Monday, October 6, 2008

പള്ളിയും പട്ടക്കാരനും ബൌദ്ധമത സം‌ജ്ഞകള്‍


ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മാര്‍ത്തോമ കേരളത്തില്‍ വരികയും കൃസ്തുമതം അക്കാലത്തുതന്നെ കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടെന്നുമുള്ള ചില വസ്തുതകള്‍ക്കു നിരക്കാത്ത പരാമര്‍ശങ്ങളുണ്ടെങ്കിലും, പ്രൊ.പി.ഒ.പുരുഷോത്തമന്റെ (1944-2005) ബുദ്ധന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തില്‍ (കറന്റ് ബുക്സ്-2006) നമ്മുടെ നശിപ്പിക്കപ്പെട്ട ചരിത്രത്തിന്റെ വെളിച്ചം പകരുന്ന തരികള്‍ ചിതറിക്കിടക്കുന്നുണ്ട്.
വിവിധ മതസ്തരായ മലയാളികളെ ഒരൊറ്റ തായ്‌വേരിലേക്ക് ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റേയും നന്മയുടേയും വീശാലപാതയൊരുക്കുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ വായിക്കപ്പെടാതിരിക്കാന്‍ നമ്മുടെ സവര്‍ണ്ണ സംസ്ക്കാരം തങ്ങളുടെ പതിവു തമസ്ക്കരണ അടവുകളുമായി മുന്നേറുംബോള്‍ അതിനെതിരെ ... കരുതിയിരിക്കേണ്ടിയിരിക്കുന്നു. ശ്രീ.കെ.ജി.നാരായണന്റെ ഈഴവ തിയ്യ ചരിത്രപഠനം എന്ന ആധികാരികമായ (1984 ലെ) പുസ്തകം പ്രൊ.പി.ഒ. പുരുഷോത്തമനോ,ഇതില്‍ അവതാരികയെഴുതിയ പി.ഗോവിന്ദപ്പിള്ള കാണുകപോലും ചെയ്തിരിക്കാനിടയില്ലെന്നാണ് ഈ പുസ്തകം വായിച്ചതില്‍ നിന്നും മനസ്സിലായത്.
പ്രൊ.പി.ഒ.പുരുഷോത്തമന്റെ ബുദ്ധന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തിലെ ഏതാനും പേജുകള്‍ ഇവിടെ സ്കാന്‍ ചെയ്തു വച്ചിരിക്കുന്നു. കൂടുതല്‍ വായിക്കണമെന്നുള്ളവര്‍ കറന്റ് ബുക്സിന്റെ പുസ്തക ശാലകളില്‍ നിന്നും വാങ്ങി വായിച്ചുകൊള്ളുക. 88 പേജ്.വില:48 രൂപ.

4 comments:

  1. ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മാര്‍ത്തോമ കേരളത്തില്‍ വരികയും കൃസ്തുമതം അക്കാലത്തുതന്നെ കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടെന്നുമുള്ള ചില വസ്തുതകള്‍ക്കു നിരക്കാത്ത പരാമര്‍ശങ്ങളുണ്ടെങ്കിലും, പ്രൊ.പി.ഒ.പുരുഷോത്തമന്റെ (1944-2005) ബുദ്ധന്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തില്‍ (കറന്റ് ബുക്സ്-2006) നമ്മുടെ നശിപ്പിക്കപ്പെട്ട ചരിത്രത്തിന്റെ വെളിച്ചം പകരുന്ന തരികള്‍ ചിതറിക്കിടക്കുന്നുണ്ട്.

    ReplyDelete
  2. സവര്‍ണര്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ ഇന്നും
    അവസാനിക്കുന്നില്ല. അവര്‍ അവരുടെ ജന്‍മിത്വ
    താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വിശ്വ
    ഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്‍ തുടങ്ങിയ സംഘ
    ടനകള്‍ ഉണ്ടാക്കുന്നു. അവര്‍ക്ക് തങ്ങളുടെ കൃ
    ഷിയിടങ്ങളില്‍ മാടിനെപ്പോലെ പണിയാന്‍ എന്നും
    ആദിവാസിയേയും, ഗോത്രവര്‍ഗക്കാരനേയും
    വേണം. എതിര്‍ത്താല്‍ തല്ലിക്കൊല്ലും. പുറം
    ലോകം അത് അറിയുക പോലുമില്ല.
    സവര്‍ണര്‍ ആദിവാസികളുടെ മക്കള്‍ക്ക്
    വെളുപ്പു നിറം ഉണ്‍ടാക്കിക്കൊടുക്കുന്നു എന്ന
    ഒറ്റ ആനുകൂല്യം മാത്രം നല്‍കുന്നു
    ഇതിനെ ചെറുക്കാന്‍ നക്സലൈറ്റുകളും, മാ
    വോയിസ്റ്റ്കളും ആദിവാസികളുടെയിടയില്‍
    പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ആദിവാസി
    വിദ്യാഭ്യാസം നേടി ഒരു ഓഫീസിലിരിക്കുന്നത്
    സവര്‍ണന്‍ ഒരിക്കലും സഹിക്കില്ല.
    അവനെ സാറെ എന്ന് വിളിക്കുന്നതിനേക്കാള്‍
    ഭേദം മരിക്കുകയാണെന്ന് അവര്‍ പറയും.
    ചുരുക്കി പറഞ്ഞാല്‍ ഒറീസകള്‍ ഇനിയും
    ആവര്‍ത്തിച്ചേക്കാം

    ReplyDelete
  3. "ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മാര്‍ത്തോമ കേരളത്തില്‍ വരികയും കൃസ്തുമതം അക്കാലത്തുതന്നെ കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടെന്നുമുള്ള ചില വസ്തുതകള്‍ക്കു നിരക്കാത്ത പരാമര്‍ശങ്ങളുണ്ടെങ്കിലും,"

    ഏതൊക്കെയാണു വസ്തുതകള്‍ എന്നറിയാന്‍ താല്‍പര്യം..

    ReplyDelete
  4. ഒന്നാം നൂറ്റാണ്ടിൽ വർണ്ണവ്യവസ്ഥാപിതമായ ഹിന്ദുമതം രുപം കൊണ്ടിട്ടില്ല .
    അപ്പൊ എട്ടാം നൂറ്റാണ്ടിൽ രൂപം കൊണ്ടതിനും ശേഷം ഉണ്ടായ നമ്പൂതിരികളെ മതംമാറ്റി എന്ന അവകാശവാദം തന്നെ വസ്തുതകൾക്ക് നിരക്കില്ല .

    ReplyDelete