200 വര്‍ഷങ്ങള്‍ക്കുമുന്‍പ് വൈക്കം മഹാദേവര്‍ ക്ഷേത്രത്തിനു തൊട്ടുകിഴക്കുവശത്ത് ഒരു കുളമുണ്ടായിരുന്നു.
ഇന്ന് അവിടെ ദളവാക്കുളം ബസ്സ്റ്റന്‍ഡ് സ്ഥിതിചെയ്യുന്നു.
ബുദ്ധവിഹാരമായിരുന്ന വൈക്കം ക്ഷേത്രം തിരിച്ചുപിടിക്കാന്‍ ഒരുംബെട്ട ചാവേറുകളായ നൂറുകണക്കിനു ഈഴവരെ അക്കാലത്തെ(1806ല്‍) തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തബി ഈ കുളത്തിലിട്ടു കുഴിച്ചുമൂടി.
ആ മൂടപ്പെട്ട കുളമാണ് ദളവാക്കുളമായി അറിയപ്പെട്ടത്.
ഒരു കുളം മൂടാന്മാത്രം ശവങ്ങള് കാരണമാകണമെങ്കില്‍ എത്രമാത്രം നിരായുധരായ മനുഷ്യരെ അന്നു രക്തസാക്ഷികളക്കിക്കാണും. ഏതാനും പേരെയാണെങ്കില്‍ പുറത്തെവിടെയെങ്കിലും കുഴിച്ചുമൂടുമായിരുന്നു. വംശീയമായ കൂട്ടക്കൊലതന്നെ നടത്തിയ വേലുത്തംബിയുടെ നായര്‍ കിംങ്കരന്മാര്‍ അക്കാലത്ത് വൈക്കം ക്ഷേത്രത്തിനു വടക്കുവശത്തുള്ള നിരവധി ഈഴവരുടെ ചെവി അരിഞ്ഞെടുക്കുകയെന്ന ഹീന കര്‍മ്മങ്ങളും ചെയ്തിരുന്നു.
ദളവാക്കുളം സംഭവത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു നാടന്‍പാട്ട് വൈക്കത്തും സമീപ പ്രദേശങ്ങളിലും പ്രചരിച്ചിരുന്നു.
"കരിവര മുഖനാം കരിപ്പണിക്കര്‍
ഗുരുവരനമലന്‍ കുന്നേല്‍ചേന്നി
കൂകിവിളിക്കും ഒട്ടായി
പുലിപോലെ പായുന്ന മാലുത്തണ്ടാന്‍......"(പൂര്‍ണരൂപം ലഭ്യമല്ല.)
അതിന്റെ പൂര്‍ണരൂപം ടികെ. മാധവന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി പത്രത്തിന്റെ 1924ലെ ഏതോ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.(തെളിവുകള്‍ കിട്ടുന്നവര്‍ അതു ദയവായി പ്രസിദ്ധീകരിക്കുക)
വൈക്കത്ത് അന്ന് ദളവയുടെ വലം കയ്യായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ നേത്രുത്വത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടാനായി കൈപ്പുഴ,നീണ്ടൂര്‍,കുറുവിലങ്ങാട്,കോഴ എന്നീ സ്ഥലങ്ങളിലേക്ക് ഈഴവര്‍ ഓടി രക്ഷപ്പെടുകയുണ്ടായി.(വിവേകോദയം മാസിക-1975 മെയ് ജൂണ്‍ ലക്കം)ഇങ്ങനെ ഓടി രക്ഷപ്പെട്ടവരാണ് ഇന്ന് ആ പ്രദേശങ്ങളിലെ കുറുചേകോന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ഇതുപോലുള്ള അറിവുകള്‍ ഉള്ളവര്‍ അതു ദയവായി ബ്ലൊഗില്‍ ഇടുകയോ എന്റെ ഈമെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(ആധാരം- ശ്രീ.എന്‍.കെ.ജോസിന്റെ "ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും" എന്ന പുസ്തകം)