Thursday, August 9, 2012

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

തിരുവിതാംകൂര്‍ രാജഭരണകാലത്തെ നികുതികള്‍ ജനങ്ങളെ കൊള്ള ചെയ്യുന്നതിനേക്കാള്‍ നീചമായ രീതിയിലാണ് പിരിച്ചെടുത്തിരുന്നെന്നത് കുപ്രസിദ്ധമാണല്ലോ. മീശക്കും, മുലക്കും, അലക്കു കല്ലിനും, തെങ്ങില്‍ കയറുന്ന തളപ്പിനും, ഏണിക്കും വരെ നികുതി പിരിച്ചിരുന്ന തിരുവിതാം കൂര്‍ രാജഭരണം നൂറിലേറെ ഇനങ്ങളില്‍ നികുതിയെന്ന പേരില്‍ ജനങ്ങളെ പിഴിഞ്ഞ് സ്വത്ത് കൈവശപ്പെടുത്തിയിരുന്നു. ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടായിരുന്നുള്ളു. അസഹ്യമായ ഭൂനികുതി ചുമത്തി, ജനങ്ങളെ വീര്‍പ്പുമുട്ടിച്ചതു കാരണം ഭൂവുടമകള്‍ ഭൂനികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി തങ്ങളുടെ ഭൂമി ക്ഷേത്രങ്ങള്‍ക്കോ, ബ്രാഹ്മണര്‍ക്കോ ദാനം ചെയ്ത്, തങ്ങളുടെ തന്നെ ഭൂമിയില്‍ കുടിയാന്മാരായി മാറാന്‍ നിര്‍ബന്ധിതരായിരുന്നു. തന്ത്രപരമായി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നരാധമ രാജഭരണത്തിനെതിരെ ഒട്ടേറെ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ കാണാം. അവയില്‍ ധീരോജ്വലമായ ചരിത്രമായിത്തീര്‍ന്ന രക്തസാക്ഷിയാണ് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ “നഞ്ജേലി’. മാറുമറക്കാതെ ജീവിച്ചിരുന്ന ജനതയായിരുന്ന മലയാളികളില്‍ വിദേശഭരണത്തിന്റെ സ്വാധീനഫലമായി വന്ന പരിഷ്ക്കാരമായ “മാറുമറക്കല്‍” ഒരു നികുതിമാര്‍ഗ്ഗമായിക്കണ്ട്  ‘മുലക്കരം’ ഈടക്കിയിരുന്ന രാജഭരണത്തിനെതിരെ നഞ്ജേലി പ്രതിഷേധിച്ചത് മുലക്കരം ഒടുക്കാതെയാണ്. മുലക്കരം നല്‍കാന്‍ വിസമ്മതിച്ച നഞ്ജേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരിയായ(വില്ലേജാപ്പീസര്‍) പ്രവര്‍ത്തിയാര്‍ വീട്ടിലെത്തിയപ്പോള്‍ നഞ്ജേലി പതറാതെ പൂമുഖത്ത് നിലവിളക്കു കത്തിച്ച് നാക്കിലയുമിട്ട്(തൂശനില) അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന് നിവര്‍ത്തിവച്ച് വാഴയിലയില്‍ തന്റെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത്  രക്തത്തില്‍ കുളിച്ച് മറിഞ്ഞു വീണു. വൈകുന്നേരത്തോടെ നഞ്ജേലി രക്തം വാര്‍ന്ന് മരിച്ചു. നഞ്ജേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പന്‍ ധീര രക്തസാക്ഷിയായ തന്റെ ഭാ‍ര്യയോടൊപ്പം നരാധമന്മാരുടെ നരകതുല്യമായ രാജ്യത്തില്‍ നിന്നും മുക്തി നേടി. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമാണെന്ന് പ്രഖ്യാപിച്ച നഞ്ജേലിയുടേയും കണ്ടപ്പന്റേയും ഞെട്ടിപ്പിക്കുന്ന ധീര രക്തസാക്ഷിത്വം കേട്ടറിഞ്ഞ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പിറ്റേന്നു മുതല്‍ മുലക്കരം നിര്‍ത്തലാക്കിയെന്നാണ് പറയപ്പെടുന്നത്. നഞ്ജേലിയുടെ ധീര രക്തസാക്ഷിത്വം കൊണ്ട് ചരിത്രമായിമാറിയ പുരയിടമാണ് മുലച്ചിപ്പറമ്പായത്.

ഇതോടൊപ്പം നഞ്ജേലിയുടെ ധീരമായ ചരിത്രം ഓര്‍മ്മിപ്പിച്ചികൊണ്ട് 2012 ഫെബ്രുവരിയില്‍ ‘ലേബര്‍ ലൈഫ്‘ എന്ന ആള്‍ കേരള ബാങ്ക് എമ്പ്ലോയീസ് ഫെഡറേഷന്‍ മുഖപത്രത്തില്‍ ശ്രീ. എം.എ.വിജയന്‍ എഴുതിയ ചെറു ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി കൂടി ചേര്‍ക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ആ ലേഖനം തുറന്നു വരും.

ചിത്രകാരന്‍റെ നങ്ങേലിയുടെ ത്യാഗം എന്ന പെയിന്‍റിംഗ് പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ :
|നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി|

14 comments:

ThE LonelY TravelleR said...

you are one of the greatest blogger i ever met..really my hard congrats...go ahead i have more than35 blogs most oft hem are medical blogs and have a blog about narayanaguruu...http://gurusreenarayana.blogspot.com/ i know comparitively the kerala blogs will get less traffic and mild encouragement..but you done it in a wonderfull eay...you am sure you r the greatest blogger in kerela....take care//if you would like to contact me }}}my facebook name is/arun s ambalathinkal,email id-arun.radiology@gmail.com

ThE LonelY TravelleR said...

you are one of the greatest blogger i ever met..really my hard congrats...go ahead i have more than35 blogs most oft hem are medical blogs and have a blog about narayanaguruu...http://gurusreenarayana.blogspot.com/ i know comparitively the kerala blogs will get less traffic and mild encouragement..but you done it in a wonderfull eay...you am sure you r the greatest blogger in kerela....take care//if you would like to contact me }}}my facebook name is/arun s ambalathinkal,email id-arun.radiology@gmail.com

Unknown said...

വിജ്ഞാനപ്രദമായ ഒരു കുറിപ്പ്

Anonymous said...

എന്ത് വിജ്ഞാനം? രാജാവ് പിറ്റേന്ന് തന്നെ ഈ കരം നിര്‍ത്തി എന്ന് പറയുന്നു ? അതിനര്‍ത്ഥം ഇങ്ങിനെ ഒരു കരം ഉണ്ടെന്നോ പിരിക്കുന്നെന്നോ രാജാവിന്‌ അറിവില്ലായിരുന്നിരിക്കണം , ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കേണ്ടി ഇരുന്നത് കൊണ്ടാണ് അന്ന് ടാക്സ് കൂടിയിരുന്നത് , അതിനു അന്നത്തെ മാടമ്പി മാര്‍ തോന്നിയപോലെ ഒക്കെ കരം പിരിച്ചു കാണും അത് രാജാവിന്റെ മുകളില്‍ കൊണ്ട് വയെക്ക്നടതില്ല , ഇതൊക്കെ ഇപ്പോള്‍ എഴുന്നള്ളിക്കുന്നത് കൊണ്ട് നിങ്ങള്‍ എന്താണ് നേടുന്നത്? തിരുവിതാംകൂര്‍ മാത്രമാണ് അന്ന് ബ്രിടീഷ് ഭരണം ഇല്ലാതെ മാനേജ് ചെയ്തത് , അവര്‍ ഈ കരം എല്ലാം പിരിച്ചു ധൂര്തടിച്ചതും ഇല്ല , നിങ്ങള്‍ക്കിത്ര സവര്‍ണ്ണ വിദ്വേഷം എന്തിനെന്നു മനസ്സിലാകുന്നില്ല , ഈ ബ്ലോഗ്‌ എന്നെ നിരോധിക്കേണ്ട കാലം കഴിഞ്ഞു

നിസ്സഹായന്‍ said...

സുശീലന്റെ വിജ്ഞാനം അപാരം തന്നെ. കേരളത്തിലെ രജാക്കന്മാര്‍ക്കു് അവരെങ്ങനെയാണു് ഭരിച്ചിരുന്നതെന്നു് അറിയില്ലെന്നു പോലും !

രാജാവ് അറിയാത്ത കരം രാജാവു് തന്നെ നിരോധിച്ചു. വളിച്ച രാജഭക്തി അപാരം തന്നെ !! പ്രാകൃതരായ രാജാക്കന്മാരെ ഇപ്പോഴും പൊക്കിക്കൊണ്ടു നടക്കുന്ന സവര്‍ണന്മാരെ തീട്ടം മുക്കി തല്ലണം.





ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ഈ ബ്ലോഗ് മൊത്തത്തിൽ എനിക്ക് വളരെ ഇഷ്ടമായി. വിജ്ഞാനപ്രദം. ഇതിനുമുമ്പ് ഞാൻ ഇവിടെ വന്നിരുന്നില്ലെന്നുതോന്നുന്നു. എങ്കിൽ അത് ഒരു കുറവായും തോന്നുന്നു. ആശംസകൾ!

chithrakaran:ചിത്രകാരന്‍ said...

ഇതേക്കുറിച്ചുള്ള ചിത്രകാരന്റെ പെയിന്റിങ്ങ് പോസ്റ്റ്... നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി

Ajay said...

it is important to remember these bloody pasts to take a position in the present and future...
ajay sekher
www.ajaysekher.net
read the details in english here:
http://ajaysekher.net/2012/08/28/nangeli-mulachiparambu-breasttax-travancore/

Unknown said...

വളരെ നല്ല പോസ്റ്റ്‌, ഇന്നാണ് ഞാന്‍ നങ്ങേലിയെ കുറിച്ച് കേട്ടത്. ഗൂഗിളില്‍ പരതിയപ്പോള്‍ ഇവിടെ എത്തി, സമൂഹത്തിലെ ഉച്ച നീച്ത്വങ്ങള്‍ക്കെതിരെ ധീരോജ്വലമായ സമരം നടത്തി രക്ത സാക്ഷിത്വം വഹിച്ച നങ്ങേലിയുടെയും കണ്ടപ്പന്‍റെയും ചരിത്രം കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്തിയതിനു ഹ്രദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

ajaya ghosh said...

nayanmara(malayala kshatriya) abamanikan chila avarna facistukal kacha kati irangiyitundu.nayanmar nigalodu oru thatum chayithitila.

മാമലകൾക്കപ്പുറത്ത് said...

ഇങ്ങനെ ഒരു ചരിത്രം കേരളത്തിൽ ഉണ്ടായിരുന്നെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രമാത്രം ആഴത്തിലുള്ള അറിവ് എത്ര പേർക്ക് ഉണ്ടാകും. അഭിമാനികൾ ഒരുകാലത്ത് ഈ നാട്ടിൽ എങ്ങിനെ വാണു എന്ന് ഈ യുഗം അറിയട്ടെ. എന്തായാലും ഇതുമായി ബന്ധപ്പെട്ട് ഞാൻ ഒരു ലേഖനം (www.dailindianherald.com ) എഴുതുന്നുണ്ട്. മിക്കവാറും 14/10/2013നു തന്നെ ഓൺലൈനിൽ പ്രസിദ്ധീകരിക്കും. മുകളിലത്തേ ലേഖനവും കടപ്പാടോടെ അതോടൊപ്പം കൊടുക്കാൻ ആഗ്രഹിക്കുന്നു.

shan said...

http://www.essayforum.com/book-reports-5/history-modern-caste-formation-kerala-50824/

Renjith said...

It's very useful knowledge to all