Showing posts with label nair ezhava lahala. Show all posts
Showing posts with label nair ezhava lahala. Show all posts

Sunday, September 28, 2008

35 നായന്മാരോട് ടിപ്പു സുല്‍ത്താന്റെ സന്മാര്‍ഗ്ഗവിളം‌ബരം

നായന്മാരുടെ ഇടയില്‍ നിലവിലിരുന്ന കുത്തഴിഞ്ഞ സദാചാര ക്രമത്തിലും സ്ത്രീകള്‍ മാറുമറക്കാതെ നടക്കുന്ന വസ്ത്രധാരണ രീതിയിലുമാണ്‍് അദ്ദേഹത്തിന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത്.1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളം‌മ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311):

"നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപ പൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.”

കോഴിക്കോട് പാളയം വലിയ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്തിയ ശേഷം വായിച്ച ടിപ്പുവിന്റെ ഈ വിളം‌ബരത്തില്‍ ഈ അപരിഷ്കൃത സം‌മ്പ്രദായം അവസാനിപ്പിച്ച് അവരെ ശുദ്ധീകരിക്കുന്നതിനുള്ള ജിഹാദ് നടത്തുവാന്‍ അള്ളാഹുവിനാല്‍ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി പ്രഖ്യാപിച്ചിട്ടുള്ളതായി സര്‍ദാര്‍ കെ.എം.പണിക്കരുടെ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മുകളില്‍ കൊടുത്ത ഭാഗം കെ.ജി.നാരായണന്റെ ഈഴവതിയ്യ-ചരിത്രപഠനം എന്ന ഗ്രന്ഥത്തിലെ നായരീഴവ ലഹള എന്ന 35 ആം അദ്ധ്യായത്തില്‍ നിന്നുള്ളതാകുന്നു. കൂടുതല്‍ വായനക്ക് ആ പുസ്തകത്തിലെ 35 ആം അദ്ധ്യായത്തിലെ മുഴുവന്‍ പേജുകളും ഇവിടെ ക്ലിക്കിയാല്‍ കാണാവുന്നതാണ്.