Monday, February 23, 2009
അതി പ്രാചീന കേരളം
കേരളത്തിന്റെ പ്രാചീന കാലത്തെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 8ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ക്ലിക്കി വായിക്കുക.
Wednesday, February 4, 2009
നാടു നശിച്ചിരുന്ന കാലം
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍(4-2-09) ഫാസ്റ്റ് ട്രക്ക് പംക്തിയില്‍ സി.കേശവന്റെ ജീവ ചരിത്രത്തില്‍ നിന്നുമുള്ള ഒരു ഏട് ജീവിത സമരം എന്ന ആത്മകഥയുടെ പേരു തന്നെ നല്കി പ്രസിദ്ധീകരിച്ചിരിക്കുന്നു. നല്ലത്. ചരിത്രം ചികയുംബോള്‍ ചരിത്ര പുസ്തകങ്ങള്‍ മൌനം പാലിക്കുകയാണ്. ആ കുറ്റകരമായ മൌനത്തെ തകര്‍ക്കുന്നതാണ് ഈ ജീവചരിത്രക്കുറിപ്പുകള്‍.കേരളത്തിന്റെ ചരിത്രം ഇത്തരം ജീവചരിത്രക്കുറിപ്പുകളിലും, ഭാഷാസാഹിത്യത്തിലുമാണ് നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.