

അംബേദ്ക്കറെക്കുറിച്ച് ദളിത് ബന്ധു എന്‍.കെ.ജോസ് എഴുതിയ അംബേദ്ക്കര്‍ ഒരു പഠനം എന്ന പുസ്തകം പരന്ന അറിവും, അസാധാരണമായ ചരിത്ര കാഴ്ച്ചപ്പാടുമുള്ള ഒരു വ്യക്തിയുടെ കോരിത്തരിപ്പിക്കുന്ന വായനാനുഭവത്തിന്റെ സൃഷിയാണെന്നു പറയാം. എന്തായാലും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാളെയുടെ പ്രവാചകനായ അംബേദ്ക്കറെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന പുസ്തകം എന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ഫസ്റ്റ് എഡിഷന്‍ 1990. സെക്കന്റ് എഡിഷന്‍ 2000. പ്രഭാത് ബുക്ക് ഹൌസ് രണ്ടാം എഡിഷന്‍ 2011. പേജ് 224, വില 150 രൂപ.