ബുദ്ധമത പ്രചരാണാര്‍ത്ഥം ശ്രീലങ്കയിലൂടെ എത്തിച്ചേര്‍ന്ന ഈഴവരിലെ ഒരു വിഭാഗം തന്നെയാണ് ബ്രാഹ്മണമതത്തിന്റെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് നമ്പൂതിരിമാരായിത്തീര്ന്നതെന്ന് നംബൂതിരിമാര്‍ക്കും,ഈഴവര്‍ക്കും ഇടയിലുള്ള പുല ചടങ്ങിലൂടെ വ്യക്തമാക്കപ്പെടുന്നതിന്റെ ധാരാളം ചരിത്ര രേഖകള്‍ ഈ അദ്ധ്യായത്തില്‍ നല്കിയിരിക്കുന്നു.
ബുദ്ധധര്‍മ്മവുമായി ബന്ധപ്പെട്ട ക്ഷേത്ര പരികര്‍മ്മികളായ വാത്തികള്‍, പണ്ടാരികള്‍, മണ്ണാത്തികള്‍,... തുടങ്ങിയവര്‍ ഈഴവരുടെ കയ്യോന്മാരായിരുന്നു. ഈഴവരും ഈഴവ കയ്യോന്മാരുമായി (ഈഴവരുടെ സഹായികളും,ബന്ധുക്കളും,ഭൃത്യരും) നിലനിന്ന കേരളത്തിലെ സാമൂഹത്തിലേക്ക് വിവിധ ഹിന്ദുമത ധാരകളുമായി(വൈഷ്ണവ,ശൈവ) കടന്നുവന്ന ബ്രാഹ്മണ്യവും അതിന്റെ മൂല്യവ്യവസ്ഥിതിയും ബൌദ്ധ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുകയും പരികര്‍മ്മികളേയും, ക്ഷേത്ര ഉടമകളായ ഈഴവരേയും വിശ്വാസ പരിവര്‍ത്തനത്തിനു വിധേയമാക്കിയതിന്റെ ഫലമാണ് കേരള ബ്രാഹ്മണന് എന്ന നമ്പൂതിരിമാര്‍ ജന്മം കൊള്ളുന്നത്. ഇങ്ങനെ നമ്പൂതിരിമാരായിത്തീര്‍ന്ന ഇവരുടെ ആശ്രിതരായ ഈഴവ കയ്യോന്മാര് തന്നെയാണ് വിവിധ നായര്‍ ജാതിപ്പേരുകളില്‍ പിന്നീട് ഹിന്ദുക്കാളായി അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഈഴവരുടെ കയ്യോനായിരുന്ന(സഹായി/ഭൃത്യന്) മണ്ണാത്തി-അലക്കുകാരി- നംബൂതിരിയുടെ വെളുത്തേടത്ത് നായരായതും, ഈഴവരുടെ കുടുംബക്ഷുരകന്മാരായിരുന്ന ഈഴവാത്തി(കാവുതിയ്യ) നംബൂതിരിയുടെ വെളക്കിത്തല നായരായതും.
ബ്രാഹ്മണഹിന്ദുമതത്തിന്റെ ആധിപത്യത്തിന്റെ ഫലമായി നിരോധിക്കപ്പെട്ട ബുദ്ധധര്‍മ്മ ചിന്തകളും, ആരാധനാ അവകാശവും നിയമവിരുദ്ധമായിത്തീര്‍ന്നതിനാല്‍ ഹിന്ദുമതത്തോട് അനുഭാവംകാണിക്കാത്ത ഈഴവര്‍ പാര്ശ്വവല്ക്കരിക്കപ്പെടുകയും, കിരാതമായ നരഹത്യക്ക് പാത്രീഭവിക്കുകയും, അടിച്ചമര്‍ത്തപ്പെടുകയും ചെയ്തിരിക്കണം. അവരുടെ ഭവനങ്ങള്‍ കെട്ടിമേയാന്‍ അനുവാദം നല്‍കാതെ ജീര്ണ്ണിപ്പിച്ച് നശിപ്പിക്കുകയും, പരസ്പ്പരം കൊല്ലിക്കാനായി അങ്കങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതിനു തെളിവാണ് വടക്കന്‍ പാട്ടുകള്‍. കൂടാതെ പ്രമാണിമാരായ ഈഴവരെ കൊന്നൊടുക്കാന്‍ ഒടിയന്മാര് എന്ന വാടക കൊലയാളികളേയും ഉപയോഗിച്ചിരുന്നതായി കാണാം.
കേരള ബ്രാഹ്മണരായ
നംബൂതിരികള്‍ ഈഴവരാണെന്ന് തെളിവുനല്‍കുന്ന ചരിത്ര പുസ്തകത്തിന്റെ 7 ആം അദ്ധ്യായം വായിക്കാന്‍ ഇവിടെ അമര്‍ത്തുക.