്റെ(ചക്കാല നായര്‍/എണ്ണയാട്ടുന്നവര്‍)കുലദേവതയായ മുച്ചിലോട്ട് തെയ്യം.അവര്‍ണ്ണതയില്‍ നിന്നും പുറപ്പെടുകയും ചെയ്തു, ഹൈന്ദവ സവര്‍ണ്ണതയില്‍ എത്തിയതുമില്ല എന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഒരു സമുദായമാണ് വാണിയരുടേത്.ഉത്തരകേരളത്തിലെ ഏതാനും മുച്ചിലോട്ടു കാവുകളില്‍ മാത്രമാണ് മുച്ചിലോട്ടു തെയ്യം കെട്ടിയാടുന്നത്. മുച്ചിലോട്ടു തെയ്യത്തെ അടുത്തകാലത്തായി സവര്‍ണ്ണവല്‍ക്കരിച്ച് മുച്ചിലോട്ട് ഭഗവതി എന്നും വിളിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി മുച്ചിലോട്ടുഭഗവതി ഒരു ബ്രാഹ്മണ കന്യകയായിരുന്നു എന്ന ഐതിഹ്യം പടച്ചുണ്ടാക്കി ഇവിടങ്ങളില്‍ ജനകീയമായിത്തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്. കാലാന്തരത്തില്‍ ജനസമ്മതി നേടിയ ഈ കഥയെ പ്രാചീനമായ താളിയോലകളിലെ തെളിവുകളെ ആസ്പദമാക്കി തള്ളിക്കളയുകയാണ് ഗോവിന്ദന്‍ കോമരമെന്ന ഫോക്‌ലോര്‍ പണ്ഡിതന്‍. ഇന്നത്തെ (25.1.11)മാതൃഭൂമിയില്‍ സതീശന്‍ കടന്നപ്പള്ളിയുടെ ലേഖനം ഇതോടൊപ്പം ചേര്‍ക്കുന്നു.
Subscribe to:
Posts (Atom)