Wednesday, January 28, 2009

നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...

സി.കേശവന് ഒരു കൊല്ലത്തെ തടവും അഞ്ഞൂറു രൂപ പിഴയും വാങ്ങിക്കൊടുത്ത കോഴഞ്ചേരി പ്രസംഗത്തിലെ പ്രകോപനത്തിനിടയാക്കിയ വാചകമാണ് തലക്കെട്ടായി കൊടുത്തിരിക്കുന്നത്.
കുറ്റം രാജ്യദ്രോഹമായിരുന്നു. സി.കേശവനെതിരായ രാജ്യദ്രോഹക്കേസ് എന്നാണ് ഇതറിയപ്പെടുന്നത്. മഹാരാജാവിന്റെ പിറന്നാള്‍ പ്രമാണിച്ച് ഒരു വര്‍ഷത്തെ ശിക്ഷയില്‍ നിന്നും ആറു ദിവസവും പിഴ ശിക്ഷയില്‍ നിന്നും ഇളവു നല്‍കുകയുണ്ടായി.
രാജ്യദ്രോഹത്തിന് കോടതി ശിക്ഷിച്ച സി.കേശവന്‍ ശിക്ഷക്കുശേഷം നടന്ന തിരഞ്ഞെടുപ്പിലൂടെ തിരുവിതാംകൂര്‍-കൊച്ചിയുടെ പ്രധാനമന്ത്രിയായത് രാജ്യദ്രോഹം എന്ന വാക്കിനെത്തന്നെ അര്‍ത്ഥശൂന്യമാക്കുന്നു.
പാഠ പുസ്തകങ്ങളിലെ പ്രീണന ചരിത്രം(കപട സെക്കുലര്‍) മാത്രം വായിച്ചു പഠിച്ച പുതുതലമുറക്ക് ചരിത്രത്തെക്കുറിച്ച് അറിയാന്‍ ഈ ഓര്‍മ്മപ്പെടുത്തലുകളേ വഴിയുള്ളു.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍-2009 ഫെബ്.1- ചരിത്രപഥം പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ് ഇവിടെ പോസ്റ്റു ചെയ്തിരിക്കുന്ന പേജ്.

Monday, January 26, 2009

ചാന്നാര്‍ ലഹളയും നായര്‍ പട്ടാളവും

കേരളത്തിന്റെ ചരിത്രത്തിലെ ലജ്ജാവഹമായ ഏടുകളാണ് ചാന്നാര്‍ ലഹള എന്ന പേരില്‍ ബ്ലൌസ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി കൃസ്ത്യാന്‍ സ്ത്രീകള്‍ നടത്തിയ അരനൂറ്റാണ്ടോളം നീണ്ടുനിന്ന ഐതിഹാസിക സമരം. തിരുവനന്തപുരത്തെ രാജഭരണത്തിന്റെ നെറികെട്ട മൂല്യബോധത്തിന്റേയും,
സംസ്കാര ശൂന്യതയുടേയും നീചത്വത്തിന്റെ തെളിവുകൂടിയാണ് നായര്‍ പട്ടാളവും നായര്‍ ജന്മികളും സംഘടിതമായി നടത്തിവന്ന സ്ത്രീകളുടെ ബ്ലൌസ് വലിച്ചുകീറുന്ന മഹനീയ യുദ്ധം! നീചരായ ഗുണ്ടകള്‍ക്കുപോലും ലജ്ജ തോന്നുന്ന ആ ശൂദ്രയുദ്ധത്തെ നയിച്ച തിരുവിതാംകൂറിലെ രാജഭരണത്തിനെതിരെ അശരണരായസ്ത്രീകള്‍ ചെറുത്തുനിന്ന ഉജ്ജ്വല ചരിത്രമാണ് ചാന്നാര്‍ ലഹള.
കേരള സര്‍ക്കാരിന്റെ സാംസ്കാരികവകുപ്പ് 1990 ല്‍ പ്രസിദ്ധീകരിച്ച മഹാനായ സാമൂഹ്യ നവോദ്ധാന നായകന്‍ അയ്യങ്കാളിയുടെ ജീവചരിത്ര പുസ്തകത്തില്‍ നിന്നുള്ള 5ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ഇവിടെ ഞെക്കിയാല്‍ വായിക്കാം. ശ്രീ. സി.അഭിമന്യുവാണ് ഗ്രന്ഥകര്‍ത്താവ്.

Sunday, January 4, 2009

നംബൂതിരികള്‍ ഈഴവന്മാര്‍

ബുദ്ധമത പ്രചരാണാര്‍ത്ഥം ശ്രീലങ്കയിലൂടെ എത്തിച്ചേര്‍ന്ന ഈഴവരിലെ ഒരു വിഭാഗം തന്നെയാണ് ബ്രാഹ്മണമതത്തിന്റെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് നമ്പൂതിരിമാരായിത്തീര്‍ന്നതെന്ന് നംബൂതിരിമാര്‍ക്കും,ഈഴവര്‍ക്കും ഇടയിലുള്ള പുല ചടങ്ങിലൂടെ വ്യക്തമാക്കപ്പെടുന്നതിന്റെ ധാരാളം ചരിത്ര രേഖകള്‍ ഈ അദ്ധ്യായത്തില്‍ നല്‍കിയിരിക്കുന്നു.
ബുദ്ധധര്‍മ്മവുമായി ബന്ധപ്പെട്ട ക്ഷേത്ര പരികര്‍മ്മികളായ വാത്തികള്‍, പണ്ടാരികള്‍, മണ്ണാത്തികള്‍,... തുടങ്ങിയവര്‍ ഈഴവരുടെ കയ്യോന്മാരായിരുന്നു. ഈഴവരും ഈഴവ കയ്യോന്മാരുമായി (ഈഴവരുടെ സഹായികളും,ബന്ധുക്കളും,ഭൃത്യരും) നിലനിന്ന കേരളത്തിലെ സാമൂഹത്തിലേക്ക് വിവിധ ഹിന്ദുമത ധാരകളുമായി(വൈഷ്ണവ,ശൈവ) കടന്നുവന്ന ബ്രാഹ്മണ്യവും അതിന്റെ മൂല്യവ്യവസ്ഥിതിയും ബൌദ്ധ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുകയും പരികര്‍മ്മികളേയും, ക്ഷേത്ര ഉടമകളായ ഈഴവരേയും വിശ്വാസ പരിവര്‍ത്തനത്തിനു വിധേയമാക്കിയതിന്റെ ഫലമാണ് കേരള ബ്രാഹ്മണന്‍ എന്ന നമ്പൂതിരിമാര്‍ ജന്മം കൊള്ളുന്നത്. ഇങ്ങനെ നമ്പൂതിരിമാരായിത്തീര്‍ന്ന ഇവരുടെ ആശ്രിതരായ ഈഴവ കയ്യോന്മാര്‍ തന്നെയാണ് വിവിധ നായര്‍ ജാതിപ്പേരുകളില്‍ പിന്നീട് ഹിന്ദുക്കാളായി അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഈഴവരുടെ കയ്യോനായിരുന്ന(സഹായി/ഭൃത്യന്‍) മണ്ണാത്തി-അലക്കുകാരി- നംബൂതിരിയുടെ വെളുത്തേടത്ത് നായരായതും, ഈഴവരുടെ കുടുംബക്ഷുരകന്മാരായിരുന്ന ഈഴവാത്തി(കാവുതിയ്യ) നംബൂതിരിയുടെ വെളക്കിത്തല നായരായതും.

ബ്രാഹ്മണഹിന്ദുമതത്തിന്റെ ആധിപത്യത്തിന്റെ ഫലമായി നിരോധിക്കപ്പെട്ട ബുദ്ധധര്‍മ്മ ചിന്തകളും, ആരാധനാ അവകാശവും നിയമവിരുദ്ധമായിത്തീര്‍ന്നതിനാല്‍ ഹിന്ദുമതത്തോട് അനുഭാവംകാണിക്കാത്ത ഈഴവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും, കിരാതമായ നരഹത്യക്ക് പാത്രീഭവിക്കുകയും, അടിച്ചമര്‍ത്തപ്പെടുകയും ചെയ്തിരിക്കണം. അവരുടെ ഭവനങ്ങള്‍ കെട്ടിമേയാന്‍ അനുവാദം നല്‍കാതെ ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുകയും, പരസ്പ്പരം കൊല്ലിക്കാനായി അങ്കങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതിനു തെളിവാണ് വടക്കന്‍ പാട്ടുകള്‍. കൂടാതെ പ്രമാണിമാരായ ഈഴവരെ കൊന്നൊടുക്കാന്‍ ഒടിയന്മാര്‍ എന്ന വാടക കൊലയാളികളേയും ഉപയോഗിച്ചിരുന്നതായി കാണാം.
കേരള ബ്രാഹ്മണരായ നംബൂതിരികള്‍ ഈഴവരാണെന്ന് തെളിവുനല്‍കുന്ന ചരിത്ര പുസ്തകത്തിന്റെ 7 ആം അദ്ധ്യായം വായിക്കാന്‍ ഇവിടെ അമര്‍ത്തുക.

Tuesday, December 30, 2008

ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ഇതിഹാസം


ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, വേലായുധ പണിക്കരുടെ ചന്ദനത്തടിയില്‍ നിര്‍മ്മിച്ച പൂമുഖമുള്ള വീട്‌, 1853 ല്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ ഈഴവ ശിവനെ പ്രതിഷ്ടിച്ച മംഗലം ഇടക്കാട്‌ ജ്ഞാനേശ്വരം ക്ഷേത്രം എന്നിവ ചിത്രത്തില്‍ കാണാം.


ചരിത്രത്തില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

(ശ്രീ. ജിജോ ജോണ്‍ പുത്തേഴത്ത്‌ മലയാള മനോരമ പത്രത്തിലെ വാരാന്തപ്പതിപ്പില്‍ 2004 ഫെബ്രുവരി 15 ന്‌ എഴുതിയ ലെഖനത്തിന്റെ യൂണികോട്‌ രൂപം.)
...............................................................................................................................................................

ചരിത്രത്തിന്റെ പുറം പോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പു മങ്ങലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടു വള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.

ഗുരുദേവന്റെ ജനനത്തുനു മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണു വേലായുധ പണിക്കര്‍ ജനിച്ചത്‌.

കായംകുളത്തു വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്റെ അടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.


അവര്‍ണര്‍ക്കുവേണ്ടി കായം കുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍.

ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്ര നിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌.ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?"പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു. ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.

വഴിയൊന്നാണെങ്കിലും ഗുരുദേവന്റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്റേടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു.ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹന സൌകര്യം.

മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു.വിവരം തിരക്കിയ രാജാവിനു മുന്നില്‍" ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചു നിന്ന ആണാളായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.

എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല.1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്റെ നിഗൂഡമായ ബാല്യം!

1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും സഖാവെ എന്നുവിളിച്ചില്ല.

ആദ്യത്തെ കര്‍ഷകതിഴിലാളി സമരം

അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായം കുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു.ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണി മുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തിക നില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം.മുണ്ട്‌ ഇറക്കിയുടുത്ത ഈഴവ സ്‌ത്രീയെ പരിഹസിച്ച കര പ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ സഖാവേ എന്നുവിളിച്ചില്ല.

മൂക്കുത്തിവഴക്ക്‌

ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌.കഥയിങ്ങനെയാണ്‌: അന്നു സ്വര്‍ണ്ണ മൂക്കുത്തി ധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്നു.പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണ പണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു.ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...

ഏത്താപ്പു സമരം


സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നുപണിക്കരുടെ ലഹളകളെല്ലാം.മൂക്കുത്തി വഴക്കിന്റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണ സ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവി വിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു.

കഥകളിയോഗം

പണ്ട്‌ ഈ നാടു സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു.... എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌.1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതു വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുറ്റെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ചു ഗവണ്‍മെന്റില്‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണു പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌.അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമം മൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി.അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.


പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായം കുളം കായലില്‍ കൊള്ളക്കാര്‍ അപഫരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.

മാംബുഴക്കരിക്കാരന്‍ കരപ്രമാണി

കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്റെ കറവ വറ്റുംബോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ വാളുമായി ചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റോരു കഥ.

ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുംബിയെ പണിക്കര്‍ വിവാഹം കഴിച്ചു.ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍,കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍,കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌,കുഞ്ഞുകൃഷ്ണന്‍.സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.

സഞ്ചാര സ്വാതന്ത്ര്യം


'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുംബോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്റെ മകന്‍ രാമന്‍ മേനോന്റെ എഴുന്നള്ളിത്താണ്‌.അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്റെ കല്‍പ്പന.രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി .... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടി മാറേണ്ടി വന്നില്ല.

മറ്റൊരു കേസിന്റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളം കായല്‍ കടക്കുംബോഴാണ്‌ വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു.ഒരു കോവു വള്ളത്തിലെത്തിയ അക്രമി സംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി.നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി. കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.

ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം- ശ്രീനാരായണ ഗുരു.സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മേറ്റ്വിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ ?
................................................................................................................................................


ഇത്തരം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ കൈവശമുള്ളവര്‍ അവ ബ്ലൊഗില്‍ പ്രസിദ്ധീകരിക്കുകയോ എനിക്ക്‌ അയച്ചുതന്ന് ബ്ലൊഗില്‍ ഇടാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് ജാതിവിരുദ്ധമായ ചിന്തയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

Sunday, November 23, 2008

ജാതി ഇല്ലാതാക്കാന്‍ ചരിത്രം പഠിക്കുക

ജാതി വ്യവസ്ഥ എങ്ങിനെ ഉദയം ചെയ്തു എന്നത് ചരിത്രപരമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ആ ചരിത്രം വ്യക്തതയോടെ സമൂഹ മനസാക്ഷിയുടെ ഓര്‍മ്മയില്‍ നിലനിര്‍ത്തേണ്ടതുമാണ്. ജാതി ഭേദം ചരിത്രത്തില്‍ വന്നുപോയ ഒരു തെറ്റാണെന്ന യാഥാര്‍ത്ഥ്യബോധം സമൂഹത്തിനു നല്‍കാനും, ആ ചരിത്ര സത്യം ഏവരാലും മാനിക്കപ്പെടാനും അതു കാരണമാകും.

അല്ലാതെ ഇതുവരെ സഭവിച്ചുപോയതൊന്നും ഓര്‍ക്കരുത്. നമ്മളെല്ലാം മനുഷ്യരായിക്കഴിഞ്ഞില്ലേ എന്ന പല്ലവിയാണെങ്കില്‍... അതു ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണ ചതിയാണ്. ഫലം, നിലവിലുള്ള ചരിത്രം പോലും നശിപ്പിക്കപ്പെടുകയും, ചരിത്രമില്ലാത്ത നായാടിക്കൂട്ടമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനം അന്തസ്സില്ലാതെ തുടരുകയും ചെയ്യും.

കാരണം ചരിത്ര സത്യങ്ങള്‍ മറക്കപ്പെടേണ്ടത് മോശമായ ചരിത്രമുള്ളവന്റെ ആവശ്യമാണ്. അതുകൊണ്ട് പൈതൃകങ്ങളെ നശിപ്പിച്ച് ദുരഭിമാനത്തിന്റെ നിറം പിടിപ്പിച്ച ചരിത്രകഥകള്‍ (ഐതിഹ്യങ്ങള്‍,പുരാണങ്ങള്‍,തറവാട്ടുമഹിമകള്‍)അവര്‍ കാശുകൊടുത്ത് എഴുതിച്ചുകൊണ്ടിരിക്കും.അശോകന്റെയും, ബുദ്ധന്റേയും ചരിത്രം ആയിരത്തഞ്ഞൂറു കൊല്ലക്കാലം നശിപ്പിക്കുന്നതിനും,തമസ്ക്കരിക്കുന്നതിനും അവര്‍ക്കു സാധിച്ചിട്ടുണ്ട്. അവരുടെ കയ്യില്‍ , അവന്റെ ക്രൂരതയുടേയും,വേശ്യാവൃത്തിയുടേയും ചരിത്രം മാനവ സാഹോദര്യത്തിനുവേണ്ടി മറന്നുകളയാമെന്ന് സമ്മതിക്കുന്നത് ആത്മഹത്യാപരമായ വിഢിത്തമാണ്. ആദ്യം സത്യത്തെ ബ്രാഹ്മണ്യവും, അവരുടെ ജാര സന്തതികളുമായ സവര്‍ണ്ണര്‍ അംഗീകരിക്കട്ടെ. അത് ചരിത്രമായി രേഖപ്പെടുത്തട്ടെ.

തങ്ങളുടെ ജാതി അഭിമാനത്തിനു പിന്നിലുള്ള സത്യങ്ങള്‍ മനസ്സിലാക്കുകയും, പൊതുസമക്ഷം അംഗീകരിക്കുകയും, അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന സവര്‍ണ്ണര്‍ക്കു മാത്രമേ മനുഷ്യന്‍ എന്ന പരിഗണന നല്‍കേണ്ടതുള്ളു. അല്ലാത്ത ഏതു സവര്‍ണ്ണനും മൃഗതുല്യരാണ് (മൃഗങ്ങള്‍ക്ക് നാണാക്കേടുണ്ടാകുന്നതില്‍ ക്ഷമിക്കുക).

സവര്‍ണ്ണരുടെ അഭിമാന ക്ഷതം ഒഴിവാക്കുന്നതിനായി ചരിത്രം നശിപ്പിക്കുംബോള്‍ സംഭവിക്കുന്ന ഭീകരമായ ഒരു യാഥാര്‍ത്ഥ്യം കൂടി മാറിമറിയുന്നുണ്ട്. കുറ്റം ചെയ്ത , നീചനും,ക്രൂരനും,നികൃഷ്ട ചരിത്രമുള്ള സവര്‍ണ്ണന്‍ പിന്നീട് ഉദാരമതിയും,
ദയാലുവും, ഔദാര്യങ്ങള്‍ അനുവദിച്ചയാളും, മഹാനുമാകുന്ന മറിമായം ആരും ശ്രദ്ധിക്കാറില്ല. അടിമ ബോധത്താല്‍ ആര്‍ക്കും അതു പിടികിട്ടാറുമില്ല.

അവന്റെ കുടില ചരിത്രം മറക്കാന്‍ തയ്യാറായ അവര്‍ണ്ണന് ഒരിക്കലും മനുഷ്യനാണെന്ന പരിഗണന അതിന്റെ ശുദ്ധിയോടെ ഒരിക്കലും കിട്ടാതാകുന്നു.
സവര്‍ണ്ണന്റെ ഇത്തിരി ദയ പിച്ചയായി വാങ്ങിയ ആശ്രിതവ്യക്തിത്വമാണ് ഇതിലൂടെ ആയിരത്തഞ്ഞൂറു വര്‍ഷം ചവിട്ടി താഴ്ത്തപ്പെട്ട അവര്‍ണ്ണസമൂഹത്തിന് സവര്‍ണ്ണന്റെ ഹൃദയ വിശാലതകൊണ്ട് കിട്ടുക.
എന്തുമാത്രം അപമാനകരമാണത്? ഇതിനെതിരെ പ്രതിഷേധിച്ചാലോ,
സവര്‍ണ്ണന്റെ മക്കളുടെ വായിലിരിക്കുന്ന ചരിത്ര സത്യം എന്താണെന്നറിയാത്ത പോക്കിരിത്തരം നിറഞ്ഞ ശബ്ദത്തില്‍ അവര്‍ണ്ണന്റെ കോമ്പ്ലെക്സ് എന്നു കേള്‍ക്കാം.

ക്ഷേത്ര പ്രവേശന വിളംബരവും , അയിത്ത നിര്‍മ്മാര്‍ജ്ജനവും, വഴിനടക്കാനുള്ള അവകാശവും,സംവരണങ്ങളും, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയവും എല്ലാം മാനവികതയിലേക്ക് വളരാനുള്ള ശ്രമത്തിന്റെ ഉപേക്ഷിക്കപ്പെട്ട ശിലാസ്ഥാപന ചടങ്ങുകള്‍ മാത്രമാണെന്ന് കേരള സമൂഹത്തിലെ സ്വതന്ത്രചിന്തകരെ ഞാന്‍ അറിയിക്കട്ടെ.

വെറും ശിലാസ്ഥാപനം മാത്രമാകാതെ , ചരിത്ര സത്യങ്ങളുടെ തമസ്ക്കരണത്തിനെതിരെ പോരാടുക എന്ന ലളിതമായ പ്രവര്‍ത്തനത്തിലൂടെ തന്നെ മലയാളിയുടെ ജാതീയ ഭേദഭാവം (തുടക്കത്തില്‍ സവര്‍ണ്ണരുടെ ഏതിര്‍പ്പിനു പാത്രമാകുമെങ്കിലും) ഇല്ലാതാക്കാനാകുമെന്ന് ഉറപ്പാണ്.
മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ ചരിത്ര സത്യങ്ങളുടെ ഖനന പ്രവര്‍ത്തനത്തിനായി അണിനിരക്കുക. ഇരുട്ടു നീങ്ങിക്കിട്ടാന്‍ സത്യങ്ങളുടെ സൂര്യപ്രകാശം തന്നെ വേണം. അധര്‍മ്മ-സവര്‍ണ്ണ ഔദാര്യങ്ങളുടെ നിലവിളക്കുകൊണ്ട് രാത്രി പകലാവുകയില്ല. ആജീവനാന്തം അവന്റെ കഥകളിയും,തേവ്ടിശ്ശി കൂത്തുകളും,മോഹിനിയാട്ടമെന്ന കുണ്ടന്‍ നൃത്തവും കണ്ടുകൊണ്ടിരിക്കം നായര്‍ സാഹിത്യം വായിച്ച് അടിമകളുടെ അടിമകളായി തുടരാം. അത്രമാത്രം.
(ഇതൊന്നുമല്ലാതെ അവര്‍ണ്ണത്വം മൂല്യബോധപരമായ ആത്മഹത്യയിലൂടെ അപ്രസക്തമാക്കി സവര്‍ണ്ണരാകാനുളള വഴിയുണ്ട് കെട്ടോ. ഒരു സവര്‍ണ്ണ വിവാഹത്തിലൂടെ ഏതു അവര്‍ണ്ണനും സവര്‍ണ്ണരാകാം. നിലവിലുളള സവര്‍ണ്ണരില്‍ നിന്നും ബാഷ്പ്പീകരിച്ചു പോയ സവര്‍ണ്ണാനുരാഗികളായ അവര്‍ണ്ണര്‍ തന്നെ അപ്പോള്‍ ചോദിക്കാം എല്ലാവര്‍ക്കും ആ പാത പിന്തുടര്‍ന്നുകൂടേ എന്ന് ? പണത്തെ ദൈവമായി കാണുന്ന മൂല്യബോധമില്ലാത്ത ബ്രാഹ്മണസവര്‍ണ്ണതയിലേക്ക് സ്വന്തം കുടുംബത്തേയും പാരമ്പര്യങ്ങളേയും മൂല്യങ്ങളേയും
ഉപേക്ഷിച്ചുകൊണ്ട് അഭയം പ്രാപിക്കാനായിരുന്നോ ആയിരത്തഞ്ചൂറുകൊല്ലക്കാലം കൊടിയ അപമാനവും പീടനവും സഹിച്ച് പിടിച്ചു നിന്നത് എന്നൊരു ചോദ്യമുണ്ട്. പണ്ടുകാലത്തു തന്നെ ആ ബുധി കാണിച്ചിരുന്നെങ്കില്‍ ഒരു നംബൂതിരിപ്പാടോ, അംബലവാസിയോ,കിരിയത്തെ നായരോ,... ആകാമായിരുന്നല്ലോ.
എന്നാല്‍ അപചയം മരണത്തിനു തുല്യമായ ഗതികേടാണ്. മനുഷ്യത്വവും മൂല്യങ്ങളും മഹത്വമുളളതാണ് എന്നു കരുതിയ പരമ്പരയെ മുഴുവന്‍ അപമാനിക്കുന്ന പ്രവര്‍ത്തിയാകുമത്.)

ചരിത്ര ബോധത്തിനായി കെ.ജി.നാരായണന്റെ പുസ്തകത്തിലെ 26 ആം അദ്ധ്യായമായ ജാതി വ്യവസ്ഥയുടെ ഉദയം ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ക്കുന്നു.

Wednesday, November 5, 2008

മാതൃകാ വിവാഹം


2008 നവമ്പര്‍ 3 നു പ്രസിദ്ധീകരിച്ച മനോരമ പത്രത്തില്‍ അവസാന പേജില്‍ മുകളിലായി ദര്‍ശന്‍-ഷാര്‍മിള മാതൃകാ വിവാഹത്തിന്റെ ഫോട്ടോയും വാര്‍ത്തയും പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്ത്രീധനം പോലുള്ള തിന്മകള്‍ക്കെതിരെ പോരാടണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പിന്‍‌പറ്റാവുന്ന നല്ലൊരു മാതൃകയാണിത്. ബുദ്ധ മത പുരോഹിതനെക്കൂടി പുറത്താക്കാനായാല്‍ ആലില കൊണ്ടുള്ള താലിയും മാലയുമൊക്കെ നമ്മുടെ നഷ്ടപ്പെട്ട പൈതൃകത്തെ കണ്ടെടുക്കുന്ന പ്രവൃത്തിയാകും. വധൂവരന്മാര്‍ക്ക് ആശംസകള്‍.

ഈ വാര്‍ത്ത കണ്ടെത്തി പ്രസിദ്ധീകരിച്ചതിന് മനോരമക്കു നന്ദി.

Wednesday, October 22, 2008

പറശ്ശിനിക്കടവ് മുത്തപ്പന്‍‌ സവര്‍ണ്ണതയുടെ പിടിയില്‍

അങ്ങിനെ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ചോദന ഉള്‍ക്കൊള്ളുന്ന പാര്‍ശ്വവല്‍കൃത ഭൂരിപക്ഷ സമൂഹമായ ഈഴവ-തിയ്യരുടെ ഹിന്ദുമതത്തില്‍ നിന്നും വിഭിന്നമായ സത്വം സൂക്ഷിക്കുന്ന ആത്മബോധമായ മുത്തപ്പന്‍ സവര്‍ണ്ണതയുടെ വലയില്‍ കുരുങ്ങിയിരിക്കുന്നു. ഹിന്ദു സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി സ്ഥാപിതമായിരിക്കുന്ന സര്‍ക്കാര്‍ ഭക്തി വ്യാപാര മാനേജുമെന്റ് സ്ഥാപനമായ ദേവസ്വം ബോര്‍ഡ് ഒരു തിയ്യ കുടുംബത്തിന്റെ ഉടമസ്തതയിലുള്ള പറശ്ശിനിക്കടവ് മടപ്പുര ബല്പ്രയോഗത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നു.
ഇനി ഇവിടെ ഹൈന്ദവ ആചാരങ്ങളായ ഗണപതി ഹോമവും, മറ്റു വൈദിക കണ്‍കെട്ടു വിദ്യകളും,ദേവ പ്രശ്നങ്ങളിലൂടെയുള്ള ചരിത്ര നിര്‍മ്മാണവും നടക്കും.
സ്വന്തം കുടുംബത്തിന്റെ ചരിത്രം സൂക്ഷിക്കാതെവന്നാല്‍ അന്യര്‍ അവര്‍ക്ക് അനുയോജ്യമായ നിലയില്‍ ചരിത്റ്റ്രവും, അവകാശങ്ങളും ചമച്ചുണ്ടാക്കുമെന്ന് പഠിക്കാത്തതിന്റെ പരിണതിയാണിത്.
പൊതുവെ വിഗ്രഹങ്ങല്‍ക്കു പ്രസക്തിയില്ലാത്ത മുത്തപ്പന്‍ കാവുകളില്‍ ഇണ്‍ഗനെ പിടിച്ചടക്കല്‍ നടത്തുംബോള്‍ വളരെ ഭംഗിയായി അതിനെ എതിരിടാവുന്നതേയുള്ളു. മുത്തപ്പന്‍,വെള്ളാട്ട് എന്നിവ കെട്ടിയാടുന്ന ദൈവ കോലങ്ങളാണ്. അതുകൊണ്ടുതന്നെ മുത്തപ്പന്‍ കോവില്‍ കുറച്ചുദിവസത്തേക്ക് അടച്ചിട്ട് മുത്തപ്പന്‍ തെയ്യത്തെ മടയന്റെ തൊട്ടടുത്ത വീട്ടില്‍ കെട്ടിയാടിയാല്‍ മതിയാകും. ദേവസ്വം ഉദ്ദ്യോഗസ്തര്‍ മടപ്പുര ഓഫീസില്‍ ചൊറികുത്തിയിരിക്കട്ടെ എന്നു കരുതിയാല്‍ മതി.

സമയക്കുറവുള്ളതിനാല്‍ കൂടുതല്‍ എഴുതാനാകുന്നില്ല.
ഭംഗിയായി പ്രതിരോധിക്കുക.സി.പി.എം.നേതാക്കളേയും, എസ്. എന്‍.ഡി.പി.യെയും കൂട്ടു പിടിക്കുക. ബി.ജെ.പി.സംഘടനകളെ അടുപ്പിക്കാതിരിക്കുക.

സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..?
അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍ ബ്രാഹ്‌മണരുടെ സഹായത്തോടെ പടച്ചുണ്ടാക്കിയതും, ഉത്തര മലബാറില്‍ മാത്രം പ്രചാരമുള്ളതുമായ ചില ഐതിഹ്യങ്ങളിലൂടെയും , കഥകളിലൂടെയും മുത്തപ്പനെ ശിവ മൂര്‍ത്തിയാക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഗ്രന്ഥരചയിതാവാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ഭക്‌തന്മാരും, കാസറ്റും സിഡിയും വിറ്റു പണമുണ്ടാക്കാന്‍ ഓടി നടക്കുന്ന കീര്‍ത്തനാലാപനക്കാരും ഈ കഥകളേറ്റു പിടിച്ചിട്ടുണ്ടാകുമെങ്കിലും മുത്തപ്പന്‍ മുത്തപ്പനായിത്തന്നെ ഇപ്പോഴും പരിലസിക്കുന്നു, ഹിന്ദുവാകാതെ..!!!മുത്തപ്പന്‍ ജനിച്ചതെവിടെയാണ്‌ ?മുത്തപ്പന്‍ ജനിച്ചത്‌ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിലായിരുന്നു എന്നതാണ്‌ സത്യം. മരിച്ചുപോയ കാരണവന്മാരെ (മുത്തപ്പനെ) വീണ്ടും കാണാനും അനുഗ്രഹം വാങ്ങാനും നാം മുത്തപ്പനെ കെട്ടിയാടിച്ചു. നന്നായി കള്ളുകുടിച്ച മുത്തപ്പന്‍ ചുട്ട ഉണക്കമീന്‍ കടിച്ചു ചവച്ചു കൊണ്ട്‌ നമ്മുടെ കുടുംബ കാര്യങ്ങളന്വേഷിച്ചു. മനസ്സു തുറന്നു സംസാരിച്ചു. മനസ്സിലെ മാലിന്യങ്ങളും, ആശങ്കകളും പെയ്‌തൊഴിഞ്ഞപ്പോള്‍ നമ്മുടെ കുടുംബം അഭിവൃദ്ധിപ്പെട്ടു. നന്ദിസൂചകമായി മണ്മറഞ്ഞ മുത്തപ്പന്റെ വിളക്കുമാടത്തില്‍ നമ്മളെന്നും തിരിവച്ചു. കുറച്ചുകൂടി കുടുംബം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നാം വിളക്കുമാടത്തിനും മുകളിലൊരു മേല്‍ക്കൂര കെട്ടി. നമ്മുടെ കുടുംബം സമൂഹത്തില്‍ പ്രശസ്‌തമായപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തപ്പന്‍ പ്രതിഷ്‌ഠയുടെ ഐശ്വര്യമാണെന്ന്‌ ജനം സംസാരിച്ചു. സ്വന്തം വീട്ടിലെ അപ്രധാനരായ മുത്തപ്പന്മാര്‍ക്ക്‌ വിളക്കുവച്ച്‌, ജനം പ്രമാണികളായവരുടെ വീട്ടിലെ മുത്തപ്പന്റെ വേഷം കെട്ട്‌ കാണാന്‍ ചുറ്റിക്കൂടി. വീട്ടുകാരുടെ പ്രശ്‌നത്തിനു പുറമെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ തുടങ്ങിയ മുത്തപ്പന്‍ പ്രശസ്‌തനായി, ജനകീയനായി. നേര്‍ച്ചകളിലൂടെ മുത്തപ്പന്‌ വരുമാനമുണ്ടായപ്പോള്‍ മഠപ്പുരകളുണ്ടായി. മഠപ്പുരകള്‍ക്കു മുകളിലൂടെ നാം കോണ്‍ക്രീറ്റുകൊണ്ടുള്ള ഗോപുരങ്ങളും പണിതു. എന്നാല്‍ ഇത്രയും ലളിതമായ മുത്തപ്പന്റെ ജനനവും മഠപ്പുരകളുടെ ചരിത്രവും നൂറ്റാണ്ടുകളുടെ പരിണതിയായതിനാല്‍ പൂര്‍വ്വികരാരും അത്‌ കുറിച്ചുവച്ചില്ല, ആരും ഓര്‍ത്തുവച്ചതുമില്ല. അക്കാരണം കൊണ്ടുതന്നെയാണ്‌ ഈ ലളിത ചരിത്രത്തെ വിസ്‌മരിപ്പിച്ച്‌ തല്‍പര കക്ഷികള്‍ മുത്തപ്പന്റെ മൂലസ്‌ഥാനമന്വേഷിച്ച്‌ മലമുകളിലെ നാടുവാഴിയുടെ കൊട്ടാരത്തിലെ ഈട്ടിത്തടി കൊണ്ടുള്ള കട്ടിലിനു താഴെ ഒറ്റിക്കിടക്കുന്ന ബ്രാഹ്‌മണ ബീജത്തിലെത്തുന്നത്‌. നമ്മുടെ സ്വന്തം അച്ഛച്ചനോ മുതുമുത്തച്ഛനോ ആയ മുത്തപ്പന്‌ പുരാണങ്ങളില്‍ പറയുന്ന തരത്തിലൊരു ബ്രാഹ്‌മണ വിത്തുകാളയില്‍ നിന്നുള്ള ജന്മമാണുണ്ടായതെന്ന്‌ ആരു പറഞ്ഞാലും അതിനെ നിരസിക്കാനുള്ള സംസ്‌ക്കാരം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തെ വിത്തുകാള സംസ്‌ക്കാരത്തിലെത്തിച്ച "നിരുപദ്രവ വെട്ടുകിളി" സമൂഹം വളരെ സംഘടിതമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന്‌ മനസ്സിലാക്കാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല.മുത്തപ്പനെ രക്ഷിക്കുകഉത്തര മലബാറിന്റെ രക്ഷകനാണ്‌ മുത്തപ്പന്‍. ലോകത്തില്‍ ഏറ്റവുമധികം അതായത്‌ നാനൂറിലധികം ഇനം ദൈവങ്ങള്‍ ഇടതിങ്ങി വസിക്കുന്ന ഭൂഭാഗമായ ഉത്തര മലബാറില്‍ ഏറ്റവും പ്രശസ്‌തനായ സാധാരണക്കാരന്റെ ദൈവമാണ്‌ മുത്തപ്പന്‍. മുത്തപ്പന്‍ തന്റെ മക്കളുമായി സംസാരിക്കും, തലയില്‍ കൈവച്ച്‌ അനുഗ്രഹിക്കും. മുത്തപ്പന്‌ അയിത്തമാകില്ല. മക്കളെ തൊട്ടാല്‍ അയിത്തമാകുമെന്ന്‌ പറയുന്നവര്‍ മുത്തപ്പനെ ചാക്കിലാക്കാന്‍ പല കുറി സ്വര്‍ണ്ണ പ്രശ്‌നങ്ങള്‍ നടത്തി നോക്കി. കഥകളും, പുരാണങ്ങളും, ഐതിഹ്യങ്ങളും ചമച്ച്‌ മുത്തപ്പനെ ഹിന്ദുമതത്തിലെ റിബലായ ശിവന്റെ അവതാരമാണെന്ന്‌ സ്‌ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. പക്ഷെ, മുത്തപ്പന്റെ മുഖത്തുനോക്കി ശിവഭഗവാനെ എന്നു വിളിക്കാന്‍ ആര്‍ക്കും ഇതുവരെ ധൈര്യം വന്നിട്ടില്ല. മറ്റൊന്നുമല്ല, തെങ്ങിന്‍ കള്ളുകുടിച്ച്‌, തീയില്‍ ചുട്ടെടുത്ത ഉണാക്കാമീന്‍ ചവച്ച്‌ നല്ലാ ഫിറ്റായി നില്‍ക്കുന്ന മുത്തപ്പന്റെ മുന്നില്‍ ചെന്ന്‌ ശിവഭഗവാനേ എന്നുവിളിച്ചാല്‍ മുത്തപ്പന്‍ ചങ്കിനു പിടിച്ചാലോ എന്ന്‌ ചെുതല്ലാത്തൊരു ഭയം!! എങ്കിലും ബ്രാഹ്‌മണന്‌ പ്രതീക്ഷ നഷ്‌ടപ്പെട്ടിട്ടില്ല. മുത്തപ്പന്‍ മഠപ്പുരകളുടെ അവകാശികളായ തീയ്യന്മാര്‍ക്ക്‌ ഈയ്യിടെയായി കലശലായ സ്‌ഥലജലഭ്രമമുണ്ട്‌. തങ്ങളുടെ കയ്യില്‍ ഇത്രയും വരുമാനമുള്ള മഠപ്പുര എങ്ങിനേ വന്നു ചേര്‍ന്നു എന്ന്‌ എത്ര ആലോചിചിട്ടും പിടികിട്ടുന്നില്ല. വൈദികമായ ചെപ്പടിവിദ്യകളെ അത്‌ഭുതാദരങ്ങളോടെ നോക്കിനില്‍ക്കുന്ന ഈ "മടയന്മാര്‍" ബ്രാഹ്‌മണ തന്ത്രിമാരുടെ അനുസരണയുള്ള ദാസന്മാരാകാനുള്ള തയ്യാറെടുപ്പിലാണ്‌. തങ്ങളുടെ മഠപ്പുരകള്‍ക്ക്‌ വിശ്വാസികള്‍ക്കിടയില്‍ ആകര്‍ഷണീയത കൂട്ടാനായി ബ്രാഹ്‌മണന്റെ ജനകീയ ഹൈന്ദവ നമ്പറുകള്‍ കൂടി മുത്തപ്പന്‍ മഠപ്പുരകളുടെ ആചാര-പൂജാവിധികളിലേക്ക്‌ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിനെ തുടര്‍ന്ന്‌ സുപ്രഭാത പരിപാടിയായി ഇന്ത്യയിലെ സകല നക്കാപ്പിച്ച ദൈവങ്ങളെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഭക്തിഗാനാലാപനം, തന്ത്രിമാരെക്കൊണ്ടുള്ള സ്‌പെഷ്യല്‍ കലശങ്ങള്‍, ഉരുണ്ടുകളി തന്ത്രിമാരെക്കൊണ്ടുള്ള കോടിമര പ്രതിഷ്‌ഠകള്‍, സ്വര്‍ണ്ണ പ്രശ്‌നം തുടങ്ങിയ ബ്രാഹ്‌മണ തട്ടിപ്പുകളുടെവേലിയേറ്റം മുത്തപ്പന്‍ കാവുകളിലും ആരംഭിച്ചിരിക്കുകയാണ്‌. പണ്ടൊരിക്കല്‍ ഈഴവര്‍ ഈ നാട്ടിലെ വാഴുന്നവരും, ജന്മികളും ആയിരുന്നു എന്ന സത്യം നൂറ്റണ്ടുകളുടെ കുത്തൊഴുക്കില്‍ നമ്മുടെ മുത്തപ്പന്‍ മഠാധിപതികളായ "മടയന്മാര് " പോലും മറന്നുപോയിരിക്കുന്നു. അതുകൊണ്ടാണ്‌ തങ്ങളുടെ പൈതൃക സാംസ്‌ക്കാരിക സ്വത്തായിട്ടുപോലും അതിനെ ഹിന്ദുമതത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ ഈഴവര്‍ക്ക്‌ വൈമനസ്യം തോന്നാത്തത്‌. ബ്രാഹ്‌മണരും അവരുടെ കിങ്കരന്മാരായ അമ്പലവാസികളും പുതിയ നാടുവാഴികളും പിന്നീട്‌ പ്രചരിപ്പിച്ച കഥകള്‍ ചരിത്രമാണെന്ന്‌ വിശ്വസിക്കാന്‍ ബുദ്ധമതത്തിന്റെയും, ആയുര്‍വ്വേദത്തിന്റെയും, ജ്യോതിശാസ്‌ത്രത്തിന്റെയും, കുടിപ്പള്ളിക്കൂടങ്ങളുടെയും മഹത്തായ പാരമ്പര്യമുള്ള ഒരു ജനത നിര്‍ബന്ധിതരായിരിക്കുന്നു. നമ്മുടെ സാംസ്‌ക്കാരിക അപചയത്തിന്റെ കാരണം ഈ നഷ്‌ടപ്പെട്ട ഓര്‍മ്മകളില്‍ നിന്നും വീണ്ടെടുക്കുകയാണെങ്കില്‍ കേരളത്തിന്റെ സാംസ്‌ക്കാരിക നവോത്ഥാനത്തിനു തന്നെ അതു കാരണമാകും. സത്യത്തില്‍ മുത്തപ്പന്‍ ഹിന്ദുവാണോ..? അടുത്തകാലത്ത്‌ ചില ഹിന്ദുമത വിശ്വാസികള്‍ ബ്രാഹ്‌മണരുടെ സഹായത്തോടെ പടച്ചുണ്ടാക്കിയതും, ഉത്തര മലബാറില്‍ മാത്രം പ്രചാരമുള്ളതുമായ ചില ഐതിഹ്യങ്ങളിലൂടെയും , കഥകളിലൂടെയും മുത്തപ്പനെ ശിവ മൂര്‍ത്തിയാക്കാന്‍ ധാരാളം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഗ്രന്ഥരചയിതാവാകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില ഭക്‌തന്മാരും, കാസറ്റും സിഡിയും വിറ്റു പണമുണ്ടാക്കാന്‍ ഓടി നടക്കുന്ന കീര്‍ത്തനാലാപനക്കാരും ഈ കഥകളേറ്റു പിടിച്ചിട്ടുണ്ടാകുമെങ്കിലും മുത്തപ്പന്‍ മുത്തപ്പനായിത്തന്നെ ഇപ്പോഴും പരിലസിക്കുന്നു, ഹിന്ദുവാകാതെ..!!! മുത്തപ്പന്‍ ജനിച്ചതെവിടെയാണ്‌. മുത്തപ്പന്‍ ജനിച്ചത്‌ ഇന്നാട്ടിലെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മനസ്സിലായിരുന്നു എന്നതാണ്‌ സത്യം. മരിച്ചുപോയ കാരണവന്മാരെ (മുത്തപ്പനെ) വീണ്ടും കാണാനും അനുഗ്രഹം വാങ്ങാനും നാം മുത്തപ്പനെ കെട്ടിയാടിച്ചു. നന്നായി കള്ളുകുടിച്ച മുത്തപ്പന്‍ ചുട്ട ഉണക്കമീന്‍ കടിച്ചു ചവച്ചു കൊണ്ട്‌ നമ്മുടെ കുടുംബ കാര്യങ്ങളന്വേഷിച്ചു. മനസ്സു തുറന്നു സംസാരിച്ചു. മനസ്സിലെ മാലിന്യങ്ങളും, ആശങ്കകളും പെയ്‌തൊഴിഞ്ഞപ്പോള്‍ നമ്മുടെ കുടുംബം അഭിവൃദ്ധിപ്പെട്ടു. നന്ദിസൂചകമായി മണ്മറഞ്ഞ മുത്തപ്പന്റെ വിളക്കുമാടത്തില്‍ നമ്മളെന്നും തിരിവച്ചു. കുറച്ചുകൂടി കുടുംബം ശക്തിയാര്‍ജ്ജിച്ചപ്പോള്‍ നാം വിളക്കുമാടത്തിനും മുകളിലൊരു മേല്‍ക്കൂര കെട്ടി. നമ്മുടെ കുടുംബം സമൂഹത്തില്‍ പ്രശസ്‌തമായപ്പോള്‍ നമ്മുടെ വീട്ടിലെ മുത്തപ്പന്‍ പ്രതിഷ്‌ഠയുടെ ഐശ്വര്യമാണെന്ന്‌ ജനം സംസാരിച്ചു. സ്വന്തം വീട്ടിലെ അപ്രധാനരായ മുത്തപ്പന്മാര്‍ക്ക്‌ വിളക്കുവച്ച്‌, ജനം പ്രമാണികളായവരുടെ വീട്ടിലെ മുത്തപ്പന്റെ വേഷം കെട്ട്‌ കാണാന്‍ ചുറ്റിക്കൂടി. വീട്ടുകാരുടെ പ്രശ്‌നത്തിനു പുറമെ നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കാന്‍ തുടങ്ങിയ മുത്തപ്പന്‍ പ്രശസ്‌തനായി, ജനകീയനായി. നേര്‍ച്ചകളിലൂടെ മുത്തപ്പന്‌ വരുമാനമുണ്ടായപ്പോള്‍ മഠപ്പുരകളുണ്ടായി. മഠപ്പുരകള്‍ക്കു മുകളിലൂടെ നാം കോണ്‍ക്രീറ്റുകൊണ്ടുള്ള ഗോപുരങ്ങളും പണിതു. എന്നാല്‍ ഇത്രയും ലളിതമായ മുത്തപ്പന്റെ ജനനവും മഠപ്പുരകളുടെ ചരിത്രവും നൂറ്റാണ്ടുകളുടെ പരിണതിയായതിനാല്‍ പൂര്‍വ്വികരാരും അത്‌ കുറിച്ചുവച്ചില്ല, ആരും ഓര്‍ത്തുവച്ചതുമില്ല. അക്കാരണം കൊണ്ടുതന്നെയാണ്‌ ഈ ലളിത ചരിത്രത്തെ വിസ്‌മരിപ്പിച്ച്‌ തല്‍പര കക്ഷികള്‍ മുത്തപ്പന്റെ മൂലസ്‌ഥാനമന്വേഷിച്ച്‌ മലമുകളിലെ നാടുവാഴിയുടെ കൊട്ടാരത്തിലെ ഈട്ടിത്തടി കൊണ്ടുള്ള കട്ടിലിനു താഴെ ഒറ്റിക്കിടക്കുന്ന ബ്രാഹ്‌മണ ബീജത്തിലെത്തുന്നത്‌. നമ്മുടെ സ്വന്തം അച്ഛച്ചനോ മുതുമുത്തച്ഛനോ ആയ മുത്തപ്പന്‌ പുരാണങ്ങളില്‍ പറയുന്ന തരത്തിലൊരു ബ്രാഹ്‌മണ വിത്തുകാളയില്‍ നിന്നുള്ള ജന്മമാണുണ്ടായതെന്ന്‌ ആരു പറഞ്ഞാലും അതിനെ നിരസിക്കാനുള്ള സംസ്‌ക്കാരം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തെ വിത്തുകാള സംസ്‌ക്കാരത്തിലെത്തിച്ച "നിരുപദ്രവ വെട്ടുകിളി" സമൂഹം വളരെ സംഘടിതമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന്‌ മനസ്സിലാക്കാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ല.